(അദ്ധ്യായം എട്ട്) ബിദ്അത്തുകൾ വൻപാപങ്ങളേക്കാൾ കഠിനം

THADHKIRAH

അല്ലാഹു  പറഞ്ഞു:

إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ

തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്. (വി. ക്വു. അന്നി സാഅ് :48)

فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا لِّيُضِلَّ النَّاسَ بِغَيْرِ عِلْمٍ ۗ

അപ്പോൾ ഒരു അറിവുമില്ലാതെ ജനങ്ങളെ പിഴപ്പിക്കാൻ വേണ്ടി അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ വലിയ അക്രമി ആരുണ്ട്?  (വി. ക്വു. അൽ മാഇദഃ: 144)

لِيَحْمِلُوا أَوْزَارَهُمْ كَامِلَةً يَوْمَ الْقِيَامَةِ ۙ وَمِنْ أَوْزَارِ الَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَاءَ مَا يَزِرُونَ ‎﴿٢٥﴾‏

തങ്ങളുടെ പാപഭാരങ്ങൾ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങൾ ആരെയെല്ലാം വഴിപിഴപ്പിച്ച് കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളിൽ ഒരു ഭാഗവും ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർ വഹിക്കുവാനത്രെ (അത് ഇടയാക്കുക.) ശ്രദ്ധിക്കുക: അവർ പേറുന്ന ആ ഭാരം എത്ര മോശം!  (വി. ക്വു. അന്നഹ്ൽ: 25)
അല്ലാഹുവിന്റെ റസൂൽ ‎ﷺ ഖവാരിജുകളെ കുറിച്ച് പറഞ്ഞു:

أينما لقيتموهم فاقتلوهم، لئن لقيتهم لأقتلنهم قتل عاد

“നിങ്ങൾ, അവരെ എവിടെവെച്ച് കണ്ടുമുട്ടിയാലും കൊന്നു കൊള്ളുക. ഞാൻ അവരെ കണ്ടുമുട്ടുന്നുവെങ്കിൽ ആദ് സമൂഹത്തെ നശിപ്പിച്ചതുപോലെ അവരെ നശിപ്പിക്കുകതന്നെ ചെയ്യും”
പ്രവാചകൻ ‎ﷺ , അക്രമികളായ ഭരണാധികാരികളോട് അവർ നമസ്കരിക്കുന്ന കാലത്തോളം യുദ്ധം ചെയ്യുന്നത് വിലക്കിയത് സ്വഹീഹായ ഹദീഥുകളിൽ വന്നിട്ടുണ്ട്.
ജരീർ ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം: ഒരാൾ ഒരു ദാനധർമ്മം നിർവ്വഹിച്ചു. അതിനെ തുടർന്ന് ജനങ്ങളും ദാനധർമ്മം നിർവ്വഹിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَنْ سَنَّ فِى الإِسْلاَمِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَىْءٌ. وَمَنْ سَنَّ فِى الإِسْلاَمِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا، وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَىْءٌ 

“ആരെങ്കിലും ഇസ്ലാമിൽ (വിസ്മരിക്കപ്പെട്ട) ഒരു നല്ലചര്യയെ പുനരുജ്ജീവിപ്പിച്ചാൽ, അതിനുള്ള പ്രതിഫലവും ശേഷം അത് ചെയ്യുന്നവരുടെ മുഴുവൻ പ്രതിഫലവും അവന് ഉണ്ടായിരിക്കും; അവരുടെ പ്രതിഫലത്തിൽനിന്ന് ഒട്ടും കുറയാതെ തന്നെ. ആരെങ്കിലും ഇസ്ലാമിൽ ഒരു ചീത്തചര്യയെ ഉണ്ടാക്കിയാൽ, അതിന്റെ പാപഭാരവും ശേഷം അത് ചെയ്യുന്നവരുടെ മുഴുവൻ പാപഭാരവും അവന്റെമേൽ ഉണ്ടായിരിക്കും; അവരുടെ പാപഭാരത്തിൽനിന്ന് ഒട്ടും കുറയാതെ തന്നെ”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا وَمَنْ دَعَا إِلَى ضَلاَلَةٍ كَانَ عَلَيْهِ مِنَ الإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا 

“ആരെങ്കിലും സന്മാർഗ്ഗത്തിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാൽ അതിനെ പിന്തുടരുന്നവരുടെ പ്രതിഫലം അവനുമുണ്ടാകും; അവരുടെ പ്രതിഫലത്തിൽനിന്നും ഒട്ടും കുറയാതെതന്നെ. ആരെങ്കിലും വഴികേടിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാൽ അതി നെ പിന്തുടരുന്നവരുടെ കുറ്റം അവനുമുണ്ടാകും; അവരുടെ കുറ്റങ്ങളിൽനിന്നും ഒട്ടും കുറയാതെതന്നെ”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts