സുഹൃത്തേ, ഈ ഗ്രന്ഥത്തിന്റെ വിവർത്തനം ഇവിടെ അവസാനിക്കുകയാണ്. യഥാർത്ഥ വിശ്വാസിസായായി, തൗഹീദാകുന്ന അടിത്തറയിൽ അമലുകൾ പടുത്തുയർത്തണം എന്ന് വിവർത്തകക്കുറിപ്പിൽ ഉണർത്തിയല്ലോ. വിശ്വാസികൾ ചെയ്തു കൂട്ടുന്ന കർമ്മങ്ങളെ തകർക്കുകയും പ്രതിഫലം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഏതാനും കാര്യങ്ങളെക്കുറിച്ചും നാം അനിവാ ര്യമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മുടെ സൽപ്രവൃത്തികൾ നാം തന്നെ നിഷ്ഫലമാക്കിക്കളയെരുതെന്ന് റബ്ബ് നമ്മോട് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്.
۞ يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ ﴿٣٣﴾
“സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങൾ അനുസരിക്കുക. നിങ്ങളുടെ കർമ്മങ്ങളെ നിങ്ങൾ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക” (വി.ക്വു. 47:33)
ആയതിനാൽ, തൂലിക ഉയർത്തും മുമ്പ് ഏതാനും കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നു. അല്ലാഹു പറഞ്ഞു:
وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ﴿٦٥﴾
“തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോവുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും: (വി.ക്വു. 39 :65)
مَّثَلُ الَّذِينَ كَفَرُوا بِرَبِّهِمْ ۖ أَعْمَالُهُمْ كَرَمَادٍ اشْتَدَّتْ بِهِ الرِّيحُ فِي يَوْمٍ عَاصِفٍ…
“തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കർമ്മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചുപാറിപ്പോയ വെണ്ണീറിനോടാകുന്നു” (വി. ക്വു. 14:18)
وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا ﴿٢٣﴾
“അവർ പ്രവർത്തിച്ച കർമ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും” (വി.ക്വു.25:23)
أُولَٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾
“പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടർ. അവർ ഇവിടെ പ്രവർത്തിച്ചതെല്ലാം പൊളിഞ്ഞു പോയിരിക്കുന്നു. അവർ ചെയ്തുകൊണ്ടിരുന്നതെല്ലാം ഫലശൂന്യമത്രെ” (വി. ക്വു. 11:16)
وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاءً حَتَّىٰ إِذَا جَاءَهُ لَمْ يَجِدْهُ شَيْئًا وَوَجَدَ اللَّهَ عِندَهُ فَوَفَّاهُ حِسَابَهُ ۗ وَاللَّهُ سَرِيعُ الْحِسَابِ ﴿٣٩﴾
“അവിശ്വസിച്ചവരാകട്ടെ അവരുടെ കർമ്മങ്ങൾ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവൻ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവൻ അതിനടുത്തേക്ക് ചെന്നാൽ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവൻ കണ്ടെത്തുകയില്ല” (വി. ക്വു. 24:39)
مَن كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِ ۖوَمَن كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِن نَّصِيبٍ ﴿٢٠﴾
“വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവന്റെ കൃഷിയിൽ നാം അവന് വർദ്ധന നൽകുന്നതാണ്. വല്ല വനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ നാം അവന് അതിൽ നിന്ന് നൽകുന്നതാണ്. അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുകയുമില്ല” (വി. ക്വു 42:20)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا قَالَ ثَوْبَانُ يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْ لَا نَكُونَ مِنْهُمْ وَنَحْنُ لَا نَعْلَمُ قَالَ أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِن اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا
“എന്റെ ഉമ്മത്തികളിൽ ഒരു വിഭാഗം ആളുകളെ ഞാൻ അറിയും തീർച്ച. അവർ അന്ത്യനാളിൽ വെളുത്ത തിഹാമാ മലകളെപ്പോലുള്ള നന്മകളുമായി വരുന്നതാണ്. അപ്പോൾ അല്ലാഹു ആ നന്മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്. ഥൗബാൻ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവരെ ഞങ്ങൾക്ക് വർണ്ണിച്ചുതന്നാലും, വ്യക്തമാക്കി തന്നാലും; ഞങ്ങൾ അറിയാതെ അവരുടെ കൂട്ടത്തിൽ പെട്ടുപോകാതിരിക്കുവാനാണ്. അദ്ദേഹം പറഞ്ഞു: നിശ്ചയം, അവർ നിങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ വർഗ്ഗത്തിൽപെട്ടവരുമാണ്. നിങ്ങൾ രാവിനെ സ്വീകരിക്കുന്നതുപോലെ അവരും സ്വീകരിക്കും. പക്ഷെ, അല്ലാഹു ഹറാമാക്കിയതിൽ അവർ ഒറ്റപ്പെട്ടാൽ, പ്രസ്തുത ഹറാമുകളെ അവർ യഥേഷ്ടം പ്രവർത്തിക്കും” (അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിധിച്ചു)
أَتَدْرُونَ مَا الْمُفْلِسُ قَالُوا الْمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ وَلَا مَتَاعَ فَقَالَ إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ
“നിങ്ങൾക്കറിയുമോ അരാണ് മുഫ്ലിസ് എന്ന്? അവർ പറഞ്ഞു: ഞങ്ങളിൽ മുഫ്ലിസ് യാതൊരു ദിർഹവും വിഭവങ്ങളും ഇല്ലാത്തവരാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ ഉമ്മത്തികളിലെ മുഫ്ലിസ് അന്ത്യനാളിൽ സ്വലാത്തും, നോമ്പും, സകാത്തുമായി വരുന്നവനാണ്. അവൻ വരും; ഒരാളെ ചീത്ത പറഞ്ഞിരിക്കും. ഒരാളെപറ്റി അപവാദം പറഞ്ഞിരിക്കും. ഒരാളുടെ സമ്പത്തു (അന്യായമായി) തിന്നിരിക്കും, ഒരാളുടെ രക്തം ചിന്തിയിരി ക്കും. ഒരാളെ അടിച്ചിരിക്കും. അപ്പോൾ ഒരോരുത്തർക്കും ഇയാളുടെ നന്മകൾ എടുത്ത് നൽകപ്പെടും. തന്റെ മേൽ ബാധ്യതയുള്ളത് നൽകുന്നതിനുമുമ്പ് അയാളുടെ നന്മകൾ തിർന്നാൽ അവരുടെ തിന്മകൾ ഇയാളിലേക്ക് എറിയപ്പെടും. ശേഷം അയാളും നരകത്തിൽ എറിയപ്പെടും” (മുസ്ലിം)
مَنْ كَانَتْ لَهُ مَظْلَمَةٌ لِأَخِيهِ مِنْ عِرْضِهِ أَوْ شَيْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ قَبْلَ أَنْ لَا يَكُونَ دِينَارٌ وَلَا دِرْهَمٌ إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ
“ആർക്കെങ്കിലും തന്റെസഹോദരനോട് അവന്റെ അഭിമാനത്തോടു ചെയ്ത വല്ല അക്രമമോ, അല്ലെങ്കിൽ വല്ല ബാധ്യതകളോ ഉണ്ടെങ്കിൽ, ദീനാറുകളോ, ദിർഹമുകളോ ഇല്ലാത്ത (പരലോകം) വരുന്നതിന് മുമ്പ് ഇന്നു തന്നെ കുറ്റവിമുക്തനായികൊള്ളട്ടെ. (അന്ത്യനാളിൽ) അവന് വല്ല സൽപ്രവൃത്തികളുമുണ്ടെങ്കിൽ താൻ ചെയ്ത അക്രമത്തിനനുസ്സരിച്ച് അതിൽ നിന്ന് എടുക്കപ്പെടുന്നതാണ്. അവന് നന്മകൾ ഇല്ലായെങ്കിൽ (താൻ ആരോടാണോ അക്രമം കാണിച്ചത്) അവന്റെ തിന്മകൾ എടുക്കപ്പെടുകയും തന്റെ മേൽ അവ വഹിപ്പിക്കപ്പെടുകയും ചെയ്യും” (ബുഖാരി)
വിശ്വാസം കളങ്കമറ്റതും കാപട്യ മുക്തവുമാക്കുക, ശിർക്കിനോടും കുഫ്ർനോടും പൂർണ്ണമായും അകലുക, അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും കയ്യൊഴിക്കുക, തെറ്റുകുറ്റങ്ങൾ വെടിയുക, കൊടുത്തുതീർക്കുവാനുള്ള അന്യരുടെ അവകാശങ്ങൾ കൊടുത്തുതീർക്കുക, മാപ്പ് ലഭിക്കേണ്ടവരോട് മാപ്പു ചോദിക്കുക, ഇസ്തിഗ്ഫാറും ത്വൗബയും വർദ്ധിപ്പിക്കുക, ഈമാനോടുകൂടിയും പ്രതിഫലേച്ഛയോട് കൂടിയും പുണ്യകർമ്മങ്ങളെ പെരുപ്പിക്കുക. നാഥൻ തുണയേകട്ടെ…
وصلّى الله على نبيّنا محمّد وآله وصحبه وسلّم
അബ്ദുൽ ജബ്ബാർ അബ്ദുല്ല