الواحِد (അൽവാഹിദ്)

THADHKIRAH

ഇമാം അൽഖത്ത്വാബിജ പറഞ്ഞു: ഏകനായിക്കൊണ്ടേയിരിക്കുന്ന അൽഫർദാണ് അൽവാഹിദ്. അവനോടൊപ്പം മറ്റൊ ന്ന് ഉണ്ടായിട്ടില്ല.
ഇമാം അൽബയ്ഹക്വിജ പറഞ്ഞു: യാതൊരു പങ്കാളിയും ഇല്ലാതെ ഏകനായിക്കൊണ്ടേയിരിക്കുന്ന അൽഫർദാണ് അൽവാഹിദ്..
അല്ലാഹു അവന്റെ ദാത്തിൽ ഏകനാണ്; അവനുതുല്യനായി ആരുമില്ല. അല്ലാഹു അവന്റെ വിശേഷണങ്ങളിൽ ഏക നാണ്; അവന് സമന്മാരായി ആരുമില്ല. അല്ലാഹു അവന്റെ പ്രവൃത്തികളിൽ ഏകനാണ്; അവന് സഹായിയും പങ്കാളിയുമായി ആരുമില്ല. അല്ലാഹു ആരാധ്യതയിൽ ഏകനാണ്; അവന് സമന്മാരായി ആരുമില്ല. മഹത്വത്തിന്റേയും പരിപൂർണതയുടേയും വി ശേഷണങ്ങൾ കൊണ്ട് അവൻ ഏകനാകുന്നു.
വിശുദ്ധ ക്വുർആനിൽ ഇരുപത്തിരണ്ട് സ്ഥലങ്ങളിൽ ഇൗ നാമം വന്നിട്ടുണ്ട്.

إِنَّمَا اللَّهُ إِلَٰهٌ وَاحِدٌ ۖ  (النساء: ١٧١)

അൽവാഹിദ് എന്ന തിരുനാമത്തിനു ശേഷം അൽക്വ ഹ്ഹാർ എന്ന തിരുനാമം വന്ന പല വചനങ്ങൾ കാണാം.

اللَّهُ الْوَاحِدُ الْقَهَّارُ  ( يوسف: ٣٩ ، الرعد: ١٦ ، إبراهيم: ٤٨ ، ص: ٦٥ ، الزمر: ٤ ، غافر: ١٦)

അല്ലാഹു ഏകനാണ്. യാതൊരു പങ്കാളിയും സഹായി യുമില്ലാത്തവനായ അവൻ എല്ലാം അടക്കിവാഴുന്നവനും കീഴൊതുക്കിയവനുമാണ്.
തൗഹീദ് സ്ഥാപിക്കുന്ന ധാരാളം വചനങ്ങളിൽ അൽവാഹി ദ് എന്ന നാമം വന്നതു കാണാം.

وَإِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ لَّا إِلَٰهَ إِلَّا هُوَ الرَّحْمَٰنُ الرَّحِيمُ ‎﴿١٦٣﴾‏ (البقرة: ١٦٣)

നിങ്ങളുടെ ഇലാഹ് ഏക ഇലാഹ് മാത്രമാകുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവൻ പരമകാരുണികനും കരുണാ നിധിയുമത്രെ.  (വി. ക്വു. 2: 163)

وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَٰهًا وَاحِدًا ۖ لَّا إِلَٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ ‎﴿٣١﴾‏   (التوبة: ٣١)

…എന്നാൽ ഏകദൈവത്തെ ആരാധിക്കാൻ മാത്രമായിരുന്നു അവർ കൽപിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവ വുമില്ല. അവർ പങ്കുചേർക്കുന്നതിൽ നിന്ന് അവനെത്രയോ പരി ശുദ്ധൻ! (വി. ക്വു. 9: 31)

 قُلْ إِنَّمَا أَنَا مُنذِرٌ ۖ وَمَا مِنْ إِلَٰهٍ إِلَّا اللَّهُ الْوَاحِدُ الْقَهَّارُ ‎﴿٦٥﴾‏ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ ‎﴿٦٦﴾   (ص: ٦٥، ٦٦)

(നബിയേ,) പറയുക: ഞാനൊരു മുന്നറിയിപ്പുകാരൻ മാത്രമാ ണ്. ഏകനും സർവ്വാധിപതിയുമായ അല്ലാഹുവല്ലാതെ യാതൊ രു ദൈവവുമില്ല. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കി ടയിലുള്ളതിന്റെയും രക്ഷിതാവും പ്രതാപശാലിയും ഏറെ പൊറു ക്കുന്നവനുമത്രെ അവൻ. (വി. ക്വു. 38: 65, 66)
ഇപ്രകാരം ശിർക്കിനെ തകർക്കുന്ന വചനങ്ങളിലും അൽ വാഹിദ് എന്ന നാമം വന്നതു കാണാം.

وَلَا تَقُولُوا ثَلَاثَةٌ ۚ انتَهُوا خَيْرًا لَّكُمْ ۚ إِنَّمَا اللَّهُ إِلَٰهٌ وَاحِدٌ ۖ  (النساء: ١٧١)

…ത്രിത്വം എന്ന വാക്ക് നിങ്ങൾ പറയരുത്. നിങ്ങളുടെ നന്മക്കാ യി നിങ്ങൾ (ഇതിൽനിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാ ധ്യൻ മാത്രമാകുന്നു… (വി. ക്വു. 4: 171)

 لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍ ۘ وَمَا مِنْ إِلَٰهٍ إِلَّا إِلَٰهٌ وَاحِدٌ ۚ  (المائدة: ٧٣)

അല്ലാഹു മൂവരിൽ ഒരാളാണ് എന്നു പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ… (വി. ക്വു. 5: 73)
അൽവാഹിദ് ആയ അല്ലാഹു അവന്റെ വഹ്ദാനിയ്യ ത്തിലേക്കുള്ള ദഅ്വത്ത് (തൗഹീദിലേക്കുള്ള ക്ഷണം) പ്രഥമവും പ്ര ധാനവുമാക്കി. ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  മുആദി رَضِيَ اللَّهُ عَنْهُ നെ യമനിലേക്കയച്ചപ്പോൾ അദ്ദേഹ ത്തോടു പറഞ്ഞു:

إنّكَ تَأْتِي قَوْماً مِنْ أَهْلِ الْكِتَابٍ، فَلْيَكُنْ أَوّلَ مَا تَدْعُوهُمْ إِلَيْهِ شَهَادَةُ أَنْ لاَ إِلَهَ إِلاّ الله (وفي رواية: إلى أنْ يُوَحِّدُوا اللهَ)، فَإِنْ هُمْ أَطَاعُوكَ لِذَلِكَ. فَأَعْلِمْهُمْ أَنّ الله افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلّ يَوْمٍ وَلَيْلَةٍ، …

“താങ്കൾ പോകുന്നത് വേദക്കാരിൽ ഒരു വിഭാഗത്തിന്റെ അടുക്ക ലേക്കാണ്. അതിനാൽ അവരെ താങ്കൾ ആദ്യമായി ക്ഷണിക്കേണ്ട ത് “ലാ ഇലാഹ ഇല്ലല്ലാഹു’ എന്നതിലേക്കാണ്. (മറ്റൊരു നിവേദ നത്തിൽ: അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്നതിലേക്കാണ്) അതിൽ അവർ താങ്കളെ അനുസരിച്ചാൽ ഒാരോ രാപ്പകലുകളി ലുമായി അഞ്ചുനേരത്തെ നമസ്കാരങ്ങൾ അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നുവെന്ന് അവരെ നിങ്ങൾ അറി യിക്കുക…” (ബുഖാരി, മുസ്‌ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts