അന്ത്യനാളിന്റെ ഭയാനകത

THADHKIRAH

അന്ത്യനാളിന്റെ കാര്യങ്ങൾ കഠിനവും അവസ്ഥകൾ ഭീകരവും വാർത്തകൾ ഭീതിജനകവുമാണ്. അതിന്റെ ഭയാനകതയെ വിളിച്ചറിയിക്കുന്നതും വിശുദ്ധ ക്വുർആൻ വിവരിച്ചതുമായ ഏതാനും ശൈലികളാണ് വരും അദ്ധ്യായങ്ങളിൽ ഉണർത്തുന്നത്.
 
 
ഭാരമേറിയത്, ഭീകരമായത്
അന്ത്യനാളിന്റെ സൃഷ്ടാവും അതിലെ അവസ്ഥകളെ സൂ ക്ഷ്മമായി അറിയുന്നവനുമായ അല്ലാഹു ആ നാളിനെ വർണ്ണി ക്കുന്നത് നോക്കൂ: 
أَلَا يَظُنُّ أُولَٰئِكَ أَنَّهُم مَّبْعُوثُونَ ‎﴿٤﴾‏ لِيَوْمٍ عَظِيمٍ ‎﴿٥﴾‏ يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ ‎﴿٦﴾‏
അക്കൂട്ടർ വിചാരിക്കുന്നില്ലേ; തങ്ങൾ എഴുന്നേൽപിക്കപ്പെടുന്നവരാണെന്ന്?  ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്  അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങൾ എഴുന്നേറ്റ് വരുന്ന ദിവസം. (സൂറ ത്തുൽമുത്വഫ്ഫിഫീൻ: 4,5,6)
إِنَّ هَٰؤُلَاءِ يُحِبُّونَ الْعَاجِلَةَ وَيَذَرُونَ وَرَاءَهُمْ يَوْمًا ثَقِيلًا ‎﴿٢٧﴾
തീർച്ചയായും ഇക്കൂട്ടർ ക്ഷണികമായ ഐഹികജീവിതത്തെ ഇ ഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവർ തങ്ങളുടെ പുറകിൽ വിട്ടുകളയുകയും ചെയ്യുന്നു.  (സൂറത്തുൽഇൻ സാൻ: 27)
 فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ ‎﴿٩﴾‏ عَلَى الْكَافِرِينَ غَيْرُ يَسِيرٍ ‎﴿١٠﴾
അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.  സത്യനി ഷേധികൾക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം! (സൂറത്തുൽ മുദ്ദഥിർ: 9,10)
 
ഭയാനകം, ഭീതിജനകം
അന്ത്യനാളിന്റെ ഭീതിയാൽ ഗർഭിണികൾ പ്രസവിക്കുകയും മുലയൂട്ടുന്ന മാതാക്കൾ കുഞ്ഞുങ്ങളെ മറന്നിടുകയും മനുഷ്യരു ടെ അവസ്ഥകൾ ലഹരി ബാധിച്ചതുപോലെയാവുകയും ചെയ്യുമെ ന്ന് വിശുദ്ധ ക്വുർആൻ ഉണർത്തുന്നു. അല്ലാഹു പറയുന്നു:
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ ‎﴿١﴾‏ يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَٰكِنَّ عَذَابَ اللَّهِ شَدِيدٌ ‎﴿٢﴾‏ 
മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീർച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങൾ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താൻ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗർഭവതിയായ ഏതൊരു സ്ത്രീയും തന്റെ ഗർഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാർത്ഥത്തിൽ) അവർ ലഹരി ബാധിച്ചവരല്ല. പക്ഷെ, അല്ലാഹുവിന്റെ ശിക്ഷ കഠിനമാകുന്നു. (സൂറത്തുൽഹജ്ജ്: 1,2)
കണ്ണുകൾ തുറിച്ചുനോക്കും. ഭീതിയുടെ ആധിക്യത്താൽ ഇമവെട്ടാതെയും തിരിഞ്ഞ് നോക്കാതെയും ദൃഷ്ടികൾ മാനത്തേ ക്കുയരും. ഒന്നും ഉൾകെള്ളുവാനും ആലോചിക്കുവാനും കഴിയാ ത്ത വിധം ഹൃദയങ്ങൾ കാലിയാകും. അല്ലാഹു പറയുന്നു:
وَلَا تَحْسَبَنَّ اللَّهَ غَافِلًا عَمَّا يَعْمَلُ الظَّالِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ ‎﴿٤٢﴾‏ مُهْطِعِينَ مُقْنِعِي رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْئِدَتُهُمْ هَوَاءٌ ‎﴿٤٣﴾
അക്രമികൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകൾ തള്ളി പ്പോകുന്നഒരു (ഭയാനകമായ) ദിവസംവരെ അവർക്ക് അവൻ സ മയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്. (അന്ന്) ബദ്ധപ്പെട്ട് ഓടിക്കൊണ്ടും, തലകൾ ഉയർത്തിപ്പിടിച്ചുകൊണ്ടും (അവർ വരും) അവരുടെ ദൃഷ്ടികൾ അവരിലേക്ക് തിരിച്ചുവരികയില്ല. അവരുടെ മനസ്സുകൾ ശൂന്യവുമായിരിക്കും. (സൂറത്തുഇബ്റാഹീം: 42,43)
പേടിയുടെ കാഠിന്യത്താൽ ഹൃദയം അതിന്റെ സ്ഥാനം തെറ്റി തൊണ്ടയിൽ കുടുങ്ങും. അല്ലാഹു പറയുന്നു:
وَأَنذِرْهُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ كَاظِمِينَ ۚ مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ ‎﴿١٨﴾
ആസന്നമായ ആ സംഭവത്തിന്റെ ദിവസത്തെപ്പറ്റി നീ അവർക്ക് മുന്നറിയിപ്പു നൽകുക. അതായത് ഹൃദയങ്ങൾ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവർ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദർഭം. അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർശകനായോ ആരും തന്നെയില്ല. (സൂറത്തുഗാഫിർ: 18)
തെറ്റുകളൊന്നും പ്രവൃത്തിക്കാത്ത കുരുന്നുകൾ പോലും ആ ദിനത്തിന് സാക്ഷികളായാൽ അവർ നരബാധിതരാകും. അല്ലാഹു പറയുന്നു:
فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًا يَجْعَلُ الْوِلْدَانَ شِيبًا ‎﴿١٧﴾‏ السَّمَاءُ مُنفَطِرٌ بِهِ ۚ كَانَ وَعْدُهُ مَفْعُولًا ‎﴿١٨﴾‏
എന്നാൽ നിങ്ങൾ അവിശ്വസിക്കുകയാണെങ്കിൽ, കുട്ടികളെ നരച്ചവരാക്കിത്തീർക്കുന്ന ഒരു ദിവസത്തെ നിങ്ങൾക്ക് എങ്ങനെ സൂക്ഷിക്കാനാവും? അതു നിമിത്തം ആകാശം പൊട്ടിപ്പിളരുന്നതാണ്. അല്ലാഹുവിന്റെ വാഗ്ദാനം പ്രാവർത്തികമാക്കപ്പെടുന്നതാകുന്നു.  (സൂറത്തുൽമുസ്സമ്മിൽ: 17, 18)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts