ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറഞ്ഞു: ദാസന്മാർ ആവ ശ്യക്കാരാവുകയും അവർ നിർബന്ധിതരാവുകയും ചെയ്യുന്ന മു ഴുവൻ കാര്യങ്ങൾക്കും അവർക്കു മതിയായവനാണ് അൽകാഫി. തന്നിൽ വിശ്വസിക്കുകയും തന്റെമേൽ ഭരമേൽപ്പിക്കുകയും ത ന്നിൽനിന്ന് ദീനിന്റേയും ദുനിയാവിന്റേയും ആവശ്യങ്ങൾക്ക് സ ഹായമർത്ഥിക്കുകയും ചെയ്യുന്നവർക്ക് പ്രത്യേകമായ ആശ്രയം നൽകുന്നവനുമാണ് അൽകാഫി.
അൽഖത്വാബിജ പറയുന്നു: പ്രശ്നങ്ങളിൽ ദാസന്മാർക്കു മതിയായവനും പ്രതിബന്ധങ്ങൾ അവരെതൊട്ടു തടുക്കുന്നവനു മാണ് അൽകാഫി. ആരുടെ സഹായമാണോ മറ്റാരും ആവശ്യമി ല്ലാത്തവിധം മതിയാകുന്നത്, മറ്റാരും കൂടാതെതന്നെ ആരൊ ക്കൊണ്ടാണോ ധന്യത ലഭിക്കുന്നത് അങ്ങിനെയുള്ളവനുമാണ് അൽകാഫി.
അല്ലാഹു ആശ്രയമരുളുന്നത് രണ്ടു നിലക്കാണ്:
ഒന്ന്: അൽകിഫായതുൽആമ്മഃ. പടപ്പുകൾക്കെല്ലാം ഉണ്മ യേകിയും അവരെ പോഷിപ്പിച്ചും തയ്യാർചെയ്തും മുഴുസൃഷ്ടികൾ ക്കും മതിയായവനാണ് അല്ലാഹു. ദാസന്മാരെ പോഷിപ്പിക്കുക യും സംതൃപ്തിപ്പെടുത്തുകയും ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുക യും ചെയ്യുവാൻ മുഴുവൻ കാര്യങ്ങളും അവർക്ക് ഒരുക്കിക്കൊടു ത്തവനാണ് അല്ലാഹു. ഇതാണ് അൽകിഫായതുൽആമ്മഃ.
രണ്ട്: അൽകിഫായത്തുൽഖാസ്സ്വഃ. അത് അവനിൽ തവ ക്കുലാക്കിയവർക്കുള്ള പ്രത്യേകമായ സംരക്ഷണമാണ്. തന്നിൽ വി ശ്വസിക്കുകയും തന്റെമേൽ ഭരമേൽപ്പിക്കുകയും തന്നോടു ദീനി ന്റേയും ദുനിയാവിന്റേയും ആവശ്യങ്ങൾക്ക് സഹായമർത്ഥിക്കുക യും ചെയ്യുന്നവർക്ക് പ്രത്യേകമായ ആശ്രയം നൽകലാണ് അൽ കിഫായതുൽഖാസ്സ്വഃ.

وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ  (الطلاق: ٣)

…വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്ന പക്ഷം അവന്ന് അല്ലാഹുതന്നെ മതിയാകുന്നതാണ്…  (വി. ക്വു. 65: 3)
വിശുദ്ധ ക്വുർആനിൽ ഒരു തവണയാണ് ഈ തിരു നാമം വന്നിട്ടുള്ളത്. സൂറത്തുസ്സുമറിലെ മുപ്പത്തി ആറാം വചന ത്തിലാണ് അത്.

أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ  (الزمر: ٣٦)

തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? … (വി. ക്വു. 39: 36)
അല്ലാഹുവിന്റെ കിഫായത്തിനെ അറിയിക്കുന്ന വചന ങ്ങൾ വിശുദ്ധക്വുർആനിൽ നമുക്ക് കാണാം.

 فَسَيَكْفِيكَهُمُ اللَّهُ ۚ وَهُوَ السَّمِيعُ الْعَلِيمُ ‎﴿١٣٧﴾  (البقرة: ١٣٧)

…അവരിൽ നിന്ന് നിന്നെ സംരക്ഷിക്കാൻ അല്ലാഹു മതി, അവൻ എല്ലാംകേൾക്കുന്നവനും എല്ലാംഅറിയുന്നവനുമത്രെ.(വി.ക്വു.2: 137)
നബി ‎ﷺ  യെ പരിഹസിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പും വിശ്വാസികൾക്ക് ആശ്വാസവുമായി അല്ലാഹു പറയുന്നതു നോക്കൂ:

 إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ ‎﴿٩٥﴾ (الحجر: ٩٥)

പരിഹാസക്കാരിൽ നിന്ന് നിന്നെ സംരക്ഷിക്കാൻ തീർച്ചയായും നാം മതിയായിരിക്കുന്നു.  (വി. ക്വു. 15: 95)
ഒരു ദാസന് ഒരു നിമിഷം പോലും അല്ലാഹുവിൽനിന്ന് ധന്യനാകുവാൻ സാധിക്കില്ല. ഏതു സമയവും സംരക്ഷകനായും ആശ്രയമായും മതിയായവനായും മാർഗം കാണിക്കുന്നവനാ യും അല്ലാഹു അവനോടൊപ്പം വേണ്ടതുണ്ട്. അതിനാലാണ് ത ന്റെ വീട്ടിൽനിന്നിറങ്ങുന്ന ദസനോട്,

بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بالله

എന്നു ചൊല്ലുവാൻ കൽപിക്കപ്പെട്ടത്. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ قَالَ إِذَا خَرَجَ مِنْ بَيْتِهِ: بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بالله. يُقَالُ لهُ حِينَئِذٍ: كُفِيتَ وَوُقِيتَ وَ هُديتَ، وَتَنَحَّى عنهُ الشَّيْطَانُ، فَيَقُولُ لشَيْطَانٍ آخَر، كَيْفَ لَكَ بِرَجُلٍ قَدْ هُدِيَ وَكُفِيَ وَوُقِيَ

“ഒരാൾ തന്റെ വീട്ടിൽ നിന്നും പുറപെടുമ്പോൾ,

بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بالله

അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു), ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല) എന്നു പ്രാർത്ഥിച്ചാൽ, അ ന്നേരം അയാളോട് പറയപ്പെടും, (മറ്റുള്ളവരുടെ തിന്മയിൽനിന്ന്) നീ തടയപ്പെട്ടു, നീ സംരക്ഷിക്കപ്പെട്ടു. നീ സന്മാർഗ്ഗം സിദ്ധിച്ചവനാ യി. പിശാച് അവനിൽനിന്ന് അകന്നുനിൽക്കും. എന്നിട്ട് മറ്റൊരു പിശാചിനോടു പറയും: നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും? തീർച്ച യായും അയാൾക്ക് സന്മാർഗ്ഗം സിദ്ധിച്ചിരിക്കുന്നു, മറ്റുള്ളവരിൽ നിന്നുള്ള തിന്മ അയാൾക്ക് തടയപ്പെട്ടിരിക്കുന്നു, അയാൾ സംര ക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.”
അല്ലാഹുവിന്റെ പരിരക്ഷ തനിക്കേകുന്നതിനാൽ ദാ സൻ സദാ അവനോട് നന്ദിയുള്ളവനും അവന് ഹംദോതുന്നവനുമാകണം. നബി ‎ﷺ  കിടപ്പറ പ്രാപിച്ചാൽ പറഞ്ഞിരുന്നതായി ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീഥിൽ ഇപ്രകാരം കാണാം:

الْحَمْدُ لِلَّهِ الَّذِى أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا ، فَكَمْ مِمَّنْ لاَ كَافِىَ لَهُ وَلاَ مُئْوِىَ

നമ്മെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും നമ്മുടെ കാര്യങ്ങൾ നിർവ്വഹിക്കുകയും നമുക്ക് അഭയമേകുകയും ചെയ്തവനായ അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും. കാരണം കാര്യങ്ങൾ നിർവ്വഹിച്ചു നൽകുവാനും അഭയം നൽകുവാനും യാതൊരാളുമില്ലാത്ത എത്രയാളുകളാണ് ഉള്ളത്.

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts