അഅ്റാഫിലുള്ളവർ സ്വർഗ്ഗവാസികളോടും നരകവാസികളോടും

THADHKIRAH

സ്വർഗ്ഗത്തിനും നരകത്തിനും മദ്ധ്യേയുള്ള മറയുടെ ഉയർ ന്ന ഭാഗങ്ങളാണ് അഅ്റാഫ്. അല്ലാഹു പറയുന്നു:

وَبَيْنَهُمَا حِجَابٌ ۚ وَعَلَى الْأَعْرَافِ رِجَالٌ يَعْرِفُونَ كُلًّا بِسِيمَاهُمْ ۚ وَنَادَوْا أَصْحَابَ الْجَنَّةِ أَن سَلَامٌ عَلَيْكُمْ ۚ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ ‎﴿٤٦﴾‏ ۞ وَإِذَا صُرِفَتْ أَبْصَارُهُمْ تِلْقَاءَ أَصْحَابِ النَّارِ قَالُوا رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ ‎﴿٤٧﴾‏ وَنَادَىٰ أَصْحَابُ الْأَعْرَافِ رِجَالًا يَعْرِفُونَهُم بِسِيمَاهُمْ قَالُوا مَا أَغْنَىٰ عَنكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ ‎﴿٤٨﴾‏ أَهَٰؤُلَاءِ الَّذِينَ أَقْسَمْتُمْ لَا يَنَالُهُمُ اللَّهُ بِرَحْمَةٍ ۚ ادْخُلُوا الْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَا أَنتُمْ تَحْزَنُونَ ‎﴿٤٩﴾

അഅ്റാഫിൽ(ഉന്നത സ്ഥലങ്ങളിൽ) ചില ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവർ തിരി ച്ചറിയും. സ്വർഗ്ഗാവകാശികളോട് അവർ വിളിച്ചുപറയും: നിങ്ങൾക്കു സമാധാനമുണ്ടായിരിക്കട്ടെ. അവർ (ഉയരത്തുള്ളവർ) അതിൽ (സ്വർഗ്ഗത്തിൽ) പ്രവേശിച്ചിട്ടില്ല. അവർ (അത്) ആശിച്ചുകൊണ്ടിരി ക്കുകയാണ്. അവരുടെ ദൃഷ്ടികൾ നരകാവകാശികളുടെ നേരെ തിരിക്കപ്പെട്ടാൽ അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങ ളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ. ഉയർന്ന സ്ഥലങ്ങളിലുള്ളവർ ലക്ഷണം മുഖേന അവർക്ക് തിരിച്ചറിയാവുന്ന ചില ആളുകളെ വിളിച്ചുകൊണ്ട് പറയും: നിങ്ങൾ ശേഖരിച്ചിരുന്നതും, നിങ്ങൾ അഹങ്കരിച്ചിരുന്നതും നിങ്ങൾക്കെന്തൊരു പ്രയോ ജനമാണ് ചെയ്തത്? ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവർ ക്കൊരു കാരുണ്യവും നൽകുകയില്ലെന്ന് നിങ്ങൾ സത്യം ചെയ്ത് പറഞ്ഞത്? (എന്നാൽ അവരോടാണല്ലോ) നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചുകൊള്ളുക, നിങ്ങൾ യാതൊന്നും ഭയപ്പെടേണ്ടതില്ല, നിങ്ങൾ ദുഃഖിക്കേണ്ടി വരികയുമില്ല. (എന്ന് പറയപ്പെട്ടിരിക്കുന്നത്!)  (വി. ക്വു. അൽഅഅ്റാഫ്: 46-49)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts