ബന്ധങ്ങൾ മുറിക്കുന്നതും അകറ്റുന്നതും

THADHKIRAH

 
അന്ത്യനാളിന്റെ സംഭവ്യതയോടെ കുടുംബ ബന്ധങ്ങൾ മുറിഞ്ഞുപോകും. അല്ലാഹു പറയുന്നു:
فَإِذَا نُفِخَ فِي الصُّورِ فَلَا أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَاءَلُونَ ‎﴿١٠١﴾
എന്നിട്ട് കാഹളത്തിൽ ഊതപ്പെട്ടാൽ അന്ന് അവർക്കിടയിൽ കുടുംബ ബന്ധങ്ങളൊന്നുമുണ്ടായിരിക്കുകയില്ല. അവർ അന്യോന്യം അന്വേഷിക്കുകയുമില്ല.   (സൂറത്തുൽമുഅ്മിനൂൻ: 101)
ബന്ധക്കാരിൽനിന്നും ഇഷ്ടക്കാരിൽനിന്നും അകന്നോടി സ്വന്തത്തിന്റെ കാര്യത്തിൽ വ്യാപൃതനാകുന്ന മനുഷ്യൻ നെട്ടോട്ടത്തിലാകും. അല്ലാഹു പറയുന്നു:
 فَإِذَا جَاءَتِ الصَّاخَّةُ ‎﴿٣٣﴾‏ يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ‎﴿٣٤﴾‏ وَأُمِّهِ وَأَبِيهِ ‎﴿٣٥﴾‏ وَصَاحِبَتِهِ وَبَنِيهِ ‎﴿٣٦﴾‏ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ‎﴿٣٧﴾‏
എന്നാൽ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാൽ. അതായത് മനുഷ്യൻ തന്റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം. തന്റെ മാതാവിനെയും പിതാവിനെയും. തന്റെ ഭാര്യയെയും മക്കളെയും. അവരിൽപ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ)വിഷയം അന്ന് ഉണ്ടായിരിക്കും.(സൂറത്തുഅബസഃ :33-37)
 يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ وَاخْشَوْا يَوْمًا لَّا يَجْزِي وَالِدٌ عَن وَلَدِهِ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِ شَيْئًا ۚ إِنَّ وَعْدَ اللَّهِ حَقٌّ ۖ 
മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു….  (സൂറത്തുലുക്വ്മാൻ: 33)
ഇഷ്ടക്കാരയവർ തന്റെ ദൃഷ്ടിക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ പോലും അവരോട് ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്യാത്തവിധം മനുഷ്യർ ആത്മ രക്ഷക്കുവേണ്ടിയുള്ള പെടാപാടിലായിരിക്കും. അല്ലാഹു പറയുന്നു:
 يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ ‎﴿٨﴾‏ وَتَكُونُ الْجِبَالُ كَالْعِهْنِ ‎﴿٩﴾‏ وَلَا يَسْأَلُ حَمِيمٌ حَمِيمًا ‎﴿١٠﴾‏ يُبَصَّرُونَهُمْ ۚ…
ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!  പർവ്വത ങ്ങൾ കടഞ്ഞരോമം പോലെയും.  ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റ ബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല.  അവർക്ക് അന്യോന്യം കാണിക്കപ്പെടും… (സൂറ ത്തുൽമആരിജ്: 8-11)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts