നരകത്തിൽനിന്ന് സ്വർഗ്ഗത്തിലേക്ക്

THADHKIRAH

അനസ് ഇബ്നു മാലികിൽ رَضِيَ اللَّهُ عَنْهُ  നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لَيُصِيبَنَّ أَقْوَامًا سَفْعٌ مِنْ النَّارِ بِذُنُوبٍ أَصَابُوهَا عُقُوبَةً ثُمَّ يُدْخِلُهُمْ اللَّهُ الْجَنَّةَ بِفَضْلِ رَحْمَتِهِ يُقَالُ لَهُمْ الْجَهَنَّمِيُّونَ.

“ഒരു വിഭാഗം ആളുകൾക്ക് തങ്ങൾ സമ്പാദിച്ച തെറ്റുകൾ കാരണത്താൽ ശിക്ഷയെന്നോണം നരകത്തിൽനിന്നുള്ള ചുടുകാറ്റി ന്റെ പ്രഹരമേൽക്കും, തീർച്ച. പിന്നീട് അല്ലാഹു തന്റെ കാരുണ്യത്താൽ അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. അവർക്ക് “ജഹന്ന മിയ്യൂൻ’ എന്ന് പറയപ്പെടും”  (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذَا فَرَغَ اللَّهُ مِنْ الْقَضَاءِ بَيْنَ الْعِبَادِ وَأَرَادَ أَنْ يُخْرِجَ بِرَحْمَتِهِ مَنْ أَرَادَ مِنْ أَهْلِ النَّارِ أَمَرَ الْمَلَائِكَةَ أَنْ يُخْرِجُوا مِنْ النَّارِ مَنْ كَانَ لَا يُشْرِكُ بِاللَّهِ شَيْئًا مِمَّنْ أَرَادَ اللَّهُ تَعَالَى أَنْ يَرْحَمَهُ مِمَّنْ يَقُولُ لَا إِلَهَ إِلَّا اللَّهُ فَيَعْرِفُونَهُمْ فِي النَّارِ يَعْرِفُونَهُمْ بِأَثَرِ السُّجُودِ تَأْكُلُ النَّارُ مِنْ ابْنِ آدَمَ إِلَّا أَثَرَ السُّجُودِ حَرَّمَ اللَّهُ عَلَى النَّارِ أَنْ تَأْكُلَ أَثَرَ السُّجُودِ فَيُخْرَجُونَ مِنْ النَّارِ وَقَدْ امْتَحَشُوا فَيُصَبُّ عَلَيْهِمْ مَاءُ الْحَيَاةِ فَيَنْبُتُونَ مِنْهُ كَمَا تَنْبُتُ الْحبَّةُ فِي حَمِيلِ السَّيْلِ

അല്ലാഹു അടിമകൾക്കിടയിലുള്ള വിധിതീർപ്പിൽനിന്നും വിരമിക്കുകയും തന്റെ കാരുണ്യംകൊണ്ട് നരകത്തിൽനിന്നും താൻ ഉദ്ദേശിക്കുന്നവരെ പുറത്ത് കൊണ്ടുവരുവാൻ ഉദ്ദേശിക്കുകയും ചെയ്താൽ “ലാഇലാഹ ഇല്ലല്ലാഹ് ” പറയുകയും അല്ലാഹു കരുണ വർഷിക്കുവാൻ ഉദ്ദേശിക്കുകയും ചെയ്തവരിൽനിന്ന് ശിർക്ക് ചെ യ്യാത്തവരെ നരകത്തിൽനിന്നും പുറത്ത് കൊണ്ടുവരുവാൻ അ വൻ മലക്കുകളോട് കൽപ്പിക്കും. മലക്കുകൾ അവരെ സുജൂദിന്റെ അടയാളം കൊണ്ട് നരകത്തിൽ തിരിച്ചറിയും. മനുഷ്യനിൽനിന്ന് സുജൂദിന്റെ അടയാളമല്ലാത്തതെല്ലാം നരകം തിന്നുന്നതാണ്. സുജൂദിന്റെ അടയാളം തിന്നുന്നത് അല്ലാഹു നരകത്തിന് ഹറാമാ ക്കി. അങ്ങനെ അവർ നരകത്തിൽനിന്ന് പുറത്തുകടക്കും. തീർച്ചയായും അവർ കത്തിക്കരിഞ്ഞിരിക്കും. അപ്പോൾ അവരുടെമേൽ ജീവജലം(മാഉൽഹയാത്ത്) ഒഴുക്കും. അപ്പോൾ മലവെള്ളപ്പാച്ചിൽ കൊണ്ടുവരുന്ന ചണ്ടികളിൾ വിത്തുകൾ മുളക്കുന്നത് പോലെ അവർ അതിൽനിന്ന് മുളക്കും”  (ബുഖാരി, മുസ്ലിം)
ജാബിറിൽേനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يُعَذَّبُ نَاسٌ مِنْ أَهْلِ التَّوْحِيدِ فِي النَّارِ حَتَّى يَكُونُوا فِيهَا حُمَمًا ثُمَّ تُدْرِكُهُمْ الرَّحْمَةُ فَيُخْرَجُونَ وَيُطْرَحُونَ عَلَى أَبْوَابِ الْجَنَّةِ قَالَ فَيَرُشُّ عَلَيْهِمْ أَهْلُ الْجَنَّةِ الْمَاءَ فَيَنْبُتُونَ كَمَا يَنْبُتُ الْغُثَاءُ فِي حِمَالَةِ السَّيْلِ ثُمَّ يَدْخُلُونَ الْجَنَّةَ.

“തൗഹീദിന്റെ ആളുകളിൽ ഒരു വിഭാഗം നരകത്തിൽ തങ്ങൾ കരിക്കട്ടകൾ ആകുന്നതുവരേ ശിക്ഷിക്കപ്പെടും. പിന്നീട് അല്ലാഹു വിന്റെ കൃപ അവർക്ക് വന്നെത്തുകയും അവർ നരകത്തിൽ നിന്നും പുറത്ത് കൊണ്ടുവരപ്പെടുകയും സ്വർഗ്ഗവാതിലുകളിലേക്ക് എറിയപ്പെടുകയും ചെയ്യും. (നബി ‎ﷺ) പറഞ്ഞു: അപ്പോൾ അവരു ടെമേൽ സ്വർഗ്ഗവാസികൾ വെള്ളം കുടയും, അപ്പോൾ മലവെള്ളപ്പാ ച്ചിൽ കൊണ്ടുവരുന്ന ചണ്ടികൾ മുളക്കുന്നത് പോലെ അവർ അ തിൽനിന്ന് മുളക്കും”
ജാബിർ رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ قَوْمًا يُخْرَجُونَ مِنْ النَّارِ يَحْتَرِقُونَ فِيهَا إِلَّا دَارَاتِ وُجُوهِهِمْ حَتَّى يَدْخُلُونَ الْجَنَّةَ

“തീർച്ചയായും ഒരു വിഭാഗം നരകത്തിൽനിന്ന് പുറത്ത് കൊണ്ടു വരപ്പെടുകയും അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യും. അവരുടെ മുഖങ്ങളുടെ വൃത്താകൃതി ഒഴിച്ച് ബാക്കിയെല്ലാം നരകത്തിൽ കരിഞ്ഞിരിക്കും” (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts