സ്വർഗ്ഗീയ സ്ത്രീകൾ

THADHKIRAH

സ്വർഗ്ഗീയ സ്ത്രീകൾ
സ്വർഗ്ഗീയ തരുണികൾക്ക് വസ്വ്ഫുകൾ ഏറെയാണ്. കന്യകകൾ, സമപ്രായമുള്ളവർ, സ്നേഹം പകരുന്നവർ, വലുതും വിശാലവുമായ നയനങ്ങളുള്ളവർ, വെളുത്തുമിനുത്ത് ശരീരകാന്തി ഏറെയുള്ളവർ, തുടങ്ങി അവർക്കുള്ള വർണ്ണനകൾ ധാരാളമാണ്. അല്ലാഹു പറഞ്ഞു:

إِنَّ لِلْمُتَّقِينَ مَفَازًا ‎﴿٣١﴾‏ حَدَائِقَ وَأَعْنَابًا ‎﴿٣٢﴾‏ وَكَوَاعِبَ أَتْرَابًا ‎﴿٣٣﴾‏

തീർച്ചയായും സൂക്ഷ്മത പാലിച്ചവർക്ക് വിജയമുണ്ട്. അതായത് (സ്വർഗ്ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും, തുടുത്ത മാർവിടമുള്ള സമപ്രായക്കാരായ തരുണികളും.  (വി. ക്വു. അന്നബഅ്:31,32,33)

وَعِندَهُمْ قَاصِرَاتُ الطَّرْفِ عِينٌ ‎﴿٤٨﴾‏ كَأَنَّهُنَّ بَيْضٌ مَّكْنُونٌ ‎﴿٤٩﴾

ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകൾ അവരുടെ അടുത്ത് ഉണ്ടായിരിക്കും. സൂക്ഷിച്ചുവെക്കപ്പെട്ട മുട്ടകൾ പോലെയിരിക്കും അവർ. (വി.ക്വു.അസ്സ്വാഫാത്ത്:48,49)

حُورٌ عِينٌ ‎﴿٢٢﴾‏ كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ ‎﴿٢٣﴾‏

വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവർക്കുണ്ട്.) (ചിപ്പികളിൽ) ഒളിച്ചുവെക്കപ്പെട്ട മുത്തുപോലെയുള്ളവർ.  (വി. ക്വു. അൽവാക്വിഅഃ :22,23)

إِنَّا أَنشَأْنَاهُنَّ إِنشَاءً ‎﴿٣٥﴾‏ فَجَعَلْنَاهُنَّ أَبْكَارًا ‎﴿٣٦﴾‏ عُرُبًا أَتْرَابًا ‎﴿٣٧﴾‏

തീർച്ചയായും അവരെ (സ്വർഗ്ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരും സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.   (വി. ക്വു. അൽവാക്വിഅഃ :35,36,37)

 فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ ‎﴿٥٦﴾‏ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ‎﴿٥٧﴾‏ كَأَنَّهُنَّ الْيَاقُوتُ وَالْمَرْجَانُ ‎﴿٥٨﴾‏ 

അവയിൽ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവർക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പർശിച്ചിട്ടില്ല. അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്? അവർ മാണിക്യവും പവിഴവും പോലെയായിരിക്കും.  (വി. ക്വു. അർറഹ്മാൻ : 56,57,58)

 فِيهِنَّ خَيْرَاتٌ حِسَانٌ ‎﴿٧٠﴾‏ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ‎﴿٧١﴾‏ حُورٌ مَّقْصُورَاتٌ فِي الْخِيَامِ ‎﴿٧٢﴾‏ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ‎﴿٧٣﴾‏ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ ‎﴿٧٤﴾‏ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ‎﴿٧٥﴾‏ مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ ‎﴿٧٦﴾‏ 

അവയിൽ സുന്ദരികളായ ഉത്തമ തരുണികളുണ്ട്. അപ്പോൾ നിങ്ങൾ ഇരുവിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്? കൂടാരങ്ങളിൽ ഒതുക്കി നിർത്തപ്പെട്ട വെളുത്ത തരുണികൾ! അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്? അവർക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പർശിച്ചിട്ടില്ല. അപ്പോൾ നിങ്ങൾ ഇരുവിഭാഗത്തി ന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്? പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരിക്കിടക്കുന്നവർ ആയിരിക്കും അവർ.   (വി. ക്വു. അർറഹ്മാൻ : 70-76)
അബ്ദുല്ലഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

وَلَوْ أَنَّ امْرَأَةً مِنْ أَهْلِ الْجَنَّةِ اطَّلَعَتْ إِلَى أَهْلِ الأَرْضِ لأَضَاءَتْ مَا بَيْنَهُمَا وَلَمَلأَتْهُ رِيحًا ، وَلَنَصِيفُهَا عَلَى رَأْسِهَا خَيْرٌ مِنَ الدُّنْيَا وَمَا فِيهَا

“…സ്വർഗ്ഗവാസികളിലെ ഒരു സ്ത്രീ ഭൂവാസികളിലേക്ക് എത്തി നോക്കിയിരുന്നുവെങ്കിൽ അവൾ വാനത്തിനും ഭൂമിക്കുമിടയിൽ പ്രഭപരത്തുമായിരുന്നു. അവൾ അവിടം സുഗന്ധം നിറക്കുമായിരുന്നു. അവളുടെ തലയിലുള്ള ശിരോ വസ്ത്രം ഇൗ ദുൻയാവി നേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്.” (ബുഖാരി)

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ أَوَّلَ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ وَالَّتِى تَلِيهَا عَلَى أَضْوَإِ كَوْكَبٍ دُرِّىٍّ فِى السَّمَاءِ لِكُلِّ امْرِئٍ مِنْهُمْ زَوْجَتَانِ اثْنَتَانِ يُرَى مُخُّ سُوقِهِمَا مِنْ وَرَاءِ اللَّحْمِ وَمَا فِى الْجَنَّةِ أَعْزَبُ 

“സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ആദ്യ സംഘം പൗർണ്ണമിരാവിലെ പൂർണ്ണ ചന്ദ്രനെ പോലെയായിരിക്കും. അതിനെ തുടർന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന സംഘം ആകാശത്തിൽ അതീവപ്രഭയാൽ ജ്വലിച്ച് നിൽക്കുന്ന നക്ഷത്രത്തെ പോലെയായിരിക്കും. അവരിൽ ഓരോ വ്യക്തിക്കും രണ്ട് ഇണകൾ വീതമുണ്ടായിരിക്കും. ആ ഇണകളുടെ കണങ്കാലുകളിലെ മജ്ജ മാംസത്തിന് പിന്നിൽനിന്ന് കാണപ്പെടുന്നതാണ്. സ്വർഗ്ഗത്തിൽ യാതൊരു അവിവാഹിതനും ഇല്ല”.   (മുസ്‌ലിം)

 

സ്വർഗ്ഗത്തിൽ നമ്മുടെ ഇണകൾ
 
വിശ്വസിക്കുകയും സുകൃതം അനുഷ്ടിക്കുകയും ചെയ്തവരെ അവരുടെ മാതാപിതാക്കളുടേയും, ഭാര്യമാർ, സന്തതികൾ എന്നിവരിൽനിന്നു സദ്വൃത്തരായിട്ടുള്ളവരുടേയും കൂടെ സ്വർഗ്ഗത്തിൽ ഉൾപ്പെടുത്തുവാൻ അർശിന്റെ വാഹകരായി അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മലക്കുകൾ ദുആ ചെയ്യുമെന്ന് വിശുദ്ധ കുർആനിലുണ്ട്. വിശ്വാസികൾക്കുവേണ്ടി മലക്കുകൾ നടത്തുന്ന ദുഅയായി അല്ലാഹു പറഞ്ഞു:
رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدتَّهُمْ وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ‎﴿٨﴾‏ 
ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗ്ഗങ്ങളിൽ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാർ, സന്തതികൾ എന്നിവരിൽ നിന്നു സദ്വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീർച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.  (വി. ക്വു. അൽഗാഫിർ: 8)
جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۖ 
അതായത്, സ്ഥിരവാസത്തിനുള്ള സ്വർഗ്ഗത്തോപ്പുകൾ. അവരും, അവരുടെ പിതാക്കളിൽ നിന്നും, ഇണകളിൽ നിന്നും സന്തതിക ളിൽ നിന്നും സദ്വൃത്തരായിട്ടുള്ളവരും അതിൽ പ്രവേശിക്കുന്നതാണ്.  (വി. ക്വു. അർറഅ്ദ്: 23)
ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ ‎﴿٧٠﴾
നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിച്ചുകൊള്ളുക.(സുഖ്റുഫ്: 70)
هُمْ وَأَزْوَاجُهُمْ فِي ظِلَالٍ عَلَى الْأَرَائِكِ مُتَّكِئُونَ ‎﴿٥٦﴾
അവരും അവരുടെ ഇണകളും തണലുകളിൽ അലംകൃതമായ കട്ടിലുകളിൽ ചാരിയിരിക്കുന്നവരായിരിക്കും. (വി.ക്വു. യാസീൻ: 56)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
أَلاَ أُخْبِرُكُمْ بِنِسَائِكمْ فِي الجَنَّةِ ؟ قُلْنَا: بَلَى يَا رَسُولَ الله. قَالَ: كُلُّ وَدُودٍ وَلُودٍ. إذا غَضِبَتْ أَوْ أُسِيئَ إِلَيْهَا أَوْ غَضِبَ زَوْجُهَا  قَالَتْ: هَذِهِ يَدِي فِي يَدِكَ لاَ أَكْتَحِلُ فِي غَمَضٍ حَتَّى تَرْضَى 
“സ്വർഗ്ഗത്തിൽ നിങ്ങളുടെ സ്ത്രീകൾ ആരെന്ന് ഞാൻ പറഞ്ഞു തരട്ടെയോ… ഞങ്ങൾ പറഞ്ഞു: അതെ അല്ലാഹുവിന്റെ റസൂലേ, അദ്ദേഹം പറഞ്ഞു: നല്ല സ്നേഹം പകരുന്നവളും കൂടുതൽ പ്രസവിക്കുന്നവളുമാണ്. അവൾ ദേഷ്യപ്പെടുകയില്ല. അവളുടെ ഭർത്താവ് അവളോട് മോശമായി പെരുമാറുകയോ അല്ലെങ്കിൽ ദേഷ്യപ്പെടുകയോ ചെയ്താൽ അവൾ പറയും, ഇതാ എന്റെ കൈകൾ നിങ്ങളുടെ കൈകളിൽ, നിങ്ങൾ എന്നെ പ്രീതിപ്പെടാതെ ഞാൻ ഉറങ്ങുകയില്ല”.
 
ഹൂറുൽഈൻ നമ്മുടെ ഇണകളാകുവാൻ
 
അല്ലാഹു സ്വർഗ്ഗവാസികളായ പുരുഷന്മാർക്ക് ഭൗതിക ലോകത്തെ സ്ത്രീകളിൽ സ്വാലിഹീങ്ങളെ നൽകുന്നതോടൊപ്പം സ്വർഗ്ഗീയ സ്ത്രീകൾ അഥവാ ഹൂറുൽഈൻ എന്ന സുന്ദരികളേയും വിവാഹം ചെയ്ത് നൽകുന്നതാണ്. അല്ലാഹു പറഞ്ഞു:
 كَذَٰلِكَ وَزَوَّجْنَاهُم بِحُورٍ عِينٍ ‎﴿٥٤﴾‏ 
അങ്ങനെയാകുന്നു (അവരുടെ അവസ്ഥ.) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവർക്ക് ഇണകളായി നൽകുകയും ചെയ്യും. (വി. ക്വു. അദ്ദുഖാൻ: 54)
 مُتَّكِئِينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ وَزَوَّجْنَاهُم بِحُورٍ عِينٍ ‎﴿٢٠﴾
വരിവരിയായ് ഇട്ട കട്ടിലുകളിൽ ചാരിയിരിക്കുന്നവരായിരിക്കും അവർ. വിടർന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവർ ക്ക് ഇണചേർത്തു കൊടുക്കുകയും ചെയ്യും. (വി.ക്വു.അത്ത്വൂർ:20)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
إِنَّ أَوَّلَ زُمْرَةٍ تَدْخُلُ الْجَنَّةَ ……. لِكُلِّ امْرِئٍ مِنْهُمْ زَوْجَتَانِ اثْنَتَانِ يُرَى مُخُّ سُوقِهِمَا مِنْ وَرَاءِ اللَّحْمِ …
“ആദ്യ സംഘം സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത്… അവരിൽ ഓരോ വ്യക്തിക്കും രണ്ട് ഇണകൾ വീതമുണ്ടായിരിക്കും. ആ ഇണകളുടെ കണങ്കാലുകളിലെ മജ്ജ മാംസത്തിന് പിന്നിൽനിന്ന് കാ ണപ്പെടുന്നതാണ്…  (മുസ്‌ലിം)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
للشَّهِيدِ عندَ الله سِتُّ خِصَالٍ: يُغْفَرُ لَهُ في أَوَّلِ دُفْعَةٍ ويرَى مَقْعَدَهُ مِنَ الْجَنَّةِ، ويُجَارُ مِنْ عَذَابِ القَبْرِ، وَيَأْمَنُ مِنَ الفَزَعِ الأكْبَرِ، وَيُوضَعُ على رأْسِهِ تَاجُ الوَقَارِ، اليَاقُوتَةُ منها خَيْرٌ مِنَ الدُّنْيَا وما فيها، ويُزَوَّجُ اثْنَتَيْنِ وسْبعِينَ زَوْجَةً مِنَ الْحُورِ (الْعِينِ)، وَيُشَفَّعُ في سَبْعِينَ مِنْ أقَارِبِهِ 

“രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുത്ത് ആറ് കാര്യങ്ങളുണ്ട്: ആദ്യരക്തം ചിന്തുമ്പോൾ തന്നെ അയാളോട് പൊറുക്കപ്പെടും. സ്വർഗ്ഗത്തിൽ തന്റെ ഇരിപ്പിടം അയാൾ കാണും. ക്വബ്റ് ശിക്ഷ യിൽനിന്ന് അയാൾ സംരക്ഷിക്കപ്പെടും. (അന്ത്യനാളിന്റെ) ഭീകരത യിൽനിന്ന് അയാൾ നിർഭയനായിരിക്കും. “വക്വാറി’ന്റെ കിരീടം അയാളുടെ തലയിൽ ചൂടപ്പെടും. പ്രസ്തുത കിരീടത്തിലെ മാണി ക്യം ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമായി രിക്കും. ഹൂറുൽ ഇൗനിലെ എഴുപത്തിരണ്ട് സ്ത്രീകളെ അവന് വിവാഹം ചെയ്തുനൽകപ്പെടും. അവന്റെ ബന്ധുക്കളിൽ എഴു പത് പേർക്ക് ശുപാർശ ചെയ്യുവാൻ അവന് അനുമതി നൽകും”.

സ്വർഗ്ഗത്തിലെ ഹൂറിന്റെ അഭിമാന രോഷം
 
മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
 
لاَ تُؤْذِى امْرَأَةٌ زَوْجَهَا فِى الدُّنْيَا إِلاَّ قَالَتْ زَوْجَتُهُ مِنَ الْحُورِ الْعِينِ لاَ تُؤْذِيهِ قَاتَلَكِ اللَّهُ فَإِنَّمَا هُوَ عِنْدَكِ دَخِيلٌ يُوشِكُ أَنْ يُفَارِقَكِ إِلَيْنَا
“ഭൗതികലോകത്ത് ഒരു സ്ത്രീ തന്റെ ഭർത്താവിനെ ദ്രോഹിച്ചാൽ ഹൂറുൽഈനിലെ അയാളുടെ ഇണപറയുകതന്നെ ചെയ്യും: “നീ അദ്ദേഹത്തെ ദ്രോഹിക്കാതെ. അല്ലാഹു നിന്നെ ശപിക്കട്ടെ. അദ്ദേഹം നിന്റെ അടുക്കൽ വന്നിറങ്ങിയ അഥിതി മാത്രമാണ്; അദ്ദേഹം നിന്നോട് വിടചൊല്ലി ഞങ്ങളിലേക്ക് എത്തിപ്പെടാറായി” 
 
സ്വർഗ്ഗീയ സ്ത്രീകളിൽ ശ്രേഷ്ഠവതികൾ
 
സ്വർഗ്ഗീയ മഹതികളിൽ അതിമഹത്വമുള്ളവർ നാലുപേരാണെന്ന് ഹദീഥിൽ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്. അബ്ദുല്ലാഹ് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
خَطَّ رَسُولُ اللَّهِ ‎ﷺ  فِي الأَرْضِ أَرْبَعَةَ أَخْطُطٍ، ثُمَّ قَالَ:تَدْرُونَ مَا هَذَا؟ قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ رَسُولُ اللَّهِ ‎ﷺ  :أَفْضَلُ نِسَاءِ أَهْلِ الْجَنَّةِ: خَدِيجَةُ بنتُ خُوَيْلِدٍ , وَفَاطِمَةُ بنتُ مُحَمَّدٍ , وَمَرْيَمُ بنتُ عِمْرَانَ , وَآسِيَةُ بنتُ مُزَاحِمٍ امْرَأَةُ فِرْعَوْنَ.
“അല്ലാഹുവിന്റെ റസൂൽ ഭൂമിയിൽ നാല് വരകൾ വരച്ചു. ശേഷം പറഞ്ഞു: നിങ്ങൾക്കറിയുമോ ഇത് എന്താണെന്ന് ? അവർ പറഞ്ഞു: “അല്ലാഹുവിനും അവന്റെ റസൂലിനും കൂടുതൽ അറിയാം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: “സ്വർഗ്ഗാർഹരായ സ്ത്രീകളിൽ ശ്രേഷ്ഠർ ഖദീജാ ബിൻത് ഖുവയ്ലിദ്, ഫാത്വിമഃ ബിൻത് മുഹമ്മദ്, മർയം ബിൻത് ഇംറാൻ, ഫിർഔന്റെ ഭാര്യ ആസിയ ബിൻത് മുസാഹിമുമാണ്.”
മറ്റൊരു റിപ്പോർട്ടിൽ:
أَتَدْرُونَ لِمَ خَطَطْتُ هَذِهِ الْخُطُوطَ ؟ قَالُوا: لاَ. قَالَ: أَفْضَلُ نِسَاءِ الْجَنَّةِ أَرْبَعٌ 
“നിങ്ങൾക്കറിയുമോ ഞാൻ ഈ വരകൾ വരച്ചത് എന്തിനാണെന്ന്? അവർ പറഞ്ഞു: ഇല്ല. തിരുമേനി ‎ﷺ  പറഞ്ഞു: “സ്വർഗ്ഗീയ സ്ത്രീ കളിൽ ശ്രേഷ്ഠർ നാലുപേരാണ്…”
 
സ്വർഗ്ഗത്തിൽ സ്ത്രീകളുടെ നേതാക്കൾ
സ്വർഗ്ഗത്തിൽ സ്ത്രീകളിലെ നാല് ശ്രേഷ്ഠർ തന്നെയാണ് അവിടെ നേതാക്കളും. ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽ നിന്നും മറ്റും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
سَيِّداتُ نِسَاءِ أَهْلِ الْجَنَّةِ بَعْدَ مَرْيَمَ بنتِ عِمْرَانَ، فَاطِمَةُ، وَخَدِيجَةُ، وَآسِيَةُ امْرَأَةُ فِرْعَوْنَ
“മർയം ബിൻത് ഇംറാനുശേഷം സ്വർഗ്ഗവാസികളായ സ്ത്രീകളുടെ നേതാക്കൾ, ഫാത്വിമയും ഖദീജയും ഫിർഔന്റെ ഭാര്യ ആസിയ ബിൻത് മുസാഹിമുമാണ്”.  
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: 
فَاطِمَةُ سَيِّدَةُ نِسَاءِ أَهْلِ الْجَنَّةِ 
“ഫാത്വിമത്ത്, സ്വർഗ്ഗവാസികളുടെ സ്ത്രീകൾക്ക് നേതാവാണ്” 
(ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts