സ്വർഗ്ഗവാസികളുടെ മുഖപ്രസന്നത

THADHKIRAH

മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ. മുഖത്ത് തെളിയുന്ന മിനുപ്പും തുടിപ്പും ഹൃദയത്തിന്റെ സന്തോഷമാണ് അറിയിക്കുന്നത്. സ്വർഗ്ഗവാസികളുടെ മുഖകാന്തിയെ കുറിച്ച് അല്ലാഹു പറയുന്നത് നോക്കൂ: 
 وُجُوهٌ يَوْمَئِذٍ نَّاعِمَةٌ ‎﴿٨﴾‏ لِّسَعْيِهَا رَاضِيَةٌ ‎﴿٩﴾‏ فِي جَنَّةٍ عَالِيَةٍ ‎﴿١٠﴾
ചില മുഖങ്ങൾ അന്നു തുടുത്തു മിനുത്തതായിരിക്കും. അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും. ഉന്നതമായ സ്വർഗ്ഗത്തിൽ.  (വി. ക്വു. അൽഗാശിയ: 8,9,10)
إِنَّ الْأَبْرَارَ لَفِي نَعِيمٍ ‎﴿٢٢﴾‏ عَلَى الْأَرَائِكِ يَنظُرُونَ ‎﴿٢٣﴾‏ تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ ‎﴿٢٤﴾‏
തീർച്ചയായും സുകൃതവാൻമാർ സുഖാനുഭവത്തിൽ തന്നെയായിരിക്കും. സോഫകളിലിരുന്ന് അവർ നോക്കിക്കൊണ്ടിരിക്കും. അവരുടെ മുഖങ്ങളിൽ സുഖാനുഭവത്തിന്റെ തിളക്കം നിനക്കറിയാം.   (വി. ക്വു. അൽമുത്വഫ്ഫിഫീൻ: 22,23,24)
 وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ‎﴿٢٢﴾‏ إِلَىٰ رَبِّهَا نَاظِرَةٌ ‎﴿٢٣﴾‏
ചില മുഖങ്ങൾ അന്ന് പ്രസന്നതയുള്ളതും അവയുടെ രക്ഷിതാവിന്റെ നേർക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.  (വി. ക്വു. അൽ ക്വിയാമഃ: 22,23)
 وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ‎﴿٣٨﴾‏ ضَاحِكَةٌ مُّسْتَبْشِرَةٌ ‎﴿٣٩﴾‏
അന്ന് ചില മുഖങ്ങൾ പ്രസന്നതയുള്ളവയായിരിക്കും ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.  (വി. ക്വു. അബസ: 38,39)
 وَأَمَّا الَّذِينَ ابْيَضَّتْ وُجُوهُهُمْ فَفِي رَحْمَةِ اللَّهِ هُمْ فِيهَا خَالِدُونَ ‎﴿١٠٧﴾‏
എന്നാൽ മുഖങ്ങൾ വെളുത്തുതെളിഞ്ഞവർ അല്ലാഹുവിന്റെ കാരുണ്യത്തിലായിരിക്കും. അവരതിൽ സ്ഥിരവാസികളായിരിക്കുന്ന താണ്.  (വി. ക്വു. ആലുഇംറാൻ: 107)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts