ഇർബാദ്വ് ഇബ്നു സാരിയഃ رَضِيَ اللَّهُ عَنْهُ പറയുന്നു:
وعظنا رسول الله ﷺ موعظة بليغة وجلت منها القلوب وذرفت منها العيون. قلنا: يا رسول الله، كأنها موعظة مودِّع، فأوصنا. قال: أوصيكم بتقوى الله ، والسمع والطاعة وإن تأمر عليكم عبد. وإنه من يعش منكم فسيرى اختلافا كثيرا،فعليكم بسنتي وسنة الخلفاء الراشدين المهديين من بعدي؛ عضوا عليها بالنواجذ. وإياكم ومحدثات الأمور فإن كل بدعة ضلالة
“അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് അർത്ഥ ഗർഭമായ ഒരു ഉപദേശം നടത്തി. അതിൽ ഹൃദയങ്ങൾ ഭയചകിതമാവുകയും കണ്ണുകൾ നിറഞ്ഞൊലിക്കുകയും ചെയ്തു. ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഇത് ഒരു വിടവാങ്ങുന്നവന്റെ ഉപദേശം പോലെയാണെല്ലോ. താങ്കൾ ഞങ്ങൾക്ക് വസ്വിയ്യത്ത് ഓതിയാലും.” അദ്ദേഹം പറഞ്ഞു: നിങ്ങൾ അല്ലാഹുവിന് തക്വ്വയുള്ളവരാകണം എന്ന് ഞാൻ വസ്വിയ്യത്ത് ചെയ്യുന്നു. നിങ്ങളുടെ അമീറായി ഒരു നീഗ്രോ അടിമ നിയോഗിതനായാലും നിങ്ങൾ കേൾക്കുകയും അനുസരി ക്കുകയും ചെയ്യണം. നിങ്ങളിൽ എന്റെ ശേഷം ജീവിക്കുന്നവർ വഴിയേ ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ കാണുന്നതാണ്. അതിനാൽ നിങ്ങൾ പുത്തൻ ആചാരങ്ങളെ സൂക്ഷിക്കണം. കാരണം, അവ വഴികേടുകളാകുന്നു. നിങ്ങൾ, എന്റേയും എന്റെ സന്മാർഗ്ഗികളായ ഖുലഫാഉ റാശിദീങ്ങളുടേയും സുന്നത്തുകളെ മുറുകെ പിടിക്കുക. അണപ്പല്ലുകൾ കൊണ്ട് അവ നിങ്ങൾ കടിച്ചുപിടിക്കുക
ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
كل عبادة لا يتعبده أصحاب محمد فلا تعبدوها، فإن الأول لم يدع للآخر مقالا. فاتقوا الله يا معشر القراء، وخذوا طريق من كان قبلكم
“മുഹമ്മദ് നബി ﷺ യുടെ സ്വഹാബത്ത് ചെയ്തിട്ടില്ലാത്ത ഏതെല്ലാം ആരാധനകളുണ്ടോ അവയൊന്നും നിങ്ങൾ ചെയ്യരുത്. കാരണം, പൂർവ്വികർ പിൽകാലക്കാർക്ക് ഒരു സംസാരവും ഉപേക്ഷിക്കാത്തവിധം (എല്ലാം പ്രവാചകനോട് ﷺ ചോ ദിച്ചറിഞ്ഞിട്ടുണ്ട്.) ആയതിനാൽ പണ്ഡിതരേ, വിജ്ഞാനം തേടുന്നവരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങളു ടെ മുൻഗാമികളുടെ മാർഗ്ഗം സ്വീകരിക്കുക.”
അംറ് ഇബ്നു യഹ്യ رَضِيَ اللَّهُ عَنْهُ തന്റെ പ്രപിതാവ് പറഞ്ഞ തായി തന്റെ പിതാവിൽനിന്നും റിപ്പോർട്ട് ചെയ്യുന്നു:
كنا نجلس على باب عبد الله بن مسعود قبل صلاة الغداة، فإذا خرج مشينا معه إلى المسجد فجاءنا أبو موسى الأشعري فقال: أخرج إليكم أبو عبد الرحمن بعد؟ قلنا: لا.فجلس معنا حتى خرج. فلما خرج قمنا إليه جميعا. فقال له أبو موسى: يا أبا عبد الرحمن، إني رأيت في المسجد آنفا أمرا أنكرته، ولم أر والحمد لله إلا خيرا. قال: فما هو؟ فقال: إن عشت فستراه. قال: رأيت في المسجد قوما حلقا جلوسا ينتظرون الصلاة، في كل حلقة رجل، وفي أيديهم حصى، فيقول: كبروا مائة، فيكبرون مائة، فيقول: هللوا مائة، فيهللون مائة، ويقول: سبحوا مائة، فيسبحون مائة. قال: فماذا قلت لهم؟ قال: ما قلت لهم شيئا انتظار رأيك أو انتظار أمرك. قال: أفلا أمرتهم أن يعدوا سيئاتهم، وضمنت لهم أن لا يضيع من حسناتهم شيء؟ ثم مضى ومضينا معه حتى أتى حلقة من تلك الحلق فوقف عليهم فقال: ما هذا الذي أراكم تصنعون؟ قالوا: يا أبا عبد الله حصى نعد به التكبير والتهليل والتسبيح. قال: فعدّوا سيئاتكم، فأنا ضامن أن لا يضيع من حسناتكم شيء. ويحكم يا أمة محمد ما أسرع هلكتكم! هؤلاء صحابة نبيكم صلى الله عليه وسلم متوافرون، وهذه ثيابه لم تبل، وآنيته لم تكسر، والذي نفسي بيده إنكم لعلى ملة هي أهدى من ملة محمد أو مفتتحو باب ضلالة؟! قالوا: والله يا أبا عبد الرحمن ما أردنا إلا الخير. قال: وكم من مريد للخير لن يصيبه. إن رسول الله صلى الله عليه وسلم حدثنا أن قوما يقرؤون القرآن لا يجاوز تراقيهم، وأيم الله لعل أكثرهم منكم. تم تولى عنهم. فقال عمرو بن سلمة: رأينا عامة أولئك الحلق يطاعنوننا يوم النهروان مع الخوارج
ഞങ്ങൾ ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ന്റെ വീട്ടുപടിക്കൽ ഫജ്റ് നമസ്കാരത്തിനുമുമ്പ് ഇരിക്കുകയായിരുന്നു; അദ്ദേഹം പുറപ്പെട്ടാൽ ഞങ്ങൾ അദ്ദേഹത്തോടൊപ്പം പള്ളിയിലേക്ക് നടക്കുവാൻ. അപ്പോൾ അബൂമൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ ഞങ്ങളുടെ അടുക്കലേക്ക് വന്നുകൊണ്ട് പറഞ്ഞു: “അബൂ അബ്ദുർറ്വഹ്മാൻ നിങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടുവോ? ഞങ്ങൾ പറഞ്ഞു: ഇല്ല. അദ്ദേഹം ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ഇറങ്ങുവോളം ഞങ്ങളോടൊപ്പം ഇരുന്നു. അദ്ദഹം പുറപ്പെട്ടു വന്നപ്പോൾ ഞങ്ങളെല്ലാവരും അദ്ദേഹത്തിനടുത്തേക്ക് എഴുന്നേറ്റുചെന്നു. അബൂമൂസാ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് പറഞ്ഞു: അബൂ അബ്ദുർറ്വഹ്മാൻ, ഞാൻ പള്ളിയിൽ തൊട്ടുമുമ്പ് എനിക്ക് അപരിചിതമായ ഒരു കാര്യം കണ്ടു. ഞാൻ നന്മ മാത്രമാണ് കണ്ടത്.’ അല്ലാഹുവിന് സ്തുതി. അദ്ദേഹം ചോദിച്ചു: അത് എന്താണ്? അബൂമൂസാ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ആയുസ്സ് ഉണ്ടെങ്കിൽ താങ്കൾക്ക് അത് കാണാവുന്നതാണ്. അദ്ദേഹം പറഞ്ഞു: പള്ളിയിൽ ഒരു വിഭാഗം ഹല ക്വകളായി(വട്ടംകൂടി) ഇരിക്കുകയും അവർ നമസ്കാരം പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവരുടെ കൈകളിൽ കല്ലുകളുണ്ട്. എല്ലാ ഹലക്വകളിലും ഒരാളുണ്ട്; അയാൾ നിങ്ങൾ നൂറുതവണ ‘അല്ലാഹു അക്ബർ’ ചൊല്ലുക എന്ന് പറയും. അപ്പോൾ അവർ നൂറ് തവണ ‘അല്ലാഹു അക്ബർ’ ചൊല്ലും. അയാൾ പറയും: നിങ്ങൾ നൂറു തവണ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ചൊല്ലുക. അപ്പോൾ അവർ നൂറ് തവണ “ലാ ഇലാഹ ഇല്ലല്ലാഹ് ‘ ചൊല്ലും. അയാൾ പറയും: നിങ്ങൾ നൂറു തവണ “സുബ്ഹാ നല്ലാഹ്’ ചൊല്ലുക. അപ്പോൾ അവർ നൂറ് തവണ ‘സുബ്ഹാ നല്ലാഹ് ‘ ചൊല്ലും. ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: അപ്പോൾ താങ്കൾ അവരോട് എന്താണ് പറഞ്ഞത് ? അദ്ദേഹം പറഞ്ഞു: ഞാൻ അവരോട് ഒന്നും പറഞ്ഞിട്ടില്ല. താങ്കളുടെ അഭിപ്രായവും കൽപനയും കാത്തിരിക്കുകയാണ്. ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: അവരുടെ തെറ്റുകൾ എണ്ണുവാൻ താങ്കൾക്ക് അവരോട് കൽപ്പിക്കാമായിരുന്നില്ലേ? എങ്കിൽ അവരുടെ നന്മ കളിൽ യാതൊന്നും നഷ്ടപ്പെടുകയില്ലെന്ന് താങ്കൾക്ക് അവർ ക്ക് ഉറപ്പ് നൽകാമായിരുന്നു. ശേഷം അദ്ദേഹം നടന്നു നീങ്ങി. ഞങ്ങളും അദ്ദേഹത്തോടൊപ്പം നടന്നുനീങ്ങി. ആ ഹലക്വകളിൽ ഒരു ഹലക്വയുടെ അടുത്തെത്തിയ ശേഷം അവരുടെ അടുത്തുനിന്ന് പറഞ്ഞു: നിങ്ങൾ പ്രവൃത്തിക്കുന്നത് എന്താണ്? അവർ പറഞ്ഞു: അബാ അബ്ദിർ റ്വഹ്മാൻ, ഏതാനും കല്ലുകൾ. അവകൊണ്ട് തക്ബീറുകളുടേയും തഹ്’ലീലുകളു ടേയും തസ്ബീഹുകളുടേയും എണ്ണം പിടിക്കുന്നു. അദ്ദേഹം പറഞ്ഞു: എങ്കിൽ നിങ്ങൾ നിങ്ങളുടെ തിന്മകൾക്ക് എണ്ണം പിടിക്കുക; അങ്ങിനെയാണെങ്കിൽ നിങ്ങളുടെ പുണ്യ കർമ്മ ങ്ങൾ ഒന്നും പാഴാകില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാം. മുഹമ്മദ് നബിയുടെ സമുദായമേ, നിങ്ങൾക്ക് നാശം. നിങ്ങളുടെ പതനം എത്രപെട്ടന്നാണ്. ഇതാ നിങ്ങളുടെ പ്രവാചകന്റെ സ്വഹാബത്ത് ഇവിടെ യഥേഷ്ടമുണ്ട്. ഇതാ, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ പഴകിതീർന്നിട്ടില്ല. അദ്ദേഹത്തിന്റെ പാത്രങ്ങൾ ഉടഞ്ഞുപോയിട്ടുമില്ല. അല്ലാഹുവാണേ സത്യം, മുഹമ്മദ് നബി(ﷺ) കൊണ്ടുവന്ന ധർമ്മത്തേക്കാൾ ഉത്തമമായ ഒരു ധർമ്മത്തിലാണോ നിങ്ങൾ. അതല്ല വഴികേടിന്റെ കവാടം തുറക്കുന്നവരാണോ നിങ്ങൾ? അവർ പറഞ്ഞു: അല്ലാഹുവാണേ സത്യം, അബാ അബ്ദിർ റ്വഹ്മാൻ, ഞങ്ങൾ നന്മ മാത്രമാണ് ഉദ്ദേശിച്ചത്. അദ്ദേഹം പറഞ്ഞു: നന്മ ഉദ്ദേശിക്കുന്ന എത്ര മനുഷ്യരാണ്, അവർക്ക് അത് ലഭിക്കുകയേ ഇല്ല. നിശ്ചയം, അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഒരു വിഭാഗം ആളുകൾ ക്വുർആൻ പാരായണം ചെയ്യും. പ്രസ്തുത പാരായണം അവരുടെ തൊണ്ടക്കുഴികൾക്ക് താഴെ ഇറങ്ങില്ല. അല്ലാഹുവാണേ സത്യം. നിങ്ങളിൽ അധികപേരും അവരിൽ പെട്ടവരാണോ എന്ന് എനിക്ക് അറിയില്ല. ശേഷം അദ്ദേഹം അവരിൽനിന്ന് തിരിച്ച് പോന്നു. അംറ് ഇബ്നു അബസഃ رَضِيَ اللَّهُ عَنْهُ പറയുന്നു: ആ ഹലക്വകളിൽ ഉണ്ടായിരുന്നവരെ മൊത്തത്തിൽ ഖവാരിജുകളോടൊപ്പം നിന്ന് ‘നഹ്റുവാൻ’ യുദ്ധ ദിനം ഞങ്ങളോട് പോരാടുന്നവരായി ഞങ്ങൾ കാണുകയുണ്ടായി.”
അല്ലാഹുവേ നിന്റെ കാവൽ. നിന്നിൽ ഭരമേൽപിക്കുന്നു.
وصلى الله وسلم على سيدنا محمد
وعلى آله وصحبه أجمعين