ഭക്ഷണപാനീയങ്ങൾ, ഏതാനും ദിക്റുകൾ

THADHKIRAH

ഭക്ഷണം ലഭിച്ചാൽ
ഭക്ഷണം ലഭിച്ചാൽ ചൊല്ലുവാൻ തിരുനബി ‎ﷺ  കൽപ്പിച്ച തായി ഇമാം തിർമുദി റിപ്പോർട്ട് ചെയ്ത ഹദീഥിൽ ഇപ്രകാര മുണ്ട്. അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ

“അല്ലാഹുവേ, ഞങ്ങൾക്ക് ഈ ഭക്ഷണത്തിൽ നീ ബർക്കത്ത് ചൊരിയേണമേ. ഇതിനേക്കാൾ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ.”

ഭക്ഷിക്കുവാൻ തുടങ്ങുമ്പോൾ
ഭക്ഷണം കഴിക്കുമ്പോൾ ചൊല്ലുവാൻ തിരുനബി ‎ﷺ  കൽ പ്പിച്ചതായി ഇമാം തിർമുദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
بِسْــمِ اللهِ അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ ഭക്ഷിക്കുവാൻ ആരംഭിക്കുന്നു)

തുടക്കത്തിൽ ബിസ്മി മറന്നാൽ
ഭക്ഷണം കഴിക്കുമ്പോൾ തുടക്കത്തിൽ ബിസ്മി ചൊല്ലു വാൻ മറന്നാൽ ചൊല്ലുവാൻ തിരുനബി ‎ﷺ കൽപ്പിച്ചതായി ഇമാം തിർമുദി ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللَّهِ فِى أَوَّلِهِ وَآخِرِهِ

“ഇതിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഞാൻ അല്ലാഹുവിന്റെ നാമത്തിലാകുന്നു.”

ഭക്ഷിച്ചു കഴിഞ്ഞാൽ
ഭക്ഷണം കഴിച്ചവൻ താഴെ വരുന്ന ദിക്ർ ചൊല്ലിയാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് ഇമാം അബൂദാവൂദ് റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِى أَطْعَمَنِى هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ

“എന്നിൽ നിന്നുള്ള യാതൊരു കഴിവും ചലനശേഷിയും കൂടാതെ ഇത് എന്നെ ഭക്ഷിപ്പിക്കുകയും ഇത് എനിക്ക് പ്രദാനം ചെയ്യുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സർവ്വ സ്തുതികളും.”
തിരുനബി ‎ﷺ  ഭക്ഷണം കഴിച്ചാൽ താഴെ വരുന്ന ദിക്റും ചൊല്ലിയിരുന്നതായി ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്. അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ أَطْعَمْتَ وَأَسْقَيْتَ وَأَغْنَيْتَ وَأَقْنَيْتَ وَهَدَيْتَ وَأَحْيَيْتَ فَلَكَ الْحَمْدُ عَلَى مَا أَعْطَيْتَ

അല്ലാഹുവേ, നീ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ധന്യമാക്കുക യും സംതൃപ്തിപ്പെടുത്തുകയും സന്മാർഗ്ഗം കാണിക്കുകയും ജീവിപ്പി ക്കുകയും ചെയ്തു; നീ ഏകിയതിനാൽ നിനക്ക് മാത്രമാകുന്നു സർവ്വ സ്തുതികളും.
തിരുനബി ‎ﷺ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കു കയോ ചെയ്താൽ താഴെ വരുന്ന ദിക്ർ ചൊല്ലാറുള്ളതായി ഇ മാം അബൂദാവൂദ് റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِى أَطْعَمَ وَسَقَى وَسَوَّغَهُ وَجَعَلَ لَهُ مَخْرَجًا

“ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ദഹിപ്പിക്കുകയും അതിനെ (വിസർജ്ജിക്കുവാൻ) പുറത്തേക്ക് വഴിയാക്കുകയും ചെയ്ത അല്ലാഹു വിന് മാത്രമാകുന്നു സർവ്വ സ്തുതികളും.

ഭക്ഷണത്തളിക ഉയർത്തിയാൽ
മുന്നിൽ നിന്ന് ഭക്ഷണത്തളിക ഉയർത്തിയാൽ നബി ‎ﷺ  താഴെ വരും പ്രകാരം പറയുമായിരുന്നു എന്ന് അബൂഉമാമഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് ഇമാം ബുഖാരി നിവേദനം.

الْحَمْدُ لِلَّهِ حَمْداً كَثِيرًا طَيِّبًا مُبَارَكًا فِيهِ غَيْرَ مُوَدَّعٍ وَلَا مُسْتَغْنًى عَنْهُ رَبَّنَا

“പുണ്യപ്രവൃത്തിയെടുക്കുന്നതിൽ ഉപേക്ഷിക്കപ്പെടാത്തവനും നിരാ ശ്രയനുമായ ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനു മാത്രമാകു ന്നു മുഴുവൻ സ്തുതികളും; ധാരാളവും മഹനീയവും അനുഗ്രഹീ തവുമായ സ്തുതികൾ.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts