ദാസന്മാരെ രോഗങ്ങളിൽനിന്ന് സുഖപ്പെടുത്തുന്നവനാണ് അശ്ശാഫി. അവനിൽനിന്നാണ് ശിഫാഅ്.
സംശയം, അഹങ്കാരം, അസൂയ, പക, പോര്, തുടങ്ങിയു ള്ള മാനസികരോഗങ്ങൾക്കും ശാരീരികമായ രോഗങ്ങൾ, അപക ടങ്ങൾ എന്നിവക്കും ശാഫിയാണ് അല്ലാഹു.

وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ‎﴿١٤﴾‏  التوبة: ١٤

…വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങൾക്ക് അവൻ ശമനം നൽകുകയും ചെയ്യുന്നതാണ്. (വി. ക്വു. 9: 14)

وَإِذَا مَرِضْتُ فَهُوَ يَشْفِينِ ‎﴿٨٠﴾ الشعراء: ٨٠

എനിക്കു രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തു ന്നത്. (വി. ക്വു. 26: 80)
അൽഹലീമിജ പറഞ്ഞു: യാ ശാഫീ എന്നും യാ കാഫീ എന്നും ദുആയിൽ പറയപ്പെടൽ അനുവദനീയമാണ്. കാരണം അല്ലാഹു സന്ദേഹങ്ങളിൽനിന്ന് ഹൃദയങ്ങൾക്ക് ശമനമേകുന്നു. രോഗങ്ങളിൽനിന്നും വ്യാധികളിൽനിന്നും ശരീരങ്ങൾക്കും ശമന മേകുന്നു. അതിനു അവനല്ലാതെ കഴിയില്ല. ഇൗ നാമം കൊണ്ടു അവനൊഴിച്ചുള്ളവർ വിളിക്കപ്പെടാവതുമല്ല.
അശ്ശാഫിയായ അല്ലാഹു അടിയാറുകൾക്കു ശമനവും കാരുണ്യവുമായി വിശുദ്ധക്വുർആനിനെ അവതരിപ്പിച്ചു.

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ  الإسراء: ٨٢

സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ക്വുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു… (വി. ക്വു. 17: 82)
രോഗം അവതരിപ്പിക്കപെട്ടതുപോലെ തന്നെ അശ്ശാഫിയായ അല്ലാഹു ശമനത്തിനുള്ള മരുന്നും അവതരിപ്പിച്ചിട്ടുണ്ട്. അ ബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَا أَنْزَلَ اللَّهُ دَاءً إِلَّا أَنْزَلَ لَهُ شِفَاءً

“അല്ലാഹു യാതൊരു വിധ രോഗവും അവതരിപ്പിച്ചിട്ടില്ല. അതിനു ശിഫാഇനെ അവതരിപ്പിക്കാതെ.” (ബുഖാരി)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

تَدَاوَوْا فَإِنَّ اللَّهَ عَزَّ وَجَلَّ لَمْ يَضَعْ دَاءً إِلاَّ وَضَعَ لَهُ دَوَاءً غَيْرَ دَاءٍ وَاحِدٍ الْهَرَمُ

“നിങ്ങൾ ചികിത്സിക്കുക. കാരണം അല്ലാഹു യാതൊരു രോഗ വും നിശ്ചയിച്ചിട്ടില്ല. അതിനൊരു മരുന്ന് നിശ്ചയിക്കാതെ. ഒരു രോഗമൊഴിച്ച്. അതു വാർദ്ധക്യമത്രേ.”
അശ്ശാഫി എന്ന അല്ലാഹു വിന്റെ തിരുനാമം ഹദീഥുകളി ലാണ് വന്നിട്ടുള്ളത്. ആഇശാ رَضِيَ اللَّهُ عَنْها   യിൽ നിന്ന് നിവേദനം. അവർ പ റഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  തന്റെ ചില ഭാര്യമാർക്കുവേണ്ടി മന്ത്രിക്കുമായിരുന്നു. തന്റെ വലതു കൈകൊണ്ട് തടവുകയും ദുആ ചെയ്യുകയും ചെയ്യും:

اللَّهُمَّ رَبَّ النَّاسِ ، أَذْهِبْ الْبَاسَ ، اشْفِ أَنْتَ الشَّافِي ، لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا

അല്ലാഹുവേ, ജനങ്ങളുടെ രക്ഷിതാവേ, ഉപദ്രവം നീ നീക്കേണമേ, നീ രോഗശമനം പ്രദാനം ചെയ്യേണമേ; നീയാകുന്നു അശ്ശാഫി (രോഗശമനം നൽകുന്നവൻ) നിന്റെ രോഗശമനം അല്ലാതെ യാ തൊരു രോഗശമനവുമില്ല. ഒരു രോഗത്തേയും വിട്ടേക്കാത്ത ശമനം (പ്രദാനം ചെയ്യേണമേ).
അനസി رَضِيَ اللَّهُ عَنْهُ   ൽ നിന്ന് നിവേദനം. അദ്ദേഹം തന്റെ ചില അ നുചരന്മാരോടു പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  നിർവ്വഹിച്ച മന്ത്രം(റുക്വ്യഃ) ഞാൻ താങ്കൾക്ക് മന്ത്രിച്ചുനൽകട്ടേ എന്നു പറ ഞ്ഞു താഴെ വരുന്ന റുക്വ്യഃ നിർവ്വഹിച്ചത് ഇമാം ബുഖാരി നി വേദനം ചെയ്ത ഹദീഥിലുണ്ട്.

اللَّهُمَّ رَبَّ النَّاسِ مُذْهِبَ الْبَاسِ اشْفِ أَنْتَ الشَّافِي لاَ شَافِي إِلاَّ أَنْتَ ، شِفَاءً لاَ يُغَادِرُ سَقَمًا

അല്ലാഹുവേ, ഉപദ്രവം പോക്കുന്നവനായ ജനങ്ങളുടെ രക്ഷിതാ വേ, നീ രോഗശമനം പ്രദാനം ചെയ്യേണമേ; നീയാകുന്നു അശ്ശാ ഫി. നീയല്ലാതെ ശാഫിയായി യാതൊരാളുമില്ല. ഒരു രോഗത്തേ യും വിട്ടേക്കാത്ത ശമനം (പ്രദാനം ചെയ്യേണമേ).

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts