القاهر (അൽക്വാഹിർ)

THADHKIRAH

മുഴു സൃഷ്ടികളേയും കീഴ്പെടുത്തിയവനും അതിജയിച്ചവ നുമാണ് അൽക്വാഹിർ. എല്ലാവരും അവനു കീഴൊതുങ്ങിയിരി ക്കുന്നു. അവന്റെ കഴിവിനും ഉദ്ദേശത്തിനുമനുസരിച്ചാണ് പടപ്പു കളെല്ലാം; അവർ ആരായാലും ശരി. അവന്റെ അനുമതികൂടാതെ ആരും തന്നെ അനങ്ങുകയോ അടങ്ങുകയോ ഇല്ല. അവനുദ്ദേ ശിച്ചത് സംഭവിക്കുന്നു. അവനുദ്ദേശിക്കാത്തത് സംഭവിക്കുന്നില്ല.
സൂറത്തുൽഅൻആം അറുപത്തി ഒന്നാം ആയത്തിന്റെ തഫ്സീറിൽ ഇമാം ഇബ്നുജരീർ അത്ത്വബരിജ പറഞ്ഞു: അൽ ക്വാഹിർ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് തന്റെ സൃഷ്ടികളെ കീഴ്പെടുത്തിയവനെന്നും അടിമകളാക്കിയവനെന്നും അവരുടെ മീതെയായവനെന്നുമാണ്.
അൽഹലീമിജ പറഞ്ഞു: താനുദ്ദേശിക്കുന്നതുകൊണ്ട് പടപ്പുകളെ നിയന്ത്രിക്കുന്നവനാണ് അൽക്വാഹിർ. അതിൽ ക്ലേക കരമായതും ഭാരമാർന്നതും ഞെരുക്കമാർന്നതും ദുഃഖകരമായ തും സംഭവിക്കുന്നു. ജീവിതം കവർന്നെടുക്കപെടലും അവയവ ങ്ങൾ എണ്ണം കുറയലും അതിനാൽ ഉണ്ടാകുന്നു. അല്ലാഹുവിന്റെ നിയന്ത്രണത്തെ തടുക്കുവാനും അവന്റെ നിയന്ത്രണത്തിൽനി ന്നു പുറത്തുകടക്കുവാനും ആർക്കുമാകില്ല.
വിശുദ്ധ ക്വുർആനിൽ രണ്ടു വചനങ്ങളിൽ അല്ലാഹുവിന്റെ അൽക്വാഹിർ എന്ന തിരുനാമം വന്നിട്ടുണ്ട്.

وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۚ  (الأنعام: ١٨، الأنعام: ٦١)

യഥാർത്ഥത്തിൽ അധിപനായവൻ അല്ലാഹു മാത്രമാണ്. അവന്റെ പരമാധികാരത്തിനു മുന്നിൽ എല്ലാ കഴിവും നി ഷ്പ്രഭമാണ്. മരണം ഒരു ഉദാഹരണം മാത്രം. വ്യക്തികൾ എത്ര കയ്യൂക്കും മെയ്യൂക്കുമുള്ളവരായാലും മരണത്തെ തടുക്കുവാനോ അതിൽനിന്ന് സ്വന്തത്തെ രക്ഷപെടുത്തുവാനോ അവർക്കാകില്ല. വിശുദ്ധക്വുർആനിൽ അൽക്വാഹിർ എന്ന തന്റെ തിരുനാമത്തെ നൽകിയ ശേഷം മരണത്തെയാണ് ആ നാമത്തിന്റെ തേട്ടം അ റിയിക്കുമാറ് അല്ലാഹു ഉണർത്തുന്നത്.

وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ ‎﴿٦١﴾‏ ثُمَّ رُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۚ أَلَا لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ ‎﴿٦٢﴾  (الأنعام:٦١، ٦٢)

അവനത്രെ തന്റെ ദാസന്മാരുടെമേൽ പരമാധികാരമുള്ളവൻ. നി ങ്ങളുടെ മേൽനോട്ടത്തിനായി അവൻ കാവൽക്കാരെ അയക്കു കയും ചെയ്യുന്നു. അങ്ങനെ അവരിൽ ഒരാൾക്ക് മരണം വന്നെ ത്തുമ്പോൾ നമ്മുടെ ദൂതന്മാർ(മലക്കുകൾ) അവനെ പൂർണമാ യി ഏറ്റെടുക്കുന്നു. (അക്കാര്യത്തിൽ) അവർ ഒരു വീഴ്ചയും വരു ത്തുകയില്ല. എന്നിട്ട് അവർ അവരുടെ യഥാർത്ഥ രക്ഷാധികാരി യായ അല്ലാഹുവിലേക്ക് തിരിച്ചയക്കപ്പെടും. അറിയുക: അവന്ന ത്രെ തീരുമാനാധികാരം. അവൻ അതിവേഗം കണക്കുനോക്കു ന്നവനത്രെ.  (വി. ക്വു. 6: 61, 62)
അൽക്വാഹിറായ അല്ലാഹു അവന്റെ കഴിവിലും വിജയ ത്തിലും മികച്ചു നിൽക്കുന്നു. അവനെ തോൽപ്പിക്കുവാനോ അ വന് തുല്യനാകുവാനോ ആരുമില്ല. പ്രത്യുത എല്ലാവരും അവന്റെ ആധിപത്യത്തിനും കഴിവിനും കീഴെയാണ്.

 مَا اتَّخَذَ اللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَٰهٍ ۚ إِذًا لَّذَهَبَ كُلُّ إِلَٰهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍ ۚ سُبْحَانَ اللَّهِ عَمَّا يَصِفُونَ ‎﴿٩١﴾‏   (المؤمنون: ٩١)

അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോ ടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടുമില്ല. അങ്ങനെയായിരു ന്നുവെങ്കിൽ ഒാരോ ദൈവവും താൻ സൃഷ്ടിച്ചതുമായി പോയ്ക്ക ളയുകയും അവരിൽ ചിലർ ചിലരെ അടിച്ചമർത്തുകയും ചെയ്യു മായിരുന്നു. അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധൻ! (വി. ക്വു. 23: 91)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts