മന്ത്രിക്കുവാൻ

THADHKIRAH

 
ഇബ്നു ഹജർ അസ്ക്വലാനി ഫത്ഹുൽ ബാരിയിð(10: 195) ഇപ്രകാരം രേഖപ്പെടുത്തി: “മൂന്നു നിബന്ധനകൾ ഒരുമിക്കു മ്പോൾ റുക്വ്യഃ(മന്ത്രം) അനുവദനീയമാണെóതിð പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. പ്രസ്തുത നിബന്ധനകൾ:
1. റുക്വ്യഃ അല്ലഹുവിന്റെ വാക്യമോ അവന്റെ നാമവിശേഷണങ്ങളോ, നബി ‎ﷺ  യിൽ നിന്ന് സ്ഥിരപ്പെട്ട വചനങ്ങൾ കൊണ്ടോ ആയിരിക്കുക.
2. അറബി ഭാഷയിലോ, അല്ലെങ്കിൽ ആശയങ്ങൾ മനസിലാകും രൂപത്തിൽ മറ്റു ഭാഷയിലോ ആയിരിക്കുക.
3. ഫലം ചെയ്യുവാൻ മന്ത്രത്തിന് സ്വയം ശക്തിയില്ല, മറിച്ച് ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ അനുമതിയോടെയാണ്(റുക്വ്യക്ക്) ഫലമുണ്ടാവുന്നതെന്ന്  വിശ്വസിക്കുക.
ശാരീരികവും മാനസികവുമായ രോഗങ്ങൾക്കെല്ലാം ശിഫയും മന്ത്രവുമാണ് വിശുദ്ധ ക്വുർആൻ. മന്ത്രിച്ച് ചികിത്സിച്ചുകൊണ്ടിരുന്ന ഒരു മഹതിയോട് തിരുനബി ‎ﷺ  പറഞ്ഞു: “നിങ്ങൾ അവരെ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് ചികിത്സിക്കുക.”  അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു. 
സൂറത്തുൽഫാതിഹഃ, സൂറത്തുൽകാഫിറൂൻ, സൂറത്തുൽ ഇഖ്ലാസ്വ്, സൂറത്തുൽഫലക്വ്, സൂറത്തുന്നാസ് എന്നിവകൊണ്ട് മന്ത്രിച്ച വിഷയത്തിൽ ഏതാനും ഹദീഥുകൾ നൽകുന്നു.
തന്റെ കുടുംബത്തിð ഒരാൾ രോഗിയായാð തിരുദൂതർ ‎ﷺ  മുഅവ്വിദാത്തുകൾ പാരായണം ചെയ്ത് അവരെ ഊതാറുണ്ടായിരുന്നുവെന്നും മരണം വരിച്ച രോഗം തിരുമേനിﷺ ക്ക് പിടിപെട്ടപ്പോൾ ഞാൻ തിരുമേനി ‎ﷺ യെ ഊതുകയും അവിടുത്തെ കൈകൊണ്ട് തടവുകയും തിരുമേനി ‎ﷺ  യുടെ കൈ എന്റെ കയ്യി നേക്കാൾ ബർകത്ത് ഉള്ളവയായതിനാലാണ് അപ്രകാരം തടവിയതെന്നും ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീഥിൽ വന്നിട്ടുണ്ട്.
സ്വഹാബികൾ അറബികളിൽപെട്ട ഒരു ഗോത്രത്തിനടുത്തെത്തുകയും അവർ “നന്മയുമായി വന്ന മുഹമ്മദിന്റെ അടുത്ത് നിന്നാണോ നിങ്ങൾ വരുന്നത്, നിങ്ങളുടെയടുത്ത് വല്ല മരുന്നോ, മന്ത്രമോ ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. കാരണം അവരുടെ അടുത്ത് ചങ്ങലയിൽ ബന്ധിക്കപ്പെട്ട ഒരു ഭ്രാന്തനുണ്ടായിരുന്നു. സ്വഹാബികളിലൊരാൾ മൂന്ന് ദിവസം രാവിലേയും വൈകുന്നേരവും സൂറത്തുൽ ഫാതിഹ രോഗിയിൽ ഓതുക യും തന്റെ ഉമിനീർ ശേഖരിച്ച് അതിന്റെ നനവിൽ  രോഗിയെ ഊതുകയും ചെയ്തു. ആ ഭ്രാന്തൻ ബന്ധനത്തിൽ  നിന്നും  മോചനം നേടിയത് പോലെ ഭ്രാന്തുസുഖപ്പെട്ട് ഉന്മേശവാനായി. സംഭവം വിശദമായി ഇമാം അഹ്മദ് മുസ്നദിൽ നിവേദനം. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
നമസ്കരിച്ചു കൊണ്ടിരിക്കെ തിരുമേനി ‎ﷺ  യെ ഒരു തേൾ കടിക്കുകയും നമസ്കാരം കഴിഞ്ഞപ്പോൾ, “തേളിനെ അല്ലാഹു ശപിച്ചിരിക്കുന്നു. നമസ്കരിക്കുന്നവനെയും അല്ലാത്തവരെയും അത് വെറുതെവിടുന്നില്ല എന്നു പറഞ്ഞ് വെള്ളവും ഉപ്പും കൊ ണ്ടു വരാൻ ആവശ്യപ്പെടുകയും അതിന്മേൽ തടവുകയും, സൂറ ത്തുൽകാഫിറൂൻ, അൽഫലഖ്, അന്നാസ് എന്നീ സൂറത്തുകൾ ഓതുകയും ചെയ്തതായി അലിയ്യി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ത്വബറാനി നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
തിരുദൂതരുﷺ ടെ അനുചരന്മാർ ഒരു ഗോത്രത്തിലൂടെ വഴി നടക്കുകയും അവർ ആ ഗോത്രക്കാരോടു വിരുന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആ ഗോത്രക്കാർ അവരെ വിരുന്നൂട്ടിയില്ല. ആ ഗോത്രക്കാരുടെ നേതാവിന്  തേള് കടിയേറ്റു. അപ്പോൾ അവർ സ്വഹാബികളോട് ചോദിച്ചു. നിങ്ങളിൽ മന്ത്രി ക്കുന്ന വല്ലവരുമുണ്ടോ?’ സ്വഹാബികൾ പ്രതികരിച്ചു: അതെ. പക്ഷെ  നിങ്ങൾ ഞങ്ങൾക്കൊരു പ്രതിഫലം നിശ്ചയിക്കുകയായാലല്ലാതെ ഞങ്ങൾ മന്ത്രിക്കുകയില്ല. ഗോത്രക്കാർ അവൾക്ക് ഒരു ആട്ടിൻ പറ്റത്തെ പ്രതിഫലമായി നിശ്ചയിച്ചു. സ്വഹാബികളിലൊരാൾ ഗോത്ര നേതാവിനെ സൂറത്തുൽ ഫാത്തിഹഃ കൊണ്ടു മന്ത്രിച്ചു. അപ്പോൾ അയാൾ സുഖപ്പെടുകയും അവർ ആട്ടിൻപറ്റത്തെ സ്വഹാബികൾക്കു നൽകുകയും ചെയ്തു. അതോടെ സ്വഹാബികൾ പറഞ്ഞു: നമ്മൾ തിരുനബി‎ﷺ യുടെ അടുക്കലെത്തുകയും തിരുനബി‎ﷺയോട് ചോദിക്കുകയും ചെയ്യാതെ അവയെ എടുക്കരുത്. അങ്ങനെ അവർ മടങ്ങിയെത്തിയപ്പോൾ തിരുനബിﷺ യോട് ചോദിച്ചു. അപ്പോൾ തിരുനബി ‎ﷺ  അവരോട് പറഞ്ഞു: “അവരിൽനിന്ന് ആ ആടുകളെ സ്വീകരിക്കുകയും അവയെ വിഹിതം വെച്ച് ഒരു വിഹിതം എനിക്കും നൽകുക.” ഇമാം ബുഖാരി നിവേദനം.
സുന്നത്തിൽ സ്ഥിരപ്പെട്ട ഏതാനും മന്ത്രങ്ങൾ:
ഉഥ്മാൻ ഇബ്നുഅബിൽആസ്വ് رَضِيَ اللَّهُ عَنْهُ തന്റെ ശരീരത്തിലെ വേദന നബിﷺയോട് പറഞ്ഞപ്പോൾ തിരുമേനി ‎ﷺ  അദ്ദേഹത്തെ ഇപ്രകാരം പഠിപ്പിച്ചത് സ്വഹീഹു മുസ്ലിമിലുണ്ട്. തന്റെ ശരീര ത്തിൽ വേദനിക്കുന്ന സ്ഥലത്ത് കൈവെച്ചു,
بِسْـــــــمِ اللهِ 
എന്ന് മൂന്നു തവണ പറയുക. ശേഷം:
أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ
“ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയും ഭയന്നു കൊണ്ടിരിക്കുക യും ചെയ്യുന്നതിന്റെ കെടുതിയിൽ നിന്ന് അല്ലാഹുവിലും അവന്റെ കഴിവിലും ഞാൻ അഭയം തേടുന്നു” എന്ന് ഏഴ് തവണ പറയുക.
കൈ ഉയർത്തിയശേഷം ഈ ദുആ ആവർത്തിക്കുകയും ഒറ്റയായി അവസാനിപ്പിക്കുകയും ചെയ്യുക എന്ന് മറ്റൊരു നിവേദനത്തിലുണ്ട്. 
വല്ലവരും രോഗിയായാൽ തിരുനബി ‎ﷺ  തന്റെ വലതു കൈകൊണ്ട് അയാളെ തടവി താഴെവരുന്ന ദുആ നിർവ്വഹിക്കാ റുണ്ടായിരുന്നുവെന്ന് ആഇശാ رَضِيَ اللَّهُ عَنْها പറഞ്ഞതായി സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും ഉണ്ട്.
اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِ أَنْتَ الشَّافِي  لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا
“അല്ലാഹുവേ, ജനങ്ങളുടെ രക്ഷിതാവേ, ഉപദ്രവം നീ നീക്കേണമേ, നീ രോഗ ശമനം പ്രദാനം ചെയ്യേണമേ; നീയാകുന്നു രോഗശമനം നൽകുന്നവൻ, നിന്റെ രോഗശമനം അല്ലാതെ യാതൊരു രോഗശ മനവുമില്ല. ഒരു രോഗവും ഉപേക്ഷിക്കാത്ത ശമനം (നൽകേണമേ).”
തിരുനബി ‎ﷺ  താഴെവരുന്ന വചനം കൊണ്ട് മന്ത്രിക്കാറു ണ്ടായിരുന്നുവെന്ന് ആഇശാ رَضِيَ اللَّهُ عَنْها  പറഞ്ഞത് ബുഖാരിയിലുണ്ട്.
اِمْسَحِ الْبَاسَ رَبَّ النَّاسِ بِيَدِكَ الشِّفَاءُ لاَ كَاشِفَ لَهُ إِلاَّ أَنْتَ
“ജനങ്ങളുടെ രക്ഷിതാവേ, ഉപദ്രവം നീ തുടച്ചുമാറ്റേണമേ. നിന്റെ കയ്യാലാകുന്നു രോഗശമനം. രോഗത്തെ നീക്കുന്നവനായി നീയല്ലാ തെ മറ്റാരുമില്ല.”
ഹസൻ رَضِيَ اللَّهُ عَنْهُ ഹുസൈൻ رَضِيَ اللَّهُ عَنْهُ എന്നീ പേരമക്കൾക്കു വേണ്ടി തിരുനബി ‎ﷺ   ഇപ്രകാരം  മന്ത്രിച്ചതായി ബുഖാരിയിലുണ്ട്:
أَعُوذُ بِكَلِمَاتِ اللّهِ التّامّةِ مِنْ كلّ شَيْطَانٍ وَهَامَّة وَمِنْ كُلِّ عَيْنٍ لاَمّةٍ
“എല്ലാ പിശാചുക്കളിൽനിന്നും വിഷജീവികളിൽനിന്നും ബാധയേൽപ്പിക്കുന്ന കണ്ണുകളിൽനിന്നും അല്ലാഹുവിന്റെ പരിപൂർണ്ണ വചനങ്ങൾ കൊണ്ട് ഞാൻ അഭയം തേടുന്നു.” 
തിരുനബി ‎ﷺ  രോഗിയായപ്പോൾ ജിബ്രീൽ (അ) താഴെ വ രുന്ന മന്ത്രം നിർവ്വഹിച്ചതായി സ്വഹീഹു മുസ്ലിമിലുണ്ട്:
بِسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنٍ أَوْ حَاسِدٍ اللَّهُ يَشْفِيكَ بِسْمِ اللَّهِ أَرْقِيكَ
“താങ്കൾക്ക് ഉപദ്രവമുണ്ടാക്കുന്ന എല്ലാ വസ്തുക്കളിൽ നിന്നും, എല്ലാ മനുഷ്യരുടേയും കണ്ണുകളുടേയും അസൂയാലുക്കളുടേയും തിന്മ കളിൽനിന്നും അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കൾക്ക് മന്ത്രി ക്കുന്നു. അല്ലാഹു താങ്കൾക്ക് ശിഫ നൽകട്ടെ. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കൾക്ക് മന്ത്രിക്കുന്നു. 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts