വിധിവിലക്കുകൾ ബാധകമാകുന്നതിനുമുമ്പ് മരണപ്പെട്ടവർ

THADHKIRAH

മുഅ്മിനീങ്ങളുടെ കുട്ടികൾ

അല്ലാഹുവിന്റെ കൃപയാലും ഉദ്ദേശത്താലും പ്രായപൂർത്തിയാകുന്നതിനുമുമ്പ് മരണപ്പെട്ട മുഅ്മിനീങ്ങളുടെ കുട്ടികൾ സ്വർഗ്ഗത്തിലായിരിക്കും. അല്ലാഹു പറഞ്ഞു:

ينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ ۚ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ ‎﴿٢١﴾

ഏതൊരു കൂട്ടർ വിശ്വസിക്കുകയും അവരുടെ സന്താനങ്ങൾ വിശ്വാസത്തിൽ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേർക്കുന്നതാണ്. അവരുടെ കർമ്മഫലത്തിൽ നിന്ന് യാതൊന്നും നാം അവർക്കു കുറവുവരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താൻ സമ്പാദിച്ചുവെച്ചതിന് (സ്വന്തം കർമ്മങ്ങൾക്ക്) പണയം വെക്കപ്പെട്ടവനാകുന്നു.  (വി. ക്വു. അത്ത്വൂർ: 21)
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَا مِنْ مُسْلِمَيْنِ يَمُوتُ بَيْنَهُمَا ثَلَاثَةُ أَوْلَادٍ لَمْ يَبْلُغُوا الْحِنْثَ إِلَّا أَدْخَلَهُمَا اللَّهُ بِفَضْلِ رَحْمَتِهِ إِيَّاهُمْ الْجَنَّةَ قَالَ يُقَالُ لَهُمْ ادْخُلُوا الْجَنَّةَ فَيَقُولُونَ حَتَّى يَدْخُلَ آبَاؤُنَا فَيُقَالُ ادْخُلُوا الْجَنَّةَ أَنْتُمْ وَآبَاؤُكُمْ

“മുസ്ലിംകളായ മാതാപിതാക്കൾക്കിടയിൽ കുട്ടികളിൽനിന്ന് പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത മൂന്നുപേർ മരണപ്പെടുന്നുവെങ്കിൽ അല്ലാഹു അവരോടുള്ള അവന്റെ കാരുണ്യത്തിന്റെ മഹത്വംകൊ ണ്ട് അവർ രണ്ടു പേരേയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകതന്നെ ചെയ്യും. തിരുമേനി ‎ﷺ  പറഞ്ഞു: അവരോട് പറയപ്പെടും: നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അപ്പോൾ അവർ പറയും: ഞങ്ങളുടെ മാതാപിതാക്കൾ പ്രവേശിക്കുന്നതുവരെ (ഞങ്ങൾ പ്രവേശിക്കുകയില്ല) അപ്പോൾ പറയപ്പെടും: നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും സ്വർഗ്ഗത്തിൽ പ്രവേശിക്കുക”

അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَا مِنْ مُسْلِمَيْنِ يَمُوتُ لَهُمَا ثَلاَثَةُ أَوْلاَدٍ لَمْ يَبْلُغُوا الْحِنْثَ ، إِلاَّ أَدْخَلَهُمَا اللَّهُ وَإِيَّاهُمْ بِفَضْلِ رَحْمَتِهِ الْجَنَّةَ

“മുസ്ലിംകളായ മാതാപിതാക്കൾക്ക് കുട്ടികളിൽനിന്ന് പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത മൂന്നുപേർ മരണപ്പെടുന്നുവെങ്കിൽ അല്ലാഹു അവന്റെ കാരുണ്യത്തിന്റെ മഹത്വംകെണ്ട് അവർ രണ്ടു പേരേയും അവരേയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകതന്നെ ചെയ്യും” 
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

صِغَارُهُمْ دَعَامِيصُ الْجَنَّةِ يَتَلَقَّى أَحَدُهُمْ أَبَاهُ أَوْ قَالَ أَبَوَيْهِ فَيَأْخُذُ بِثَوْبِهِ أَوْ قَالَ بِيَدِهِ كَمَا آخُذُ أَنَا بِصَنِفَةِ ثَوْبِكَ هَذَا فَلاَ يَتَنَاهَى أَوْ قَالَ فَلاَ يَنْتَهِى حَتَّى يُدْخِلَهُ اللَّهُ وَأَبَاهُ الْجَنَّةَ 

“അവരുടെ കുരുന്നുകൾ സ്വർഗ്ഗത്തിലെ സ്വീകരണക്കാരും യഥേഷ്ടം എല്ലായിടത്തും കയറിയിറങ്ങുന്നവരുമായിരിക്കും. അവരി ലൊരാൾ തന്റെ പിതാവിനേയോ അല്ലെങ്കിൽ (തിരുമേനി ‎ﷺ  പറഞ്ഞു) മാതാപിതാക്കളേയോ കണ്ടാൽ അദ്ദേഹത്തിന്റെ വസ്ത്രത്തിൽ പിടിക്കും. അല്ലെങ്കിൽ (തിരുമേനി ‎ﷺ  പറഞ്ഞു) തന്റെ കയ്യിൽ പിടിക്കും. ഞാൻ താങ്കളുടെ വസ്ത്രത്തിന്റെ അറ്റത്ത് പിടിക്കുന്നതുപോലെ. അല്ലാഹു അവനേയും പിതാവിനേയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാതെ അവൻ പിന്മാറുകയില്ല അല്ലെങ്കിൽ (തിരുമേനി ‎ﷺപറഞ്ഞു) അവൻ വിരമിക്കുകയില്ല”  (മുസ്ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

 ذَرَارِىُّ الْمُسْلِمِينَ فِى الْجَنَّةِ يَكْفُلُهُمْ إِبْرَاهِيمُ عَلَيْهِ السَّلاَمُ 

“മുസ്ലിംകളുടെ കുട്ടികൾ സ്വർഗ്ഗത്തിലാണ്. അവരുടെ സംരക്ഷണം ഇബ്റാഹീമിനാണ്”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

أولاد المؤمنين في جبل في الجنة يكفلهم إبراهيم وسارة حتى يردهم إلى آبائهم يوم القيامة 

മുഅ്മിനീങ്ങളുടെ കുട്ടികൾ സ്വർഗ്ഗത്തിൽ ഒരു പർവ്വതത്തിലാണ്. അന്ത്യനാളിൽ അവരെ തങ്ങളുടെ മാതാപിതാക്കളിലേക്ക് ഏൽപ്പി ക്കുന്നതുവരെ അവരുടെ സംരക്ഷണം ഇബ്റാഹീമിനും സാറക്കു മാണ്.))

മുശ്രിക്കുകളുടെ കുട്ടികൾ

മുശ്രിക്കുകളുടെ കുട്ടികളുടെ വിഷയത്തിൽ രണ്ട് അഭി പ്രായങ്ങൾ പ്രബലമായുണ്ട്.
ഒന്ന്: അവർ അല്ലാഹുവിന്റെ ഉദ്ദേശത്തിന് കീഴിലാണ്. അല്ലാഹു അന്ത്യനാളിൽ അവരെ വിധിവിലക്കുകൾ നൽകി പരീ ക്ഷിക്കുകയും അല്ലാഹുവിന്റെ നീതിയുടെ തേട്ടമനുസരിച്ച് അവരിൽ രക്ഷ അർഹിക്കുന്നവർക്ക് രക്ഷയും ശിക്ഷ അർഹിക്കു ന്നവർക്ക് ശിക്ഷയും നൽകും.
ഇമാം ഹമ്മാദ് ഇബ്നു സെയ്ദ്, ഇമാം ഹമ്മാദ് ഇബ്നു സലമഃ, ഇമാം ഇബ്നുൽ മുബാറക്, ഇമാം ഇസ്ഹാക്വ് ഇബ്നു റാഹവയ്ഹി, ഇമാം അബുൽഹസൻ അൽഅശ്അരി, ശെയ്ഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ്യ, തുടങ്ങിയ ഭൂരിപക്ഷം പണ്ഡിതരുടേ യും അഭിപ്രായം ഇതാണ്. ഇമാം ശാഫിഇൗയുടെ അഭിപ്രായമാ യി ഇമാം ബയ്ഹക്വിയും ഇമാം മാലികിന്റെ അഭിപ്രായമായി ഇമാം ഇബ്നു അബ്ദിൽബർറും, ഇമാം അഹ്മദിന്റെ അഭിപ്രായമാ യി ശെയ്ഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ്യയും ഉദ്ധരിച്ചത് ഇതേ അഭിപ്രായമാണ്.
രണ്ട്: മുശ്രിക്കുകളുടെ കുട്ടികൾ സ്വർഗ്ഗത്തിലാണ്.
ഇമാം ബുഖാരി, ഇമാം നവവി, ഇമാം ഇബ്നുൽജൗസി, ഇമാം ക്വുർത്വുബി എന്നിവർ പ്രബലമായി കണ്ടത് ഇൗ അഭിപ്രാ യത്തേയാണ്.
മുശ്രിക്കുകളുടെ കുട്ടികളുടെ വിഷയത്തിൽവന്ന തെളിവ് പിടിക്കാവുന്ന ഹദീഥുകൾ താഴെ നൽകുന്നു.
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം.

سُئِلَ رَسُولُ اللَّهِ ‎ﷺ عَنْ أَوْلاَدِ الْمُشْرِكِينَ فَقَالَ ‎ﷺ اللَّهُ إِذْ خَلَقَهُمْ أَعْلَمُ بِمَا كَانُوا عَامِلِينَ 

“മുശ്രിക്കുകളുടെ കുട്ടികളെ കുറിച്ച് അല്ലാഹുവിന്റെ റസൂൽ ‎ﷺ ചോദിക്കപ്പെട്ടു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: അല്ലാഹു അവരെ സൃഷ്ടിച്ചപ്പോൾ അവർ പ്രവർത്തിക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയുന്നവനാകുന്നു”  (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം.

سُئِلَ النَّبِىُّ  ‎ﷺ  عَنْ ذَرَارِىِّ الْمُشْرِكِينَ فَقَالَ ‎ﷺ  اللَّهُ أَعْلَمُ بِمَا كَانُوا عَامِلِينَ

“മുശ്രിക്കുകളുടെ സന്തതികളെ കുറിച്ച് നബി ‎ﷺ  ചോദിക്കപ്പെട്ടു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: അവർ പ്രവർത്തിക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയുന്നവൻ അല്ലാഹുവാകുന്നു”. (ബുഖാരി)
അബൂഹുറെയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി ‎ﷺ  പറഞ്ഞിരിക്കുന്നു:

كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ كَمَثَلِ الْبَهِيمَةِ تُنْتَجُ الْبَهِيمَةَ هَلْ تَرَى فِيهَا جَدْعَاءَ؟

“എല്ലാ കുട്ടികളും ഫിത്റത്തി(ഇസ്ലാമി)ലാണ് ജനിക്കുന്നത്. അ തിൽപ്പിന്നെ അവന്റെ മാതാപിതാക്കൾ അവനെ ജൂതനാക്കുന്നു, അല്ലെങ്കിൽ അവർ അവനെ ക്രിസ്ത്യാനിയാക്കുന്നു, അല്ലെങ്കിൽ അവർ അവനെ അഗ്നിയാരാധകനാക്കുന്നു. ഒരു മൃഗത്തിന്റെ ഉപ മപോലെ; അത് മറ്റൊരു മൃഗത്തെ ഉൽപാദിപ്പിക്കുന്നു. അവക്ക് (ചെവി മുറിഞ്ഞതുപോലുള്ള) വല്ല അംഗവൈകല്യവും ഉള്ളതായി നിങ്ങൾ കാണുന്നുണ്ടോ?” (ബുഖാരി, മുസ്ലിം)
മുസ്ലിമിന്റെ റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്.

فَأَبَوَاهُ يُهَوِّدَانِهِ وَيُنَصِّرَانِهِ وَيُشَرِّكَانِهِ

“അതിൽപ്പിന്നെ അവന്റെ മാതാപിതാക്കൾ അവനെ ജൂതനോ ക്രിസ്ത്യാനിയോ അല്ലാഹുവിൽ പങ്ക്ചേർക്കുന്നവനോ ആക്കുന്നു”  അദ്ദേഹത്തിന്റെ തന്നെ മറ്റൊരു റിപ്പോർട്ടിൽ:

إِلَّا عَلَى هَذِهِ الْمِلَّةِ

“ഈ (ഇസ്ലാമിക)മില്ലത്തിലല്ലാതെ (ഒരു കുഞ്ഞും ജനിക്കുന്നില്ല)”  എന്നുമാണുള്ളത്.

സമുറഃ ഇബ്നുജുൻദുബി رَضِيَ اللَّهُ عَنْها ൽനിന്ന് നിവേദനം ചെയ്യു ന്ന ഇമാം ബുഖാരിജ റിപ്പോർട്ട് ചെയ്ത ഹദീഥിൽ നബി ‎ﷺ താൻ കണ്ടതായ സ്വപ്നത്തിൽ, സ്വർഗ്ഗം കണ്ടതും സ്വർഗ്ഗത്തിൽ ഇബ്റാഹീം ‎ﷺ നെ കണ്ടതും വിവരിച്ച സന്ദർഭത്തിൽ അദ്ദേഹത്തിന് ചു റ്റും കുട്ടികളെ കണ്ടത് വിശദീകരിച്ച രണ്ട് റിപ്പോട്ടുകൾ ഇപ്രകാരം ഉണ്ട്.

وَالصِّبْيَانُ حَوْلَهُ فَأَوْلاَدُ النَّاسِ

“അദ്ദേഹത്തിന് ചുറ്റമുള്ള കുട്ടികൾ, അവർ ജനങ്ങളുടെ കുട്ടികളാണ്”  (ബുഖാരി)

وَأَمَّا الْوِلْدَانُ الَّذِينَ حَوْلَهُ فَكُلُّ مَوْلُودٍ مَاتَ عَلَى الْفِطْرَةِ، قَالَ فَقَالَ بَعْضُ الْمُسْلِمِينَ يَا رَسُولَ اللَّهِ وَأَوْلاَدُ الْمُشْرِكِينَ؟ فَقَالَ رَسُولُ اللَّهِ  ‎ﷺ  وَأَوْلاَدُ الْمُشْرِكِينَ

“എന്നാൽ അദ്ദേഹത്തിന് ചുറ്റമുള്ള കുട്ടികൾ, അവർ ഫിത്വ്റത്തിൽ ജനിച്ച് മരണപ്പെട്ട എല്ലാ കുട്ടികളുമാണ്. അപ്പോൾ ചില മു സ്ലിംകൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, മുശ്രിക്കുകളുടെ കുട്ടികളും? അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: മുശ്രി ക്കുകളുടെ കുട്ടികളും  (ബുഖാരി)
അനസിൽ رَضِيَ اللَّهُ عَنْهُ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

سَأَلْتُ رَبِّي اللاهِينَ مِنْ ذُرِّيَّةِ الْبَشَرِ أَلا يُعَذِّبَهُمْ ، فَأَعْطَانِيهِمْ

“ഞാൻ എന്റെ രക്ഷിതാവിനോട് മനുഷ്യരുടെ സന്തതികളെ ശി ക്ഷിക്കാതിരിക്കുവാൻ തേടി. അപ്പോൾ അല്ലാഹു അവരെ എനിക്ക് നൽകിയിരിക്കുന്നു”
അനസി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

ألا أخبركم برجالكم في الجنة ؟  قلنا : بلى يا رسول الله . قال ‎ﷺ  النبي في الجنة، والصديق في الجنة، والشهيد في الجنة، والمولود في الجنة ، والرجل يزور أخاه في ناحية المصر، لا يزوره إلا لله في الجنة 

“സ്വർഗ്ഗത്തിൽ നിങ്ങളുടെ ആളുകളെ ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടേ. ഞങ്ങൾ പറഞ്ഞു: അതെ. അല്ലാഹുവിന്റെ ദൂതരേ. തിരുനബി ‎ﷺ  പറഞ്ഞു: നബി സ്വർഗ്ഗത്തിലാണ്. സ്വിദ്ദീക്വ് സ്വർഗ്ഗത്തിലാണ്. ശഹീദ് സ്വർഗ്ഗത്തിലാണ്. പ്രസവിക്കപ്പെട്ട് (മരണംവരിച്ച) കുട്ടി സ്വർഗ്ഗത്തിലാണ്. പട്ടണത്തിന്റെ ഓരത്തുള്ള തന്റെ സഹോദരനെ സന്ദർശിക്കുന്ന വ്യക്തി, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ മാത്രമാണ് ആ സന്ദർശനം നടത്തുന്നതെങ്കിൽ അയാളും സ്വർഗ്ഗത്തിലാണ്”
ഖൻസാഅ് ബിൻത് മുആവിയ رَضِيَ اللَّهُ عَنْهُ തന്റെ പിതൃവ്യനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അവർ പറഞ്ഞു: ഞാൻ ചോദിച്ചു: അല്ലാഹവിന്റെ റസൂലേ, ആരാണ് സ്വർഗ്ഗത്തിൽ? തിരുമേനി ‎ﷺ  പറഞ്ഞു:

النبي  ‎ﷺ  في الجنة والشهيد في الجنة والمولود في الجنة والوئيد في الجنة

“നബി ‎ﷺ  സ്വർഗ്ഗത്തിലാണ്. ശഹീദ് സ്വർഗ്ഗത്തിലാണ്. (മരണപ്പെട്ട) കുട്ടികളും സ്വർഗ്ഗത്തിലാണ് ജീവനോടെ കുഴിച്ചുമൂടപ്പെട്ട കുട്ടിയും സ്വർഗ്ഗത്തിലാണ്”.
അനസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

أطفال المشركين خدم أهل الجنة 

“മുശ്രിക്കുകളുടെ കുട്ടികൾ സ്വർഗ്ഗവാസികളുടെ ഖാദിമുകളാണ്”

 

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts