താനിഷ്ടപ്പെടുന്നത് മറ്റുള്ളവർക്കും ഇഷ്ടപ്പെടുക

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

…فَمَنْ أَحَبَّ أَنْ يُزَحْزَحَ عَنِ النَّارِ وَيُدْخَلَ الْجَنَّةَ، فَلْتَأْتِهِ مَنِيَّتُهُ وَهُوَ يُؤْمِنُ بِاللّهِ وَالْيَوْمِ الآخِرِ. وَلْيَأْتِ إلَىٰ النَّاسِ الَّذِي يُحِبُّ أَنْ يُؤْتَىٰ إلَيْهِ

“നരകത്തിൽനിന്ന് തെറ്റിക്കപ്പെടുവാനും സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുവാനും ആഗ്രഹിക്കുന്നവൻ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവനായിരിക്കെ അവനിലേക്ക് മരണം വരട്ടെ. തന്നിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നതുമായി അവൻ ജനങ്ങളിലേക്ക് ചെല്ലട്ടെ…”  (മുസ്ലിം) 

അല്ലാഹുവിൽ നിന്ന് നിവേദനമായി നബി ‎ﷺ പറഞ്ഞു: അല്ലാഹു വിളിച്ചു: മുഹമ്മദ്. ഞാൻ പറഞ്ഞു: അല്ലാഹുവേ നിന്റെ വിളിക്കിതാ ഞാൻ ഉത്തരമേകുന്നു, നിനക്കുള്ള വിധേയത്വം വീണ്ടും വീണ്ടും എന്നെ അനുഗ്രഹീതമാക്കുന്നു. അല്ലാഹു പറഞ്ഞു: താങ്കൾ  നമസ്കരിച്ചാൽ പറയുക:

اللَّهُمَّ إنِّي أَسْأَلُكَ فِعْلَ الخَيْراتِ وتَرْكَ المُنْكَرَاتِ وحُبَّ المَسَاكِينِ وإِذَا أَرَدْتَ بِعِبَادِكَ فِتْنَةً فَاقْبِضْنِي إِلَيْكَ غَيْرَ مَفْتُونٍ

“അല്ലാഹുവേ. നന്മചെയ്യാനും തിന്മ വെടിയാനുമുള്ള ഉദവിയും സാധുക്കളോടുള്ള സ്നേഹവും നിന്നോട് ഞാൻ തേടുന്നു. അടിയാറുകളിൽ പരീക്ഷണം ഉദ്ദേശിക്കുന്നുവെങ്കിൽ പരീക്ഷിക്കപ്പെ ടാതെ എന്നെപിടികൂടേണമേ… അല്ലാഹു പറഞ്ഞു: പദവികളെ ന്നാൽ സലാം പ്രചരിപ്പിക്കലും ഭക്ഷണം ഊട്ടലും ജനങ്ങൾ ഉറങ്ങികിടക്കവെ രാത്രി നമസ്കരിക്കലുമാണ്”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts