ഇസ്തിഖാറഃ (കാര്യങ്ങളിൽ ഉത്തമമായത് തേടുവാൻ)

THADHKIRAH

 
കാര്യങ്ങളിൽ ഉത്തമമായത് തേടുന്നതിനാണ് ഇസ്തിഖാറഃ എന്നു പറയുക. അതിന്റെ രൂപവും ദുആയും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തത് ചുവടെ ക്രമീകരിക്കുന്നു.
• ഫർദ്വ് നമസ്കാരമല്ലാത്ത രണ്ട് റക്അത്തുകൾ നമസ്ക്കരിക്കരിക്കുക
• താൻ ഉത്തമമായത് തേടുന്ന നാഥൻ നന്മയിലേക്കും നന്മ യിലേക്കുള്ള വഴികളെ എളുപ്പമാക്കുന്ന അടയാളങ്ങളിലേക്കും തനിക്ക് മാർഗ്ഗമേകുമെന്ന ദൃഢബോധത്തോടു കൂടി ഇസ്തിഖാറത്ത് നടത്തുക.
• താഴെ വരുന്ന ദുആ ചൊല്ലുക:
اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ وَأَسْأَلُكَ مِنْ فَضْلِكَ فَإِنَّكَ تَقْدِرُ وَلَا أَقْدِرُ وَتَعْلَمُ وَلَا أَعْلَمُ وَأَنْتَ عَلَّامُ الْغُيُوبِ اللَّهُمَّ فَإِنْ كُنْتَ تَعْلَمُ هَذَا الْأَمْرَ ـ ثُمَّ تُسَمِّيهِ بِعَيْنِهِ ـ خَيْرًا لِي فِي عَاجِلِ أَمْرِي وَآجِلِهِ  ـقَالَـ أَوْ فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ اللَّهُمَّ وَإِنْ كُنْتَ تَعْلَمُ أَنَّهُ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ ـ فِي عَاجِلِ أَمْرِي وَآجِلِهِ فَاصْرِفْنِي عَنْهُ وَاقْدُرْ لِي الْخَيْرَحَيْثُ كَانَ ثُمَّ رَضِّنِي بِهِ
“അല്ലാഹുവേ, നിന്റെ അറിവിനെ (വസീലയാക്കി) നിന്നോട് ഉത്തമമായത് ഞാൻ തേടുന്നു. നിന്റെ ക്വുദ്റത്തിനെ(കഴിവിനെ വസീലയാക്കി) നിന്നോട് ഞാൻ കഴിവിന് തേടുന്നു. നിന്റെ മഹത്തായ ഔദാര്യത്തിൽ നിന്ന് ഞാൻ യാചിക്കുകയും ചെയ്യുന്നു. കാരണം, നിനക്ക് (എല്ലാത്തിനും) സാധിക്കുന്നു. എനിക്കൊന്നും സാധിക്കുകയില്ല. നീ എല്ലാം അറിയുന്നു. ഞാൻ അറിയുന്നില്ല. നീയാകട്ടെ എല്ലാ അദൃശ്യങ്ങളും സസൂക്ഷ്മം അറിയുന്നവനുമാണ്. അല്ലാഹുവേ, ഈ കാര്യം (……ഇവിടെ കാര്യമെന്തെന്ന് പറയുക…..) എനിക്ക് എന്റെ മതത്തിലും ജീവിതത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും അല്ലെങ്കിൽ എന്റെ കാര്യത്തിൽപെട്ടെന്നോ വൈകിയോ ഉണ്ടായേക്കാവുന്നതിൽ ഉത്തമമാണെന്ന് നീ അറിയുന്നുവെങ്കിൽ അത് എനിക്ക് വിധിക്കുകയും എനിക്കത് എളുപ്പമാക്കിത്തരി കയും പിന്നീട് എനിക്കതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ! ഈ കാര്യം എന്റെ മതത്തിലും ഐഹിക കാര്യത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും അല്ലെങ്കിൽ എന്റെ കാര്യത്തിൽ പെട്ടെന്നോ വൈകിയോ ഉണ്ടായേക്കാവുന്നതിൽ– ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കിൽ എന്നെ അതിൽനിന്നും തിരിച്ചുകളയേണമേ! നന്മ എവിടെയാണോ അതെനിക്ക് വിധിക്കുകയും എന്നിട്ട് അതിനെ എനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ!” 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts