വിശുദ്ധ ക്വുർആനിൽ ആറു വചനങ്ങളിൽ അല്ലാഹുവിന്റെ അൽക്വഹ്ഹാർ എന്ന നാമം വന്നിട്ടുണ്ട്. അൽവാഹിദ് എന്ന നാമത്തിനു ശേഷമാണ് ഇൗ നാമം ഇൗ വചനങ്ങളിലെല്ലാം വന്നി രിക്കുന്നത്. അല്ലാഹു, അൽവാഹിദ്, അൽ ക്വഹ്ഹാർ എന്നീ നാമ ങ്ങളെ ഇൗ ആയത്തുകൾ ഉൾകൊണ്ടതും കാണാം.
اللَّهُ الْوَاحِدُ الْقَهَّارُ (يوسف: ٣٩، ص: ٦٥، الزمر: ٤) وَهُوَ الْوَاحِدُ الْقَهَّارُ (الرعد: ١٦) لِلَّهِ الْوَاحِدِ الْقَهَّارِ (إبراهيم: ٤٨ ، غافر: ١٦)
അല്ലാഹുവിന്റെ അൽക്വാഹിർ എന്ന നാമത്തിന്റെ അ ഗാധാർത്ഥ പ്രയോഗമാണ് അൽക്വഹ്ഹാർ.
അധിപന്മാർക്കുമീതെ സർവ്വാധിപതിയായി അൽക്വഹ്ഹാ റായ അല്ലാഹുവുണ്ട്. മേലായവനും സർവ്വാധിപതിയുമായ അ വന്റെ ഉടമസ്ഥതയിലാകുന്നു എല്ലാം. അവന്റെ തീരുമാനമനുസരി ച്ചു മാത്രമാണ് എല്ലാത്തിന്റേയും കാര്യങ്ങൾ.
അൽഹലീമിജ പറഞ്ഞു: അടക്കിഭരിക്കുകയും ഒരിക്കലും ഭരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവനാണ് അൽക്വഹ്ഹാർ.
ഇമാം അൽഖത്വാബിജ പറഞ്ഞു: തന്റെ സൃഷ്ടികളിൽ അതിക്രമകാരികളായ പോക്കിരികളെ ശിക്ഷകൊണ്ടും മുഴുവൻ പടപ്പുകളേയും മരണം കൊണ്ടും കീഴ്പെടുത്തുന്നവനാണ് അൽ ക്വഹ്ഹാർ.
ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറഞ്ഞു: ഏകത്വവും മേലാ ധിപത്യവും ഉള്ളത് അല്ലാഹുവിന് മാത്രമാണ്. സൃഷ്ടികളെല്ലാം, ഒാ രോ സൃഷ്ടിയും മറ്റൊരു സൃഷ്ടിക്കുമീതെ അതിനെ അടക്കിവാഴു ന്നു. ആ അധിപനുമീതെ അവനേക്കാൾ ഉയർന്ന മറ്റൊരു അധി പനുണ്ടായിരിക്കും. അങ്ങിനെ ആധിപത്യം മുഴുവനും ഏകനും സർവ്വാധിപനുമായ അല്ലാഹുവിൽ എത്തും.
ഏകനും സർവ്വാധിപതിയുമായ അല്ലാഹുമാത്രമാണ് ഇബാദത്തിനു അർഹൻ. അവനൊഴികെ ആരാധിക്കപ്പെടുന്നവരെ ല്ലാം അശക്തരും ഭരിക്കപ്പെടുന്നവരുമാണ്. സ്വന്തത്തെപ്പോലും അ പകടത്തിൽനിന്നും നാശത്തിൽനിന്നും തടുക്കുവാനാകാത്തവർ എങ്ങിനെയാണ് മറ്റുള്ളവരെ കീഴ്പെടുത്തുക. യൂസുഫ് നബി ദഅ്വത്തു ചെയ്തപ്പോൾ ജയിലിലെ സുഹൃത്തുക്കളോടു ചോദിച്ചതു നോക്കൂ:
يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ ﴿٣٩﴾ (يوسف: ٣٩)
ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സർവ്വാധികാരിയുമായ അല്ലാഹുവാണോ? (വി. ക്വു. 12: 39)
ഒരു ദുആഅ്
നബി ﷺ രാത്രിയിൽ അസ്വസ്സ്ഥനായാൽ ഇപ്രകാരം ദു ആ ചെയ്യുമായിരുന്നുവെന്ന് ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്:
لَا إِلَهَ إِلَّا اللَّهُ الْوَاحِدُ الْقَهَّارُ، رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ
“ഏകനും സർവ്വാധിപതിയും വാനങ്ങളുടേയും ഭൂമിയുടേയും അ വക്കിടയിലുള്ളവയുടേയും രക്ഷിതാവും ആരും അതിജയിക്കാതെ എല്ലാവരേയും അതിജയിച്ചു നിൽക്കുന്നവനും പാപങ്ങൾ ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധന ക്ക് അർഹനായി മറ്റാരുമില്ല.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല