പ്രസന്നതയുള്ളവനും പ്രയാസരഹിതനും സമാധാനചി ത്തനുമായി മരണം വരിക്കുവാൻ ഒരു വചനമുള്ളതായി തിരുനബി ‎ﷺ  അരുളിയിട്ടുണ്ട്. ത്വൽഹത് ഇബ്നുഉബൈദില്ല رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം.
سَمِعْتُ رَسُولَ اللهِ ‎ﷺ يَقُولُ :إِنِّي لَأَعْلَمُ كَلِمَةً لَاَ يقُولُهَا عَبْدٌ عِنْدَ مَوْتِهِ إِلَّا أَشْرَقَ لَهَا لَوْنُهُ وَ نَفَّسَ اللَّهُ عَنْهُ كُرْبَتَهُ
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്: നിശ്ചയം, ഒരു വചനം എനിക്കറിയാം. ഏതൊരു ദാസനാണോ തന്റെ മരണ സമയത്ത് അതു ചൊല്ലുന്നത് അതിനാൽ അയാളുടെ വർണ്ണം പ്രശോഭിതമാകുകയും അല്ലാഹു അയാളുടെ പ്രയാസത്തിന് ആശ്വാസമേകുകയും ചെയ്യും.”  (മുസനദുഅഹ്മദ് അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
പ്രസ്തുതവചനം ഏതെന്നും ഏതു രീതിയിലാണ് അതു പറയേണ്ടതെന്നും തിരുനബി ‎ﷺ  ഉണർത്തിയിട്ടുണ്ട്.
 
ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലിയുള്ള മരണം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ   പറഞ്ഞു:
لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّااللَّهُ فَإِنَّ مَنْ كَانَ آخِرُ كَلِمَتِهِ لَا إِلَهَ إِلَّا اللَّهُ عِنْدَ الْمَوْتِ دَخَلَ الْجَنَّةَ يَوْماً مِنَ الدَّهْرِ وَ إِنْ أَصَابَهُ قَبْلَ ذَلِكَ ماَأَصاَبَهُ
“നിങ്ങളിൽ മരണം ആസന്നമായവർക്ക് നിങ്ങൾ ലാ ഇലാഹഇല്ലല്ലാഹ് ചൊല്ലിക്കൊടുക്കുക. കാരണം ഒരാളുടെ മരണാവസ്ഥയിലെ വാക്കു കളിൽ അവസാനത്തേത് ലാ ഇലാഹഇല്ലല്ലാഹ് ആയാൽ അയാൾ ഒരുദിനം സ്വർഗത്തിൽ പ്രവേശിക്കും, അതിനുമുമ്പ് അയാൾക്ക് എന്തു തന്നെ ബാധിച്ചാലും.” (സ്വഹീഹുഇബ്നിഹിബ്ബാൻ. അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബൂദർറുൽഗിഫാരി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَامِنْ عَبْدٍ قَالَ لَاإِلَهَ إِلَّا اللَّهُ ثُمَّ مَاتَ عَلَى ذَلِكَ إِلَّا دَخَلَا لْجَنَّةَ قُلْتُ وَ إِنْ زَنَى وَإِنْ سَرَقَ……
“ഏതൊരു ദാസനാണോ ലാ ഇലാഹ ഇല്ലല്ലാഹു പറയുകയും പിന്നീട് അതിൽ മരിക്കുകയും ചെയ്യുന്നത് അവൻ സ്വർഗത്തിൽ പ്രവേശി ക്കുക തന്നെ ചെയ്യും. ഞാൻ ചോദിച്ചു: അവൻ മോഷണം നടത്തുകയും വ്യഭിചരിക്കുകയും ചെയ്താലും (സ്വർഗത്തിൽ പ്രവേശിക്കുമോ)? തിരുനബി ‎ﷺ  പറഞ്ഞു: അവൻ മോഷ്ടിക്കുകയും വ്യഭിചരിക്കുകയും ചെയ്താലും!..” (ബുഖാരി, മുസ്‌ലിം)
 
ലാഇലാഹ ഇല്ലല്ലാഹ് അറിഞ്ഞുള്ള മരണം
ഉഥ്മാനി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ
“ലാ ഇലാഹ ഇല്ലല്ലാഹുഎന്നത് അറിയുന്ന അവസ്ഥയിൽ വല്ലവനും മരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും” (മുസ്‌ലിം)
ശഹാദത്തിൽ സംശയിക്കാതെയുള്ള മരണം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ لَا يَلْقَى اللَّهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا إِلَّا دَخَلَ الْجَنَّةَ
“അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു വഅന്നീ റസൂലുല്ലാഹ് എന്ന (സാക്ഷ്യ വചനങ്ങൾ) കൊണ്ട് അവയിൽ സംശയിക്കാതെ (മരണത്തി ലൂടെ)അല്ലാഹുവെ കണ്ടുമുട്ടുന്ന ദാസൻ സ്വർഗത്തിൽ പ്രവേശിക്കും.”  (മുസ്‌ലിം)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts