സൃഷ്ടിച്ചും പരിപാലിച്ചും ഉടമപ്പെടുത്തിയും നിയന്ത്രിച്ചും കൈകാര്യകർതൃത്വം നിർവ്വഹിച്ചും സൃഷ്ടികളുടെമേൽ രക്ഷാകർ തൃത്വമുള്ളവൻ എന്നതാണ് അർറബ്ബ് അർത്ഥമാക്കുന്നത്.
ഇബ്നുൽഅഥീർജ പറഞ്ഞു: ഉടമസ്ഥൻ, യജമാനൻ, നി യന്ത്രിക്കുന്നവൻ, പരിപാലിക്കുന്നവൻ, നയിക്കുന്നവൻ, അനുഗ്ര ഹമരുളുന്നവൻ എന്നീ വാക്കുകൾക്കെല്ലാം റബ്ബ് എന്ന് ഭാഷയിൽ പറയപ്പെടും. റബ്ബ് എന്ന് മറ്റൊന്നിലേക്കു ചേർക്കാതെ അല്ലാഹു വിനെ കുറിച്ചുമാത്രമേ പറയപ്പെടുകയുള്ളൂ. അല്ലാഹുവല്ലത്തവ രെ കുറിച്ചു പറയപെടുമ്പോൾ ഇന്നതിന്റെ റബ്ബ്(യജമാനൻ) എന്നു ചേർക്കപെട്ടുകൊണ്ടാണ് പറയപെടുക. (അന്നിഹായഃ 1:179)
ധാരാളം ആശയങ്ങളെ അറിയിക്കുന്ന നാമങ്ങളിലൊന്നാ ണ് അർറബ്ബ്. അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ മുഴുവൻ വിളിച്ചറിയിക്കുന്ന നാമവുമാണ് അത്.
തൽവിഷയത്തിൽ ഇമാം ഇബ്നുൽകയ്യിംജ പറഞ്ഞു: കഴിവുറ്റവനും സ്രഷ്ടാവും നിർമ്മാതാവും രൂപം നൽകുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും സസൂക്ഷ്മം അറിയുന്നവനും കേൾ ക്കുന്നവനും കാണുന്നവും സുകൃതവാനും അനുഗ്രഹദാതാവും ഒൗദാര്യവാനും നൽകുന്നവനും തടയുന്നവനും ഉപകാരോപദ്രവം ഉടമപ്പെടുത്തിയവനും മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും താൻ ഉദ്ദേശിക്കുന്നവന് നേർമാർഗമരുളുകയും ഉദ്ദേശിക്കുന്നവ നെ വഴിതെറ്റിക്കുകയും ചെയ്യുന്നവനും താൻ ഉദ്ദേശിക്കുന്നവന് സൗഭാഗ്യമരുളുകയും ഉദ്ദേശിക്കുന്നവനെ ദൗർഭാഗ്യവാനാക്കുക യും ചെയ്യുന്നവനും താൻ ഉദ്ദേശിക്കുന്നവനെ പ്രതാപവാനാക്കു കയും ഉദ്ദേശിക്കുന്നവനെ നിന്ദ്യനാക്കുകയും ചെയ്യുന്നവനും ഇ തുപോലെ റുബൂബിയ്യത്തിന്റെ ആശയങ്ങളിൽനിന്ന് അർഹിക്കു ന്ന അസ്മാഉൽഹുസ്നയുള്ളവനാണ് നിശ്ചയം റബ്ബ്… (ബദാഇഉൽഫവാഇദ് 2: 212)
വിശുദ്ധ ക്വുർആനിൽ നിരവധി സന്ദർഭങ്ങളിലായി അ ഞ്ഞൂറിലേറെ തവണ ഇൗ നാമം വന്നിരിക്കുന്നു. നൂറ്റി അമ്പത്തി യൊന്നു തവണ റബ്ബ് എന്ന് തനിച്ചു വന്നിട്ടുണ്ട്.
റബ്ബിൽനിന്നുള്ള തർബിയത്തും റുബൂബിയ്യത്തും രണ്ടു നിലക്കാണ്.
ഒന്ന്: തർബിയത്തുൻആമ്മഃ അഥവാ പൊതുവിലുള്ള പരി പാലനം. വിശ്വാസിയും അവിശ്വാസിയും പുണ്യാളനും പാപിയും സൗഭാഗ്യവാനും ദൗർഭാഗ്യവാനും സന്മാർഗിയും ദുർമാർഗിയും തുടങ്ങി പടപ്പുകൾ സകലർക്കും ലഭിക്കുന്ന പരിപാലനമാണ് ഇത്. സൃഷ്ടിച്ചും ഉപജീവനമേകിയും നിയന്ത്രിച്ചും അനുഗ്രഹമരുളിയും ജീവിപ്പിച്ചും മരിപ്പിച്ചും മറ്റുമുള്ള മുഴുസൃഷ്ടികൾമുള്ള പരിപാലനമാ ണ് അതുകൊണ്ടുള്ള ഉദ്ദേശ്യം.
രണ്ട്: തർബിയത്തുൻഖാസ്സ്വഃ റബ്ബിന്റെ പ്രത്യേകമായ പരിപാലനം. ഇത് അല്ലാഹുവിന്റെ ഒൗലിയാക്കൾക്ക് മാത്രമുള്ള പരിപാലനമാണ്. അഥവാ അല്ലാഹുവിൽ വിശ്വസിച്ചും അവന് വ ഴിപ്പെട്ടും അവനെ ആരാധിച്ചും ജീവിക്കുവാനുള്ള തൗഫീക്ക്വേകി ക്കൊണ്ടും, അല്ലാഹുവിനെ അറിയുവാനും അവനിലേക്ക് മട ങ്ങുവാനുമുള്ള ആത്മീയ പോഷണമേകിക്കൊണ്ടും അന്ധകാര ങ്ങളിൽനിന്ന് പ്രകാശത്തിലേക്ക് നയിച്ചുകൊണ്ടും ഏറ്റവും എളു പ്പമായതിലേക്ക് അവർക്ക് സൗകര്യമേകിക്കൊണ്ടും ഏറ്റവും ഞെ രുക്കമായതിൽനിന്ന് അവരെ അകറ്റിക്കൊണ്ടും എല്ലാ നന്മകളും അവർക്ക് അനായാസം തരപ്പെടുത്തിക്കൊണ്ടും എല്ലാ തിന്മയിൽ നിന്നും സുരക്ഷയേകിക്കൊണ്ടുമുള്ളതായ പരിരക്ഷ. (ഫിക്വ്ഹുൽഅസ്മാഇൽഹുസ്നാ പേ: 96 നോക്കുക.)
റബ്ബെന്ന നാമത്തിനുള്ള ഇൗ തേട്ടത്താലാണ് അല്ലാഹുവോട് തേടുമ്പോൾ അവനെ വിളിക്കുവാൻ ഏറ്റവും അനുയോ ജ്യമായ നാമമാണ് അർറബ്ബ് എന്നു പണ്ഡിതന്മാർ ഉണർത്തിയത്. വിശുദ്ധ ക്വുർആനിൽ വന്നിട്ടുള്ള ദുആഉകളിൽ ഏറെക്കുറെ എ ല്ലാ ദുആഉകളിലും ഇൗ പേരു വിളിച്ചുകൊണ്ടുള്ള തേട്ടമാണ് വന്നി ട്ടുള്ളത്. താഴെവരുന്ന രണ്ടു ദുആ വചനങ്ങൾ ശ്രദ്ധിക്കുക. അവ യിൽ റബ്ബനാ എന്ന വിളി അവർത്തിച്ചു വന്നതു കാണാം.
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾ (سورة البقرة: ٢٨٦)
“ഞങ്ങളുടെ റബ്ബേ, ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരു തേ. ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മുൻഗാമികളുടെമേൽ നീ ചു മത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹി പ്പിക്കരുതേ. ഞങ്ങൾക്ക് നീ മാപ്പുനൽകുകയും ഞങ്ങളോട് പൊ റുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജ നതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ” (വി. ക്വു. 2: 286)
رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ ﴿١٩٣﴾ رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ ﴿١٩٤﴾ (سورة آل عمران:١٩٣، ١٩٤)
“ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകൻ നിങ്ങൾ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസി ക്കുവിൻ എന്നു പറയുന്നത് ഞങ്ങൾ കേട്ടു. അങ്ങനെ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാൽ ഞങ്ങളു ടെ പാപങ്ങൾ ഞങ്ങൾക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിൻമകൾ ഞങ്ങളിൽ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണ മേ. പുണ്യവാൻമാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുക യും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ ദൂതന്മാർ മു ഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങൾക്ക് നൽകു കയും ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ഞങ്ങൾക്കു നീ നിന്ദ്യ ത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘി ക്കുകയില്ല; തീർച്ച.” (വി. ക്വു. 3: 193, 194)
എന്റെ റബ്ബേ, എന്റെ റബ്ബേ എന്ന് ആവർത്തിച്ചു തേടിയി ട്ടും ഉത്തരം ലഭിക്കാത്ത ഒരു വ്യക്തിയുടെ അവസ്ഥ തിരുമേനി ﷺ വിവരിക്കുന്നത് ശ്രദ്ധിക്കുക. റബ്ബേ എന്ന് വിളിച്ചുള്ള ദുആ ഉത്തര മർഹിക്കുന്നതാണെന്ന ധ്വനി ഇൗ അവതരണത്തിൽനിന്ന് മനസി ലാക്കാം. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹം പറ ഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ “يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ عَلِيمٌ ” وَقَالَ ” يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ” ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ ، فَأَنَّى يُسْتَجَابُ لِذَلِكَ
“ജനങ്ങളേ, നിശ്ചയം, അല്ലാഹു ത്വയ്യിബ്(പരിശുദ്ധൻ) ആകുന്നു. പരിശുദ്ധമായതുമാത്രമേ അവൻ സ്വീകരിക്കൂ. നിശ്ചയം അല്ലാഹു മുർസലീങ്ങളോട് കൽപിച്ചതുതന്നെ മുഅ്മിനീങ്ങളോടും കൽപി ച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു:
يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ عَلِيمٌ
“ഹേ; ദൂതൻമാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷി ക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർ ച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.” അല്ലാഹുപറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ
“സത്യവിശ്വാസികളേ, നിങ്ങൾക്കു നാം നൽകിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക” ശേഷം നബി ﷺ ഒരു വ്യക്തിയെ അനുസ്മരിച്ചു. ജടകുത്തിയ മുടിയും പൊടിപുരണ്ട ശരീര വുമായി അയാൾ തന്റെ യാത്ര തുടർത്തുന്നു. തന്റെ ഇരുകര ങ്ങളും ആകാശത്തിലേക്ക് ഉയർത്തി അയാൾ എന്റെ രക്ഷിതാവേ എന്റെ രക്ഷിതാവേ എന്ന് കേഴുന്നു. അയാളുടെ ഭക്ഷണം ഹറാ മാണ്. പാനീയവും ഹറാമാണ്. വസ്ത്രവും ഹറാമാണ്. അയാൾ നിഷിദ്ധങ്ങളാൽ പോഷണം നൽകപ്പെട്ടിരിക്കുന്നു. അയാൾക്ക് എ ങ്ങിനെ ഉത്തരം നൽകപ്പെടുവാനാണ്.” (മുസ്‌ലിം)
വിശുദ്ധ ക്വുർആനിൽ വന്ന ദുആഉകളിൽ ഏറെക്കുറെ എല്ലാ ദുആഉകളിലും റബ്ബെന്ന നാമം വിളിച്ചുകൊണ്ടുള്ള തേട്ടമാ ണെന്നുണർത്തിയല്ലോ. പ്രസ്തുത ദുആഉകൾ വന്നിട്ടുള്ള സൂറ ത്തുകളുടെ പേരുകളും ആയത്തു നമ്പറും താഴെ നൽകുന്നു.
سورة البقرة (അൽബക്വറഃ) 127, 128, 129, 285, 286
سورة آل عمران (ആലുഇംറാൻ) 8, 9, 16, 38, 53, 147, 191, 192, 193, 194
سورة المائدة (അൽമാഇദഃ:) 83
سورة الأعراف (അൽഅഅ്റാഫ്) 23, 47
سورة يونس (യൂനുസ്) 85
سورة هود (ഹൂദ്) 47
سورة إبراهيم (ഇബ്റാഹീം) 40, 41
سورة الإسراء (അൽഇസ്റാഅ്) 8
سورة الكهف (അൽകഹ്ഫ്) 10
سورة طه (ത്വാഹാ) 25 28, 114
سورة الأنبياء (അൽഅമ്പിയാഅ്) 89
سورة المؤمنون (അൽമുഅ്മനൂൻ) 29, 97, 98, 109, 118
سورة الفرقان (അൽഫുർക്വാൻ) 65, 66, 74
سورة الشعراء (അശ്ശുഅറാഅ്)
سورة النمل (അന്നംല്) 19
سورة القصص (അൽക്വസ്വസ്വ്) 16
سورة العنكبوت (അൽഅൻകബൂത്ത്) 30
سورة الصافات (അസ്സ്വാഫാത്ത്) 100
سورة الأحقاف (അൽഅഹ്ക്വാഫ്) 15
سورة الممتحنة (അൽമുംതഹിനഃ) 4, 5
سورة الحشر (അൽഹശ്ർ) 10
سورة نوح (നൂഹ്) 28
سورة التحريم (അത്തഹ്രീം) 8
ഇൗ നാമം വിളിച്ചുള്ള തേട്ടത്തിന്റെ മഹത്വവും അതിന്റെ ഉപകാരവും അറിയിക്കുവാനാണ് ഇൗ വിവരണം മുകളിൽ നൽ കിയത്.
അല്ലാഹുവിനെ റബ്ബായി തൃപ്തിപ്പെടലും വിശ്വസിച്ചംഗീ കരിക്കലും ഇബാദത്ത് അവനു മാത്രമാക്കണമെന്നതാണ് തേടു ന്നത്. അല്ലാഹു പറഞ്ഞു:
وَأَنَا رَبُّكُمْ فَاعْبُدُونِ ﴿٩٢﴾ (سورة الأنبياء: ٩٢)
“ഞാൻ നിങ്ങളുടെ റബ്ബാകുന്നു. അതിനാൽ നിങ്ങൾ എന്നെ ആരാധിക്കുവിൻ.” (വി. ക്വു. 21: 92)
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي (سورة البقرة: ٢١)
“ജനങ്ങളേ, നിങ്ങളുടെ റബ്ബിനെ നിങ്ങൾ ആരാധിക്കുവിൻ… …” (വി. ക്വു. 2: 21)
അബ്ദുൽ ജബ്ബാർ അബ്ദുല്ല