വിനയ സ്വഭാവത്തിന്റെ മഹത്വം

THADHKIRAH

تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا ۚ وَالْعَاقِبَةُ لِلْمُتَّقِينَ ‎﴿٨٣﴾

“ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാകുന്നു ആ പാരത്രികഭവനം നാം ഏർപ്പെടുത്തുക. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവർക്കനുകൂലമായിരിക്കും”  (വി. ക്വു 28:83)

فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ

“…അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്. അവർ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും” (വി. ക്വു. 5: 54)

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

وَمَا تَوَاضَعَ أَحَدٌ للهِ إِلاَّ رَفَعَهُ اللهُ

“അല്ലാഹുവിന് വിനയപെട്ട ഏതൊരാൾക്കും അല്ലാഹു ഉയർച്ചയേകും; തീർച്ച. ‘(മുസ്ലിം) 

مَنْ كَانَ سَهْلاً هَيِّناً لَيِّناً، حرَّمَهُ اللهُ عَلَى النَّارِ

“ലോലനും വിനയാന്വിതനും മൃദുലനുമായവനെ അല്ലാഹു നരകത്തിന് വിലക്കും”   (ഹാകിം, ബയ്ഹക്വി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

لاَ يدْخُلُ الجَنَّةَ منْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ

“ഹൃദയത്തിൽ പരമാണുവിന്റെ തൂക്കം അഹങ്കാരമുള്ളവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല”  (മുസ്ലിം) 

الكِبرُ بَطْرُ الحقِّ وغَمْطُ النَّاسِ

“സത്യം മറച്ചുവെക്കലും ജനത്തെ നിസ്സാരമാക്കലുമാണ് കിബ്ർ”

أَلاَ أُخْبِرُكُمْ بِأَهْلِ النَّارِ: كُلِّ عُتُلٍّ جَوَّاظٍ مُسْتَكْبِرٍ

“നരകാർഹർ ആരെന്ന് ഞാൻ നിങ്ങളോട് പറയട്ടെ? എല്ലാ ക്രൂരരും പരുഷരും അഹങ്കാരികളുമാണ് അവർ”  (ബുഖാരി)

بَيْنَمَا رَجُلٌ يَتَبَخْتَرُ، يَمْشِي فِي بُرْدَيْهِ، قَدْ أَعْجَبَتْهُ نَفْسُهُ، فَخَسَفَ اللهُ بِهِ الأَرْضَ، فَهُوَ يَتَجَلْجَلُ فِيهَا إِلَىٰ يَوْمِ الْقِيَامَةِ

“രണ്ടു വസ്ത്രമണിഞ്ഞ് നിഗളിച്ച് നടക്കുകയായിരുന്ന ഒരാൾക്ക് സ്വയം പെരുമ ഉണ്ടായി. അല്ലാഹു ഭൂമി പിളർത്തി അതിലേക്ക് അയാളെ ആഴ്ത്തി. അയാളതിൽ ക്വിയാമത്ത് നാളുവരേയും ആണ്ടിറങ്ങിക്കൊണ്ടിരിക്കുന്നു”   (മുസ്ലിം) 

احْتَجَّتِ النَّارُ وَالْجَنَّةُ. فَقَالَتْ هَـٰذِهِ: يَدْخُلُنِي الْجَبَّارُونَ وَالْمُتَكَبِّرُونَ. وَقَالَتْ هَـٰذِهِ: يَدْخُلُنِي الضُّعَفَاءُ وَالْمَسَاكِينُ. فَقَالَ اللّهُ عَزَّ وَجَلَّ لِهَـٰذِهِ: أَنْتِ عَذَابِي أُعَذِّبُ بِكِ مَنْ أَشَاءُ وَرُبَّمَا قَالَ: أُصِيبُ بِكِ مَنْ أَشَاءُ. وَقَالَ لِهَـٰذِهِ: أَنْتِ رَحْمَتِي أَرْحَمُ بِكِ مَنْ أَشَاءُ، وَلِكُلِّ وَاحِدَةٍ مِنْكُمَا مِلْؤُهَا

“നരകവും സ്വർഗ്ഗവും തർക്കിച്ചു. നരകം പറഞ്ഞു: എന്നിൽ അഹങ്കാരികളും സ്വേച്ഛാധിപതികളും പ്രവേശിക്കും. സ്വർഗ്ഗം പറഞ്ഞു: എന്നിൽ ദുർബലരും സാധുക്കളും പ്രവേശിക്കും. നരകത്തോട് അല്ലാഹു പറഞ്ഞു: നീ എന്റെ ശിക്ഷയാണ്, ഞാൻ ഉദ്ദേശിക്കുന്നവരെ നിന്നിൽ ശിക്ഷിക്കും. ഉദ്ദേശിക്കുന്നവരെ നിന്നിൽ വീഴ്ത്തും. സ്വർഗ്ഗത്തോട് അല്ലാഹു പറഞ്ഞു: നീ എന്റെ കാരുണ്യമാണ്; ഞാനുദ്ദേശിക്കുന്നവരോട് നിന്നെക്കൊണ്ട് കരുണകാണിക്കും. നിങ്ങളിരുവർക്കും നിറയെ ആളുകൾ ഉണ്ട്” (മുസ്ലിം) 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts