الإِلَـــهُ (അൽഇലാഹ്)

THADHKIRAH

ഇൗ പദം അൽഇലാഹ് എന്ന നാമവും ഇലാഹിയ്യത് അ ല്ലെങ്കിൽ ഉലൂഹിയ്യത് എന്ന വിശേഷണവും അല്ലാഹുവിന് സ്ഥിരീ കരിക്കുന്നു. അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധനക്ക് അർ ഹൻ, അവനല്ലാതെ മറ്റു യാതൊരു ആരാധ്യനുമില്ല എന്നത് തേ ടുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവൻ എ ന്നതാണ് അൽഇലാഹ് അർത്ഥമാക്കുന്നത്. ഹൃദയങ്ങൾ അവനെ ആദരിക്കുകയും അവനു വിനയപ്പെടുകയും വഴിപ്പെടുകയും ഇഷ്ട ത്തോടും തൃപ്തിയോടും ആരാധനയർപ്പിക്കുകയും ചെയ്യുന്നു.
അബുൽഹയ്ഥംജ പറഞ്ഞു: അല്ലാഹു എന്ന വാക്കിന്റെ അടിസ്ഥാനം ഇലാഹ് ആകുന്നു. അല്ലാഹു പറഞ്ഞു:

 مَا اتَّخَذَ اللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَٰهٍ ۚ إِذًا لَّذَهَبَ كُلُّ إِلَٰهٍ بِمَا خَلَقَ (سورة المؤمنون: ٩١)

“അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ഇലാഹുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നു വെങ്കിൽ ഒാരോ ഇലാഹും താൻ സൃഷ്ടിച്ചതുമായി പോയ്ക്കളമായിരുന്നു…” (വി. ക്വു. 23: 91) ആരാധിക്കപെടുന്നവനും ആരാധിക്കു ന്നവനെ സൃഷ്ടിച്ചവനും അവനു ഉപജീവനം കനിയുന്നവനും നിയ ന്ത്രിക്കുന്നവനും അതിനെല്ലാം കഴിവുള്ളവനും ആകുന്നതുവരെ അവൻ ഇലാഹ് ആകുകയില്ല. വല്ലവനും അപ്രകാരമല്ലെങ്കിൽ അ വനൊരിക്കലും ഇലാഹല്ല. അന്യായമായി അവൻ ആരാധിക്കപെ ട്ടാലും ശരി. എന്നുമാത്രമല്ല അവൻ സൃഷ്ടിക്കപെട്ടവനും അടിമയാക്കപെട്ടവനുമാണ്…  (തഫ്സീറുൽഅസ്മാഅ്: 25)
അല്ലാഹുവിന്റെ ഇൗ അത്യുത്തമ നാമം പല തവണ വി ശുദ്ധ ക്വുർആനിൽ വന്നിട്ടുണ്ട്.

وَهُوَ الَّذِي فِي السَّمَاءِ إِلَٰهٌ وَفِي الْأَرْضِ إِلَٰهٌ ۚ (سورة الزخرف: ٨٤)

“അവനാകുന്നു ആകാശത്ത് ഇലാഹായിട്ടുള്ളവനും, ഭൂമിയിൽ ഇലാഹായിട്ടുള്ളവനും….”  (വി. ക്വു. 43: 84)

وَإِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ لَّا إِلَٰهَ إِلَّا هُوَ   (سورة البقرة: ١٦٣)

“നിങ്ങളുടെ ഇലാഹ് ഏക ഇലാഹ് മാത്രമാകുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല… ” (വി. ക്വു. 2: 163)

ﭽ ﯦ ﯧ ﯨ ﯩ ﯪ ﯫ ﯬ ﯭ ﯮ ﯯ ﭼ البقرة: ١٣٣

“…..അവർ പറഞ്ഞു: താങ്കളുടെ ഇലാഹായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റെയും ഇസ്മാഇൗലിന്റെയും ഇസ്ഹാക്വിന്റെയും ഇലാഹായ ഏക ഇലാഹിനെ മാത്രം ഞങ്ങൾ ആരാധിക്കും…” (വി. ക്വു. 2: 133)
ഖുബയ്ബി ബ്നു അദിയ്യ്പാടിയ വരികളിൽ അല്ലാഹു വിന്റെ അൽഇലാഹ് എന്ന നാമം വന്നതായി ഹദീഥു ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. അദ്ദേഹത്തെ വധിക്കുവാൻ ശത്രുക്കൾ തൻഇൗമിലേ ക്ക് കൊണ്ടുപോയപ്പോൾ അദ്ദേഹം പാടി:

وَلَسْتُ أُبَالِي حِينَ أُقْتَلُ مُسْلِمًا عَلَى أَيِّ شِقٍّ كَانَ لِلَّهِ مَصْرَعِي

وَذَلِكَ فِي ذَاتِ الْإِلَـــــهِ وَإِنْ يَشَأْ يُبَارِكْ عَلَى أَوْصَالِ شِـــلْوٍ مُمَزَّعِ

“മുസ്ലിമായി ഞാൻ വധിക്കപ്പെടുന്ന അവസരത്തിൽ അല്ലാഹുവിനുവേണ്ടി ഏതു ഭാഗത്തേക്കു ഞാൻ പതിച്ചാലും ഞാൻ അത് കാര്യമാക്കില്ല. അത് ഇലാഹിന്റെ (മാർഗത്തിലാണ്.) അവനുദ്ദേശി ച്ചാൽ മുറച്ചെറിയപ്പെട്ട കുടൽമാലകളിൽ അനുഗ്രഹമരുളും.’
അപ്പോൾ ഇബ്നുൽഹാരിഥ് അദ്ദേഹത്തെ വധിക്കുകയു ണ്ടായി. (ബുഖാരി)
ഇലാഹായ അല്ലാഹവാണ് ആശ്രയവും അഭയവും പ്ര തീക്ഷയും. അവനോടു മാത്രമാണ് ദുആയും രക്ഷക്കായുള്ള തേ ട്ടവും. അഭയതേട്ടവും സാഹയതേട്ടവും അവനോടേ ആകാവൂ. അവനിലാണ് ഭരമേൽപ്പിക്കേണ്ടത്. അവനെയാണ് ഭയക്കേണ്ടത്. അവനോടാണ് പാപം പൊറുക്കുവാൻ തേടേണ്ടത്. അവനിൽ ഒരി ക്കലും പ്രതീക്ഷമുറിയുവാനോ ഇച്ഛാഭംഗപ്പെടുവാനോ പാടുള്ളതല്ല.
സൃഷ്ടിച്ചുപരിപാലിക്കുന്ന, ഉപജീവനമേകുന്ന, നിർബന്ധിത ന്റെ വിളികേൾക്കുന്ന, മാർഗം കാണിക്കുന്ന, അനുഗ്രഹമരുളുന്ന, അല്ലാഹു മാത്രമാണ് ഇലാഹായവൻ അഥവാ ആരാധനകളെ ല്ലാം അർഹിക്കുന്നവൻ എന്ന പരമാർത്ഥത്തിലേക്ക് വിശുദ്ധ ക്വുർ ആൻ പലയിടങ്ങളിൽ മനുഷ്യ ചിന്തയെ തട്ടിയുണർത്തിയിട്ടുണ്ട്. സൂറത്തുന്നംലിൽ ഏതാനും വചനങ്ങളിലൂടെ അല്ലാഹു മനു ഷ്യബുദ്ധിയോട് സംവദിക്കുന്നതുനോക്കൂ:

قُلِ الْحَمْدُ لِلَّهِ وَسَلَامٌ عَلَىٰ عِبَادِهِ الَّذِينَ اصْطَفَىٰ ۗ آللَّهُ خَيْرٌ أَمَّا يُشْرِكُونَ ‎﴿٥٩﴾‏ أَمَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَأَنزَلَ لَكُم مِّنَ السَّمَاءِ مَاءً فَأَنبَتْنَا بِهِ حَدَائِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنبِتُوا شَجَرَهَا ۗ أَإِلَٰهٌ مَّعَ اللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ ‎﴿٦٠﴾‏ أَمَّن جَعَلَ الْأَرْضَ قَرَارًا وَجَعَلَ خِلَالَهَا أَنْهَارًا وَجَعَلَ لَهَا رَوَاسِيَ وَجَعَلَ بَيْنَ الْبَحْرَيْنِ حَاجِزًا ۗ أَإِلَٰهٌ مَّعَ اللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ‎﴿٦١﴾‏ أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَٰهٌ مَّعَ اللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ ‎﴿٦٢﴾‏ أَمَّن يَهْدِيكُمْ فِي ظُلُمَاتِ الْبَرِّ وَالْبَحْرِ وَمَن يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۗ أَإِلَٰهٌ مَّعَ اللَّهِ ۚ تَعَالَى اللَّهُ عَمَّا يُشْرِكُونَ ‎﴿٦٣﴾‏ أَمَّن يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَمَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۗ أَإِلَٰهٌ مَّعَ اللَّهِ ۚ قُلْ هَاتُوا بُرْهَانَكُمْ إِن كُنتُمْ صَادِقِينَ ‎﴿٦٤﴾‏ (سورة النمل: ٥٩-٦٤)

“(നബിയേ,) പറയുക: അല്ലാഹുവിനുമാത്രമാകുന്നു സ്തു തികൾ മുഴുവനും. അവൻ തെരഞ്ഞെടുത്ത അവന്റെ ദാസന്മാർ ക്ക് സമാധാനം. അല്ലാഹുവാണോ ഉത്തമൻ; അതല്ല, (അവനോട്) അവർ പങ്കുചേർക്കുന്നവയോ?
അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നി ങ്ങൾക്ക് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെ യ്തവനോ?(അതോ അവരുടെ ദൈവങ്ങളോ!) എന്നിട്ട് അത് (വെള്ളം) മൂലം കൗതുകമുള്ള ചില തോട്ടങ്ങൾ നാം മുളപ്പിച്ചുണ്ടാക്കി ത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങൾ മുളപ്പിക്കുവാൻ നി ങ്ങൾക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെവല്ല ഇലാ ഹുമുണ്ടോ? അല്ല, അവർ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാ കുന്നു.
അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിട യിൽ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നൽകുന്ന പർവ്വത ങ്ങൾ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങൾക്കിടയിൽ ഒരു തട സ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവ ങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ഇലാഹുമുണ്ടോ? അല്ല, അ വരിൽ അധികപേരും അറിയുന്നില്ല.
അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചുപ്രാർത്ഥിച്ചാൽ അവന്നു ഉത്തരം നൽകുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂ മിയിൽ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ഇലാഹുമു ണ്ടോ? കുറച്ചുമാത്രമേ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
അഥവാ കരയിലെയും കടലിലെയും അന്ധകാരങ്ങളിൽ നിങ്ങൾക്കു വഴികാണിക്കുകയും, തന്റെ കാരുണ്യത്തിനുമുമ്പിൽ സന്തോഷസൂചകമായി കാറ്റുകൾ അയക്കുകയും ചെയ്യുന്നവ നോ? (അതല്ല, നിങ്ങളുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ഇലാഹുമുണ്ടോ? അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു അതീതനായിരിക്കുന്നു.
അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അതാവർത്തി ക്കുകയും, ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ഉപ ജീവനം നൽകുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈ വങ്ങളോ?) അല്ലാഹുവോടൊപ്പം വേറെവല്ല ഇലാഹുമുണ്ടോ? (നബിയേ,) പറയുക: നിങ്ങൾ സത്യവാന്മാരാണെങ്കിൽ നിങ്ങൾക്കുള്ള തെളിവ് നിങ്ങൾ കൊണ്ടുവരിക.” (വി. ക്വു. 27: 59-64)
ഇലാഹായ അല്ലാഹു മാത്രമാണ് ദുആഇനു അർഹൻ. മറ്റാരോടും ദുആഅ് ആയിക്കൂട. പ്രാർത്ഥന അവനു നിഷ്കളങ്ക മായിരിക്കണം. അല്ലാഹു പറഞ്ഞു:

وَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ ۘ لَا إِلَٰهَ إِلَّا هُوَ ۚ  (سورة القصص: ٨٨)

“അല്ലാഹുവോടൊപ്പം വേറെ യാതൊരു ഇലാഹിനേയും നീ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യരുത്. അവനല്ലാതെ യാതൊരു ഇലാഹുമില്ല…. ” (വി. ക്വു. 28: 88)

 هُوَ الْحَيُّ لَا إِلَٰهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۗ  (سورة غافر: ٦٥)

“അവനാകുന്നു ജീവിച്ചിരിക്കുന്നവൻ. അവനല്ലാതെ യാതൊരു ഇലാഹുമില്ല. അതിനാൽ കീഴ്വണക്കം അവനു നിഷ്കളങ്കമാക്കി ക്കൊണ്ട് നിങ്ങൾ അവനോടു ദുആയിരക്കുക….”  (വി. ക്വു. 40: 65)
ഇലാഹായ അല്ലാഹുവാണ് പാപമോചനം നൽകുന്ന വൻ. തെറ്റുകുറ്റങ്ങൾ മറക്കുവാനും പൊറുക്കുവാനും ഇസ്തി ഗ്ഫാർ നടത്തേണ്ടത് ഇലാഹായവനോട് മാത്രമാണ്.

فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ  (سورة محمد: ١٩)

“ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും (പാപ മോചനം തേടുക.) …..” (വി. ക്വു. 47: 19)

ഏക ഇലാഹായ അല്ലാഹുവെഭയന്നു ജീവിക്കുവാനാ ണ് അവന്റെ കൽപന.

وَقَالَ اللَّهُ لَا تَتَّخِذُوا إِلَٰهَيْنِ اثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌ وَاحِدٌ ۖ فَإِيَّايَ فَارْهَبُونِ ‎﴿٥١﴾  (سورة النحل: ٥١)

“അല്ലാഹു പറഞ്ഞിരിക്കുന്നു: രണ്ട് ഇലാഹുകളെ നിങ്ങൾ സ്വീകരിക്കരുത്. അവൻ ഒരേ ഒരു ഇലാഹു മാത്രമേയുള്ളൂ. അതിനാൽ (ഏക ഇലാഹായ) എന്നെമാത്രം നിങ്ങൾ ഭയപ്പെടുവിൻ…..” (വി. ക്വു. 16: 51)
ഏകനും ഇലാഹുമായ അല്ലാഹുവിനു സമർപ്പിച്ചും കീഴ് പെട്ടും ജീവിതം നയിക്കുവാനാണ് അവനിൽനിന്നുള്ള ബോധനം.

 قُلْ إِنَّمَا يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَهَلْ أَنتُم مُّسْلِمُونَ ‎﴿١٠٨﴾  (سورة الأنبياء: ١٠٨)

“പറയുക: നിങ്ങളുടെ ഇലാഹ് ഏക ഇലാഹ് മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നൽകപ്പെടുന്നത്. അതിനാൽ നിങ്ങൾ മുസ്ലിംകളാകുന്നുണ്ടാ?” (വി. ക്വു. 21: 108)
അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാതെ ആ രാധനകൾ അവനുമാത്രമാക്കി, സൽപ്രവൃത്തികൾ അനുഷ്ഠിച്ച്, മരണാനന്തരം അവനെ കണ്ടുമുട്ടുവാനാണ് അവന്റെ കൽപന.

 يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا ‎﴿١١٠﴾‏ الكهف: ١١٠

” … . നിങ്ങളുടെ ഇലാഹ് ഏക ഇലാഹ് മാത്രമാണെന്ന് എനിക്ക് ബോധനം നൽകപ്പെടുന്നു. അതിനാൽ വല്ലവനും തന്റെ രക്ഷി താവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമ്മം പ്രവർത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാ ധനയിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്തു കൊള്ളട്ടെ.”  (വി. ക്വു. 18: 110)

ഒരു സുപ്രധാന ദുആഅ്
മത്സ്യത്തിന്റെ വയറ്റിലായിരിക്കെ യൂനുസ് (അ)  ഇൗ മഹ ത്തായ നാമം കൊണ്ടാണ് അല്ലാഹുവോട് തേടിയത്. പ്രസ്തു ത ദുആയിരക്കുന്ന ഏതൊരു മുസ്ലിമിനും അല്ലാഹു ഉത്തരം നൽകുമെന്ന് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി ഇമാം അ ഹ്മദ് നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്. (ഇമാം ഹാകിമും ശെയ്ഖ് അൽബാനിയും ശുഎെബ് അൽഅർനാഉൗത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنْ الظَّالِمِينَ

യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീയെത്ര പരി ശുദ്ധൻ! (നന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.) തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽപെട്ടവനാകുന്നു.

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts