സ്വർഗ്ഗീയ സുഖങ്ങളിൽ വിരാജിക്കുന്നവരുടെ ശരീരവും മനസ്സും ഒരുപോലെ കുളിർപ്പിക്കുന്ന വിഭവങ്ങളാണ് അവിടെയുള്ളത്. സ്വർഗ്ഗീയാനുഗ്രഹങ്ങളുടെ വൈവിധ്യങ്ങളെ ഉണർത്തുന്ന ഏതാനും വിശുദ്ധ ക്വുർആൻ വചനങ്ങൾ താഴെ നൽകുന്നു.
അല്ലാഹു പറയുന്നു:
الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ ﴿٦٩﴾ ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ ﴿٧٠﴾ يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ ۖ وَأَنتُمْ فِيهَا خَالِدُونَ ﴿٧١﴾ وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ ﴿٧٢﴾ لَكُمْ فِيهَا فَاكِهَةٌ كَثِيرَةٌ مِّنْهَا تَأْكُلُونَ ﴿٧٣﴾
നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരത്രെ(നിങ്ങൾ) നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട് സ്വർഗ്ഗത്തിൽ പ്രവേ ശിച്ചു കൊള്ളുക. സ്വർണ്ണത്തിന്റെ തളികകളും പാനപാത്രങ്ങളും അവർക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകൾ കൊതിക്കുന്നതും കണ്ണുകൾക്ക് ആനന്ദകരവുമായ കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും. നിങ്ങൾ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾക്ക് അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വർഗ്ഗമത്രെ അത്. നിങ്ങൾക്കതിൽ പഴങ്ങൾ ധാരാളമായി ഉണ്ടാകും. അതിൽനിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം. (വി. ക്വു. സുഖ്റുഫ്: 69-73)
إِنَّ الْمُتَّقِينَ فِي مَقَامٍ أَمِينٍ ﴿٥١﴾ فِي جَنَّاتٍ وَعُيُونٍ ﴿٥٢﴾ يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَابِلِينَ ﴿٥٣﴾ كَذَٰلِكَ وَزَوَّجْنَاهُم بِحُورٍ عِينٍ ﴿٥٤﴾ يَدْعُونَ فِيهَا بِكُلِّ فَاكِهَةٍ آمِنِينَ ﴿٥٥﴾ لَا يَذُوقُونَ فِيهَا الْمَوْتَ إِلَّا الْمَوْتَةَ الْأُولَىٰ ۖ وَوَقَاهُمْ عَذَابَ الْجَحِيمِ ﴿٥٦﴾
സൂക്ഷ്മത പാലിച്ചവർ തീർച്ചയായും നിർഭയമായ വാസസ്ഥലത്താകുന്നു. തോട്ടങ്ങൾക്കും അരുവികൾക്കുമിടയിൽ നേർത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവർ ധരിക്കും. അവർ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്. അങ്ങനെയാകുന്നു (അവരുടെ അവസ്ഥ.) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവർക്ക് നാം ഇണകളായി നൽകുകയും ചെയ്യും. സുരക്ഷിതത്വ ബോധത്തോടുകൂടി എല്ലാവിധ പഴങ്ങളും അവർ അവിടെ വെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവർക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയിൽ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു. (വി. ക്വു. അദ്ദുഖാൻ: 51-56)
وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا ﴿١٢﴾ مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۖ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا ﴿١٣﴾ وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا ﴿١٤﴾ وَيُطَافُ عَلَيْهِم بِآنِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا ﴿١٥﴾ قَوَارِيرَ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا ﴿١٦﴾ وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا ﴿١٧﴾ عَيْنًا فِيهَا تُسَمَّىٰ سَلْسَبِيلًا ﴿١٨﴾ ۞ وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا ﴿١٩﴾ وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا ﴿٢٠﴾ عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ ۖ وَحُلُّوا أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا ﴿٢١﴾ إِنَّ هَٰذَا كَانَ لَكُمْ جَزَاءً وَكَانَ سَعْيُكُم مَّشْكُورًا ﴿٢٢﴾
അവർ ക്ഷമിച്ചതിനാൽ സ്വർഗ്ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവർക്കവൻ പ്രതിഫലമായി നൽകുന്നതുമാണ്. അവരവിടെ സോഫകളിൽ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവർ അവിടെ കാണുകയില്ല. ആ സ്വർഗ്ഗത്തിലെ തണലുകൾ അവരുടെ മേൽ അടുത്തു നിൽക്കുന്നതായിരിക്കും. അതിലെ പഴങ്ങൾ പറിച്ചെടുക്കാൻ സൗകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു. വെള്ളിയുടെ പാത്രങ്ങളും (മിനുസം കൊണ്ട്) സ്ഫടികം പോലെയായിതീർന്നിട്ടുള്ള വെള്ളി കോപ്പകളുമായി അവർക്കിടയിൽ (പരിചാരകൻമാർ) ചുറ്റി നടക്കുന്നതാണ്. അവർ അവയ്ക്ക് (പാത്രങ്ങൾക്ക്) ഒരു തോതനുസരിച്ച് അളവ് നിർണ്ണയിച്ചിരിക്കും. ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവർക്ക് അവിടെ കുടിക്കുവാൻ നൽകപ്പെടുന്നതാണ്. അതായത് അവിടത്തെ (സ്വർ ഗ്ഗത്തിലെ) സൽസബീൽ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം. അനശ്വര ജീവിതം നൽകപ്പെട്ട ചില കുട്ടികൾ അവർക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാൽ വിതറിയ മുത്തുകളാണ് അവരെന്ന് നീ വിചാരിക്കും. അവിടം നീ കണ്ടാൽ സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്. അവരുടെമേൽ പച്ച നിറമുള്ള നേർത്ത പട്ടുവസ്ത്രങ്ങളും കട്ടി യുള്ള പട്ടുവസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അ വർക്ക് അണിയിക്കപ്പെടുന്നതാണ്. അവർക്ക് അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കുവാൻ കൊടുക്കുന്നതു മാണ്. (അവരോട് പറയപ്പെടും:) തീർച്ചയായും ഇത് നിങ്ങൾക്കുള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂർവ്വം സ്വീകരി ക്കപ്പെട്ടിരിക്കയാകുന്നു. (വി. ക്വു. അൽഇൻസാൻ: 12-22)
وَالسَّابِقُونَ السَّابِقُونَ ﴿١٠﴾ أُولَٰئِكَ الْمُقَرَّبُونَ ﴿١١﴾ فِي جَنَّاتِ النَّعِيمِ ﴿١٢﴾ ثُلَّةٌ مِّنَ الْأَوَّلِينَ ﴿١٣﴾ وَقَلِيلٌ مِّنَ الْآخِرِينَ ﴿١٤﴾ عَلَىٰ سُرُرٍ مَّوْضُونَةٍ ﴿١٥﴾ مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ ﴿١٦﴾يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ ﴿١٧﴾ بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ﴿١٨﴾ لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ﴿١٩﴾ وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ ﴿٢٠﴾ وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ ﴿٢١﴾ وَحُورٌ عِينٌ ﴿٢٢﴾ كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ ﴿٢٣﴾ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿٢٤﴾ لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ﴿٢٥﴾ إِلَّا قِيلًا سَلَامًا سَلَامًا ﴿٢٦﴾
(സത്യവിശ്വാസത്തിലും സൽപ്രവൃത്തികളിലും) മുന്നേറിയവർ (പരലോകത്തും) മുന്നോക്കക്കാർ തന്നെ. അവരാകുന്നു സാമീപ്യം നൽകപ്പെട്ടവർ. സുഖാനുഭൂതികളുടെ സ്വർഗ്ഗത്തോപ്പുകളിൽ. പൂർവ്വികൻമാരിൽനിന്ന് ഒരു വിഭാഗവും പിൽക്കാലക്കാരിൽനിന്ന് കുറ ച്ചു പേരുമത്രെ ഇവർ. സ്വർണ്ണ നൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ ആയിരിക്കും അവർ. അവയിൽ അവർ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും. നിത്യജീവിതം നൽ കപ്പെട്ട ബാലന്മാർ അവരുടെ ഇടയിൽ ചുറ്റി നടക്കും; കോപ്പക ളും കൂജകളും ശുദ്ധമായ (മദ്യം) നിറച്ച പാനപാത്രവും കൊണ്ട്. അതു (കുടിക്കുക) മൂലം അവർക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. അവർ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തിൽപെട്ട പഴ വർഗ്ഗങ്ങളും. അവർ കൊതിക്കുന്ന തരത്തിൽ പെട്ട പക്ഷിമാംസവും കൊണ്ട് (അവർ ചുറ്റി നടക്കും.) വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും (അവർക്കുണ്ട്.) (ചിപ്പികളിൽ) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവർ. അവർ പ്രവർത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നൽകപ്പെടുന്നത്) അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവർ അവിടെ വെച്ച് കേൾക്കുകയില്ല; സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ. (വി. ക്വു. അൽവാക്വിഅഃ: 10-26)
وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ ﴿٢٧﴾ فِي سِدْرٍ مَّخْضُودٍ ﴿٢٨﴾ وَطَلْحٍ مَّنضُودٍ ﴿٢٩﴾ وَظِلٍّ مَّمْدُودٍ ﴿٣٠﴾ وَمَاءٍ مَّسْكُوبٍ ﴿٣١﴾ وَفَاكِهَةٍ كَثِيرَةٍ ﴿٣٢﴾ لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ ﴿٣٣﴾ وَفُرُشٍ مَّرْفُوعَةٍ ﴿٣٤﴾ إِنَّا أَنشَأْنَاهُنَّ إِنشَاءً ﴿٣٥﴾ فَجَعَلْنَاهُنَّ أَبْكَارًا ﴿٣٦﴾ عُرُبًا أَتْرَابًا ﴿٣٧﴾ لِّأَصْحَابِ الْيَمِينِ ﴿٣٨﴾
വലതുപക്ഷക്കാർ! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ! മുള്ളിലാത്ത ഇലന്തമരം, അടുക്കടുക്കായി കുലകളുള്ള വാഴ, വിശാലമായ തണൽ, സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ ധാരാളം പഴവർഗ്ഗങ്ങൾ, ഉയർന്നമെത്തകൾ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവർ. തീർച്ചയായും അവരെ (സ്വർഗ്ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. വലതുപക്ഷക്കാർക്ക് വേണ്ടിയത്രെ അത്. (വി. ക്വു. അൽവാക്വിഅഃ: 27-38)
അബ്ദുൽ ജബ്ബാർ അബ്ദുല്ല