സ്വലാത്തിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ صَلَّى عَلَيَّ صَلاَةً وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرَ صَلَوَاتٍ وَحُطَّتْ عَنْهُ عَشْرُ خَطِيئَاتٍ وَرُفِعَتْ لَهُ عَشْرُ دَرَجَاتٍ

“എനിക്കായി ഒരാൾ ഒരു സ്വലാതുചൊല്ലിയാൽ അല്ലാഹു പത്ത് സ്വലാത് അയാൾക്ക് നിർവ്വഹിക്കും. അയാൾക്ക് പത്ത് പാപം മാ യ്ക്കപ്പെടുകയും പത്ത് പദവി ഉയർത്തപ്പെടുകയും ചെയ്യും.  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

مَنْ صَلَّى عَلَيَّ حِينَ يُصْبِحُ عَشْراً وَحِينَ يُمْسِي عَشْراً أَدْرَكَتْهُ شَفَاعَتِي يَوْمَ الْقِيَامَةِ

“ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും എന്റെപേരിൽ പ ത്തുവീതം സ്വലാതു ചൊല്ലിയാൽ, എന്റെ ശഫാഅത്ത് അന്ത്യ നാളിൽ അയാൾക്ക് ലഭിക്കുന്നതാണ്.”  (ത്വബറാനി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

إنَّ أَوْلى النَّاسِ بِي يَوْمَ الْقِيَامَةِ أَكْثَرُهُمْ عَلَيَّ صَلاَةً

“അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്തവർ എന്റെ പേരിൽ സ്വലാത്ത് വർദ്ധിപ്പിച്ചവരാണ്; തീർച്ച.”  (തിർമുദി. തിർമുദിയും ഇബ്നുഹജറും ഹസനെന്ന് വിധിച്ചു)

ഉബയ്യ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:

يَا رَسُولَ اللَّهِ، أَرَأَيْتَ إِنْ جَعَلْتُ صَلَاتِي كُلَّهَا عَلَيْكَ؟ قَالَ: إِذَنْ يَكْفِيَكَ اللَّهُ مَا أَهَمَّكَ مِنْ دُنْيَاكَ وَآخِرَتِكَ

“എന്റെ സ്വലാത് മുഴുവൻ നിങ്ങളുടെ പേരിലാക്കിയാൽ, നിങ്ങളുടെ അഭിപ്രായം? അവിടുന്ന് പറഞ്ഞു: എങ്കിൽ താങ്കളുടെ ഇഹപര പ്രശ്നങ്ങൾ തീർത്തുതരാൻ താങ്കൾക്ക് അല്ലാഹു മതി”.  (മുസ്നദുഅഹ്മദ്. അൽബാനി ഹസനെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts