അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إنَّ العَبْدَ لَيَتَكَلَّمُ بِاْلكَلِمَةِ مِنْ رِضْوَانِ اللهِ لاَ يُلْقِي لَهَا بالاً يرفَعُهُ اللهُ بِهَا دَرَجَاتٍ وإنَّ العبدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللّهِ لاَ يُلْقِي لَهَا بَالاً يَهْوِي بِهَا فِي جَهَنَّمَ
“ഒരടിമ ഗൗരവം നൽകാതെ അല്ലാഹുവിന് തൃപ്തമായത് സംസാരിക്കും; അല്ലാഹു അതിനാലയാൾക്ക് പദവികളുയർത്തും. ഗൗരവം കാണാതെ ഒരടിമ അല്ലാഹുവിന് ദേഷ്യമായ വാക്കുച്ചരിക്കും; അതുകൊണ്ടവൻ നരകത്തിൽ ആപതിക്കും.” (ബുഖാരി)
إنَّ العبدَ ليَتكلمُ بالكلمةِ ما يَتبَينُ فيها يَزلُّ بها إلى النار أبعدَ مِمَّا بينَ الْمَشْرِقِ وَالْمَغْرِبِ
“ഉറപ്പുവരുത്താതെ ഒരടിമ ഒരു വാക്കുച്ചരിക്കും; അതിനാലയാൽ പശ്ചിമ പൗരസ്ത്യ ദ്രുവങ്ങളേക്കാൾ വിദൂരമായി നരകത്തിലേക്ക് തെന്നിവീഴും” (ബുഖാരി, മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല