ന്യൂനതകളിൽനിന്ന് പരിശുദ്ധമാക്കപ്പെട്ടവൻ എന്നതാണ് അത്ത്വയ്യിബ് അർത്ഥമാക്കുന്നത്. സംസ്കരണം, പരിശുദ്ധി, മലിന തയിൽ നിന്നുള്ള സുരക്ഷ എന്നതെല്ലാം അത്ത്വയ്യിബ് എന്ന നാമം തേടുന്നു.
അൽക്വാദ്വീ ഇയാദ്വ്ജ പറഞ്ഞതായി ഇമാം നവവിജ പറഞ്ഞു: അല്ലാഹുവിന്റെ വിശേഷണത്തിൽ അത്ത്വയ്യിബ് എ ന്നാൽ ന്യൂനതകളിൽ നിന്ന് പരിശുദ്ധമാക്കപെട്ടവൻ എന്ന അർ ത്ഥമാണ്; അൽക്വുദ്ദൂസ് എന്ന നാമത്തിന്റെ അതേ ആശയ ത്തിൽ. സംസ്കരണം, പരിശുദ്ധി, മലിനതയിൽ നിന്നുള്ള സുരക്ഷ എന്നിവയെല്ലാം അത്ത്വയ്യിബിന്റെ അടിസ്ഥാനമാകുന്നു.
ഇമാം ഇബ്നുൽക്വയ്യിംജ പറഞ്ഞു: അല്ലാഹു ത്വയ്യിബാ കുന്നു. അവന്റെ പ്രവൃത്തികൾ ത്വയ്യിബത്താകുന്നു. അവന്റെ വി ശേഷണങ്ങൾ ഏറ്റം ത്വയ്യിബാകുന്നു. അവന്റെ നാമങ്ങൾ ഏറ്റവും ത്വയ്യിബായ നാമങ്ങളാകുന്നു. അവനിൽനിന്ന് ത്വയ്യിബ് മാത്രമേ പുറപ്പെടുകയുള്ളൂ. അവനിലേക്ക് തയ്യിബ് മാത്രമേ ഉയരുകയു ള്ളൂ. അവനോടു തയ്യിബ് മാത്രമേ അടുക്കുകയുള്ളൂ. അവൻ മു ഴുവനും ത്വയ്യിബാകുന്നു. അവനിലേക്ക് ത്വയ്യിബായ വചനങ്ങൾ കയറുന്നു.
അല്ലാഹുവിന്റെ ഇൗ തിരുനാമം ഹദീഥുകളിലാണ് വന്നി ട്ടുള്ളത്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ (يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ عَلِيمٌ) وَقَالَ (يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ…) ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ ، فَأَنَّى يُسْتَجَابُ لِذَلِكَ
“ജനങ്ങളേ, നിശ്ചയം അല്ലാഹു ത്വയ്യിബ്(പരിശുദ്ധൻ) ആകുന്നു. പരിശുദ്ധമായതു മാത്രമേ അവൻ സ്വീകരിക്കൂ. നിശ്ചയം അല്ലാഹു മുർസലീങ്ങളോട് കൽപിച്ചതുതന്നെ മുഅ്മിനീങ്ങളോ ടും കൽപിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു:
يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ عَلِيمٌ
ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കു കയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയാ യും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു. അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ…
സത്യവിശ്വാസികളേ, നിങ്ങൾക്കു നാം നൽകിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായതു ഭക്ഷിച്ചു കൊള്ളുക. ശേഷം തിരുമേനി ﷺ ഒരു വ്യക്തിയെ അനുസ്മരിച്ചു. ജടകുത്തിയ മുടിയും പൊടിപുര ണ്ട ശരീരവുമായി അയാൾ തന്റെ യാത്ര തുടർത്തുന്നു. തന്റെ ഇരുകരങ്ങളും ആകാശത്തിലേക്കുയർത്തി അയാൾ എന്റെ രക്ഷി താവേ എന്റെ രക്ഷിതാവേ എന്നുകേഴുന്നു. അയാളുടെ ഭക്ഷണം ഹറാമാണ്. പാനീയവും ഹറാമാണ്. വസ്ത്രവും ഹറാമാണ്. അ യാൾ നിഷിദ്ധങ്ങളാൽ പോഷണം നൽകപ്പെട്ടിരിക്കുന്നു. അയാൾ ക്ക് എങ്ങെനെ ഉത്തരം നൽകപ്പെടുവാനാണ്.” (മുസ്‌ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല