നോമ്പുകാരന്റെ ദുആഉകൾ ഉത്തരമേകപ്പെടുന്നവയാണെന്നും നേമ്പുതുറക്കുന്നതുവരെയുള്ള നോമ്പുകാരന്റെ ദുആ വെറുതെ മടക്കപ്പെടുകയില്ലെന്നും തിരുമൊഴികളിൽ സ്വഹീഹായി വന്നിട്ടുണ്ട്.
നോമ്പു തുറക്കുമ്പോൾ
നോമ്പ് തുറക്കുമ്പോൾ തിരുദൂതർ ﷺ താഴെ വരുന്ന ദുആ ചെയ്തിരുന്നതായി അബ്ദുല്ലാഹ് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നി വേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ الله
“ദാഹം ശമിച്ചു. അന്നനാളികൾ നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം സ്ഥിരപ്പെട്ടു.”
ലൈലത്തുൽക്വദ്റിൽ കൂടുതലാക്കുവാൻ
ലൈലത്തുൽക്വദ്റാണെന്ന് അറിഞ്ഞാൽ എന്താണ് ദുആ ചെയ്യേണ്ടതെന്ന ആഇശാ رَضِيَ اللَّهُ عَنْها യുടെ ചോദ്യത്തിന് തിരുദൂതർ ﷺ പ്രതികരിച്ചത് ഇമാം അഹ്മദ് നിവേദനം ഇപ്രകാരം ചെ യ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
“അല്ലാഹുവേ നീ അഫുവ്വാകുന്നു. നീ മാപ്പേകുന്നതിനെ ഇഷ്ടപ്പെടുന്നു. അതിനാൽ നീ എനിക്ക് മാപ്പേകേണമേ.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല