ഹസ്തദാനത്തിന്റെ മഹത്വം

THADHKIRAH

 
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: 
مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلاَّ غَفَرَ الله لَهُمَا قَبْلَ أَنْ يَفترقَا
“കണ്ടുമുട്ടുന്ന രണ്ട് മുസ്ലിംകൾ ഹസ്തദാനം ചെയ്താൽ അവ ർപിരിയും മുമ്പ് അല്ലാഹു പൊറുത്ത് കൊടുക്കും, തീർച്ച.”   (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
مَا مِنْ مُسْلِمَيْنِ الْتَقَيَا فَأَخَذَ أَحَدُهُمَا بِيَدِ صَاحِبِهِ، إِلَّا كَانَ حَقًّا عَلَى اللَّهِ أَنْ يَحْضُرَ دُعَاءَهُمَا، وَلَا يُفَرِّقَ بَيْنَ أَيْدِيهِمَا حَتَّى يَغْفِرَ لَهُمَا
“മുസ്ലിംകൾ രണ്ടുപേർ കണ്ടുമുട്ടുകയും ഒരാൾ കൂട്ടുകാരന്റെ കൈപിടിക്കുകയുമായാൽ അവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകലും കൈകൾ വേർപ്പെടുത്തും മുമ്പ് അവർക്ക് പൊറുത്തുകൊടുക്കലും അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു.”   (മുസ്നദുഅഹ്മദ്. അർനാഊത്വ് സ്വഹീഹുൻലിഗയ്രിഹിയെന്ന് വിധിച്ചു)
 
സ്ത്രീകളെ ഹസ്തദാനം ചെയ്യൽ
പരസ്ത്രീകളെ ഹസ്തദാനം ചെയ്യൽ അനുവദനീയമല്ല. തിരുദൂതർ ‎ﷺ പറഞ്ഞു:
لأَنْ يَطْعَنَ فِي رَأْسِ أَحَدِكُمْ بِمَخِيطٍ مِنْ حَدِيدٍ خَيْرٌ لَّهُ مِنْ أَنْ يَمَسَّ اِمْرَأَةً لاَ تَحِلُّ لَهُ  
“നിങ്ങളുടെ തലയിൽ ഇരുമ്പിന്റെ ഒരു സൂചി കൊണ്ട്  കൂത്തലാണ് അന്യസ്ത്രീയെ  തൊടുന്നതിനേക്കാൾ ഉത്തമമായത്.”   (റൂവയാനി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
إِنِّي لاَ أُصَافِحُ النِّسَاءَ إِنَّما قَوْلِي لِمِائَةِ اِمْرَأَةٍ كَقَوْلِي لإِمْرَأَةٍ وَاحِدَةٍ
“ഞാൻ സ്ത്രീകളെ ഹസ്തദാനം ചെയ്യില്ല. ഒരു സ്ത്രീയോടുള്ള തുപോലെയാണ് നൂറുസ്ത്രീകളോടുള്ള എന്റെ സംസാരവും”  (മാലിക്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts