الجَمِيلُ (അൽജമീൽ)

THADHKIRAH

 
അല്ലാഹുവിന് ജമാൽ(ഭംഗി) എന്ന വിശേഷണമാണ്  അൽ ജമീൽ എന്ന നാമം അർത്ഥമാക്കുന്നത്. അല്ലാഹു അവന്റെ സ ത്തയിലും നാമങ്ങളിലും വിശേഷണങ്ങളിലും പ്രവൃത്തികളിലും ഭം ഗിയുള്ളവനാണ്.
അല്ലാഹുവിന്റെ ജമാലിനെ ഇമാം ഇബ്നുൽകയ്യിംജ നാലുമർതബകളായി എണ്ണിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: നാല് മർ തബകളിലായിട്ടാണ്  അല്ലാഹുവിന്റെ ജമാൽ. 
ജമാലുദ്ദാത്ത്. സത്തയുടെ ഭംഗി.
ജമാലുസ്സ്വിഫാത്ത്.  വിശേഷണങ്ങുടെ ഭംഗി.
ജമാലുൽഅഫ്ആൽ. പ്രവൃത്തികളുടെ ഭംഗി.
ജമാലുൽഅസ്മാഅ്. നാമങ്ങളുടെ ഭംഗി.
അല്ലാഹുവിന്റെ നാമങ്ങളെല്ലാം ഹുസ്നയാകുന്നു. അ വന്റെ വിശേഷണങ്ങളെല്ലാം പരിപൂർണതയുടെ വിശേഷണങ്ങളാ കുന്നു. അവന്റെ പ്രവൃത്തികളെല്ലാം ഹിക്മത്തിന്റേയും മസ്വ്ലഹ ത്തിന്റേയും നീതിയുടേയും കാരുണ്യത്തിന്റേതുമാകുന്നു. എ ന്നാൽ അവന്റെ സത്തയുടെ ജമാലും അതിന്മേലുള്ളതും അവന ല്ലാത്തവർക്ക് എത്തിപ്പിടിക്കുവാനാവില്ല. അവനല്ലാത്തവർക്ക് അറിയുകയുമില്ല…  
അല്ലാഹുവിന് ഇൗ നാമം ഹദീഥിലാണ് വന്നിട്ടുള്ളത്. അ ബ്ദുല്ലാഹിബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً قَالَ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ
“ഹൃദയത്തിൽ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവൻ സ്വർഗ ത്തിൽ പ്രവേശിക്കുകയില്ല. അപ്പോൾ ഒരാൾ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൗതുകമുള്ളതാ കാൻ ആഗ്രഹിക്കാറുണ്ടല്ലോ? നബി ‎ﷺ  പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ടപ്പെടുന്നവനുമാണ്. (അതുകൊണ്ട് അ തൊരു അഹങ്കാരമല്ല.) സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവ ഗണിക്കലുമാണ് യഥാർത്ഥത്തിൽ അഹങ്കാരം.” (മുസ്‌ലിം)
അത്യാദരണീയനും മഹാനും ഭംഗിയേറെയുള്ളവനുമായ അല്ലാഹുവെ ദർശിക്കൽ വിശ്വാസികൾക്ക് ഭാഗ്യവും പ്രതിഫലവും ഒൗദാര്യവുമാണ്. കണ്ണുകൾക്ക് കുളിർമയാണ്. മനസുകൾക്ക് സ ന്തോഷമാണ്. മുഖങ്ങൾക്ക് പ്രസന്നതയാണ്. ഹൃദയങ്ങൾക്ക് ആ നന്ദമാണ്. അല്ലാഹുവിന്റെ ആദരവും ഒൗദാര്യവുമാണ്. സ്വർഗ ത്തിൽ പ്രവേശിക്കുന്ന വിശ്വാസികൾ അനുഭവിക്കുകയും ആസ്വ ദിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹത്തെ കുറിച്ച് സ്വുഹയ്ബ് അർറൂമി رَضِيَ اللَّهُ عَنْهُ യിൽനിന്ന് ഇമാം മുസ്ലിം നിവേദനം ചെ യ്യുന്ന ഹദീഥിൽ ഇപ്രകാരമുണ്ട്:
إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ  قَالَ  يَقُولُ اللَّهُ تَبَارَكَ وَتَعَالَى تُرِيدُونَ شَيْئًا أَزِيدُكُمْ فَيَقُولُونَ أَلَمْ تُبَيِّضْ وُجُوهَنَا أَلَمْ تُدْخِلْنَا الْجَنَّةَ وَتُنَجِّنَا مِنَ النَّارِ  قَالَفَيَكْشِفُ الْحِجَابَ فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ 
“സ്വർഗവാസികൾ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു പറയും: “ഞാൻ നിങ്ങൾക്കു വല്ലതും വർദ്ധിപ്പിച്ചു നൽകുവാൻ നി ങ്ങൾ ആഗ്രഹിക്കുന്നുവോ? അപ്പോൾ അവർ പറയും: നീ ഞങ്ങ ളുടെ മുഖങ്ങളെ വെളുപ്പിച്ചില്ലേ? നീ ഞങ്ങളെ സ്വർഗത്തിൽ പ്രവേ ശിപ്പിക്കുകയും നരകത്തിൽനിന്ന് രക്ഷപ്പെടുത്തുകയും ചെയ്തില്ലേ? തിരുമേനി ‎ﷺ  പറഞ്ഞു: അതോടെ അല്ലാഹു മറയെ നീക്കും. അതോടെ തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കുന്നതിനേക്കാൾ ഇഷ്ടകരമായ യാതൊന്നും അവർക്ക് നൽകപ്പെട്ടിട്ടുണ്ടാവില്ല.” 
അൽജമീൽ എന്ന നാമത്തിന് അൽമുജ്മിൽ(അഴകും ഭംഗിയും നൽകുന്നവൻ) എന്ന അർത്ഥവും പ്രമാണികർ നൽകി യിട്ടുണ്ട്. ഇമാം ബയ്ഹക്വിജ തെരഞ്ഞെടുത്തത് ഇൗ അഭിപ്രാ യമാണ്.
സൗന്ദര്യം കനിഞ്ഞ് അനുഗ്രഹിക്കുന്ന അൽജമീലാണ് അല്ലാഹു. അവൻ ഭൂമിയെ പടച്ച് അതിൽ കടലും കരയും മല ളും താഴ്വരകളും കുന്നുകളും പുഴകളും അരുവികളും തോട്ടങ്ങ ളും പൂന്തോപ്പുകളും വൃക്ഷലതാദികളും മറ്റുമൊക്കെ പടച്ച് അതി നെ അലംകൃതമാക്കി. 
 أَمَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَأَنزَلَ لَكُم مِّنَ السَّمَاءِ مَاءً فَأَنبَتْنَا بِهِ حَدَائِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنبِتُوا شَجَرَهَا ۗ أَإِلَٰهٌ مَّعَ اللَّهِ ۚ  (النمل: ٦٠)
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങൾക്ക് ആകാശ ത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അ തോ അവരുടെ ദൈവങ്ങളോ!) എന്നിട്ട് അത് (വെള്ളം) മൂലം കൗ തുകമുള്ള ചില തോട്ടങ്ങൾ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെ യ്തു. അവയിലെ വൃക്ഷങ്ങൾ മുളപ്പിക്കുവാൻ നിങ്ങൾക്ക് കഴിയു മായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ?… (വി. ക്വു. 27: 60)
കന്നുകാലികളുടെ വിഷയത്തിൽ അല്ലാഹു പറയുന്ന തു നോക്കൂ:
وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ ‏ (النحل: ٦)
നിങ്ങൾ (വൈകുന്നേരം ആലയിലേക്ക്) തിരിച്ച് കൊണ്ടു വരുന്ന സമയത്തും, നിങ്ങൾ മേയാൻ വിടുന്ന സമയത്തും അവയിൽ നി ങ്ങൾക്ക് കൗതുകമുണ്ട്. (വി. ക്വു. 16: 6)
സൃഷ്ടികളിൽ ഉത്തമനായ തിരുനബി ‎ﷺ  യെ അഴകുള്ള ശരീ രം കൊണ്ടും സുന്ദരമായ സ്വഭാവം കൊണ്ടും അല്ലാഹു അനുഗ്രഹിച്ചിട്ടുണ്ട്. ഏതാനും ഹദീഥുകൾ നോക്കൂ:
ബറാഅ് ഇബ്നു ആസിബി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: 
كَانَ رَسُولُ اللَّهِ ‎ﷺ  أَحْسَنَ النَّاسِ وَجْهًا وَأَحْسَنَهُ خَلْقًا لَيْسَ بِالطَّوِيلِ الْبَائِنِ وَلَا بِالْقَصِيرِ
“നബി ‎ﷺ  മനുഷ്യരിൽ ഏറ്റവുമധികം മുഖസൗന്ദര്യം ഉളളവനായിരു ന്നു. അതുപോലെ ശരീര രൂപത്തിലും ഏറ്റവും സൗന്ദര്യം ഉളളവ നായിരുന്നു. അമിത പൊക്കമുളളവനോ കുറിയ ആളോ ആയിരുന്നില്ല.”   (ബുഖാരി)
ബറാഇൽനിന്നുള്ള മറ്റൊരു നിവേദനത്തിൽ: 
كَانَ النَّبِيُّ ‎ﷺ  مَرْبُوعًا بَعِيدَ مَا بَيْنَ الْمَنْكِبَيْنِ لَهُ شَعَرٌ يَبْلُغُ شَحْمَةَ أُذُنِهِ رَأَيْتُهُ فِي حُلَّةٍ حَمْرَاءَ لَمْ أَرَ شَيْئًا قَطُّ أَحْسَنَ مِنْهُ
“നബി ‎ﷺ  ഒത്തശരീരമുളള ആളായിരുന്നു. അവിടുത്തെ ഇരു ചു മലുകൾക്കിടയിൽ നല്ല വിസ്താരമുണ്ടായിരുന്നു. തലമുടി ഇരു ചെവിക്കുറ്റിവരെ താഴ്ന്നു കിടന്നിരുന്നു. നബി ‎ﷺ  ഒരിക്കൽ ഒരു ചുവന്ന വസ്ത്രം ധരിച്ചത് ഞാൻ കണ്ടു. നബിയെക്കാൾ സുന്ദര മായ ഒരാളെയും ഞാൻ കണ്ടിട്ടില്ല.” (ബുഖാരി)
അബൂഇസ്ഹാക്വി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. ബറാഇ رَضِيَ اللَّهُ عَنْهُ നോട് ചോദിക്കപ്പെട്ടു.
أَكَانَ وَجْهُ النَّبِيِّ ‎ﷺ  مِثْلَ السَّيْفِ قَالَ لَا بَلْ مِثْلَ الْقَمَرِ
“നബി ‎ﷺ  യുടെ മുഖം തിളങ്ങുന്ന വാളുപോലെയായിരുന്നുവോ അ ദ്ദേഹം പറഞ്ഞു: അല്ല ചന്ദ്രനെപ്പോലെയായിരുന്നു.” (ബുഖാരി)
നബി ‎ﷺ  യുടെ ശാരീരിക അഴകിനെ വർണിച്ച് അനസ് ‎رَضِيَ اللَّهُ عَنْهُ പറയുന്നു: 
كَانَ رَبْعَةً مِنْ الْقَوْمِ لَيْسَ بِالطَّوِيلِ وَلَا بِالْقَصِيرِ أَزْهَرَ اللَّوْنِ لَيْسَ بِأَبْيَضَ أَمْهَقَ وَلَا آدَمَ لَيْسَ بِجَعْدٍ قَطَطٍ وَلَا سَبْطٍ رَجِلٍ
“നബി ‎ﷺ  ജനങ്ങളിൽവെച്ച് ഒത്തശരീരമുളള ആളായിരുന്നു. പൊ ക്കം കൂടുതലോ കുറവോ ഉണ്ടായിരുന്നില്ല. തിളങ്ങുന്ന വർണ്ണമാ യിരുന്നു. തനി വെളളയോ ശുദ്ധ തവിട്ടു നിറമോ ആയിരുന്നില്ല. മുടി ചുരുണ്ടു കട്ടപിടിച്ചതോ നീണ്ടുനിവർന്നു കിടക്കുന്നതോ ആ യിരുന്നില്ല…” (ബുഖാരി)
ജമീലായ അല്ലാഹു  ഭംഗിയേയും ഭംഗിയുള്ളതിനേയും ഇഷ്ടപ്പെടുന്നു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ
“നിശ്ചയം അല്ലാഹു അഴകുള്ളവനാണ്. അവൻ അഴകിനെ ഇഷ്ട പ്പെടുന്നു.” (മുസ്‌ലിം)
അവൻ ഭംഗിയാർന്ന കർമ്മങ്ങളെയെല്ലാം ഇ ഷ്ടപ്പെടുന്നു. ശെയ്ഖുൽഇസ്ലാം ഇബ്നു തയ്മിയ്യഃജ പറഞ്ഞു:
നിശ്ചയം അല്ലാഹു, നബി ‎ﷺ  യോട് ഹജ്റുൻജമീലുകൊ ണ്ടും സ്വഫ്ഹുൻജമീലുകൊണ്ടും സ്വബ്റുൻജമീലുകൊണ്ടും കൽപ്പി ച്ചിരിക്കുന്നു.
ഉപദ്രവിച്ചവനോട് യാതൊരു ഉപദ്രവവും ചെയ്യാതെ നല്ല നിലക്ക് ഒഴിഞ്ഞു നിൽക്കലാണ് ഹജ്റുൻജമീൽ. 
ആക്ഷേപിച്ചവനോട് യാതൊരു ആക്ഷേപവുമില്ലാതെ വി ട്ടുവീഴ്ച ചെയ്യലാണ് സ്വഫ്ഹുൻജമീൽ. 
കഷ്ടപ്പാടിൽ യാതൊരു ആവലാതിയുമില്ലാതെ നല്ലരീതി യിൽ ക്ഷമിക്കലാണ് സ്വബ്റുൻജമീൽ.   
യാതൊരു ആവലാതിയുമില്ലാതെ നല്ലരീതിയിൽ ക്ഷമി ക്കുവാൻ നബി ‎ﷺ  യോട് കൽപിച്ചുകെണ്ട് അല്ലാഹു പറഞ്ഞു:
فَاصْبِرْ صَبْرًا جَمِيلًا  (المعارج: ٥)
എന്നാൽ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക. (വി. ക്വു. 70: 5)
തന്നെ അക്രമിച്ചവരുടെ വിഷയത്തിൽ അവർക്ക് യാ തൊരു ഉപദ്രവവും ചെയ്യാതെ നല്ല നിലക്ക് ഒഴിഞ്ഞുനിൽക്കു വാൻ അല്ലാഹു നബി ‎ﷺ  യോട് കൽപിച്ചു:
وَاصْبِرْ عَلَىٰ مَا يَقُولُونَ وَاهْجُرْهُمْ هَجْرًا جَمِيلًا  (المزمل: ١٠)
അവർ (അവിശ്വാസികൾ) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തിൽ അവരിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്യുക.  (വി. ക്വു. 73: 10)
ആക്ഷേപിച്ചവനോട് യാതൊരു ആക്ഷേപവുമില്ലാതെ വിട്ടുവീഴ്ച ചെയ്യുവാൻ കൽപിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:
فَاصْفَحِ الصَّفْحَ الْجَمِيلَ (الحجر: ٨٥)
…അതിനാൽ നീ ഭംഗിയായി മാപ്പു ചെയ്തു കൊടുക്കുക. (വി. ക്വു. 15: 85)
ഭാര്യമാർ വിവാഹമോചനം ആവശ്യപ്പെട്ടാൽ അവരെ യാ ത്രയാക്കേണ്ടതിനെ കുറിച്ച് അല്ലാഹു നബി ‎ﷺ  യോടു പറഞ്ഞു:
فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحًا جَمِيلًا  (الأحزاب: ٤٩)
…എന്നാൽ നിങ്ങൾ അവർക്കു മതാഅ് നൽകുകയും അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക.  (വി. ക്വു. 33: 49)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts