മരണപ്പെട്ടവർക്കു വേണ്ടി വിലപിച്ച് അട്ടഹസിക്കലും ശബ്ദമു ണ്ടാക്കി കരയലും പാപമാണ്. ഈ വിഷയത്തിൽ മുന്നറിയിപ്പുകളും താക്കീതുകളും ധാരാളമാണ്. അബ്ദുല്ലാഹ്ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ അരുളി:
لَيْسَ مِنَّا مَنْ لَطَمَ الْخُدُودَ وَشَقَّ الْجُيُوبَ وَدَعَا بِدَعْوَى الْجَاهِلِيَّةِ
“(മയ്യിത്തിന്റെ പേരിൽ വിലപിച്ചു കൊണ്ട്) മുഖത്തടിക്കുകയും കുപ്പായമാറ് കീറുകയും ജാഹിലിയ്യാകാലത്ത് വിളിച്ചു പറഞ്ഞിരുന്ന പോലെ വിളിച്ചു പറയുകയും ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല.” (ബുഖാരി)
ജനാസഃക്കരികിൽ അല്ലങ്കിൽ മരണപെട്ടതിന്റെ പേരിൽ ആർത്തുവിളിച്ചും അക്ഷമ പ്രകടിപിച്ചും സ്ത്രീകളാണ് മരണപെട്ടവരുടെ പേരിൽ കൂടുതലും പെട്ടന്നും വികാരം പ്രകടിപ്പിക്കുന്നത്. അതി നാലാണ് അവരെ കുറിച്ചുള്ള പരാമർശം കൂടുതലായി ഹദീഥുകളിൽ വന്നിട്ടുള്ളത്. ഉമ്മുഅത്വിയ്യഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
أَخَذَ عَلَيْنَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِنْدَ الْبَيْعَةِ أَنْ لَا نَنُوحَ
“ബയ്അത്തിന്റെ അവസരത്തിൽ മയ്യിത്തിന്റെ പേരിൽ വിലപിക്കുവാൻ പാടില്ലെന്നു കൂടി നബി ﷺ ഞങ്ങളോട് ബയ്അത്ത് വാങ്ങിയിരുന്നു…” (ബുഖാരി)
അബൂമാലിക് അൽഅശ്അരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَرْبَعٌ فِي أُمّتِي مِنْ أَمْرِ الْجَاهِلِيّةِ لا يَتْرُكُونَهُنّ: الْفَخْرُ فِي الأَحْسَابِ, وَالطّعْنُ فِي الأَنْسَابِ, وَالاسْتِسْقَاءُ بِالنّجُومِ, وَالنّيَاحَةُ، وَقَالَ: النّائِحَةُ إِذَا لَمْ تَتُبْ قَبْلَ مَوْتِهَا, تُقَامُ يَوْمَ الْقِيَامَةِ وَعَلَيْهَا سِرْبَالٌ مِنْ قَطِرَانٍ, وَدِرْعٌ مِنْ جَرَب
“എന്റെ ഉമ്മത്തികളിൽ ജാഹിലിയ്യാകാര്യങ്ങളിൽ നിന്നും നാലെണ്ണമുണ്ട്. അതവർ ഒഴിവാക്കുകയില്ല. കുലമഹിമയിൽ അഹങ്കരിക്കൽ, തറവാടിനെ കുത്തിപ്പറയൽ, നക്ഷത്രങ്ങൾ കാരണത്താലാണ് മഴ വർഷിച്ചത് എന്ന് വാദിക്കൽ, മരണപ്പെട്ടവർക്കു വേണ്ടി വിലപിച്ചട്ടഹസിക്കൽ (എന്നിവയാണ് അവ) എന്നിട്ട് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: മയ്യിത്തിന്റെ പേരിൽ ആർത്തട്ടഹസിച്ചവൾ മരിക്കുന്നതിന് മുമ്പായി തൗബഃ ചെയ്തില്ലെങ്കിൽ അന്ത്യനാളിൽ ഉരുക്കിയ ടാറിന്റെ ആവരണവും ശരീരം മുഴുവൻ ചൊറിയുന്ന ഒരു അങ്കിയുമായിട്ടായിരിക്കും അവൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.” (മുസ്‌ലിം)
കാരുണ്യത്തിന്റെ തിരുദൂതൻ ﷺ അത്തരം സ്ത്രീകളുടെ വായിൽ മണ്ണു വാരിയിടുവാൻ കൽപിച്ചത് ഒരു ഹദീഥിൽ ഇപ്രകാരമുണ്ട്. ആഇശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:
لَمَّا جَاءَ قَتْلُ زَيْدِ بْنِ حَارِثَةَ وَجَعْفَرٍ وَعَبْدِ اللَّهِ بْنِ رَوَاحَةَ جَلَسَ النَّبِيُّ ﷺ يُعْرَفُ فِيهِ الْحُزْنُ وَأَنَا أَطَّلِعُ مِنْ شَقِّ الْبَابِ فَأَتَاهُ رَجُلٌ فَقَالَ يَا رَسُولَ اللَّهِ إِنَّ نِسَاءَ جَعْفَرٍ وَذَكَرَ بُكَاءَهُنَّ فَأَمَرَهُ بِأَنْ يَنْهَاهُنَّ فَذَهَبَ الرَّجُلُ ثُمَّ أَتَى فَقَالَ قَدْ نَهَيْتُهُنَّ وَذَكَرَ أَنَّهُنَّ لَمْ يُطِعْنَهُ فَأَمَرَهُ الثَّانِيَةَ أَنْ يَنْهَاهُنَّ فَذَهَبَ ثُمَّ أَتَى فَقَالَ وَاللَّهِ لَقَدْ غَلَبْنَنِي …. فَزَعَمَتْ أَنَّ النَّبِيَّ ﷺ قَالَ فَاحْثُ فِي أَفْوَاهِهِنَّ التُّرَابَ فَقُلْتُ أَرْغَمَ اللَّهُ أَنْفَكَ فَوَاللَّهِ مَا أَنْتَ بِفَاعِلٍ وَمَا تَرَكْتَ رَسُولَ اللَّهِ ﷺ مِنْ الْعَنَاءِ
“സെയ്ദ് ഇബ്നു ഹാരിഥഃ, ജഅ്ഫർ, അബ്ദുല്ലാഹ് ഇബ്നു റവാഹഃ എന്നിവർ (മുഅ്ത്വഃ യുദ്ധത്തിൽ) വധിക്കപ്പെട്ട വാർത്ത എത്തിയപ്പോൾ നബി ﷺ ഇരുന്നുപോയി. തിരുമേനി ﷺ യിൽ ദുഃഖം നന്നായി അറിയപ്പെട്ടു. ഞാൻ വാതിലിന്റെ വിടവിലൂടെ നോക്കുകയായിരുന്നു.
അതിനിടക്ക് ഒരാൾ തിരുമേനി ﷺ യുടെ അടുക്കൽ വന്നിട്ട് പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, ജഅ്ഫറിന്റെ (വീട്ടിലെ) സ്ത്രീകൾ. അവരുടെ കരച്ചിലിനെപ്പറ്റി അയാൾ ഒാർമിപ്പിച്ചു.
അപ്പോൾ അതിൽ നിന്ന് അവരെ തടയുവാൻ തിരുമേനി ﷺ കൽപിച്ചു.
അയാൾ തിരിച്ചു പോയി വീണ്ടും വന്നു. അയാൾ പറഞ്ഞു: ഞാൻ അവരെ തടഞ്ഞു. എന്നാൽ അവർ എന്നെ കൂട്ടാക്കുന്നില്ല എന്നും അറിയിച്ചു.
അപ്പോൾ ഒന്നുകൂടി അവരെ അതിൽ നിന്ന് തടയുവാൻ തിരുമേനി ﷺ കൽപിച്ചു.
അയാൾ തിരിച്ചുപോയി വീണ്ടും വന്നു. അയാൾ പറഞ്ഞു: അല്ലാഹുവാണേ, അവർ എന്നെ തോൽപിച്ചു (കൂട്ടാക്കുന്നില്ല).
ആഇശ رَضِيَ اللَّهُ عَنْها പറയുന്നു: നബി ﷺ പറഞ്ഞു: എങ്കിൽ നീ അവരുടെ വായിൽ മണ്ണ് വാരിയിടുക.
(ആഇശ رَضِيَ اللَّهُ عَنْها പറയുന്നു) ഞാൻപറഞ്ഞു: നിങ്ങൾക്ക് നാശം! നിങ്ങൾ നബി ﷺ കൽപിച്ചത് ചെയ്തില്ല. നബി ﷺ യെ നിങ്ങൾ ക്ലേശിപ്പി ക്കുന്നതിൽ വീഴ്ച വരുത്തിയതുമില്ല. (ബുഖാരി)
ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൂർവ്വികർ ശക്തമായ നിലപാടുകളായിരുന്നു ഇത്തരക്കാർക്കെതിരിൽ കൈ കൊണ്ടിരുന്നത്. ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
وَإِنَّ الْمَيِّتَ يُعَذَّبُ بِبُكَاءِ أَهْلِهِ عَلَيْهِ وَكَانَ عُمَرُ رَضِيَ اللَّهُ عَنْهُ يَضْرِبُ فِيهِ بِالْعَصَا وَيَرْمِي بِالْحِجَارَةِ وَيَحْثِي بِالتُّرَابِ
“മയ്യിത്ത് അതിന്റെ കുടുംബക്കാരുടെ കരച്ചിൽ മൂലം ശിക്ഷിക്കപ്പെടും. ഉമർ ഉറക്കെ കരയുന്നവരെ വടി കൊണ്ട് അടിക്കുകയും കല്ലൂകൊണ്ട് എറിയുകയും മണ്ണു വാരിയിടുകയും ചെയ്യാറുണ്ട്.” (ബുഖാരി)
കാരുണ്യദൂതൻ കണ്ണീർ വാർത്തപ്പോൾ
സ്വന്തക്കാരുടേയും ഇഷ്ടക്കാരുടേയും നഷ്ടത്തിലും കഷ്ടത്തിലും ദുഃഖവും വേദനയും സ്വാഭാവികമാണ്. കണ്ണ് കരയും. ക്വൽബ് ദുഃഖിക്കും. മനസ്സ് വിതുമ്പും. ബിഅ്റുമഉൗനഃ സംഭവത്തിൽ ക്വുർആൻ മനപാഠഃമാക്കിയ എഴുപതു പേരെ ശത്രുക്കൾ ചതിയിലൂടെ വധിച്ച സംഭവവുമായി ബന്ധപ്പെട്ട് അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു:
قَنَتَ رَسُولُ اللَّهِ ﷺ شَهْرًا حِينَ قُتِلَ الْقُرَّاءُ فَمَا رَأَيْتُ رَسُولَ اللَّهِ ﷺ حَزِنَ حُزْنًا قَطُّ أَشَدَّ مِنْهُ
“ക്വുർറാഉകൾ (ക്വുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ) വധിക്കപെട്ടപ്പോൾ ഒരു മാസം അല്ലാഹുവിന്റെ ദൂതൻ ﷺ ക്വുനൂത്ത് നിർവ്വഹിച്ചു. അതിനേക്കാൾ കഠിനമായി തിരുദൂതൻ ﷺ ദുഃഖിച്ചത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല.” (ബുഖാരി)
കാരുണ്യത്തിന്റെ തിരുദൂതൻ ﷺ മരണപെട്ടവരുടെ വിഷയത്തിൽ കരഞ്ഞിട്ടുണ്ട്. അതു അക്ഷമ പ്രകടിപ്പിക്കലോ അനിയന്ത്രിതമായ ആർത്തുവിളിയോ ആയിരുന്നില്ല. പ്രത്യുത, സ്നേഹത്തിന്റെ ഹൃദയ ത്തിൽ നിന്ന് കാരുണ്യത്തിന്റെ കണ്ണീർ കണങ്ങൾ ഒലിച്ചിറങ്ങലാ യിരുന്നു. അല്ലാഹുവിനു അനിഷ്ടകരമായ ഒരു മൊഴിയും വിളിയും അതോടൊപ്പമുണ്ടായിട്ടേ ഇല്ല. ദുഃഖപ്രകടനത്തിൽ ഏവർക്കും മാതൃക യാകുവാൻ ഏതാനും സംഭവങ്ങൾ.
അനസ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
دَخَلْنَا مَعَ رَسُولِ اللَّهِ عَلَى أَبِي سَيْفٍ الْقَيْنِ وَكَانَ ظِئْرًا لِإِبْرَاهِيمَ عَلَيْهِ السَّلَام فَأَخَذَ رَسُولُ اللَّهِ ﷺ إِبْرَاهِيمَ فَقَبَّلَهُ وَشَمَّهُ
ثُمَّ دَخَلْنَا عَلَيْهِ بَعْدَ ذَلِكَ وَإِبْرَاهِيمُ يَجُودُ بِنَفْسِهِ فَجَعَلَتْ عَيْنَا رَسُولِ اللَّهِ ﷺ تَذْرِفَانِ
فَقَالَ لَهُ عَبْدُ الرَّحْمَنِ بْنُ عَوْفٍ رَضِيَ اللَّهُ عَنْهُ وَأَنْتَ يَا رَسُولَ اللَّهِ
فَقَالَ يَا ابْنَ عَوْفٍ إِنَّهَا رَحْمَةٌ ثُمَّ أَتْبَعَهَا بِأُخْرَى فَقَالَ ﷺ إِنَّ الْعَيْنَ تَدْمَعُ وَالْقَلْبَ يَحْزَنُ وَلَا نَقُولُ إِلَّا مَا يَرْضَى رَبُّنَا وَإِنَّا بِفِرَاقِكَ يَا إِبْرَاهِيمُ لَمَحْزُونُونَ
“ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ﷺ നോടൊപ്പം കൊല്ലപ്പണി ക്കാരൻ അബൂസെയ്ഫിന്റെ അടുക്കൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ (ഭാര്യ) (നബി ﷺ യുടെ പുത്രൻ) ഇബ്റാഹീമിനെ മുലയൂട്ടുന്നവരായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ ഇബ്റാഹീമിനെ എടുക്കു കയും ചുംബിക്കുകയും മണത്തു നോക്കുകയും ചെയ്തു.
അതിൽ പിന്നേയും ഞങ്ങൾ ഇബ്റാഹീമിന്റെ അടുക്കൽ പ്രവേശിച്ചു. ഇബ്റാഹീമാകട്ടെ (മരണാസന്നനായി) പ്രയാസപ്പെട്ടു ശ്വസിക്കുന്നു. അപ്പോഴതാ തിരുദൂതരു ﷺ ടെ ഇരുകണ്ണുകളും നിറഞ്ഞൊ ലിക്കുവാൻ തുടങ്ങി.
അപ്പോൾ അബ്ദുർറഹ്മാൻ ഇബ്നു ഔഫ് പറഞ്ഞു: താങ്കൾ അല്ലാഹുവിന്റെ ദൂതരായിട്ടും കരയുകയാണോ?
തിരുമേനി ﷺ പറഞ്ഞു: ഇബ്നു ഒൗഫ്, ഇതു കാരുണ്യമാണ്. (അക്ഷമ പ്രകടിപ്പിക്കലല്ല) കണ്ണുനീരു വാർത്തു കൊണ്ട് വീണ്ടും തിരുദൂതർ ﷺ പറഞ്ഞു: നിശ്ചയം, കണ്ണ് കരയും ക്വൽബ് ദുഃഖിക്കും. എന്നാൽ നമ്മൾ റബ്ബിനെ തൃപ്തിപ്പെടുത്തുന്നതല്ലതെ പറയുകയില്ല. ഇബ്റാഹീം, നിന്റെ വിരഹത്തിൽ ഞാൻ ദുഃഖിതനാണ്.)) (ബുഖാരി)
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُൽ നിന്ന് നിവേദനം:
اشْتَكَى سَعْدُ بْنُ عُبَادَةَ شَكْوَى لَهُ فَأَتَاهُ النَّبِيُّ ﷺ يَعُودُهُ مَعَ عَبْدِ الرَّحْمَنِ بْنِ عَوْفٍ وَسَعْدِ بْنِ أَبِي وَقَّاصٍ وَعَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ فَلَمَّا دَخَلَ عَلَيْهِ فَوَجَدَهُ فِي غَاشِيَةِ أَهْلِهِ فَقَالَ قَدْ قَضَى
قَالُوا لَا يَا رَسُولَ اللَّهِ فَبَكَى النَّبِيُّ ﷺ. فَلَمَّا رَأَى الْقَوْمُ بُكَاءَ النَّبِيِّ ﷺ بَكَوْا.
فَقَالَ أَلَا تَسْمَعُونَ إِنَّ اللَّهَ لَا يُعَذِّبُ بِدَمْعِ الْعَيْنِ وَلَا بِحُزْنِ الْقَلْبِ وَلَكِنْ يُعَذِّبُ بِهَذَا وَأَشَارَ إِلَى لِسَانِهِ أَوْ يَرْحَمُ وَإِنَّ الْمَيِّتَ يُعَذَّبُ بِبُكَاءِ أَهْلِهِ عَلَيْهِ
“സഅ്ദ് ഇബ്നുഉബാദഃ رَضِيَ اللَّهُ عَنْهُ തനിക്കുള്ള ഒരു രോഗത്താൽ പ്രയാസത്തി ലായി. അപ്പോൾ നബി ﷺ അബ്ദുർറഹ്മാൻ ഇബ്നു ഔഫ് رَضِيَ اللَّهُ عَنْهُ, സഅ്ദ് ഇബ്നു അബീവക്വാസ്വ് رَضِيَ اللَّهُ عَنْهُ , അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ എന്നിവ രോടൊപ്പം അദ്ദേഹത്തെ രോഗസന്ദർശനം നടത്താനെത്തി. തിരുമേനി ﷺ അദ്ദേഹത്തിനടുത്ത് പ്രവേശിച്ചപ്പോൾ അദ്ദേഹം കുടുംബക്കാരുടെ പരിചരണത്തിലാണ്. അപ്പോൾ തിരുമേനി ﷺ ചോദിച്ചു: മരണപ്പെട്ടുവോ?
അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ ഇല്ല. അപ്പോൾ തിരുനബി ﷺ കരഞ്ഞു. തിരുമേനി ﷺ യുടെ കരച്ചിൽ കണ്ടപ്പോൾ അവരും കരഞ്ഞു.
അപ്പോൾ തിരുമേനി ﷺ പറഞ്ഞു: നിങ്ങൾ കേൾക്കുന്നില്ലേ, നിശ്ചയം കണ്ണുനീർ വാർക്കുന്നതു കൊണ്ടും ക്വൽബ് ദുഃഖിക്കുന്നതു കൊണ്ടും അല്ലാഹു ശിക്ഷിക്കുകയില്ല. തന്റെ നാവിലേക്ക് ചൂണ്ടി തിരുമേനി ﷺ പറഞ്ഞു: ഇതുകാരണത്താലാണ് അല്ലാഹു ശിക്ഷിക്കു കയും അല്ലെങ്കിൽ കരുണ കാണിക്കുകയും ചെയ്യുന്നത്. നിശ്ചയം മയ്യിത്ത് അയാളുടെ കുടുംബക്കാരുടെ കരച്ചിൽ കാരണത്താൽ ശിക്ഷി ക്കപ്പെടും.)) (ബുഖാരി)
നബി ﷺ യുടെ പുത്രി സെയ്നബ് رَضِيَ اللَّهُ عَنْها മരണാസന്നയായ തന്റെ പുത്രിയുടെ അടുക്കലേക്ക് തിരുമേനി ﷺ വരുവാൻ ആളെ നിയോഗിച്ച സംഭവത്തിൽ ഇപ്രകാരം കാണാം:
فَقَامَ النَّبِيُّ ﷺ وَقَامَ مَعَهُ سَعْدُ بْنُ عُبَادَةَ وَمُعَاذُ بْنُ جَبَلٍ فَدُفِعَ الصَّبِيُّ إِلَيْهِ وَنَفْسُهُ تَقَعْقَعُ كَأَنَّهَا فِي شَنٍّ فَفَاضَتْ عَيْنَاهُ فَقَالَ لَهُ سَعْدٌ يَا رَسُولَ اللَّهِ مَا هَذَا قَالَ هَذِهِ رَحْمَةٌ جَعَلَهَا اللَّهُ فِي قُلُوبِ عِبَادِهِ وَإِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ
“അപ്പോൾ നബി ﷺ എഴുന്നേറ്റു. തിരുമേനി ﷺ യോടൊപ്പം സഅ്ദ് ഇബ്നു ഉബാദഃയും മുആദ് ഇബ്നു ജബലും എഴുന്നേറ്റു. അപ്പോൾ നബി ﷺ യിലേക്ക് കുട്ടിയെ നൽകപെട്ടു. കുട്ടിയുടെ റൂഹ് ഒരു തോൽപാത്രത്തി ലെന്ന പോലെ കിടന്നു പിടയുന്നു. അപ്പോൾ, തിരുമേനി ﷺ യുടെ ഇരു കണ്ണുകളും നിറഞ്ഞൊലിച്ചു.
അപ്പോൾ സഅ്ദ് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണിത്?
തിരുമേനി ﷺ പറഞ്ഞു: ഇതു കാരുണ്യമാണ്.(അക്ഷമ പ്രകടിപ്പി ക്കലല്ല) പ്രസ്തുത കാരുണ്യത്തെ അല്ലാഹു തന്റെ ദാസന്മാരുടെ ഹൃദയത്തിൽ നിശ്ചയിച്ചിരിക്കുന്നു. നിശ്ചയം അല്ലാഹു തന്റെ ദാസന്മാ രിൽ കരുണയുള്ളവരോട് മാത്രം കരുണ കാണിക്കുന്നു.” (ബുഖാരി)
അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
شَهِدْنَا بِنْتًا لِرَسُولِ اللَّهِ ﷺ قَالَ وَرَسُولُ اللَّهِ ﷺ جَالِسٌ عَلَى الْقَبْرِ قَالَ فَرَأَيْتُ عَيْنَيْهِ تَدْمَعَانِ
“അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മകളുടെ ജനാസഃ സംസ്കരണത്തിൽ ഞങ്ങൾ സന്നിഹിതരായി. അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ തിരുദൂതർ ﷺ ക്വബ്റിനരികിലിരിക്കുന്നു. അപ്പോൾ തിരുനബി ﷺ യുടെ ഇരുകണ്ണുകളും കണ്ണീർ തൂകുന്നായി ഞാൻ കണ്ടു.” (ബുഖാരി)
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
أَخَذَ الرَّايَةَ زَيْدٌ فَأُصِيبَ ثُمَّ أَخَذَهَا جَعْفَرٌ فَأُصِيبَ ثُمَّ أَخَذَهَا عَبْدُ اللَّهِ بْنُ رَوَاحَةَ فَأُصِيبَ وَإِنَّ عَيْنَيْ رَسُولِ اللَّهِ ﷺ لَتَذْرِفَانِ ثُمَّ أَخَذَهَا خَالِدُ بْنُ الْوَلِيدِ مِنْ غَيْرِ إِمْرَةٍ فَفُتِحَ لَهُ
“(മുഅ്ത്വഃ യുദ്ധത്തിൽ സൈന്യാധിപനെന്ന നിലക്ക്) സെയ്ദ് (ഇബ്നുഹാരിഥഃ) കൊടി പിടിച്ചു. അദ്ദേഹം രക്തസാക്ഷിയായി. ശേഷം ജഅ്ഫർ കൊടി പിടിച്ചു. അദ്ദേഹവും രക്തസാക്ഷിയായി. പിന്നീട് അബ്ദുല്ലാഹ് ഇബ്നുറവാഹഃ കൊടി പിടിച്ചു. അദ്ദേഹവും രക്തസാക്ഷി യായി. (ഇത് പറയുമ്പോൾ) നബി ﷺ യുടെ കണ്ണുകൾ കണ്ണുനീർ ഒഴുക്കു ന്നുണ്ടായിരുന്നു. പിന്നീട് കൊടി പിടിച്ചത് ഖാലിദ് ഇബ്നുൽ വലീദ് ആണ്. സേനാനേതൃത്വം വഹിക്കാൻ അദ്ദേഹത്തെ അധികാരപ്പെടുത്തി യിരുന്നില്ല. (അദ്ദേഹം സ്വയം ഏറ്റെടുക്കുകയാണ് ഉണ്ടായത്.) അദ്ദേഹ ത്തിന്റെ (കയ്യാൽ) വിജയം കൈവന്നു.” (ബുഖാരി)
ആഇശാ رَضِيَ اللَّهُ عَنْها പറഞ്ഞു:
أَنَّ النَّبِيَّ ﷺ قَبَّلَ عُثْمَانَ بْنَ مَظْعُونٍ وَهُوَ مَيِّتٌ وَهُوَ يَبْكِي أَوْ قَالَ عَيْنَاهُ تَذْرِفَانِ
“ഉഥ്മാൻ ഇബ്നു മള്വ്ഉൗൻ മരിച്ചു കിടക്കെ അദ്ദേഹത്തെ നബി ﷺ ചുംബിച്ചു. നബി ﷺ കരയുകയായിരുന്നു. അല്ലെങ്കിൽ തിരുനബി ﷺ യുടെ ഇരുകണ്ണുകളും നിറൊഞ്ഞൊഴുകുകയായിരുന്നു.” (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
അബ്ദുൽ ജബ്ബാർ അബ്ദുല്ല