മരണാസന്നനായ വ്യക്തിക്ക് മരണവേളയിൽ സംഭവിക്കുന്ന കാര്യങ്ങൾ, നമ്മുടെ ദൃഷ്ടിക്ക് ഗോചരമോ മനുഷ്യകഴിവിന് പ്രാപ്യമോ അല്ല. എന്നാൽ, മരണാസന്നനായ വ്യക്തിയുടെ അവസ്ഥകളറിയിക്കുന്ന ചില അടയാളങ്ങളെ കുറിച്ച് അല്ലാഹു ഉണർത്തിയിരിക്കുന്നു.

فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ ‎﴿٨٣﴾‏ وَأَنتُمْ حِينَئِذٍ تَنظُرُونَ ‎﴿٨٤﴾‏ وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ ‎﴿٨٥﴾‏  (الواقعة: ٨٣-٨٥)

എന്നാൽ അത് (ജീവൻ) തൊണ്ടക്കുഴിയിൽ എത്തുമ്പോൾ എന്തു കൊണ്ടാണ് (നിങ്ങൾക്കതു പിടിച്ചു നിർത്താനാകാത്തത്?) നിങ്ങൾ അന്നേരത്ത് നോക്കി ക്കൊണ്ടിരിക്കുമല്ലോ. നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവൻ. പക്ഷെ നിങ്ങൾ കണ്ടറിയുന്നില്ല. (വി. ക്വു. 56: 8385)

كَلَّا إِذَا بَلَغَتِ التَّرَاقِيَ ‎﴿٢٦﴾‏ وَقِيلَ مَنْ ۜ رَاقٍ ‎﴿٢٧﴾‏ وَظَنَّ أَنَّهُ الْفِرَاقُ ‎﴿٢٨﴾‏ وَالْتَفَّتِ السَّاقُ بِالسَّاقِ ‎﴿٢٩﴾‏ إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ ‎﴿٣٠﴾‏  (القيامة: ٢٦-٣٠)

അല്ല, (പ്രാണൻ) തൊണ്ടക്കുഴിയിൽ എത്തുകയും, മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും, അത് (തന്റെ) വേർപാടാണെന്ന് അവൻ വിചാ രിക്കുകയും, കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താൽ, അന്നു നിന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്.(വി. ക്വു. 75:26-30)

അബ്ദുൽ ജബ്ബാർ അബ്ദുല്ല  

Similar Posts