വീടുമായി ബന്ധപ്പെട്ട ദിക്റുകൾ

THADHKIRAH

വീട്ടിൽ പ്രവേശിക്കുമ്പോൾ
• ബിസ്മില്ല ചൊല്ലുക
• സലാം പറയുക
ജാബിറിൽനിന്നു നിവേദനം. തിരുദൂതർ ‎ﷺ പറഞ്ഞു:
“ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുകയും തന്റെ പ്രവേശന വേ ളയിലും ഭക്ഷണവേളയിലും അല്ലാഹുവെ സ്മരിക്കുകയുമായാൽ ശൈത്വാൻ (തന്റെ കൂട്ടുകാരോടും കൂടെയുള്ളവരോടും) പറയും: “നിങ്ങൾക്ക് (ഇവിടെ) അന്തിയുറങ്ങുവാനും രാത്രി ഭക്ഷണത്തി നും യാതൊരു വഴിയുമില്ല. ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കു മ്പോൾ, തന്റെ പ്രവേശന വേളയിൽ അല്ലാഹുവെ സ്മരിക്കു വാൻ മറന്നാൽ ശൈത്വാൻ (തന്റെ കൂട്ടുകാരോടും കൂടെയുള്ള വരോടും) പറയും: “നിങ്ങൾ (ഇവിടെ)അന്തിയുറക്കം നേടിയിരി ക്കുന്നു.” തന്റെ ഭക്ഷണവേളയിൽ അല്ലാഹുവെ സ്മരിക്കുവാൻ മറന്നാൽ ശൈത്വാൻ(തന്റെ കൂട്ടുകാരോടും കൂടെയുള്ളവരോടും) പറയും: “നിങ്ങൾ (ഇവിടെ) അന്തിയുറക്കവും രാത്രിഭക്ഷ ണവും നേടിയിരിക്കുന്നു.” (മുസ്‌ലിം)

വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ
ഒരാൾ തന്റെ വീട്ടിൽ നിന്നും പുറപെടുമ്പോൾ,

بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بالله

“അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു), അല്ലാഹുവിൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാ തൊരു കഴിവും ചലനശേഷിയുമില്ല.”
എന്നു പ്രാർത്ഥിച്ചാലുള്ള ഫലവും മഹത്വവുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: “അന്നേരം അയാളോട് പറ യപ്പെടും, (മറ്റുള്ളവരുടെ തിന്മയിൽ നിന്ന്) നീ തടയപ്പെട്ടു, നീ സംരക്ഷിക്കപ്പെട്ടു. നീ സന്മാർഗ്ഗം സിദ്ധിച്ചവനായി. പിശാച് അ വനിൽ നിന്ന് അകന്ന് നിൽക്കും. എന്നിട്ട് മറ്റൊരു പിശാചിനോ ട് പറയും: നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും? തീർച്ചയായും അയാൾക്ക് സന്മാർഗ്ഗം സിദ്ധിച്ചിരിക്കുന്നു, മറ്റുള്ളവരിൽ നിന്നു ള്ള തിന്മ അയാൾക്ക് തടയപ്പെട്ടിരിക്കുന്നു, അയാൾ സംരക്ഷി ക്കപ്പെടുകയും ചെയ്തിരിക്കുന്നു.” സുനനു അബീദാവൂദ്. ഹദീ ഥിനെ ഇബ്നുബാസ് തുഹ്ഫയിൽ ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
തിരുനബി ‎ﷺ  വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ആകാശത്തി ലേക്ക് കണ്ണു നടുകയും താഴെ വരുന്ന ദുആ ചൊല്ലുകയും ചെ യ്യാതെ പുറപ്പെടാറില്ലായിരുന്നു എന്ന് ഉമ്മുസലമഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് ഇമാം അബൂദാവൂദും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാ നി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പു.

اللَّهُمَّ إِنِّى أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ، أَوْ أَزِلَّ أَوْ أُزَلَّ، أَوْ أَظْلِمَ أَوْ أُظْلَمَ، أَوْ أَجْهَلَ أَوْ يُجْهَلَ عَلَىَّ.

“അല്ലാഹുവേ, ഞാൻ വഴിപിഴക്കുന്നതിൽ നിന്നും വഴിപിഴപ്പിക്കപ്പെ ടുന്നതിൽ നിന്നും വ്യതിചലിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കപ്പെ ടുന്നതിൽനിന്നും അക്രമിക്കുന്നതിൽനിന്നും അക്രമിക്കപ്പെടുന്നതിൽ നിന്നും അവിവേകം പ്രവൃത്തിക്കുന്നതിൽ നിന്നും എന്നോട് അവി വേകം കാണിക്കപ്പെടുന്നതിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts