മാതാപിതാക്കൾക്കു വേണ്ടി

THADHKIRAH

 
മാതാപിതാക്കൾ മരണം വരിച്ചവരാണെങ്കിലും ജീവിച്ചി രിപ്പുള്ളവരാണെങ്കിലും അവർക്കുവേണ്ടി ദുആ ചെയ്യുവാൻ വിശുദ്ധ ക്വുർആൻ അനുശാസിക്കുകയും ഒരു ദുആ വചനം അറി യിക്കുകയും ചെയ്തു.
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ‎﴿٢٤﴾
എന്റെ റബ്ബേ, മാതാപിതാക്കൾ ഇരുവരും എന്നെ ചെറുപ്പത്തിൽ പോറ്റിവളർത്തി. അതിനാൽ ഇവരോട് നീ കരുണകാണിക്കണമേ. (വി. ക്വു. 17: 24)
വഴിപിഴച്ചും വഴിപിഴപ്പിച്ചും മാത്രം കാലം കഴിച്ച, തങ്ങളു ടെ ധാർഷ്ഠ്യവും നിഷേധവും കാരണത്താൽ സന്മാർഗം നിഷേ ധിക്കപെട്ട, തന്റെ ജനതക്കെതിരിൽ ദുആ ചെയ്ത ശേഷം നൂഹ് നബി സ്വന്തത്തിനും മാതാപിതാക്കൾക്കും വിശ്വാസികൾ ക്കും വേണ്ടി നടത്തിയ ദുആ: 
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ…
എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികൾക്കും സ ത്യവിശ്വാസിനികൾക്കും നീ പൊറുത്തുതരേണമേ. (വി. ക്വു. 71: 28)
സ്വന്തത്തിനും മാതാപിതാക്കൾക്കും വിശ്വാസികൾക്കും വേണ്ടി ഇബ്റാഹീം നബി (അ) നടത്തിയ ദുആയാണ് ചുവടെ. പിതാവിനോട് വാഗ്ദാനം ചെയ്തതിനാലാണ് അവിശ്വാസിയാ യ പിതാവിനു വേണ്ടി ഇബ്റാഹീം നബി (അ) പാപമോചന തേട്ടം നടത്തിയത്. എന്നാൽ പിതാവ് അല്ലാഹുവിന്റെ ശത്രുവാ ണെന്ന് വ്യക്തമായതിൽ പിന്നെ അദ്ദേഹം പിതാവിനെ തൊട്ട് വിട്ടൊഴിഞ്ഞു.
 رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ‎﴿٤١﴾
ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവിൽവരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ. (വി. ക്വു. 14: 41)
അബ്ദുല്ലാഹ് ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ  യാത്രയിൽ നിന്നു തിരിച്ചുവന്നാൽ പള്ളിയിൽ ക്വബ്റിടങ്ങളിൽ ചെന്ന് ഇപ്രകാരം പറയുമായിരുന്നു എന്ന് ഇബ്നു അബീശെയ്ബഃ നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
السَّلاَمُ عَلَيْكَ يَا رَسُولَ اللهِ، السَّلاَمُ عَلَيْكَ يَا أَبَا بَكْرٍ، السَّلاَمُ عَلَيْكَ يَا أَبَتَاهُ
“അസ്സലാമുഅലയ്ക യാ റസൂലല്ലാഹ്, അസ്സലാമുഅലയ്ക യാ അബാബക്ർ,  ഉപ്പാ അസ്സലാമുഅലയ്ക്.”
മാതാവ് താമസിച്ചിരുന്ന വീടിന്റെ പടിയിൽ ചെന്ന് അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ അവർക്കു വേണ്ടി നിർവ്വഹിച്ചിരുന്ന ദുആ. ഇമാം ബുഖാരി അദബുൽമുഫ്റദിൽ നിവേദനം. അൽബാനി സനദിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
السَّلامُ عَلَيْكِ يَا أُمَّتَاهُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ رَحِمَكِ اللَّهُ كَمَا رَبَّيْتِنِي صَغِيرًا
“ഉമ്മാ, അസ്സലാമുഅലയ്കും വറഹ്മതുല്ലാഹി വബറകാതുഹു. കു രുന്നായിരിക്കെ നിങ്ങൾ എന്നെ പോറ്റി വളർത്തി. അല്ലാഹു അതി നാൽ നിങ്ങളോടു കരുണ കാണിക്കട്ടെ.’
സലാം മടക്കിയ മതാവ് മകൻ അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  ക്കു വേ ണ്ടി നിർവ്വഹിച്ചിരുന്ന ദുആ.
رَحِمَكَ اللَّهُ كَمَا بَرَرْتَنِي كَبِيرًا
“ഞാൻ വാർദ്ധക്യത്തിലായിരിക്കെ നീ എനിക്കു പുണ്യം ചെയ്തു. അല്ലാഹു നിന്നോടും കരുണ കാണിക്കട്ടെ.” 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല
 

Leave a Reply

Your email address will not be published.

Similar Posts