وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا
“നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക”. (അന്നിസാഅ്: 36)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
رَغِمَ أَنْفُهُ، ثُمَّ رَغِمَ أَنْفُهُ قِيلَ: مَنْ يَا رَسُولَ اللّهِ؟ قَالَ مَنْ أَدْرَكَ وَالِدَيْهِ عِنْدَ الْكِبَرِ، أَحَدَهُمَا أَوْ كِلَيْهِمَا، ثُمَّ لَمْ يَدْخُلِ الْجَنَّةَ
“ഒരാൾ നിന്ദ്യനാകട്ടെ, വീണ്ടും നിന്ദ്യനാകട്ടെ. ചോദിക്കപ്പെട്ടു: തിരുദൂതരേ, ആരാണയാൾ? നബി ﷺ പറഞ്ഞു: തന്റെ മാതാപിതാക്കളെ; അവരിൽ ഒരാളെ അല്ലെങ്കിൽ രണ്ടുപേരെ വാർദ്ധക്യത്തിൽ കണ്ടെത്തുകയും (പുണ്യംചെയ്ത്) സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യാത്തവൻ.” (മുസ്ലിം)
തിരുദൂതർ ﷺ പറഞ്ഞു:
لاَ يَجْزِي وَلَدٌ وَالِداً إِلاَّ أَنْ يَجِدَهُ مَمْلُوكاً فَيَشْتَرِيَهُ فَيُعْتِقَهُ
“പിതാവിനെ അടിമയായി കാണുകയായാൽ അദ്ദേഹത്തെ വിലക്കുവാങ്ങി മോചിപ്പിക്കാതെ ഒരു പുത്രനും പിതാവിന് ഉപകാരം ചെയ്തവനാവുകയില്ല.” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല