ആരാധ്യന്മാരും  ആരാധിച്ചിരുന്നവരും (പരലോകത്ത്)

THADHKIRAH

ആരാധിച്ചിരുന്നവർ ആരാധ്യന്മാരെ നോക്കി തർക്കിക്കുന്നത് അല്ലാഹു വിശദീകരിക്കുന്നത് ഇപ്രകാരമാണ്. 
وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ ‎﴿٩١﴾‏ وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ ‎﴿٩٢﴾‏ مِن دُونِ اللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ ‎﴿٩٣﴾‏ فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ ‎﴿٩٤﴾‏ وَجُنُودُ إِبْلِيسَ أَجْمَعُونَ ‎﴿٩٥﴾‏ قَالُوا وَهُمْ فِيهَا يَخْتَصِمُونَ ‎﴿٩٦﴾‏ تَاللَّهِ إِن كُنَّا لَفِي ضَلَالٍ مُّبِينٍ ‎﴿٩٧﴾‏ إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ ‎﴿٩٨﴾‏ وَمَا أَضَلَّنَا إِلَّا الْمُجْرِمُونَ ‎﴿٩٩﴾
ദുർമാർഗ്ഗികൾക്ക് നരകം തുറന്നുകാണിക്കപ്പെടുന്നതുമാണ്.  അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങൾ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?  അല്ലാഹുവിനു പുറമെ. അവർ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ? തുടർന്ന് അവരും (ആരാധ്യന്മാർ) ആ ദുർമാർഗ്ഗികളും അതിൽ (നരകത്തിൽ) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്.  ഇബ്ലീസിന്റെ മുഴുവൻ സൈന്യങ്ങളും.  അവിടെ വെച്ച് അന്യോന്യം വഴക്ക് കൂടിക്കൊണ്ടിരിക്കെ അവർ പറയും: അല്ലാഹുവാണ സത്യം! ഞങ്ങൾ വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു. നി ങ്ങൾക്ക് ഞങ്ങൾ ലോകരക്ഷിതാവിനോട് തുല്യത കൽപിക്കുന്ന സമയത്ത്.  ഞങ്ങളെ വഴിപിഴപ്പിച്ചത് ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല.  (സൂറത്തുശ്ശുഅറാഅ്: 91-99)
തങ്ങൾ ആരാധിക്കപ്പെടുന്നതിൽ അതൃപ്തരും അല്ലെങ്കിൽ അറിയപ്പെടാത്ത നിലക്ക് ആരാധിക്കപ്പെട്ടവരും തങ്ങളെ ആരാധിച്ചിരുന്നവരിൽനിന്ന് നിരുത്തരവാദികളാകും. അവരുടെ ജൽപ്പനങ്ങളെ കളവാക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞു:
 
وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَائِكَةِ أَهَٰؤُلَاءِ إِيَّاكُمْ كَانُوا يَعْبُدُونَ ‎﴿٤٠﴾‏ قَالُوا سُبْحَانَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا يَعْبُدُونَ الْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ ‎﴿٤١﴾
അവരെ മുഴുവൻ അവൻ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയ മാകുന്നു.) എന്നിട്ട് അവൻ മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഇക്കൂട്ടർ ആരാധിച്ചിരുന്നത്? അവർ പറയും: നീ എത്ര പരിശുദ്ധൻ! നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാൽ അവർ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത് അവരിൽ അധികപേരും അവരിൽ (ജിന്നുകളിൽ) വിശ്വസിക്കുന്നവരത്രെ. (സൂറത്തുസ്സബഅ്: 40,41)
وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِن دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ‎﴿١١٦﴾‏ مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ‎﴿١١٧﴾
അല്ലാഹു പറയുന്ന സന്ദർഭവും (ശ്രദ്ധിക്കുക.) മർയമിന്റെ മകൻ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിൻ. എന്ന് നീയാണോ ജനങ്ങളോ ട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധൻ! എനിക്ക് (പറയാൻ) യാതൊരു അവകാശവുമില്ലാത്തത് ഞാൻ പറയാവ തല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീർച്ചയായും നീ തന്നെയാണ് അദൃശ്യ കാര്യങ്ങൾ അറിയുന്നവൻ. നീ എന്നോട് കൽപിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാൻ അവരുടെമേൽ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂർണ്ണമായി ഏറ്റെടുത്തപ്പോൾ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവൻ. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.  (സൂറ ത്തുൽമാഇദഃ 116, 117)
وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا مَكَانَكُمْ أَنتُمْ وَشُرَكَاؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَاؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ ‎﴿٢٨﴾‏ فَكَفَىٰ بِاللَّهِ شَهِيدًا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَافِلِينَ ‎﴿٢٩﴾‏ هُنَالِكَ تَبْلُو كُلُّ نَفْسٍ مَّا أَسْلَفَتْ ۚ وَرُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ ‎﴿٣٠﴾
അവരെയെല്ലാം നാം ഒരുമിച്ചുകൂട്ടുകയും, എന്നിട്ട് ബഹുദൈവ വിശ്വാസികളോട് നിങ്ങളും നിങ്ങൾ പങ്കാളികളായി ചേർത്തവരും അവിടെത്തന്നെ നിൽക്കൂ. എന്ന് പറയുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) അനന്തരം നാം അവരെ തമ്മിൽ വേർപ്പെടുത്തും. അവർ പങ്കാളികളായി ചേർത്തവർ പറയും: നിങ്ങൾ ഞങ്ങളെയല്ല ആരാധിച്ചിരുന്നത്. അതിനാൽ ഞങ്ങൾക്കും നിങ്ങൾക്കു മിടയിൽ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങൾ തീർത്തും അറിവില്ലാത്തവരായിരുന്നു.  അവിടെവെച്ച് ഓരോ ആത്മാവും അത് മുൻകൂട്ടി ചെയ്തത് പരീക്ഷിച്ചറിയും. അവരുടെ യഥാർത്ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക് അവർ മടക്കപ്പെടുകയും, അവർ പറഞ്ഞുണ്ടാക്കിയിരുന്നതെല്ലാം അവരിൽ നിന്ന് തെറ്റിപ്പോകുകയും ചെയ്യുന്നതാണ്.
(സൂറത്തുയൂനുസ്: 28,29,30)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts