الْوَارِثُ (അൽവാരിഥ്)

THADHKIRAH

എന്നെന്നും ശേഷിക്കുകയും എല്ലാം അനന്തരമാക്കുക യും ചെയ്യുന്നവൻ എന്നതാണ് അൽവാരിഥ് അർത്ഥമാക്കുന്നത്. മരണവും നാശവുമില്ലാത്ത അല്ലാഹുവിന്റെ ദാത്തിനേയും അ വന്റെ അനന്തരമെടുക്കുക എന്ന പ്രവൃത്തിയേയും അൽവാരിഥ് എന്ന നാമം അറിയിക്കുന്നു.
അൽഅസ്ഹരിജ പറഞ്ഞു: അൽവാരിഥ് അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ഒരു വിശേഷണമാണ്. അൽവാരിഥ് അൽ ബാക്വി അദ്ദാഇം(എന്നെന്നും ശേഷിക്കുന്നവൻ) എന്നതാണ് അർ ത്ഥമാക്കുന്നത്.  
അൽബയ്ഹക്വിജ പറഞ്ഞു: ഉണ്മ നിത്യമായവനാണ്  അൽബാക്വി. അവന്റെ സത്തയിൽ നിലനിൽക്കുന്ന വിശേഷണമാ ണ് ശേഷിക്കുകയെന്നത്. അതേ ആശയത്തിലാണ് അൽവാരിഥ്. 
വിശുദ്ധ ക്വുർആനിൽ മൂന്നു വചനങ്ങളിൽ ഇൗ നാമം ബഹുവചന രൂപത്തിലായി വന്നിട്ടുണ്ട്.
وَنَحْنُ الْوَارِثُونَ  (الحجر: ٢٣)  وَأَنتَ خَيْرُ الْوَارِثِينَ  (الأنبياء: ٨٩)
 وَكُنَّا نَحْنُ الْوَارِثِينَ  (القصص: ٥٨)
അല്ലാഹുവിനു മാത്രമാണ് ആകാശങ്ങളുടേയും ഭൂമി യുടേയും അനന്തരാവകാശം.
وَمَا لَكُمْ أَلَّا تُنفِقُوا فِي سَبِيلِ اللَّهِ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ ۚ  (الحديد: ١٠)
ആകാശങ്ങളുടെയും ഭൂമിയുടെയും മീറാഥ്(അനന്തരാവകാശം) അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്റെ മാർഗത്തിൽ ചെല വഴിക്കാതിരിക്കാൻ നിങ്ങൾക്കെന്താണ് ന്യായം?… (വി. ക്വു. 57: 10)
وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ ۗ   (آل عمران: ١٨٠)
…ആകാശങ്ങളുടെയും ഭൂമിയുടെയും മീറാഥ്(അനന്തരാവകാശം) അല്ലാഹുവിനത്രെ… (വി. ക്വു. 3: 180)
മരണമില്ലാത്ത അൽഹയ്യും നാശമില്ലാത്ത അൽബാക്വി യുമാണ് അല്ലാഹു. അവനിലേക്കാണ് മടക്കവും ഒടുക്കവും പര്യ വസാനവും. ഉടമസ്ഥരും അവരുടെ ഉടമസ്ഥതയിലുള്ളതുമെല്ലാം ന ശിക്കും. അല്ലാഹു പടപ്പുകളെ ആസകലം അനന്തരമെടുക്കും. 
إِنَّا نَحْنُ نَرِثُ الْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ ‎﴿٤٠﴾‏   (مريم: ٤٠)
തീർച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവരു ടെയും അനന്തരാവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് ത ന്നെയായിരിക്കും അവർ മടക്കപ്പെടുന്നത്. (വി. ക്വു. 19: 40)
وَإِنَّا لَنَحْنُ نُحْيِي وَنُمِيتُ وَنَحْنُ الْوَارِثُونَ ‎﴿٢٣﴾‏  (الحجر: ٢٣)
തീർച്ചയായും, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുക യും ചെയ്യുന്നത്. (എല്ലാറ്റിന്റെയും) അനന്തരാവകാശിയും നാം തന്നെയാണ്.  (വി. ക്വു. 15: 23)
വാർദ്ധക്യത്തിൽ തനിക്കൊരു കുഞ്ഞുണ്ടാകുവാൻ സകരിയ്യാ നബി (അ) നടത്തിയ ദുആഅ്. 
رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ ‎﴿٨٩﴾‏ (الأنبياء: ٨٩)
..എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടർച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവ രിൽ ഏറ്റവും ഉത്തമൻ. (വി. ക്വു. 21: 89)
സകരിയ്യാ നബി (അ) ക്കു വാർദ്ധക്യമായി. മുടി നരച്ചും എല്ലു ശോഷിച്ചും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെല്ലാം തെളിഞ്ഞി രുന്നു. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ വന്ധ്യയുമായിരുന്നു. പ ക്ഷെ അൽവാരിഥായ അല്ലാഹു അദ്ദേഹത്തന്റെ വിളികേട്ടു. അ ത്യുത്തമമായത് അനന്തരമായി നൽകുകയും ചെയ്തു. 
فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ ‎﴿٩٠﴾‏  (الأنبياء: ٩٠)
അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും, അദ്ദേഹ ത്തിന് (മകൻ) യഹ്യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേ ഹത്തിന്റെ ഭാര്യയെ നാം (ഗർഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു. തീർച്ചയായും അവർ (നബിമാർ) ഉത്തമകാര്യങ്ങൾ ക്ക് ധൃതികാണിക്കുകയും, ആശിച്ചു കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോടു പ്രാർത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവർ നമ്മോടു താഴ്മ കാണിക്കുന്നവരുമായിരുന്നു. (വി. ക്വു. 21: 90)
 
ഒരു ദുആഅ്
നബി ‎ﷺ  ഇപ്രകാരം ദുആ ചെയ്യുമായിരുന്നുവെന്ന് ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്:  
اللهُمَّ عَافِنِي فِي جَسَدِي وَعَافِنِي فِي بَصَرِي وَاجْعَلْهُ الْوَارِثَ مِنِّى، لاَ إِلهَ إِلاَّ اللهُ الْحَلِيمُ الْكَرِيمُ سُبْحَانَ اللهِ رَبِّ الْعَرْشِ الْعَظِيمِ وَالْحَمْدُ لِلهِ رَبِّ الْعَالمِينَ
അല്ലാഹുവേ, എന്റെ ശരീരത്തിൽ നീ എനിക്കു സൗഖ്യമേകേണമേ. എന്റെ ദൃഷ്ടിയിൽ നീ എനിക്കു സൗഖ്യമേകേണമേ. അതിനെ (എ ന്റെ ദൃഷ്ടിയെ) ഞാൻ മരിക്കുവോളം സുരക്ഷിതമായി ശേഷിപ്പിക്കേണമേ. പെട്ടന്നു ശിക്ഷിക്കാതെ തൗബക്കു സാവകാശം നൽ കുന്ന അൽഹലീമും അത്യുദാരനുമായ അല്ലാഹു അല്ലാതെ യഥാർത്ഥ ആരാധനക്കു അർഹനായി മറ്റാരുമില്ല. മഹിത സിംഹാ സനത്തിന്റെ രക്ഷിതാവായ അല്ലാഹു പരിശുദ്ധനാകുന്നു. മുഴുവൻ സ്തുതികളും ലോകരുടെ രക്ഷിതാവായ അല്ലാഹുവിനു മാത്രമാകുന്നു.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts