- ദുഖാനും തിരുമൊഴികളും
- ആയത്തുദ്ദുഖാനും പണ്ഡിതാഭിപ്രായങ്ങളും
- ദുഖാനും തിരുമൊഴികളും
അന്ത്യനാൾ സംഭവിക്കുന്നതിന്റെ തൊട്ടുമുമ്പായി സംഭവിക്കുന്ന ക്വിയാമത്തിന്റെ വലിയ അടയാളങ്ങളിലൊന്നാണ് ദുഖാൻ (പുക). ഹുദയ്ഫഃ ഇബ്നു ഉസയ്ദിൽഗിഫാരിയി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ തിരുമേനി ﷺ പറഞ്ഞതായി ഇപ്രകാരമുണ്ട്:
إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ فَذَكَرَ الدُّخَانَ…..
“പത്ത് അടയാളങ്ങൾ നിങ്ങൾ കാണുന്നതുവരെ നിശ്ചയം അ ന്ത്യനാൾ സംഭവിക്കുകയില്ല.)) അങ്ങിനെ തിരുമേനി പറഞ്ഞു: ദുഖാൻ,..” (മുസ്ലിം)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹവിന്റെ റസൂൽ ﷺ പറഞ്ഞു:
بَادِرُوا بِالْأَعْمَالِ سِتًّا طُلُوعَ الشَّمْسِ مِنْ مَغْرِبِهَا وَالدَّجَّالَ وَالدُّخَانَ…
“ആറുകാര്യങ്ങൾ വരുന്നതിനു മുമ്പായി നിങ്ങൾ കർമ്മങ്ങൾ ചെയ്തു കൊണ്ട് മുന്നേറുക. സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കൽ, ദജ്ജാൽ, ദുഖാൻ…”
നബി ﷺ പറഞ്ഞതായി അബൂമാലികിൽ അശ്അരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
…إِنَّ ربَّكُمْ أَنْذَرَكُمْ ثَلاَثاً: الدُّخَانُ يَأْخُذُ المؤْمِنَ كالزّكْمَةِ وَيَأْخُذُ اْلكَافِرَ فَيَنْتَفِخُ وَيَخْرُجُ كُلَّ مَسْمَعٍ مِنْهُ
“…നിശ്ചയം നിങ്ങളുടെ രക്ഷിതാവ് മൂന്ന് കാര്യങ്ങളെ കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പു നൽകുന്നു. ദുഖാൻ, അത് വിശ്വാസിക്ക് ഒരു ജലദോഷമെന്ന പോലെ ബാധിക്കും. അത് കാഫിറിനെ പിടികൂടും. അതിനാൽ അവൻ വീർത്തുമുട്ടുകയും അവന്റെ കാതുകളിലൂടെ അത് പുറത്തുപോവുകയും ചെയ്യും…”
ആയത്തുദ്ദുഖാനും പണ്ഡിതാഭിപ്രായങ്ങളും
വിശുദ്ധക്വുർആനിലെ സൂറത്തുദ്ദുഖാനിൽ പത്ത്, പതി നൊന്ന് വചനങ്ങൾ സംഭവിക്കാനിരിക്കുന്ന ഇൗ ദുഖാനിനെ കു റിച്ചാണെന്ന് അലിയ്യ് ഇബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ , അബൂസഈദ് അൽഖുദ്രി رَضِيَ اللَّهُ عَنْهُ, ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ, ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ , ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ, ഹസനുൽ ബസ്വരിഠ തുടങ്ങിയുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ഇബ്നുകഥീർ തെരഞ്ഞെടുത്തത് ഈ അഭിപ്രായത്തെയാണ്.
ആകാശം വ്യക്തമായ ഒരു പുക കൊണ്ടുവരുകയും അ ത് എല്ലാ ആളുകളേയും പൊതിയുകയും മൂടുകയും, അവിശ്വാ സികളോട് ഇതാ നോവേറ്റുന്ന ശിക്ഷ എന്ന് പറയുകയും ചെയ്യു ന്ന നാളുവരേക്കും അവിശ്വാസികളുടെ കാര്യത്തിൽ കാത്തിരി ക്കുവാൻ നബി ﷺ യോട് പ്രസ്തുത ആയത്തിലൂടെ അല്ലാഹു കൽപ്പിക്കുന്നു:
ﭽ ﮓ ﮔ ﮕ ﮖ ﮗ ﮘ ﮙ ﮚ ﮛﮜ ﮝ ﮞ ﮟﭼ
അതിനാൽ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ടു വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക. മനുഷ്യരെ അത് പൊതിയുന്നതാണ്. ഇത് വേദനയേറിയ ഒരു ശിക്ഷയായി രിക്കും. (വി. ക്വു. അദ്ദുഖാൻ : 10, 11)
എന്നാൽ ആയത്തിൽ പരാമർശിക്കപ്പെട്ടതായ ദുഖാൻ ക്വുറയ്ശികൾ നബി ﷺ യെ കളവാക്കിയപ്പോൾ തിരുമേനി ﷺ അവർക്കെതിരിൽ ദുആ ചെയ്തപ്പോൾ അവർക്കേറ്റതായ പട്ടി ണിയും വറുതിയുമാണെന്നും അവർ ആകാശത്തിലേക്ക് നോക്കുമ്പോൾ പട്ടിണിയുടെ കാഠിന്യത്താൽ മാനം കേവലം ഒരു പുകയായി അവർക്ക് തോന്നുകയാണുണ്ടായതെന്നും ഇത് കഴിഞ്ഞുപോയ ഒരു സംഭവമാണെന്നും ഇബ്നുമസ്ഊദ് رَضِيَ اللَّهُ عَنْهُ, മുജാഹിദ്, അബുൽആലിയഃഠ, ഇബ്റാഹീമു ന്നഖഈ ദ്വഹ്ഹാക്, അത്വിയ്യതുൽഔഫ തുടങ്ങിയുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ഇബ്നുജരീറുത്ത്വബരി തെരഞ്ഞെടുത്തത് ഈ അഭിപ്രായത്തെയാണ്.
മനുഷ്യരെയാകമാനം മൂടിപ്പൊതിയുന്നതായ ഒരു പുക യെക്കുറിച്ചാണ് അല്ലാഹു ഉണർത്തുന്നത്. വിശപ്പിന്റെ വിളിയാൽ മക്കക്കാർക്കു മാത്രം ഭാവനയിൽ തെളിഞ്ഞ കാര്യമായി രുന്നു അതെങ്കിൽ, അതിനാൽ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ടുവരുന്ന ദിവസം നീ പ്രതീക്ഷിച്ചി രിക്കുക. മനുഷ്യരെ അത് പൊതിയുന്നതാണ്. എന്ന് പറയുമായിരുന്നില്ല എന്നതാണ് ഈ വചനങ്ങൾ സംഭവിക്കാനിരിക്കുന്ന ദുഖാനിനെ കുറിച്ചാണെന്ന് പറയുന്ന പണ്ഡിതരുടെ ന്യായങ്ങളിലൊന്ന്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല