പുനർജന്മത്തേയും ഉയിർത്തെഴുന്നേൽപ്പിനേയും വിവിധ കാലഘട്ടങ്ങളിലായി പല ജനവിഭാഗങ്ങളും കളവാക്കിയിട്ടുണ്ട്. അവരിൽ ചിലർ അതിനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും തിരുദൂതന്മാർ പ്രവചിച്ചതനുസരിച്ചോ വിവരിച്ച രീതിയിലോ അല്ല അവരുടെ അംഗീകാരവും വിശ്വാസവും.
ഇത്തരം വ്യാജവാദികളെ അല്ലാഹു ആക്ഷേപിക്കുകയും അവിശ്വാസികളെന്ന് പ്രഖ്യാപിക്കുകയും ശക്തമായ താക്കീത് അവർക്ക് നൽകുകയും ചെയ്തത് വിശുദ്ധ ക്വുർആനിൽ നമുക്ക് വായിക്കാം. അല്ലാഹു പറഞ്ഞു:
۞ وَإِن تَعْجَبْ فَعَجَبٌ قَوْلُهُمْ أَإِذَا كُنَّا تُرَابًا أَإِنَّا لَفِي خَلْقٍ جَدِيدٍ ۗ أُولَٰئِكَ الَّذِينَ كَفَرُوا بِرَبِّهِمْ ۖ وَأُولَٰئِكَ الْأَغْلَالُ فِي أَعْنَاقِهِمْ ۖ وَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٥﴾
നീ അത്ഭുതപ്പെടുന്നുവെങ്കിൽ അവരുടെ ഈ വാക്കത്രെ അ ത്ഭുതകരമായിട്ടുള്ളത്. ഞങ്ങൾ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ? അക്കൂട്ടരാണ് തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിച്ചവർ. അക്കൂട്ടരാണ് കഴുത്തുകളിൽ വിലങ്ങുകളുള്ളവർ. അക്കുട്ടരാണ് നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. (സൂറത്തുർറഅ്ദ്: 5)
وَقَالُوا إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ ﴿٢٩﴾ وَلَوْ تَرَىٰ إِذْ وُقِفُوا عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَٰذَا بِالْحَقِّ ۚ قَالُوا بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ ﴿٣٠﴾
അവർ പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരുമല്ല എന്ന്. അവർ അവരുടെ രക്ഷിതാവിന്റെ മുമ്പിൽ നിർത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കിൽ! അവൻ ചോദിക്കും.: ഇത് യഥാർത്ഥം തന്നെയല്ലേ? അവർ പറയും: അതെ; ഞങ്ങളുടെ രക്ഷി താവിനെ തന്നെയാണ സത്യം. അവൻ പറയും: എന്നാൽ നിങ്ങൾ അവിശ്വസിച്ചു കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക. (സൂറത്തുൽഅൻആം: 29,30)
وَقَالُوا أَإِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا ﴿٤٩﴾ ۞ قُلْ كُونُوا حِجَارَةً أَوْ حَدِيدًا ﴿٥٠﴾ أَوْ خَلْقًا مِّمَّا يَكْبُرُ فِي صُدُورِكُمْ ۚ فَسَيَقُولُونَ مَن يُعِيدُنَا ۖ قُلِ الَّذِي فَطَرَكُمْ أَوَّلَ مَرَّةٍ ۚ فَسَيُنْغِضُونَ إِلَيْكَ رُءُوسَهُمْ وَيَقُولُونَ مَتَىٰ هُوَ ۖ قُلْ عَسَىٰ أَن يَكُونَ قَرِيبًا ﴿٥١﴾
അവർ പറഞ്ഞു: നാം എല്ലുകളും ജീർണാവശിഷ്ടങ്ങളുമായിക്കഴി ഞ്ഞാൽ തീർച്ചയായും നാം പുതിയൊരു സൃഷ്ടിയായി ഉയിർത്തഴുന്നേൽപിക്കപ്പെടുന്നതാണോ? (നബിയേ,) നീ പറയുക: നിങ്ങൾ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കിൽ നിങ്ങളുടെ മനസ്സുകളിൽ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക (എന്നാലും നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടും) അപ്പോൾ, ആരാണ് ഞങ്ങളെ (ജീവിതത്തിലേക്ക്) തിരിച്ച് കൊണ്ട് വരിക? എന്ന് അവർ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവൻ തന്നെ എന്ന് നീ പറയുക. അപ്പോൾ നിന്റെ നേരെ ( നോക്കിയിട്ട്) അവർ തലയാട്ടിക്കൊണ്ട് പറയും: എപ്പോഴായിരി ക്കും അത്? നീ പറയുക അത് അടുത്ത് തന്നെ ആയേക്കാം. (സൂറത്തുൽഇസ്റാഅ്: 49,50,51)
അബ്ദുൽ ജബ്ബാർ അബ്ദുല്ല