അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللّهَ يَقُولُ يَوْمَ الْقِيَامَةِ: أَيْنَ الْمُتَحَابُّونَ بِجَلاَلِي. الْيَوْمَ أُظِلُّهُمْ فِي ظِلِّي، يَوْمَ لاَ ظِلَّ إِلاَّ ظِلِّي
“നിശ്ചയം, അല്ലാഹു അന്ത്യദിനം പറയും. എന്റെ മഹത്വത്താൽ സ്നേഹിച്ചവർ എവിടെ. എന്റെ തണലല്ലാത്ത മറ്റ് തണലൊന്നുമില്ലാത്ത ഇന്ന് ഞാൻ അവർക്ക് എന്റെ തണലേകും” (മുസ്ലിം)
قال الله : المُتَحَابُّونَ في جَلاَلِي لَهُمْ مَنَابِرُ مِنْ نُورٍ يَغْبِطُهُمُ النَّبِيُّونَ وَالشُّهَدَاءُ
“അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ മഹത്വത്താൽ പരസ്പരം സ്നേഹിച്ചവർക്ക് പ്രകാശം കൊണ്ടുള്ള മിമ്പറുകളുണ്ട്. നബിമാരും ശുഹദാക്കളും അവരിലേക്ക് താൽപര്യപൂർവ്വം ചെല്ലും
…والرَّجُلُ يَزورُ أَخَاهُ فِي نَاحِيَةِ الْمِصْرِ لاَ يَزورُهُ إِلاَّ للهِ
“പട്ടണാതിർത്തിയിൽ അല്ലാഹുവിന്റെ മാർഗത്തിൽ സഹോദരനെ സന്ദർശിക്കുന്ന വ്യക്തി സ്വർഗ്ഗത്തിലാണ്.”
إِذَا عَادَ الرَّجُلُ أَخَاهُ أَوْ زَارَهُ قَالَ اللهُ عزَّ وجلّ لَهُ: طِبْتَ وَطَابَ مَمْشَاكَ وَتَبَوَّأْتَ مَنْزِلاً فِي اْلجَنَّةِ
“ഒരാൾ സഹോദരനെ രോഗാവസ്ഥയിൽ അല്ലെങ്കിൽ സൗഹൃദത്തിന് സന്ദർശനം നടത്തി. അയാളോട് അല്ലാഹു പറയും: നീയും നിന്റെ നടത്തവും വിശിഷ്ഠമായി. നീ സ്വർഗ്ഗത്തിലൊരു വീട് തയ്യാറാക്കുക്കയും ചെയ്തു.” (ബുഖാരി)
قال الله عَزَّ وَجَلَّ: وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ، وَلِلْمُتَجَالِسِينَ فِيَّ، وَلِلْمُتَزَاوِرِينَ فِيَّ، وَلِلْمُتَبَاذِلِينَ فِيَّ
“അല്ലാഹു പറഞ്ഞു: എന്റെ മാർഗ്ഗത്തിൽ, പരസ്പരം സ്നേഹിക്കുന്നവർക്കും പരസ്പരം കൂടിയിരിക്കുന്നവർക്കും പരസ്പരം സന്ദർശിക്കുന്നവർക്കും പരസ്പരം ചെലവഴിക്കുന്നവർക്കും എന്റെ സ്നേഹം അനിവാര്യമായി” (മാലിക്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
لَيَبْعَثَنَّ اللهُ أَقْوَاماً يَوْمَ الْقِيَامَةِ، فِي وُجُوهِهِمْ النُّورُ عَلَى منَابِرِ اللُّؤْلُؤِ، يَغْبِطُهُمُ النَّاسُ، لَيْسُوا بِأَنْبِيَاءَ وَلاَ شُهَدَاءَ، قَالَ: فَجَثَى أَعرَابِيٌّ عَلَى رُكْبَتَيْهِ. فَقَالَ: يَا رَسُولَ الله جَلِّهِمْ لَنَا نَعْرِفُهُمْ. قَالَ: هُمُ المُتحَابُّونَ فِي الله منْ قَبائِلَ شَتَّى وَبِلاَدٍ شَتَّى، يَجْتَمِعُونَ عَلى ذِكْرِ اللهِ يَذْكُرُونَهُ
“മുത്തുകളാലുള്ള മിമ്പറുകളിൽ മുഖങ്ങളിൽ പ്രകാശം മുറ്റി ഒരു വിഭാഗമാളുകളെ അല്ലാഹു അന്ത്യനാളിൽ ഉയർത്തെഴ്ന്നേൽപ്പിക്കും. ജനങ്ങൾക്ക് അവരിൽ താൽപര്യം ജനിക്കും. അവർ നബിമാരോ ശഹീദുകളോ അല്ല. മുട്ടുകുത്തിയിരുന്ന് ഒരു അഅ്റാബി ചോദിച്ചു: തിരുദൂതരേ, പരിചയപ്പെടുവാനായി അവരെ വ്യക്തമാക്കി തന്നാലും. അവിടുന്ന് മൊഴിഞ്ഞു: വിവിധ ദേശങ്ങളിലും ഗോത്രങ്ങളിലുമുള്ള അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പരസ്പരം സ്നേഹിച്ച ആളുകളാണവർ. അല്ലാഹുവിനെ ഓർത്ത് അവന് ദിക്റെടുക്കാൻ അവർ ഒരുമിച്ചുകൂടുന്നു” (ത്വബറാനി. ഇമാം അൽമുൻദിരി ഹസനെന്ന് വിധിച്ചു. ഇമാം അൽഹയ് ഥമി ഹദീഥിന്റെ റാവിമാർ വിശ്വസ്തരാണെന്ന് അഭിപ്രായപ്പെട്ടു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല