അന്ത്യനാളിന്റെ പേരുകൾ

THADHKIRAH

 ഇഹലോകത്തിന് അവസാനം കുറിക്കുന്ന ദിവസത്തിന് അല്ലാഹു ധാരാളം പേരുകൾ വിളിച്ചിരിക്കുന്നു. ആ അന്ത്യനാളിന് ധാരാളം നാമകരണങ്ങൾ നൽകപ്പെട്ടതിലെ യുക്തിയും രഹസ്യവും ഉണർത്തിക്കൊണ്ട് ഇമാം ക്വുർത്ത്വുബി  പറഞ്ഞു: “കാര്യം ഗൗരവമായതിനെല്ലാം വർണ്ണനകൾ കൂടുകയും പേരുകൾ പെരുകുകയും ചെയ്യും. അറബിഭാഷയിൽ ഇത് ധാരളമായി കാണാം. അറബികളിൽ വാളിനുള്ള സ്ഥാനം മഹത്വമാവുകയും ഉപയോഗവും പ്രയോഗവും ഗൗരവമാവു കയും ചെയ്തതിനാൽ അതിന് അഞ്ഞൂറ് പേരുകൾ വിളിച്ചു. ഇതുപോലെ മറ്റ് വസ്തുക്കളുമുണ്ട്. അന്ത്യനാളിന്റെ കാര്യം ഗൗരവമാവുകയും ഭീകരത കഠിനമാവുകയും ചെയ്യുന്നതാക യാൽ, അല്ലാഹു വിശുദ്ധ ക്വുർആനിൽ അതിന് ധാരാളം നാമങ്ങൾ വെക്കുകയും പലതരം വിശേഷണങ്ങൾ വിവരിക്കു കയും ചെയ്തു. ”ഈ അദ്ധ്യായത്തിൽ പരലോകത്തിന് പറയപ്പെട്ട പ്രസിദ്ധമായ പേരുകളും ആ പേരുകളെ അറിയി ക്കുന്ന ഓരോ ആയത്തുകളും നാമകരണം അർത്ഥമാക്കുന്ന ആശയങ്ങളും നൽകുന്നു.
 
യൗമുൽക്വിയാമഃ
അല്ലാഹു പറഞ്ഞു:
اللَّهُ لَا إِلَٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۗ
അല്ലാഹു- അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. ഉയിർ ത്തെഴുന്നേൽപിന്റെ ദിവസത്തേക്ക് അവൻ നിങ്ങളെയെല്ലാം ഒരു മിച്ചു കൂട്ടുക തന്നെ ചെയ്യും. അതിൽ സംശയമേ ഇല്ല… (സൂറത്തു ന്നിസാഅ്: 87)
വിശുദ്ധക്വുർആനിൽ എഴുപത് ആയത്തുകളിൽ ഈ നാമം വന്നിട്ടുണ്ട്. എഴുന്നേൽപ്പിന്റെ നാൾ എന്നാണ് അത് അർത്ഥമാക്കുന്നത്. മനുഷ്യർ ഉയിർത്തെഴുന്നേൽക്കുകയും ഏറെ ഗൗരവമേറിയ വിഷയങ്ങൾ അരങ്ങേറുകയും ചെയ്യുന്ന നാളാണല്ലോ അന്ത്യനാൾ. 
 
അൽയൗമുൽ ആഖിർ
അല്ലാഹു പറഞ്ഞു:
 إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ ۖ 
അല്ലാഹുവിന്റെ പള്ളികൾ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിർവ്വഹിക്കുകയും, സകാത്ത് നൽകുകയും അല്ലാഹുവെയ ല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവർ മാത്രമാണ്… (സൂറത്തു ത്തൗബഃ : 18)
അന്ത്യനാളിനപ്പുറം നാളുകളില്ല. അതിനാലാണ് അൽയൗമുൽ ആഖിർ (ഒടുക്കത്തെ നാൾ) എന്ന് അതിന് നാമം വന്നത്. പല വചനങ്ങളിൽ അന്ത്യനാളിന് ഈ നാമം വന്നിട്ടുണ്ട്. 
 
അൽആഖിറഃ
അല്ലാഹു പറഞ്ഞു:
۞ فَلْيُقَاتِلْ فِي سَبِيلِ اللَّهِ الَّذِينَ يَشْرُونَ الْحَيَاةَ الدُّنْيَا بِالْآخِرَةِ ۚ 
ഇഹലോകജീവിതത്തെ(ആഖിറത്തിന്)പരലോകജീവിതത്തിന് പകരം വിൽക്കാൻ തയ്യാറുള്ളവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യട്ടെ….  (സൂറത്തുന്നിസാഅ് : 74)
ഇഹലോകത്തെ കൂടാതെ മനുഷ്യന് വസിക്കുവാനുള്ള മറ്റൊരു ലോകമാണ് പരലോകം. അതിനാലാണ് അൽആഖിറഃ എന്ന നാമം അതിന് നൽകപ്പെട്ടത്.
 
അദ്ദാറുൽ ആഖിറഃ
അല്ലാഹു പറഞ്ഞു:
 تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا ۚ
ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാ കുന്നു ആഅദ്ദാറുൽ ആഖിറഃ(പാരത്രിക ഭവനം) നാം ഏർപെടുത്തി കൊടുക്കുന്നത്….  (സൂറത്തുൽ ക്വസ്വസ്വ് : 83)
 
ഇഹലോകമാകുന്ന ഭവനത്തിനപ്പുറം  മനുഷ്യന് താമസിക്കുവാനുള്ള മറ്റൊരു ഭവനമാണ് പരലോകം.
 
അസ്സാഅഃ
അല്ലാഹു പറഞ്ഞു:
وَإِنَّ السَّاعَةَ لَآتِيَةٌ ۖ فَاصْفَحِ الصَّفْحَ الْجَمِيلَ ‎﴿٨٥﴾
…തീർച്ചയായും അസ്സാഅഃ(അന്ത്യസമയം) വരുക തന്നെ ചെയ്യും.  അതിനാൽ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടു ക്കുക….  (സൂറത്തുൽ ഹിജ്ർ: 85) 
സമയത്തിന് അറബിയിലുള്ള പ്രയോഗമാണ് സാഅത്ത് എന്നത്. അലിഫും ലാമും ചേർന്ന അൽ എന്ന അവ്യയം അതി നോടു ചേർന്ന് അസ്സാഅഃ എന്ന് പ്രയോഗിക്കുമ്പോൾ ഈ സമ യം, ഇപ്പോൾ എന്നെല്ലാം അത് അർത്ഥമാക്കും. വളരെ പെട്ടെന്നും അടുത്തും സംഭവിക്കുന്നതിനാലായിരിക്കാം അന്ത്യ നാളിന് ഇൗ നാമം നൽകപ്പെട്ടത്.
 
യൗമുൽ ബഅ്ഥ്
അല്ലാഹു പറഞ്ഞു:
 وَقَالَ الَّذِينَ أُوتُوا الْعِلْمَ وَالْإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّهِ إِلَىٰ يَوْمِ الْبَعْثِ ۖ فَهَٰذَا يَوْمُ الْبَعْثِ 
വിജ്ഞാനവും വിശ്വാസവും നൽകപ്പെട്ടവർ ഇപ്രകാരം പറയു ന്നതാണ്: അല്ലാഹുവിന്റെ രേഖയിലുള്ള പ്രകാരം യൗമുൽ ബഅ്ഥു വരെ (ഉയിർത്തെഴുന്നേൽപിന്റെ നാളുവരെ) നിങ്ങൾ കഴിച്ചു കൂട്ടിയിട്ടുണ്ട്. എന്നാൽ ഇതാ ഉയിർത്തെഴുന്നേൽപിന്റെ നാൾ…. (സൂറത്തുർറൂം: 56) 
മരിച്ച് മൺമറഞ്ഞവരേയും നാശംവരിച്ചവരേയുമെല്ലാം അല്ലാഹു പുനരുജ്ജീവിപ്പിക്കുകയും ഉയിർത്തെഴുന്നേൽപ്പി ക്കുകയും ചെയ്യുന്ന നാളാണ് അന്ത്യനാൾ. യൗമുൽബഅ്ഥ് എന്നാൽ ഉയിർന്നേൽപ്പിന്റെ നാൾ എന്നാണ് അർത്ഥം.
 
യൗമുൽഖുറൂജ്
അല്ലാഹു പറഞ്ഞു:

 يَوْمَ يَسْمَعُونَ الصَّيْحَةَ بِالْحَقِّ ۚ ذَٰلِكَ يَوْمُ الْخُرُوجِ ‎﴿٤٢﴾

അതായത് ആ ഘോരശബ്ദം യഥാർത്ഥമായും അവർ കേൾക്കുന്ന ദിവസം. അതത്രെ യൗമുൽഖുറൂജ്(ഖബ്റുകളിൽ നിന്നുള്ള പുറപ്പാടിന്റെ ദിവസം.) (സൂറത്തുൽക്വാഫ്: 42)

സ്വൂറിൽ(കാഹളത്തിൽ) ഉൗതപ്പെട്ടാൽ അടിയാറുകൾ ക്വബ്റുകളിൽ നിന്ന് ഉണർന്നെഴുന്നേറ്റ് തത്രപ്പെട്ടുള്ള പുറപ്പാടി ലായി. യൗമുൽഖുറൂജ് എന്നാൽ പുറപ്പാടിന്റെ നാൾ എന്നാണ് അർത്ഥം.

 
അൽക്വാരിഅഃ
അല്ലാഹു പറഞ്ഞു:
الْقَارِعَةُ ‎﴿١﴾‏ مَا الْقَارِعَةُ ‎﴿٢﴾‏ وَمَا أَدْرَاكَ مَا الْقَارِعَةُ ‎﴿٣﴾‏ يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ ‎﴿٤﴾‏ 
അൽക്വാരിഅഃ (ഭയങ്കരമായ ആ സംഭവം). ഭയങ്കരമായ സംഭവം എന്നാൽ എന്താകുന്നു? ഭയങ്കരമായ സംഭവമെന്നാൽ എന്താണെന്ന് നിനക്കറിയുമോ? മനുഷ്യന്മാർ ചിതറപ്പെട്ട പാറ്റകളെ പ്പോലെ ആകുന്ന ദിവസം! (സൂറത്തുൽ ക്വാരിഅഃ : 14)
ശക്തമായി മുട്ടുന്നത്, ഇടിക്കുന്നത് എന്നൊക്കെയാണ് ഈ നാമം അർത്ഥമാക്കുന്നത്. അന്ത്യനാളിന്റെ ഭീകരത ആളുക ളുടെ കണ്ണിനേയും കാതിനേയും ക്വൽബിനേയും ഒരുപോലെ അടിക്കുകയും അടക്കുകയും ചെയ്യുന്നതാണല്ലോ.
 
യൗമുൽഫസ്വ്ൽ
അല്ലാഹു പറഞ്ഞു:

هَٰذَا يَوْمُ الْفَصْلِ الَّذِي كُنتُم بِهِ تُكَذِّبُونَ ‎﴿٢١﴾

അതെ; നിങ്ങൾ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന യൗമുൽ ഫസ്വ്ൽ (നിർണ്ണായകമായ തീരുമാനത്തിന്റെ ദിവസം) അതത്രെ ഇത്. (സൂറത്തുസ്സ്വാഫ്ഫാത്ത് : 21)
അന്ത്യനാളിൽ അല്ലാഹു അടിയാറുകൾക്കിടയിൽ അ വർ തർക്കിക്കുകയും ഭിന്നിക്കുകയും ചെയ്തിരുന്ന വിഷയങ്ങ ളിൽ തീർപ്പു കൽപ്പിക്കുകയും വിധിക്കുകയും ചെയ്യുന്നതിലാണ് അന്ത്യനാളിന് യൗമുൽഫസ്വ്ൽ അഥവാ വിധിതീർപ്പ് കൽപ്പി ക്കുന്ന ദിനമെന്ന് പേര് വന്നത്.

 
യൗമുദ്ദീൻ
അല്ലാഹു പറഞ്ഞു:

وَإِنَّ الْفُجَّارَ لَفِي جَحِيمٍ ‎﴿١٤﴾‏ يَصْلَوْنَهَا يَوْمَ الدِّينِ ‎﴿١٥﴾‏ وَمَا هُمْ عَنْهَا بِغَائِبِينَ ‎﴿١٦﴾‏ وَمَا أَدْرَاكَ مَا يَوْمُ الدِّينِ ‎﴿١٧﴾‏ ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ ‎﴿١٨﴾‏ يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّهِ ‎﴿١٩﴾‏

തീർച്ചയായും ദുർമാർഗ്ഗികൾ ജ്വലിക്കുന്ന നരകാഗ്നിയിൽ തന്നെയായിരിക്കും യൗമുദ്ദീനിൽ (പ്രതിഫലത്തിന്റെ നാളിൽ) അവരതിൽ കടന്ന് എരിയുന്നതാണ്. അവർക്ക് അതിൽ നിന്ന് മാറി നിൽക്കാനാവില്ല. പ്രതിഫലനടപടിയുടെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ? വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ? ഒരാൾക്കും മറ്റൊരാൾക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേദിവസം കൈകാര്യകർത്തൃത്വം അല്ലാഹു വിന്നായിരിക്കും. (സൂറത്തുൽ ഇൻഫിത്വാർ : 14-19)

വിചാരണയുടേയും പ്രതിഫലത്തിന്റേയും ദിനം എന്നതാണ് ഈ നാമം അർത്ഥമാക്കുന്നത്. സൃഷ്ടിജാലങ്ങളെ വിചാരണക്കെടുത്ത് അർഹിക്കുന്ന പ്രതിഫലം അവർക്ക് നൽകുവാനുള്ള വേദിയാണ് പരലോകം.
 
അസ്സ്വാഖഃ
അല്ലാഹു പറഞ്ഞു:

فَإِذَا جَاءَتِ الصَّاخَّةُ ‎﴿٣٣﴾

എന്നാൽ അസ്സ്വാഖഃ (ചെകിടടപ്പിക്കുന്ന ആ ശബ്ദം) വന്നാൽ. (സൂറത്തുഅബസ : 33)
ഘോരശബ്ദം എന്നതാണ് ഈ നാമം അർത്ഥമാക്കുന്നത്. ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാൽ മനുഷ്യൻ തന്റെ സഹോദര നെയും മാതാവിനെയും പിതാവിനെയും. ഭാര്യയെയും മക്കളെ യും വിട്ട് ഓടിപ്പോകുന്നതാണ്. ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.

 
അത്ത്വാമ്മത്തുൽകുബ്റാ
അല്ലാഹു പറഞ്ഞു:

 فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ ‎﴿٣٤﴾‏ 

എന്നാൽ അത്ത്വാമ്മത്തുൽകുബ്റ്വാ (ആ മഹാവിപത്ത്) വന്നാൽ (സൂറത്തുന്നാസിആത്ത്: 34)
എല്ലാ കാര്യങ്ങളേയും അതിജയിക്കുന്നതും ഏതൊന്നിന്മേലും മേൽകോയ്മ നേടുന്നതുമായതിനാലാണ് അന്ത്യനാളിന് ഈ നാമം വന്നിരിക്കുന്നത്.

 
യൗമുൽഹസ്റഃ
അല്ലാഹു പറഞ്ഞു:

وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ ‎﴿٣٩﴾‏

യൗമുൽഹസ്റത്തിനെ(നഷ്ടബോധത്തിന്റെ ദിവസത്തെ) പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദർഭത്തെപ്പറ്റി നീ അവർക്ക് താക്കീത് നൽകുക. അവർ അശ്രദ്ധയി ലകപ്പെട്ടിരിക്കുകയാകുന്നു. അവർ വിശ്വസിക്കുന്നില്ല. (സൂറത്തു മർയം: 39)

ദുഃഖത്തിന്റേയും ഖേദത്തിന്റേയും നാളാണ് യൗമുൽ ഹസ്റഃ. അവിശ്വാസി ഇസ്ലാമിലേക്ക് വരാത്തതിനാലും വിശ്വാസി കർമ്മാനുഷ്ഠാനങ്ങൾ കുറവാക്കിയതിനാലും ആ ദിനം ഖേദിക്കും.
 
അൽഗാശിയഃ
അല്ലാഹു പറഞ്ഞു:

هَلْ أَتَاكَ حَدِيثُ الْغَاشِيَةِ ‎﴿١﴾‏

(നബിയേ,) അൽഗാശിയത്തിനെ (ആ മൂടുന്ന സംഭവത്തെ) സംബന്ധിച്ച വർത്തമാനം നിനക്ക് വന്നു കിട്ടിയോ? (അൽഗാശിയഃ:1)
ഭീതി ജനകമായ അവസ്ഥകൾ കൊണ്ടും ശിക്ഷകൾ കൊണ്ടും പാപികളെ മൂടുന്ന നാളാണ് പരലോകം. അതിനാ ലാണ് അൽഗാശിയഃ എന്ന് അന്ത്യനാളിന് പേര് വന്നത്.

 
യൗമുൽ ഖുലൂദ്
അല്ലാഹു പറഞ്ഞു:

ادْخُلُوهَا بِسَلَامٍ ۖ ذَٰلِكَ يَوْمُ الْخُلُودِ ‎﴿٣٤﴾‏ 

(അവരോട് പറയപ്പെടും:) സമാധാനപൂർവ്വം നിങ്ങളതിൽ പ്രവേശിച്ച് കൊള്ളുക. യൗമുൽഖുലൂദ് (ശാശ്വതവാസത്തിനുള്ള ദിവസം) ആകുന്നു അത്.    (സൂറത്തുൽക്വാഫ്: 34)
സ്ഥിരവാസത്തിന്റെ നാൾ എന്നാണ് യൗമുൽഖുലൂദ് അർത്ഥമാക്കുന്നത്. അന്ത്യനാളിൽ സ്വർഗ്ഗാർഹർ സ്വർഗ്ഗത്തിലും നരക ശിക്ഷ ശ്വാശ്വതമായി വിധിക്കപ്പെട്ടവർ നരകത്തിലും നിത്യനിവാസികളായിരിക്കും.

 
യൗമുൽ ഹിസാബ്
അല്ലാഹു പറഞ്ഞു:

وَقَالَ مُوسَىٰ إِنِّي عُذْتُ بِرَبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ الْحِسَابِ ‎﴿٢٧﴾

മൂസാ പറഞ്ഞു: എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവു മായിട്ടുള്ളവനോട്, വിചാരണയുടെ ദിവസത്തിൽ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളിൽ നിന്നും ഞാൻ ശരണം തേടുന്നു. (സൂറത്തുൽ ഗാഫിർ:27)

അൽക്വാരിഅഃ
അല്ലാഹു പറഞ്ഞു:

അല്ലാഹു ദാസന്മാരെ വിചാരണക്കെടുക്കുന്നനാളാണ് അന്ത്യനാൾ. അതിനാലാണ് അതിന് യൗമുൽഹിസാബ് അഥവാ വിചാരണയുടെ നാൾ എന്ന് നാമം വന്നത്.
 
അൽവാക്വിഅഃ
അല്ലാഹു പറഞ്ഞു:
إِذَا وَقَعَتِ الْوَاقِعَةُ ‎﴿١﴾
ആ സംഭവം സംഭവിച്ച് കഴിഞ്ഞാൽ.  (സൂറത്തുൽവാക്വിഅഃ :1)
  സംഭവിക്കുന്നത് എന്നതാണ് അൽവാക്വിഅഃയുടെ പദാർത്ഥം. സംഭവിക്കുമെന്നത് ഉറപ്പായതിനാലാണ് ഇൗ നാമം വന്നത്. 
 
യൗമുൽ വഈദ്
അല്ലാഹു പറഞ്ഞു:
وَنُفِخَ فِي الصُّورِ ۚ ذَٰلِكَ يَوْمُ الْوَعِيدِ ‎﴿٢٠﴾
കാഹളത്തിൽ ഉൗതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്റെ ദിവസം.  (സൂറത്തുൽക്വാഫ് :20)
അല്ലാഹു അടിയാറുകൾക്ക് വാഗ്ദാനം നൽകിയ നാളാ ണ് അന്ത്യനാൾ.
 
യൗമുൽ ആസിഫഃ
അല്ലാഹു  പറഞ്ഞു:
 وَأَنذِرْهُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ كَاظِمِينَ ۚ 
ആസന്നമായ ആ സംഭവത്തിന്റെ ദിവസത്തെപ്പറ്റി നീ അവർക്ക് മുന്നറിയിപ്പു നൽകുക. അതായത് ഹൃദയങ്ങൾ തൊണ്ടക്കുഴി കളുടെ അടുത്തെത്തുന്ന, അവർ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദർഭം. (സൂറത്തുൽ ഗാഫിർ :18)
സംഭവ്വ്യത വളരെ അടുത്തായതിനാലാണ് അന്ത്യനാളിന്  ഈ നാമം നൽകപ്പെട്ടത്. 
 
യൗമുൽജംഅ്
അല്ലാഹു പറഞ്ഞു:
وَكَذَٰلِكَ أَوْحَيْنَا إِلَيْكَ قُرْآنًا عَرَبِيًّا لِّتُنذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ ‎﴿٧﴾
അപ്രകാരം നിനക്ക് നാം അറബി ഭാഷയിലുള്ള ഖുർആൻ ബോധനം നൽകിയിരിക്കുന്നു. ഉമ്മുൽഖുറാ (മക്ക)യിലുള്ള വർക്കും അതിനു ചുറ്റുമുള്ളവർക്കും നീ താക്കീത് നൽകുവാൻ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നൽകുവാൻ വേണ്ടിയും. അന്ന് ഒരുവിഭാഗക്കാർ സ്വർഗ്ഗത്തിലായിരിക്കും.മറ്റൊരു വിഭാഗക്കാർ കത്തിജ്വലിക്കുന്ന നരകത്തിലും. (സൂറത്തുശ്ശൂറാ :7)
അല്ലാഹു മുഴുജനങ്ങളേയും അന്ത്യനാളിൽ ഒരുമിച്ച് കൂട്ടുന്നതിനാലാണ് അന്ത്യനാളിന് യൗമുൽജംഅ് അഥവാ ഒരു മിച്ച് കൂട്ടപ്പെടുന്ന ദിനം എന്ന് പേരുവിളിക്കപ്പെട്ടത്.
 
അൽഹാക്ക്വഃ
അല്ലാഹു പറഞ്ഞു:
لْحَاقَّةُ ‎﴿١﴾‏ مَا الْحَاقَّةُ ‎﴿٢﴾‏ وَمَا أَدْرَاكَ مَا الْحَاقَّةُ ‎﴿٣﴾
അൽഹാക്ക്വഃ! (ആ യഥാർത്ഥ സംഭവം). എന്താണ് ആ യഥാർത്ഥ സംഭവം? ആ യഥാർത്ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം? (സൂറത്തുൽഹാക്ക്വഃ :1-3)
മുന്നറിയിപ്പുകളും താക്കീതുകളും സാക്ഷാത്കൃതമാകു ന്ന ഹക്ക്വായും പുലരുന്ന നാളെന്നതിനാലാണ് അൽഹാക്ക്വഃ എ ന്ന നാമം നൽകപ്പെട്ടത്.
 
യൗമുൽ ത്തലാക്വ്
അല്ലാഹു പറഞ്ഞു:
 رَفِيعُ الدَّرَجَاتِ ذُو الْعَرْشِ يُلْقِي الرُّوحَ مِنْ أَمْرِهِ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ لِيُنذِرَ يَوْمَ التَّلَاقِ ‎﴿١٥﴾‏
അല്ലാഹു പദവികൾ ഉയർന്നവനും സിംഹാസനത്തിന്റെ അധി പനുമാകുന്നു. തന്റെ ദാസൻമാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്ന വർക്ക് തന്റെ സന്ദേശമാകുന്ന ചൈതന്യം അവൻ നൽകുന്നു. (മനുഷ്യർ)പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെപ്പറ്റി താക്കീത് നൽകുന്നതിന് വേണ്ടിയത്രെ അത്.(സൂറത്തുഗാഫിർ :15)
അന്യോന്യം കണ്ടുമുട്ടുന്ന നാൾ എന്നാണ് യൗമുത്തലാക്വ് അർത്ഥമാക്കുന്നത്. സൃഷ്ടാവും സൃഷ്ടികളും കണ്ടുമുട്ടുന്ന നാളാണ് അന്ത്യനാൾ. സൃഷ്ടികൾ അന്യോന്യം അഥവാ പൂർവ്വഗാമി കളും പിൽകാലക്കാരും വാനത്തിലുള്ളവരും ഭൂമിയിലുള്ളവരും പുണ്യാളന്മാരും പാപികളും മർദ്ദകരും മർദ്ദിതരും മറ്റുമൊക്കെ പരസ്പരം കണ്ടുമുട്ടുന്ന വേദിയാണ് പരലോക വേദി.
 
യൗമുത്തനാദ്
അല്ലാഹു പറഞ്ഞു:
وَيَا قَوْمِ إِنِّي أَخَافُ عَلَيْكُمْ يَوْمَ التَّنَادِ ‎﴿٣٢﴾
എന്റെ ജനങ്ങളേ, (നിങ്ങൾ) പരസ്പരം വിളിച്ചു കേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തിൽ തീർച്ചയായും ഞാൻ ഭയപ്പെടുന്നു.  (സൂറത്തുഗാഫിർ : 32)
പരസ്പരം വിളികൾ ഉയർത്തുന്ന നാളാണ് അന്ത്യനാൾ. സ്വർഗ്ഗവാസികൾ നരകവാസികളെ വിളിക്കും. നരകവാസികൾ സ്വർഗ്ഗവാസികളെ വിളിക്കും. അഅ്റാഫിലുള്ളവർ സ്വർഗ്ഗവാസി കളേയും നരകവാസികളേയും മാറിമാറി വിളിക്കും.
 
യൗമുത്തഗാബുൻ 
അല്ലാഹു പറഞ്ഞു:
يَوْمَ يَجْمَعُكُمْ لِيَوْمِ الْجَمْعِ ۖ ذَٰلِكَ يَوْمُ التَّغَابُنِ ۗ
ആ സമ്മേളന ദിനത്തിന് നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അതാണ് യൗമുത്തഗാബുൻ (നഷ്ടം വെളിപ്പെടുന്ന ദിവസം). (സൂറത്തുത്തഗാബുൻ : 9)
നഷ്ടം വെളിപ്പെടുന്ന നാളാണ് അന്ത്യനാൾ. അതുതന്നെ യാണ് യൗമുത്തഗാബുൻ അർത്ഥമാക്കുന്നതും. സ്വർഗ്ഗവാസി കൾ സ്വർഗ്ഗീയാനുഗ്രഹങ്ങളെ അനന്തരമാക്കുമ്പോൾ, തങ്ങൾക്ക് നേരിട്ട ഏറ്റവും വലിയ നഷ്ടം അവിശ്വാസികൾക്ക് നന്നേ ബോധ്യപ്പെടുന്നതാണ്.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts