മരണവേള പേടിപ്പെടുത്തുന്നത്

THADHKIRAH

മരണവേള ഭീതിജനകമാണ്. മരണദൂതന്മാരായ വാനത്തിന്റെ പട വന്നിറങ്ങുന്ന സമയം ഭീതിയുടേയും ഭയാനക സംഭവങ്ങളുടേയും സമയമാണ്. മരണം പേടിപ്പെടുത്തുന്ന രംഗങ്ങളെ കൊണ്ടുവരുമെന്ന് തിരുനബി ‎ﷺ ഉണർത്തിയിട്ടുണ്ട്. ഉബയ്യ് ഇബ്നു കഅ്ബി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:

كَانَ رَسُولُ اللَّهِ ‎ﷺ  إِذَا ذَهَبَ ثُلُثَا اللَّيْلِ قَامَ فَقَالَ يَا أَيُّهَا النَّاسُ اذْكُرُوا اللَّهَ اذْكُرُوا اللَّهَ جَاءَتْ الرَّاجِفَةُ تَتْبَعُهَا الرَّادِفَةُ جَاءَ الْمَوْتُ بِمَا فِيهِ جَاءَ الْمَوْتُ بِمَا فِيهِ

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  രാത്രിയിൽ മൂന്നിൽ രണ്ടു കഴിഞ്ഞു പോയാൽ എഴുന്നേൽക്കും.നബി ‎ﷺ  പറയും. ജനങ്ങളേ നിങ്ങൾ അല്ലാഹു വിന് ദിക്റെടുക്കുക. നിങ്ങൾ അല്ലാഹുവിന് ദിക്റെടുക്കുക. റാജിഫതും അതിനെ തുടർന്ന് റാദിഫതും വന്നിരിക്കുന്നു. മരണം അതിലുള്ളതു കൊണ്ടു(ഭീതികൾകൊണ്ടു) വന്നിരിക്കുന്നു. മരണം അതിലുള്ളതു കൊണ്ടു വന്നിരിക്കുന്നു.”
ഭയപ്പാടിലകപെട്ട മനുഷ്യരെ അല്ലാഹു ‎ﷺ  മരണാസന്നനായി കിടന്ന് കണ്ണുരുട്ടുന്ന ആളുകളോട് ഉപമിച്ചതായി കാണാം. മരണവേള യിൽ പേടിയിലകപ്പെടുന്ന മനുഷ്യന്റെ അവസ്ഥ ഈ  ഉപമയിലൂടെ നമുക്ക് നന്നായി മനസിലാക്കാം.

فَإِذَا جَاءَ الْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَالَّذِي يُغْشَىٰ عَلَيْهِ مِنَ الْمَوْتِ ۖ  (الأحزاب: ١٩)

അങ്ങനെ (യുദ്ധ) ഭയം വന്നാൽ അവർ നിന്നെ ഉറ്റുനോക്കുന്നതായി നിനക്കു കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകൾ കറങ്ങിക്കൊണ്ടിരിക്കും… (വി. ക്വു. 33:19)

 رَأَيْتَ الَّذِينَ فِي قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ الْمَغْشِيِّ عَلَيْهِ مِنَ الْمَوْتِ ۖ  (محمد: ٢٠)

…ഹൃദയങ്ങളിൽ രോഗമുള്ളവർ, മരണം ആസന്നമായതിനാൽ ബോധരഹിതനായ ആൾ നോക്കുന്നത് പോലെ നിന്റെ നേർക്ക് നോക്കുന്നതായി കാണാം…  (വി. ക്വു. 47:20)
ഇമാം സുഫ്യാൻ ഇബ്നു ഉയയ്നഃഠ പറഞ്ഞു:

أَوْحَشُ مَا يَكُونُ الْمَرْءُ فِي ثَلَاثَةِ مَوَاطِنَ : يَوْمَ يُولَدُ فَيَرَى نَفْسَهُ خَارِجًا مِمَّا كَانَ فِيهِ وَيَوْمَ يَمُوتُ فَيَرَى قَوْمًا لَمْ يَكُنْ عَايَنَهُمْ ، وَيَوْمَ يُبْعَثُ فَيَرَى نَفْسَهُ فِي مَحْشَرٍ عَظِيمٍ ، قَالَ : فَأَكْرَمَ اللَّهُ فِيهَا يَحْيَى بْنَ زَكَرِيَّا فَخَصَّهُ بِالسَّلَامِ عَلَيْهِ فِيهَا

“ഒരു മനുഷ്യൻ ഏറ്റവുമധികം ഭീതിയിലകപ്പെടുന്നത് മൂന്നു സന്ദർഭങ്ങളിലാണ്. താൻ പ്രസവിക്കപ്പെടുന്ന ദിനത്തിൽ. അപ്പോൾ തന്റെ ശരീരത്തെ താനുള്ളതിൽ നിന്ന് പുറപ്പെടുന്നവനായി അവൻ കാണുന്നു. താൻ മരണപ്പെടുന്ന ദിനത്തിൽ. അപ്പോൾ അവൻ താൻ കണ്ടിട്ടില്ലാത്ത ഒരു വിഭാഗത്തെ കാണുന്നു. താൻ ഉയർത്തെഴുന്നേ ൽക്കുന്ന ദിനത്തിൽ. അപ്പോൾ അയാൾ തന്റെ ശരീരത്തെ ഒരു വലിയ മഹ്ശറിൽ കാണുന്നു. അതിനാൽ ആ സന്ദർഭങ്ങളിൽ അല്ലാഹു യഹ്യാ ഇബ്നുസകരിയ്യയെ ആദരിക്കുകയും അവയിൽ അദ്ദേഹത്തെ സലാം കൊണ്ട് പ്രത്യേകമാക്കുകയും ചെയ്തു.
യഹ്യാ ഇബ്നുസകരിയ്യ (അ) ക്ക് അല്ലാഹുവിൽ നിന്നുള്ള സമാധാനത്തിന്റേയും സുരക്ഷയുടേയും നിർഭയത്വത്തിന്റേയും വിഷയ ത്തിൽ അല്ലാഹു പറയുന്നു:

 وَسَلَامٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا ‎﴿١٥﴾  (مريم: ١٥)

അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴു ന്നേൽപിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സലാം.(വി.ക്വു.19: 15)
ഇപ്രകാരം അല്ലാഹുവിൽ നിന്ന് സുരക്ഷയും നിർഭയത്വവും ഈസാ (അ) ക്കുമുണ്ടെന്ന് അല്ലാഹു പറയുന്നു.

وَالسَّلَامُ عَلَيَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا ‎﴿٣٣﴾‏    (مريم: ٣٣)

ഞാൻ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേ ൽപിക്കപ്പെടുന്ന ദിവസവും എന്റെ മേൽ ശാന്തിയുണ്ടായിരിക്കും. (വി. ക്വു. 15: 33)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts