(അദ്ധ്യായം പന്ത്രണ്ട്) ഇസ്ലാമിന്റെ ഗുർബത്തും ഗുറബാക്കളുടെ മഹത്വവും

THADHKIRAH

അല്ലാഹു പറഞ്ഞു:

فَلَوْلَا كَانَ مِنَ الْقُرُونِ مِن قَبْلِكُمْ أُولُو بَقِيَّةٍ يَنْهَوْنَ عَنِ الْفَسَادِ فِي الْأَرْضِ إِلَّا قَلِيلًا مِّمَّنْ أَنجَيْنَا مِنْهُمْ ۗ وَاتَّبَعَ الَّذِينَ ظَلَمُوا مَا أُتْرِفُوا فِيهِ وَكَانُوا مُجْرِمِينَ ‎﴿١١٦﴾‏

ഭൂമിയിൽ നാശമുണ്ടാക്കുന്നതിൽ നിന്ന് (ജനങ്ങളെ) തടയുന്ന, (നൻമയുടെ) പാരമ്പര്യമുള്ള ഒരു വിഭാഗം നിങ്ങൾക്കു മുമ്പുള്ള തലമുറകളിൽ നിന്ന് എന്തുകൊണ്ട് ഉണ്ടായില്ല? അവരിൽ നിന്ന് നാം രക്ഷപ്പെടുത്തി എടുത്ത കൂട്ടത്തിൽ പെട്ട ചുരുക്കം ചിലരൊഴികെ. എന്നാൽ അക്രമകാരികൾ തങ്ങൾക്ക് നൽകപ്പെട്ട സുഖാഡംബരങ്ങളുടെ പിന്നാലെ പോകുകയാണ് ചെയ്തത്. അവർ കുറ്റവാളികളായിരിക്കുന്നു (വി. ക്വു. ഹൂദ്: 116)
അബൂഹുറയ്റ  رَضِيَ اللَّهُ عَنْهُ  വിൽ നിന്നും അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞതായി നിവേദനം:

 بَدَأَ الْإِسْلَامُ غَرِيبًا وَسَيَعُودُ كَمَا بَدَأَ غَرِيبًا فَطُوبَى لِلْغُرَبَاءِ

“ഇസ്ലാം അപരിചിതമായി തുടങ്ങി, തുടങ്ങിയതുപോലെ അത് അപരിചിതമായി മടങ്ങും. അപ്പോൾ അപരിചിതർക്ക് മംഗളം”
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ  ന്റെ രിവായത്തിൽ ഇപ്രകാരം കൂടി ഉണ്ട്:

من الغرباء؟ قال: النُّـزَّاعُ مِنَ القَبَائِل

“ആരാണ് അപരിചിതർ? പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തി ൽ നാടും വീടും വിട്ട് പാലായനം ചെയ്തവർ” മറ്റൊരു രിവായത്തിൽ ഇപ്രകാരമാണ് ഉള്ളത്:

الْغُرَبَاءُ الَّذِينَ يَصْلُحُونَ إِذَا فَسَدَ النَّاس

“ജനങ്ങൾ പിഴപ്പിച്ചത് നന്നാക്കുന്നവരായ(ഇസ്’ലാഹ് നടത്തുന്നവരായ) ഗുറബാക്കൾ”

طُوبَى لِلْغُرَبَاء الَّذِينَ يُصْلِحُونَ مَا أَفْسَدَ النَّاسُ مِنْ سُنَّتِي

“അപ്പോൾ ജനങ്ങൾ പിഴച്ചാൽ ഇസ്’ലാഹ് നടത്തിക്കൊണ്ടിരിക്കുന്ന ഗുറബാക്കൾക്ക് ആ ദിനം മംഗളം”

അബൂ ഉമയ്യ رَضِيَ اللَّهُ عَنْهُ  വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:

سَأَلْتُ أَبَا ثَعْلَبَةَ فَقُلْتُ لَهُ: يَا أَبَا ثَعْلَبَة!كَيْفَ تَقُولُ فِي ِهَذِهِ الْآيَةِ: “يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا اهْتَدَيْتُمْ ۚ ” فَقَالَ: “أَمَا وَاللَّهِ لَقَدْ سَأَلْتَ عَنْهَا خَبِيرًا سَأَلْتُ عَنْهَا رَسُولَ اللَّهِ ‎ﷺ فَقَالَ:

ഞാൻ അബൂഥഅ്ലബഃ അൽഖുശ്നി رَضِيَ اللَّهُ عَنْهُ  യോട് (താഴെ വരുന്ന ആയത്തിനെക്കുറിച്ച്) ചോദിച്ചു:

يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا اهْتَدَيْتُمْ ۚ

“സത്യവിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങൾ സൻമാർഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ വഴിപിഴച്ചവർ നിങ്ങൾക്കൊരു ദ്രോഹവും വരുത്തുകയില്ല. (വി. ക്വു. അൽ മാഇദഃ : 105) ഈ ആയത്തിനെക്കുറിച്ച് താങ്കൾ എങ്ങിനെയാണ് പറയുന്നത്? അദ്ദേഹം പറഞ്ഞു: ഈ ആയത്തിനെക്കുറിച്ച് നന്നായി അറിയുന്ന വ്യക്തിയോടാണ് താങ്കൾ ചോദിച്ചിരിക്കുന്നത്. ഞാൻ അതിനെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ ‎ﷺ  യോട് ചോദിച്ചിട്ടുണ്ട്. പ്രവാചകൻ ‎ﷺ  പറഞ്ഞു:

بَلْ ائْتَمِرُوا بِالْمَعْرُوفِ وَتَنَاهَوْا عَنْ الْمُنْكَرِ حَتَّى إِذَا رَأَيْتُمْ شُحًّا مُطَاعًا وَهَوًى مُتَّبَعًا وَدُنْيَا مُؤْثَرَةً وَإِعْجَابَ كُلِّ ذِي رَأْيٍ بِرَأْيِهِ فَعَلَيْكَ بِخَاصَّةِ نَفْسِكَ وَدَعْ عَنْكَ الْعَوَامَّ فَإِنَّ مِنْ وَرَائِكُمْ أَيَّامًا الصَّابِرُ فِيهِنَّ كَالْقَابِْضِ عَلَى الْجَمْرِ لِلْعَامِلِ فِيهِنَّ مِثْلُ أَجْرِ خَمْسِينَ رَجُلًا يَعْمَلُونَ مِثْلَ عَمَلِكُمْ قلنا: “مِنَّا أَمْ مِنْهُمْ؟”، قَالَ: بَلْ مِنْكُمْ

“എന്നാൽ നിങ്ങൾ നന്മ കൽപ്പിക്കുകയും, തിന്മ വിരോധിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങൾ, അനുസരിക്കപ്പെടുന്ന പിശുക്കും പിൻപ്പറ്റപ്പെടുന്ന ദേഹേച്ഛയും പ്രഭാവം കൽപ്പിക്കപ്പെടുന്ന ഭൗതികതയും അഭിപ്രായം പ്രകടിപ്പിക്കുന്നവനെല്ലാം തന്റെ അഭിപ്രായത്തിൽ മതിപ്പ് കാണിക്കുകയും ചെയ്യുന്നത് കണ്ടാൽ, താങ്കൾ താങ്കളുടെ ശരീരത്തെ നോക്കുക. താങ്കൾ പൊതുജനത്തെ ഉപേക്ഷിക്കുക. കാരണം, നിങ്ങളുടെ കാലശേഷം ചില ദിനങ്ങൾ വരാനിരിക്കുന്നു. ആ നാളുകളിൽ ക്ഷമ അവലംഭിക്കുന്നവൻ തീക്കട്ട പിടിച്ചവനെപോലെ ആയിരിക്കും. ആ ദിനങ്ങളിൽ കർമ്മങ്ങൾ പ്രവൃത്തിക്കുന്നവന് നിങ്ങളുടെ കർമ്മങ്ങൾ പോലുള്ളത് ചെയ്യുന്ന അമ്പതുപേരുടെ പ്രതിഫലം ഉണ്ടായിരിക്കും. ഞങ്ങൾ ചോദിച്ചു: ഞങ്ങളിൽ നിന്നാണോ അതോ അവരിൽ നിന്നാണോ?” അദ്ദേഹം പറഞ്ഞു: അല്ല. നിങ്ങളിൽ നിന്ന്
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ  വിൽ നിന്നുള്ള മറ്റൊരു രിവായത്തി ൽ:

إن بعدكم أياماً الصابر فيها المتمسك بمثل ما أنتم عليه اليوم؛ له أجر خمسين منكم، قيل: يا رسول الله منهم؟ قال: بل منكم

നിങ്ങളുടെ കാലശേഷം ചില നാളുകൾ വരാനുണ്ട്. ആദർശം മുറുകെ പിടിച്ച് ക്ഷമിക്കുന്നവന് ഇന്ന് നിങ്ങളിലൊരാൾക്ക് ഉള്ളതുപോലുണ്ട്. നിങ്ങളിൽ അൻപതുപേരുടെ പ്രതിഫലം അയാൾക്ക് ഉണ്ടായിരിക്കും. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളിൽ നിന്നാണോ അതോ അവരിൽ നിന്നാണോ? അദ്ദേഹം പറഞ്ഞു: അല്ല. നിങ്ങളിൽ നിന്ന്

إنكم اليوم على بينة من ربكم تأمرون بالمعروف وتنهون عن المنكر وتجاهدون في سبيل الله، ولم تظهر فيكم السكرتان: سكرة الجهل وسكرة حب العيش، وستحولون عن ذلك فلا تأمرون بالمعروف ولا تنهون عن المنكر، ولا تجاهدون في الله، وتظهر فيكم السكرتان، فالمتمسك يومئذٍ بالكتاب والسنة له أجر خمسين قيل: منهم؟ قال: لا بل منكم

“നിങ്ങൾ ഇന്ന് നിങ്ങളുടെ റബ്ബിൽ നിന്നുള്ള വ്യക്തമായ ദീനിലാണ്. നിങ്ങൾ നന്മ കൽപ്പിക്കുന്നു. തിന്മ വിരോധിക്കുന്നു. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്നു. നിങ്ങളിൽ അജ്ഞത, ജീവിതത്തോടുള്ള പ്രിയം എന്നീ ലഹരികൾ പ്രകടമായിട്ടില്ല. വഴിയേ, അതിൽനിന്ന് നിങ്ങൾക്ക് തെറ്റിക്കപ്പെടും. അപ്പോൾ, നിങ്ങൾ നന്മ കൽപ്പിക്കുകയോ, തിന്മ വിരോധിക്കുകയോ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുകയോ ഇല്ല. (അജ്ഞത, ജീവിതത്തോടുള്ള പ്രിയം എന്നീ) ലഹരികൾ നിങ്ങളിൽ പ്രകടമാകുകയും ചെയ്യും. അന്ന് വിശുദ്ധ ക്വുർആനും സുന്നത്തും മുറുകെ പിടിക്കുന്നവന് അൻപത് പേർക്കുള്ള കൂലിയുണ്ടായിരിക്കും പറയപ്പെട്ടു: അവരിൽ നിന്ന് അൻപ്പത് പേരോ? അദ്ദേഹം പറഞ്ഞു: അല്ല. നിങ്ങളിൽ നിന്ന്”
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

طوبى للغرباء الذين يمسكون بكتاب الله حين يترك ويعملون بالسنة حين تطفأ

“വിശുദ്ധ ക്വുർആൻ ഉപേക്ഷിക്കപ്പെടുമ്പോൾ അത് മുറുകെ പിടിക്കുന്ന, സുന്നത്ത് പ്രഭകെടുത്തപ്പെടുമ്പോൾ അതുകൊണ്ട് കർമ്മങ്ങൾ ചെയ്യുന്ന ‘ഗുറബാക്കൾക്ക്’ മംഗളം.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts