അടിയാറുകളെ ബാധിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഇഹ പര പ്രശ്നങ്ങൾക്കും മതിയായവൻ, അവർക്കുവേണ്ടത് എളുപ്പമാ ക്കുന്നവൻ, അവർക്ക് പ്രയാസകരമായത് അവരെതൊട്ട് തടുക്കു ന്നവൻ എന്നതാണ് അൽഹസീബെന്ന നാമം അർത്ഥമാക്കുന്നത്.
ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറഞ്ഞു: തന്റെ ദാസന്മാരെ സൂക്ഷ്മമായി അറിയുന്നവനും ഭരമേൽപിക്കുന്നവർക്കു മതിയാ യവനും തന്റെ യുക്തിയും, അടിയാറുകളുടെ കർമ്മങ്ങളിൽ സൂ ക്ഷ്മമായതിനെകുറിച്ചും പ്രകടമായതിനെ കുറിച്ചുമുള്ള തന്റെ അറിവും അനുസരിച്ച് നന്മതിനന്മകളിൽ അവർക്കു പ്രതിഫലമേ കുന്നവനുമാണ് അൽഹസീബ്.
അൽഹഫീള്വ്(സംരക്ഷകൻ), അൽകാഫി(മതിയായവൻ), അ ശ്ശഹീദ്(സാക്ഷി), അൽമുഹാസിബ്(വിചാരണനടത്തുന്നവൻ) എന്നീ അർത്ഥങ്ങൾ അൽഹസീബ് എന്ന നാമത്തിനുണ്ടെന്ന് പണ്ഡിത ന്മാർ ഉണർത്തിയിട്ടുണ്ട്.
അല്ലാഹുവിന് ഇൗ നാമം വിശുദ്ധക്വുർആനിൽ മൂന്നു തവണ വന്നിരുക്കുന്നു.
إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا (النساء: ٨٦) وَكَفَىٰ بِاللَّهِ حَسِيبًا (النساء: ٦، الأحزاب: ٣٩)
അല്ലാഹുവിൽ വിശ്വാസമർപ്പിച്ച് അവനെ ഭരമേൽപ്പിച്ചു ജീവിക്കുന്നവർക്ക് അല്ലാഹു മതിയെന്ന് വിശുദ്ധക്വുർആൻ ഉത് ഘോഷിക്കുന്നു.
وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ (الطلاق: ٣)
…വല്ലവനും അല്ലാഹുവിന്റെമേൽ ഭരമേൽപ്പിക്കുന്ന പക്ഷം അവ ന് അല്ലാഹുതന്നെ മതിയാകുന്നതാണ്… (വി.ക്വു. 65:3)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
بَيْنَمَا امْرَأَةٌ تُرْضِعُ ابْنَهَا إِذْ مَرَّ بِهَا رَاكِبٌ وَهِىَ تُرْضِعُهُ ، فَقَالَتِ اللَّهُمَّ لاَ تُمِتِ ابْنِي حَتَّى يَكُونَ مِثْلَ هَذَا
فَقَالَ اللَّهُمَّ لاَ تَجْعَلْنِي مِثْلَهُ ، ثُمَّ رَجَعَ فِي الثَّدْيِ.
وَمُرَّ بِامْرَأَةٍ تُجَرَّرُ وَيُلْعَبُ بِهَا فَقَالَتِ اللَّهُمَّ لاَ تَجْعَلِ ابْنِي مِثْلَهَا
فَقَالَ اللَّهُمَّ اجْعَلْنِي مِثْلَهَا
فَقَالَ : أَمَّا الرَّاكِبُ فَإِنَّهُ كَافِرٌ ، وَأَمَّا الْمَرْأَةُ فَإِنَّهُمْ يَقُولُونَ لَهَا تَزْنِي ، وَتَقُولُ حَسْبِى اللَّهُ ، وَيَقُولُونَ تَسْرِقُ ، وَتَقُولُ حَسْبِى اللَّهُ
“ഒരു സ്ത്രീ തന്റെ കുഞ്ഞിനു മുലയൂട്ടിക്കൊണ്ടിരിക്കെ ഒരു വാഹന സവാരിക്കാരൻ ആ വഴിയെ കടന്നുപോയി. അപ്പോൾ അവർ പ്രാർത്ഥിച്ചു: അല്ലാഹുവെ എന്റെ കുഞ്ഞ് ഇയാളെ പോലെ ആകുന്നതുവരെ നീ അവനെ മരിപ്പിക്കരുതേ.
അപ്പോൾ കുട്ടി പ്രാർത്ഥിച്ചു: അല്ലാഹുവേ നീ എന്നെ അ യാളെപ്പോലെ ആക്കരുതേ. വീണ്ടും കുട്ടി മാറിലേക്കു മടങ്ങി(മുല കുടി തുടർന്നു).
വലിച്ചിഴക്കപ്പെടുന്ന നിലയിൽ ഒരു സ്ത്രീയെ കൊണ്ടുവര പ്പെട്ടു. അവൾ ഉപദ്രവിക്കപെടുകയായിരുന്നു. അന്നേരം അവർ പ്രാർത്ഥിച്ചു: അല്ലാഹുവെ എന്റെ കുഞ്ഞിനെ ഇവളെ പോലെ നീ ആക്കരുതേ.
അപ്പോൾ കുട്ടി പ്രാർത്ഥിച്ചു: അല്ലാഹുവേ നീ എന്നെ അ വരെപ്പോലെ ആക്കേണമേ.
(കുട്ടി) പറഞ്ഞു: വാഹന സവാരിക്കാരൻ കാഫിറാകുന്നു. എന്നാൽ ആ സ്ത്രീ, ആളുകൾ അവരോടു പറയുന്നു: നീ വ്യഭിച രിച്ചിരിക്കുന്നു. (അവർ വ്യഭിചരിച്ചിരുന്നില്ല) അവരാകട്ടേ ഹസ്ബിയ ല്ലാഹ് (എനിക്കു അല്ലാഹു മതി) എന്നു പറയുന്നു. ആളുകൾ അ വരോടു പറയുന്നു: നീ മോഷണം നടത്തിയിരിക്കുന്നു.(അവർ മോഷ്ടിച്ചിരുന്നില്ല) അവരാകട്ടേ ഹസ്ബിയല്ലാഹ്(എനിക്കു അല്ലാഹു മതി) എന്നു പറയുന്നു.” (ബുഖാരി)
ഭീതിയിൽ അകപ്പെടുന്ന സന്ദർഭങ്ങളിൽ വിശ്വാസികളുടെ പ്രഖ്യാപനം”ഞങ്ങൾക്ക് അല്ലാഹുമതി അവൻ ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാണ്” എന്നതായിരിക്കണമെന്ന് ഇസ്ലാം പഠിപ്പി ക്കുന്നു. ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
“حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ” قالها إبراهيم حين ألقي في النار، وقالها محمد ﷺ حين قالوا له: الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ.
ഞങ്ങൾക്ക് അല്ലാഹു മതി അവൻ ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാണ്പ, എന്നവാക്യം ഇബ്രാഹീം നബി (അ) പറഞ്ഞത് അ ഗ്നികുണ്ഡത്തിലെറിയപ്പെട്ടപ്പോഴാണ്. നബി ﷺ അത് പറഞ്ഞത് “…നിങ്ങളെ നേരിടുവാൻ (സൈന്യത്തെ) ഒരുമിച്ചു കൂട്ടിയിരിക്കു ന്നു; അവരെ ഭയപ്പെടണമെന്ന് ആളുകൾ അവരോട് പറഞ്ഞ പ്പോൾ അതവരുടെ വിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്തത്. അവർ പറഞ്ഞു: ഞങ്ങൾക്ക് അല്ലാഹു മതി. ഭരമേൽപ്പിക്കുവാൻ ഏറ്റവും നല്ലത് അവനത്രെ.” (വി.ക്വു 3:173) ഇൗ സാഹചര്യത്തിലാണ്. ‘ (ബുഖാരി, നസാഇ)
അന്ത്യനാളിന്റെ ഭീതിയെ കുറിച്ചുണർത്തവേ നബി ﷺ സ്വ ഹാബത്തിനെ പ്രാർത്ഥിക്കുവാൻ ഉണർത്തുന്ന ഹദീഥ് ഇപ്രകാര മാണ്. അബൂസഇൗദുൽഖുദ്രിയി ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ട്ടكَيْفَ أَنْعَمُ وَقَدِ الْتَقَمَ صَاحِبُ الْقَرْنِ الْقَرْنَ وَحَنَى جَبْهَتَهُ وَأَصْغَى سَمْعَهُ يَنْتَظِرُ أَنْ يُؤْمَرَ أَنْ يَنْفُخَ فَيَنْفُخَബ്ല قَالَ الْمُسْلِمُونَ فَكَيْفَ نَقُولُ يَا رَسُولَ اللَّهِ قَالَ ട്ടقُولُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ تَوَكَّلْنَا عَلَى اللَّهِ رَبِّنَا
“ഞാൻ എങ്ങിനെ സുഖം കാണുവാനാണ്? സ്വൂറിന്റെ ആൾ സ്വൂർ ചുണ്ടിൽ അമർത്തിയിരിക്കുന്നു. തന്റെ നെറ്റി താഴ്ത്തിയി രിക്കുന്നു. തന്റെ ചെവികൂർപിച്ചിരിക്കുന്നു. ഉൗതുവാൻ കൽപി ക്കപ്പെടുന്നതിന് കാത്തിരിക്കുകയാണ്; കൽപനയെത്തിയാൽ ഉൗതുവാനായി. മുസ്ലിംകൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂത രേ അപ്പോൾ ഞങ്ങൾ എങ്ങിനെയാണ് പ്രാർത്ഥിക്കേണ്ടത്? തിരുമേനി ﷺ പറഞ്ഞു: നിങ്ങൾ പറയുക:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ تَوَكَّلْنَا عَلَى اللَّهِ رَبِّنَا
ഞങ്ങൾക്ക് അല്ലാഹു മതി. അല്ലാഹു, ഭരമേൽപ്പിക്കുവാൻ ഏറ്റ വും ഉത്തമനാകുന്നു. ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നു.”
അൽമുഹാസിബ്(വിചാരണ നടത്തുന്നവൻ, കണക്കു ചോദിക്കുന്നവൻ) എന്ന അർത്ഥവും അൽഹസീബ് എന്ന നാമത്തിനു ണ്ട്. അതിവേഗം കണക്കുനോക്കുന്നവനും ചോദിക്കുന്നവനുമാ കുന്നു അല്ലാഹു. വിശുദ്ധ ക്വുർആനിൽ പല വചനങ്ങളിൽ അ വൻ ഇൗ യാഥാർത്ഥ്യം ഉണർത്തിയിട്ടുണ്ട്.
سَرِيعُ الْحِسَابِ (البقرة: ٢٠٢ ، آل عمران: ١٩ ، آل عمران: ١٩٩، المائدة: ٤، الرعد: ٤١ ، النور: ٣٩ ، غافر: ١٧)
ثُمَّ رُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۚ أَلَا لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ (الأنعام: ٦٢)
എന്നിട്ടവർ അവരുടെ യഥാർത്ഥ രക്ഷാധികാരിയായ അല്ലാഹു വിലേക്ക് തിരിച്ചയക്കപ്പെടും. അറിയുക: അവന്നത്രെ തീരുമാനാ ധികാരം. അവൻ അതിവേഗം കണക്കു നോക്കുന്നവനത്രെ. (വി. ക്വു. 6: 62)
സൃഷ്ടികൾ തങ്ങളുടെ കർമ്മങ്ങൾ എപ്രകാരം ചെയ്താലും അല്ലാഹു അതറിയുകയും രേഖപ്പെടുത്തുകയും ചെയ്യും. എ ന്നിട്ട് അവൻ അവരോടു കണക്കുചോദിക്കുകയും ചെയ്യും.
لِّلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّهُ ۖ فَيَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (البقرة: ٢٨٤)
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. നിങ്ങളു ടെ മനസ്സുകളിലുള്ളത് നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചു വെ ച്ചാലും അല്ലാഹു അതിന്റെ പേരിൽ നിങ്ങളോടു കണക്കു ചോദി ക്കുക തന്നെ ചെയ്യും. എന്നിട്ടവൻ ഉദ്ദേശിക്കുന്നവർക്കു അവൻ പൊറുത്തുകൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏതു കാര്യത്തിനും കഴിവു ള്ളവനാകുന്നു. (വി. ക്വു. 2: 284)
അല്ലാഹുവിന്റെ കണക്കുതീർക്കലും ചോദിക്കലും ഇഹ ത്തിലും പരത്തിലുമുണ്ട്. ഇഹലോകത്ത് കണക്കുതീർക്കുന്ന വിഷയത്തിൽ അല്ലാഹു പറഞ്ഞു:
وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِ فَحَاسَبْنَاهَا حِسَابًا شَدِيدًا وَعَذَّبْنَاهَا عَذَابًا نُّكْرًا ﴿٨﴾ (الطلاق: ٨)
എത്രയെത്ര രാജ്യക്കാർ അവരുടെ രക്ഷിതാവിന്റെയും അവന്റെ ദൂതന്മാരുടെയും കൽപന വിട്ട് ധിക്കാരം പ്രവർത്തിച്ചിട്ടുണ്ട്. അ തിനാൽ നാം അവരോട് കർക്കശമായ നിലയിൽ കണക്കു ചോദിക്കുകയും അവരെ നാം ഹീനമായ വിധത്തിൽ ശിക്ഷിക്കുക യും ചെയ്തു. (വി. ക്വു. 65: 8)
പരലോകത്ത് വിചാരണ നടത്തി കണക്കുതീർക്കുന്ന വിഷ യത്തിൽ അല്ലാഹു പറഞ്ഞു:
وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَاسِبِينَ ﴿٤٧﴾ (الأنبياء: ٤٧)
ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നീതിപൂർണമായ തുലാസു കൾ നാം സ്ഥാപിക്കുന്നതാണ്. അപ്പോൾ ഒരാളോടും ഒട്ടും അനീ തി കാണിക്കപ്പെടുകയില്ല. അത് (കർമ്മം) ഒരു കടുകുമണിത്തൂക്ക മുള്ളതാണെങ്കിലും നാമതു കൊണ്ടുവരുന്നതാണ്. കണക്കു നോ ക്കുവാൻ നാം തന്നെ മതി. (വി. ക്വു. 21: 47)
ചില പ്രാർത്ഥനാ വചനങ്ങൾ
നടേനൽകിയ ഹദീഥിൽ ആരോപണ വിധേയയായ സ്ത്രീ താൻ മാനസികവും ശാരീരികവുമായി പീഢിപ്പിക്കപ്പെട്ടപ്പോൾ അ വർ പറഞ്ഞത് താഴെ വരും പ്രകാരമാണെന്ന് നാം വായിച്ചു.
حَـسْـبِيَ اللَّهُ
(എനിക്കു അല്ലാഹു മതി)
ഇബ്രാഹീം നബി (അ) അഗ്നികുണ്ഡത്തിലെറിയപ്പെട്ടപ്പോൾ അവസാനമായി പറഞ്ഞത് ഇപ്രകാരമാണെന്ന് ഇബ്നു അബ്ബാ സി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള ഇമാം ബുഖാരിയുടെ നിവേദനത്തിലുണ്ട്.
حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ
ഉഹ്ദു യുദ്ധാനന്തരം നബി ﷺ യേയും സ്വഹാബികളേയും നേരിടുവാൻ മക്കാ മുശ്രിക്കുകൾ വീണ്ടും സൈന്യത്തെ ഒരുമി ച്ചു കൂട്ടിയിരിക്കുന്നുവെന്നും അവരെ ഭയപ്പെടണമെന്നും കപടവി ശ്വാസികൾ പറഞ്ഞപ്പോൾ നബി ﷺ യുടേയും സ്വഹാബികളുടേയും പ്രഖ്യാപനം:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
നബി ﷺ അന്ത്യനാളിന്റെ ഭീതിയെ കുറിച്ചുണർത്തവേ സ്വഹാബത്ത് ഞങ്ങൾ എങ്ങിനെയാണ് പ്രാർത്ഥിക്കേണ്ടതെന്ന് ചോ ദിച്ചപ്പോൾ തിരുമേനി ﷺ പഠിപ്പിച്ചു:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ عَلَى اللَّهِ تَوَكَّلْنَا
“ഞങ്ങൾക്ക് അല്ലാഹു മതി. അല്ലാഹു, ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാകുന്നു. ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നു.”
ആരെങ്കിലും, എല്ലാ ദിനവും പ്രഭാതമാകുമ്പോഴും പ്രദോ ഷമാകുമ്പോഴും താഴെ വരുന്ന വചനം ഏഴു തവണ ചൊല്ലിയാൽ അവനെ അലട്ടുന്ന ഇഹപര പ്രശ്നങ്ങൾ പരിഹരിക്കുവാൻ അവ ന് അല്ലാഹു മതി എന്ന് തിരുമൊഴിയുണ്ട്.
حَسْبِيَ اللهُ لاَ إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
എനിക്ക് അല്ലാഹു മതി. അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. അവനിൽമാത്രമായി ഞാൻ ഭരമേൽപ്പിച്ചു. അവൻ മ ഹിത സിംഹാസനത്തിന്റെ രക്ഷിതാവാകുന്നു.
അബ്ദുൽ ജബ്ബാർ അബ്ദുല്ല