വിശ്വാസം സാക്ഷാൽകരിച്ച് ലാഇലാഹഇല്ലല്ലാഹ് എന്ന സാക്ഷ്യവചനത്തിൽ മരിച്ചാലുള്ള മഹത്വവും അനുഗ്രഹവുമാണ് ഉപരിയിൽ നൽകിയത്. എന്നാൽ മരണാസന്നനായ വ്യക്തി സാക്ഷ്യ വചനത്തെത്തൊട്ട് വിമുഖനായാൽ അവൻ ആരായാലും അവന്റെ ശോച്യാവസ്ഥയെ അറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്:
സഇൗദ് ഇബ്നുൽ മുസയ്യിബ് തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു.

لَمَّاحَضَرَتْ أَبَاطَالِبٍ الْوَفَاةُ جَاءَهُ رَسُولُاللَّهِ ‎ﷺ  فَوَجَدَ عِنْدَهُ أَبَاجَهْلٍ وَعَبْدَاللَّهِ بْنَ أَبِي أُمَيَّةَ بْنِ الْمُغِيرَةِ فَقَالَ أَيْ عَمِّ قُلْ لَا إِلَهَ إِلَّااللَّهُ كَلِمَةً أُحَاجُّ لَكَ بِهَا عِنْدَ اللَّهِ فَقَالَ أَبُو جَهْلٍ وَعَبْدُاللَّهِ بْنُ أَبِي أُمَيَّةَ أَتَرْغَبُ عَنْ مِلَّةِ عَبْدِ الْمُطَّلِبِ. فَلَمْ يَزَلْ رَسُولُ اللَّهِ ‎ﷺ  يَعْرِضُهَا عَلَيْهِ وَيُعِيدَانِهِ بِتِلْكَ الْمَقَالَةِ حَتَّى قَالَ أَبُو طَالِبٍ آخِرَ مَا كَلَّمَهُمْ عَلَى مِلَّةِ عَبْدِ الْمُطَّلِبِ وَ أَبَى أَنْ يَقُولَ لَاإِلَهَ إِلَّااللَّهُ. قَالَ قَالَ رَسُولُ اللَّهِ ‎ﷺ  وَاللَّهِ لَأَسْتَغْفِرَنَّ لَكَ مَالَمْ أُنْهَ عَنْكَ فَأَنْزَلَ اللَّهُ “مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ ‎﴿١١٣﴾‏” وأنزل الله في أبي طالب: “إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ‎﴿٥٦﴾‏

((അബൂത്വാലിബിന് മരണം ആസന്നമായപ്പോൾ അദ്ദേഹത്തിന രികിലേക്ക് അല്ലാഹുവിന്റെ റസൂൽ ‎ﷺ  ചെന്നു. അപ്പോൾ അദ്ദേഹത്തിന്റെ അരികിൽ അബ്ദുല്ലാഹ് ഇബ്നു അബീ ഉമയ്യയേയും അബൂജഹ്ലിനേയും നബിs  കണ്ടു.
തിരുനബി ‎ﷺ  അബൂത്വാലിബിനോട് പറഞ്ഞു: പിതൃവ്യാ, താങ്കൾ ലാ ഇലാഹ ഇല്ലല്ലാഹ് പറയുക.(പ്രസ്തുത വാചകം പറയുകയായാൽ) അല്ലാഹുവിങ്കൽ ഞാൻ താങ്കൾക്കു വേണ്ടി വാദിക്കാം.
അപ്പോൾ അബ്ദുല്ലാഹ് ഇബ്നുഅബീഉമയ്യയും അബൂജഹ്ലും (അബൂത്വാലിബിനോട്) പറഞ്ഞു: അബ്ദുൽമുത്ത്വലിബിന്റെ മതത്തിൽ താങ്കൾ വിമുഖനാവുകയാണോ?
തിരുനബി ‎ﷺ  അബൂത്വാലിബിനോട് ഇത് ആവർത്തിച്ചു കൊണ്ടേ യിരുന്നു. അപ്പോൾ പ്രസ്തുത വാക്ക് അവരും ആവർത്തിച്ചു. എത്ര ത്തോളമെന്നാൽ അവസാനമായി അദ്ദേഹം അവരോട് പറഞ്ഞത്: താൻ അബ്ദുൽമുത്ത്വലിബിന്റെ മില്ലത്തിലാണ് എന്നാണ്. ലാഇലാഹ ഇല്ലല്ലാഹ് പറയാൻ അദ്ദേഹം വിസമ്മതിച്ചു.
അപ്പോൾ തിരുനബി പറഞ്ഞു: ഇസ്തിഗ്ഫാറിനെ എന്നോട് വിരോധിക്കപ്പെടാത്ത കാലത്തോളം ഞാൻ താങ്കൾക്കു പാപമോചന ത്തിന് തേടും.))അപ്പോൾ അല്ലാഹു:

مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ ‎﴿١١٣﴾‏  (التوبة: ١١٣)

ബഹുദൈവവിശ്വാസികൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് താങ്ങൾക്ക് വ്യക്തമായിക്കഴിഞ്ഞതിനു ശേഷം അവർക്കു വേണ്ടി പാപമോചനം തേടുവാൻ അവർ അടുത്ത ബന്ധമുള്ളവരായാൽ പോലും നബിക്കും സത്യവിശ്വാസികൾക്കും പാടുള്ളതല്ല. (വി.ക്വു 9: 113) എന്ന വചനം അവതരിപ്പിച്ചു.
അബൂത്വാലിബിന്റെ വിഷയത്തിൽ:

إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ‎﴿٥٦﴾‏  (القصص: ٥٦)

തീർച്ചയായും നിനക്കിഷ്ടപ്പെട്ടവരെ നിനക്കു നേർവഴിയിലാക്കാനാ വില്ല. പക്ഷെ, അല്ലാഹു താനുദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു. സന്മാർഗം പ്രാപിക്കുന്നവരെപ്പറ്റി അവൻ (അല്ലാഹു) നല്ലവണ്ണം അറി യുന്നവനാകുന്നു. (വി.ക്വു.28:56) എന്ന വചനവും അല്ലാഹു അവതീർണമാക്കി.” (ബുഖാരി).
ഇസ്ലാമിക ആദർശത്തിലും ലാഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവചനത്തിലുമല്ലാതെയുള്ള മരണം എത്ര മോശകരം; മരണ പ്പെടുന്ന വ്യക്തി എത്ര സേവനപ്രവർത്തകനാണെങ്കിലും ശരി.
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞിരിക്കുന്നു:

مَنْ ماتَ وهُوَ يدعُو مِنْ دونِ اللهِ نداًّ، دخلَ النارَ

“അല്ലാഹുവിന് സമന്മാരെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് ആരെങ്കിലും മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിച്ചതുതന്നെ.”(ബുഖാരി)
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞിരിക്കുന്നു:

مَنْ لَقِيَ الله لاَ يُشْرِكُ بِهِ شَيْئا دَخَلَ الْجَنّةَ, وَمَنْ لَقِيَهُ يُشْرِكُ بِهِ شَيْئا دَخَلَ النّارَ

“അല്ലാഹുവിൽ ഒന്നിനേയും പങ്കുചേർക്കാതെ അവനെ (മരണാന ന്തരം) കണ്ടു മുട്ടുന്നവൻ സ്വർഗത്തിൽ പ്രവേശിച്ചിരിക്കുന്നു. അവനിൽ വല്ലതിനേയും പങ്കുചേർത്തു കൊണ്ട്(മരണാനന്തരം) കണ്ടുമുട്ടിയവൻ നരകത്തിൽ പ്രവേശിച്ചിരിക്കുന്നു.”  (മുസ്‌ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts