മരണം മനുഷ്യരുടെ കർമ്മജീവിതത്തിനു തിരശ്ശീല വീഴ്ത്തും. മരണത്തോടെ കർമ്മങ്ങൾ അവസാനിച്ചു. അതിൽപിന്നെ കർമ്മങ്ങൾക്കുള്ള പ്രതിഫലം നൽകപ്പെടുകയായി. ബുദ്ധിയും വിവേകവുമുള്ളവർ തങ്ങൾക്കുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. നബി ﷺ നിർവ്വഹിച്ച വസ്വിയ്യത്ത് നോക്കൂ:
اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغْلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ
“അഞ്ചു കാര്യങ്ങൾ(വന്നെത്തുന്നതിനു)മുമ്പ് അഞ്ചു കാര്യങ്ങൾ കൊണ്ട് താങ്കൾ പ്രയോജനമെടുക്കുക. താങ്കളുടെ വാർദ്ധ്യകത്തിനു മുമ്പ് താങ്കളുടെ യൗവ്വനം കൊണ്ട്, രോഗത്തിനു മുമ്പ് ആരോഗ്യം കൊണ്ട്, ദാരിദ്ര്യത്തിനു മുമ്പ് എെശ്വര്യം കൊണ്ട്, ജോലിയിൽ വ്യാപൃത നാകുന്നതിനു മുമ്പ് ഒഴിവുസമയം കൊണ്ട്, മരണത്തിനു മുമ്പ് ജീവിതം കൊണ്ട്.” (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മരണമെത്തുന്നതിനു മുമ്പായി ശ്രദ്ധിക്കപ്പെടേണ്ട ചില വിഷയ ങ്ങൾ താഴെ നൽകുന്നു:
മരണത്തിന്റെ മഹത്വം
മഹ്മൂദ് ഇബ്നു ലബീദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
اثْنَتَانِ يَكْرَهُهُمَا ابْنُ آدَمَ الْمَوْتُ وَالْمَوْتُ خَيْرٌ لِلْمُؤْمِنِ مِنَ الْفِتْنَةِ وَيَكْرَهُ قِلَّةَ الْمَالِ وَقِلَّةُ الْمَالِ أَقُلُّ لِلْحِسَابِ
“രണ്ടു കാര്യങ്ങൾ, ആദം സന്തതി അവയെ വെറുക്കുന്നു. മരണമാണ് (അതിലൊന്ന്); മരണം വിശ്വാസിക്ക് ഫിത്നഃയെക്കാൾ ഉത്തമമാണ്. സമ്പത്തിലുള്ള കുറവും അവൻ വെറുക്കുന്നു; സമ്പത്തിലെ കുറവ് വിചാരണയിലും കുറവുണ്ടാക്കും.” (മുസ്നദുഅഹ്മദ്. അർനാഊത്വ് ജയ്യിദെന്ന് വിശേഷിപ്പിച്ചു.)
മുസ്ലിമായി മരണം വരിക്കുക
തക്വ്വഃ സാക്ഷാൽകരിക്കുകയും ഈമാനും ഇസ്ലാമും യഥാ വിധമാക്കുകയും ചെയ്യുക. തൽവിഷയത്തിൽ അല്ലാഹുവിന്റെ വസ്വിയ്യത് നോക്കൂ:
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴿١٠٢﴾ (آل عمران: ١٠٢)
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറ പ്രകാരം സൂക്ഷിക്കുക. നിങ്ങൾ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്. (വി. ക്വു. 3: 102)
إِذْ قَالَ لَهُ رَبُّهُ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ ﴿١٣١﴾ وَوَصَّىٰ بِهَا إِبْرَاهِيمُ بَنِيهِ وَيَعْقُوبُ يَا بَنِيَّ إِنَّ اللَّهَ اصْطَفَىٰ لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴿١٣٢﴾ (البقرة: ١٣١، ١٣٢)
നീ കീഴ്പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോടു പറഞ്ഞപ്പോൾ സർവ്വലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇബ്രാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്വണക്കം) ഉപദേശിക്കുകകൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങൾക്ക് ഇൗ മതത്തെ വിശിഷ്ടമായി തെര ഞ്ഞെടുത്തു തന്നിരിക്കുന്നു. അതിനാൽ അല്ലാഹുവിന്ന് കീഴ്പെടുന്നവ രായി (മുസ്ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങൾ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവർ ഓരോരുത്തരും ഉപദേശിച്ചത്) (വി.ക്വു.2:131, 132)
തൗബഃ ചെയ്യുക
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരുനബി ﷺ പറഞ്ഞു:
إِنَّ اللَّهَ يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ يُغَرْغِرْ
“(മരണവേളയിൽ ആത്മാവ് തൊണ്ടയിൽ എത്തി) ഗർഗറഃ ശബ്ദമുണ്ടാ ക്കുന്നതുവരെ തീർച്ചയായും അല്ലാഹു ദാസന്റെ പശ്ചാതാപം സ്വീകരിക്കും.” (മുസ്നദുഅഹ്മദ്, സുനനുഅബീദാവൂദ്. അൽബാനിയും ശുഐബുൽ അർനാഉൗത്വും ഹദീഥിനെ ഹസനായി അംഗീകരിച്ചിട്ടുണ്ട്.)
തൗബഃ നിഷ്കളങ്കവും നിഷ്കപടവും ആയിരിക്കണമെന്നത് അതു സ്വീകരിക്കപ്പെടുന്നതിനുള്ള നിബന്ധനയാണ്. മരണവേളയുടെ ഭീകരതയിൽ ഒരുവേള മനുഷ്യന് അത്തരമൊരു തൗബക്ക് അവസര മൊത്തുകൊള്ളണമെന്നില്ല. അതിനാൽ അവധി വന്നെത്തുന്നതിനു മുമ്പായി അവൻ തൗബഃ ചെയ്ത് തന്റെ അന്ത്യയാത്രക്ക് തയ്യാറാ വുകയാണ് കരണീയമായിട്ടുള്ളത്.
وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ ﴿٦١﴾ (سورة الأنعام)
അവനത്രെ തന്റെ ദാസന്മാരുടെ മേൽ പരമാധികാരമുള്ളവൻ. നിങ്ങ ളുടെ മേൽനോട്ടത്തിനായി അവൻ കാവൽക്കാരെ അയക്കുകയും ചെയ്യു ന്നു. അങ്ങനെ അവരിൽ ഒരാൾക്ക് മരണം വന്നെത്തുമ്പോൾ നമ്മുടെ ദൂതന്മാർ (മലക്കുകൾ) അവനെ പൂർണമായി ഏറ്റെടുക്കുന്നു. (അക്കാര്യ ത്തിൽ) അവർ ഒരു വീഴ്ചയും വരുത്തുകയില്ല. (വി. ക്വു. 6: 61)
അല്ലാഹുവെ കുറിച്ച് സൽവിചാരമുണ്ടാക്കുക
അല്ലാഹു തനിക്കു മാപ്പേകുമെന്നും തന്നോടു പൊറുക്കു മെന്നും കരുണ കാണിക്കുമെന്നുമുള്ള സൽവിചാരം അല്ലാഹുവെ കുറിച്ച് ദൃഢമായും ആത്മാർത്ഥമായും ഉണ്ടാക്കുക.
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
سَمِعْتُ النَّبِيَّ قَبْلَ وَفَاتِهِ بِثَلَاثٍ يَقُولُ لَا يَمُوتَنَّ أَحَدُكُمْ إِلَّا وَهُوَ يُحْسِنُ بِاللَّهِ الظَّنَّ
“തിരുമേനി ﷺ വഫാത്താകുന്നതിന്റെ മൂന്നു ദിവസം മുമ്പ് പറയുന്നത് ഞാൻ കേട്ടു. നിങ്ങളിലൊരാളും അല്ലാഹുവിനെ കുറിച്ച് നല്ല വിചാരമുള്ളവനായി കൊണ്ടല്ലാതെ മരിക്കരുത്.” (മുസ്‌ലിം)
പേടിയും പ്രതീക്ഷയുമുണ്ടാക്കുക
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أَنَّ النَّبِيَّ ﷺ دَخَلَ عَلَى شَابٍّ وَهُوَ فِي الْمَوْتِ فَقَالَ كَيْفَ تَجِدُكَ قَالَ وَاللَّهِ يَا رَسُولَ اللَّهِ أَنِّي أَرْجُو اللَّهَ وَإِنِّي أَخَافُ ذُنُوبِي فَقَالَ رَسُولُ اللَّهِ ﷺ لَا يَجْتَمِعَانِ فِي قَلْبِ عَبْدٍ فِي مِثْلِ هَذَا الْمَوْطِنِ إِلَّا أَعْطَاهُ اللَّهُ مَا يَرْجُو وَآمَنَهُ مِمَّا يَخَافُ
“തിരുനബി ﷺ മരണാസന്നനായി കിടക്കുന്ന ഒരു യുവാവിനടുക്കലേക്ക് പ്രവേശിച്ചു. തിരുമേനി ﷺ ചോദിച്ചു: താങ്കൾക്ക് എങ്ങിനെയുണ്ട്? യുവാവ് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ അല്ലാഹുവി(ന്റെ കാരുണ്യത്തി)ൽ ഞാൻ പ്രതീക്ഷ വെച്ചുപുലർത്തുന്നു. എന്റെ പാപങ്ങളെ ഞാൻ ഭയക്കുകയും ചെയ്യുന്നു. തിരുദൂതർ ﷺ പറഞ്ഞു: വിശ്വാസിയായ ദാസന്റെ ഹൃദയത്തിൽ ഇതുപോലുള്ള സന്ദർഭത്തിൽ ഇവ രണ്ടും (പേടിയും പ്രതീക്ഷയും) ഒന്നിക്കുകയില്ല; അയാൾ പ്രതീക്ഷിക്കുന്നത് അല്ലാഹു അയാൾക്ക് നൽകാതേയും അയാൾ ഭയക്കുന്ന തിൽ അയാൾക്ക് നിർഭയത്വം കനിയാതേയും.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
വസ്വിയ്യത്ത് ചെയ്യുക
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ ﴿١٨٠﴾ فَمَن بَدَّلَهُ بَعْدَ مَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى الَّذِينَ يُبَدِّلُونَهُ ۚ (البقرة: ١٨٠، ١٨١)
നിങ്ങളിലാർക്കെങ്കിലും മരണം ആസന്നമാവുമ്പോൾ, അയാൾ ധനം വിട്ടു പോകുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്കും, അടുത്ത ബന്ധുക്കൾ ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാൻ നിങ്ങൾ നിർബന്ധ മായി കൽപിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലർത്തുന്നവർക്ക് ഒരു കടമയത്രെ അത്. അത് (വസ്വിയ്യത്ത്) കേട്ടതിനു ശേഷം വല്ലവരും അത് മാറ്റിമറിക്കുകയാണെങ്കിൽ അതിന്റെ കുറ്റം മാറ്റിമറിക്കുന്നവർക്ക് മാത്രമാകുന്നു… (വി. ക്വു. 2: 180, 181)
يَا أَيُّهَا الَّذِينَ آمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ آخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِي الْأَرْضِ فَأَصَابَتْكُم مُّصِيبَةُ الْمَوْتِ ۚ (المائدة: ١٠٦)
സത്യവിശ്വാസികളേ, നിങ്ങളിലൊരാൾക്കു മരണമാസന്നമായാൽ വസ്വിയ്യത്തിന്റെ സമയത്ത് നിങ്ങളിൽ നിന്നുള്ള നീതിമാന്മാരായ രണ്ടു പേർ നിങ്ങൾക്കിടയിൽ സാക്ഷ്യം വഹിക്കേണ്ടതാണ്. ഇനി നിങ്ങൾ ഭൂമിയി ലൂടെ യാത്രചെയ്യുന്ന സമയത്താണ് മരണവിപത്ത് നിങ്ങൾക്കു വന്നെത്തുന്നതെങ്കിൽ (വസ്വിയ്യത്തിന് സാക്ഷികളായി) നിങ്ങളല്ലാത്ത വരിൽ പെട്ട രണ്ടു പേരായാലും മതി… (വി.ക്വു. 5: 106)
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
مَا حَقُّ امْرِئٍ مُسْلِمٍ لَهُ شَيْءٌ يُوصِي فِيهِ يَبِيتُ لَيْلَتَيْنِ إِلَّا وَوَصِيَّتُهُ مَكْتُوبَةٌ عِنْدَهُ
“ഒരു മുസ്ലിമിന് എന്തെങ്കിലും വസ്വിയ്യത്ത് ചെയ്യാനുണ്ടങ്കിൽ തന്റെ വസ്വിയ്യത്ത് കൈവശം എഴുതി സൂക്ഷിക്കാതെ രണ്ടു ദിവസം അവൻ രാത്രി താമസിക്കുകയില്ല.” (ബുഖാരി, മുസ്‌ലിം)
മാതാപിതാക്കളെ പോലെ സ്വത്ത് അനന്തരമെടുക്കുന്നവർക്കു വസ്വിയ്യത്ത് ചെയ്യുവാൻ പാടുള്ളതല്ല. കാരണം പ്രസ്തുത വിധി ദുർബലപെടുത്തപെട്ടിരിക്കുന്നു. ഉപരിസൂചിത ആയത്തിന്റെ തേട്ടവും വിധിയും ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വ്യക്തമാക്കുന്നു:
كَانَ الْمَالُ لِلْوَلَدِ وَكَانَتْ الْوَصِيَّةُ لِلْوَالِدَيْنِ فَنَسَخَ اللَّهُ مِنْ ذَلِكَ مَا أَحَبَّ فَجَعَلَ لِلذَّكَرِ مِثْلَ حَظِّ الْأُنْثَيَيْنِ وَجَعَلَ لِلْأَبَوَيْنِ لِكُلِّ وَاحِدٍ مِنْهُمَا السُّدُسَ وَجَعَلَ لِلْمَرْأَةِ الثُّمُنَ وَالرُّبُعَ وَلِلزَّوْجِ الشَّطْرَ وَالرُّبُعَ
“ആദ്യകാലത്ത് ധനം ആൺകുട്ടികൾക്കായിരുന്നു. വസ്വിയ്യത്ത് മാതാപിതാക്കൾക്കും. ശേഷം വസ്വിയ്യത്തിൽ ദുർബ്ബലമാക്കൽ ഉദ്ദേശിച്ചതു അല്ലാഹു ദുർബ്ബലമാക്കി. അങ്ങനെ പുരുഷന് സ്ത്രീയുടെ ഇരട്ടിയും മാതാപിതാക്കൾക്ക് ആറിലൊന്ന് വീതവും ഭാര്യക്ക് എട്ടിലൊന്നും, നാലിലൊന്നും, ഭർത്താവിന് രണ്ടിലൊന്നും, നാലിലൊന്നും ഓഹരികൾ നിശ്ചയിച്ചു.” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല