യഅ്ജൂജ് വമഅ്ജൂജിന്റെ പുറപ്പാട്

THADHKIRAH

ആരാണ് യഅ്ജൂജ് വമഅ്ജൂജ് ?
യഅ്ജൂജ് വമഅ്ജൂജിന്റെ പടയോട്ടങ്ങൾ
യഅ്ജൂജ് വമഅ്ജൂജിന്റെ ഒടുക്കത്തെ പുറപ്പാട്
യഅ്ജൂജ് വമഅ്ജൂജിന്റെ പതനം
യഅ്ജൂജ് വമഅ്ജൂജിന് ശേഷം

 ആരാണ് യഅ്ജൂജ് വമഅ്ജൂജ് ?
യഅ്ജൂജ് വമഅ്ജൂജ് ആദം സന്തതികളിൽ പെട്ടവരാണ്. നൂഹ് നബി (അ) യുടെ മകൻ യാഫിഥിന്റെ സന്താന പരമ്പരയിൽ പെട്ടവർ. ഭൂഗോളത്തിന്റെ വടക്കുകിഴക്ക് വിശാലമായ ഒരു തല മായിരുന്നു അവരുടെ വാസസ്ഥലം. അതിലൊരുഭാഗം മംഗോളിയ എന്ന പേരിൽ അറിയപ്പെടുന്നു. വൃത്താകൃതിയിലുള്ള തല, ചെമ്പിച്ചതും പരുത്തതുമായ മുടി, ഉയർന്ന നെറ്റിത്തടം, വീതിയും പരപ്പുമുള്ള മുഖം, പരുത്ത പുരികങ്ങൾ, ചെറിയ കണ്ണുകൾ, ചപ്പിയ മൂക്ക്, ഇടുങ്ങിയതും നീളം കൂടിയതുമായ ചെവികൾ, ഇടത്തരം വലുപ്പമുള്ള ചുണ്ടുകൾ, മഞ്ഞയിലേക്ക് ചാഞ്ഞ നിറം, ഇടത്തരം ഉയരം തുടങ്ങിയതെല്ലാം അവരുടെ ശാരീരിക പ്രത്യേകതകളാണ്. 
യഅ്ജൂജ് വമഅ്ജൂജ് എന്ന നാമം അനറബിയാണെന്നും തീവ്രമായി ചൂടാവുക, അതിവേഗത, ചാഞ്ചല്യം, പെട്ടന്ന് കത്തി യാളൽ എന്നിവ അർത്ഥമാക്കുന്ന തഅജ്ജുജ്, അജീജ് എന്നീ അറബീ പദങ്ങളിൽനിന്ന് എടുക്കപ്പെട്ട നാമമാണ് അതെന്നും പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. മംഗോളിയർ എന്നും താർത്താരികൾ എന്നും അവർ മാറിമാറി വിളിക്കപ്പെട്ടിട്ടുണ്ട്.
പേരിനൊത്ത പ്രകൃതമാണ് അവരുടേത്. ലോകചരിത്രം രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങളിൽ അവർ നടത്തിയ പോരാട്ടങ്ങളും പടപുറപ്പാടുകളും രക്തസിക്തമായ നരനായാട്ടുകളും സംഹാര രക്തതാണ്ഡവങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബി. സി. ഏഴാം നൂറ്റാണ്ടുമുതൽ ഏ. ഡി. പതിമൂന്നാം നൂറ്റാണ്ടിനിടയിലുള്ള വിവിധ കാലങ്ങളിൽ ചൈനക്കാർ, അശൂരികൾ, റോമക്കാർ, മുസ്ലിംകൾ എന്നിവരോടെല്ലാം അവർ നടത്തിയ അക്രമങ്ങൾ അവയിൽ പെട്ടതും ചരിത്രപ്രസിദ്ധവുമാണ്.
 
യഅ്ജൂജ് വമഅ്ജൂജിന്റെ പടയോട്ടങ്ങൾ
 
പ്രാമാണികരായ പല ചരിത്രകാരന്മാരും യഅ്ജൂജ് വമ അ്ജൂജിന്റെ സംഹാരികളായ ഏഴ് പുറപ്പാടുകളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അവ:
• അയ്യായിരം വർഷങ്ങൾക്കു മുമ്പ് അഥവാ ചരിത്രാതീതകാലത്ത്. ചൈനയിലെ സമതലമേഖലകളെ കടന്നാക്രമിക്കുകയും അതിന്റെ അതിപുരാതന സംസ്കാരങ്ങളെ തകർക്കുകയും ചെയ്തുകൊണ്ടായിരുന്നു അവരുടെ പ്രസ്തുത ആക്രമണങ്ങൾ.
• ചരിത്രോദയകാലം അഥവാ ബി. സി. 1500 നും ബി. സി. 1000നുമിടക്ക്. ചൈനയിലെ സമതലമേഖലകളേയും മദ്ധ്യേഷ്യൻ പർവ്വതനിരകളേയും മംഗോളിയ, തുർക്കിസ്താൻ തുടങ്ങിയ നാടുകളേയും തങ്ങളുടെ അധീനത്തിലാക്കുവാനായിരുന്നു അന്നത്തെ മംഗോളിയൻ പ്രവാഹം.
• ബി. സി. 1000 മുതൽ തുടക്കം കുറിക്കുന്ന ആക്രമണ പര മ്പരകൾ. കാസ്പിയൻ കടലിന്റേയും ചെങ്കടിലിന്റേയും തീരദേശങ്ങൾ, കോക്കാസിന്റെ വടക്കൻ മേഖലകൾ തുടങ്ങിയുള്ള നാടുകളിലായിരുന്നു അവരുടെ ആക്രമണം.  മംഗോളിയർ ബി. സി. എഴുന്നൂറോടു കൂടി കോക്കാസ് പർവ്വതങ്ങളിലെ ദാരിയേൽ മലയിടുക്ക് താണ്ടിക്കടന്ന് അശൂരികളുടെ തലസ്ഥാനമായിരുന്ന നീനവാ ദേശത്തെ ആക്രമിക്കുകയും അശൂരീ സംസ്കാരത്തെ നാമവശേഷമാക്കുകയും ചെയ്തത് ഗ്രീക്ക് ചരിത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്ക പ്പെടുന്ന ഹിറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്.
• ബി. സി. അഞ്ഞൂറുകളിൽ നടന്നതായ ആക്രമണങ്ങൾ. കോക്കാസ് പർവ്വതങ്ങളിലെ ദാരിയേൽ മലയിടുക്ക് താണ്ടി ക്കടന്ന് അവർ പശ്ചിമേഷ്യൻ നാടുകളെ ആക്രമിച്ചു. മഹാനായിരുന്ന ദുൽക്വർനയ്ൻ പ്രസ്തുത മലയിടുക്കിന് അണ കെട്ടി യഅ്ജൂജ് വമഅ്ജൂജിന് തടയിട്ടു. 
ദുൽക്വർനയ്ൻ പടിഞ്ഞാറും കിഴക്കും വടക്കും സഞ്ചരി ച്ച് തന്റെ ദൗത്യങ്ങൾ നിർവ്വഹിച്ച ചരിത്രം വിശുദ്ധക്വുർആൻ വിവരിക്കുന്നുണ്ട്. യഅ്ജൂജ് വമഅ്ജൂജ് ഭൂമിയിൽ കുഴപ്പം വിതക്കുന്നവരായിരുന്നു അന്നാളിൽ എന്നത് പ്രസ്തുത കഥ വ്യക്തമാക്കുന്നു. അതിനാലാണ് അവരുടെ അയൽ നാട്ടുകാരായ ജനവിഭാഗം അവരുടെ കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെടുവാനുള്ള മാർഗ്ഗം മുന്നോട്ടുവെച്ച് ദുൽക്വർനയ്നിനെ സമീപിച്ചത്. 
അല്ലാഹു പറഞ്ഞു:
وَيَسْأَلُونَكَ عَن ذِي الْقَرْنَيْنِ ۖ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا ‎﴿٨٣﴾‏ ……. حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا ‎﴿٩٣﴾‏ قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا ‎﴿٩٤﴾‏ قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ‎﴿٩٥﴾‏ آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا ‎﴿٩٦﴾‏ فَمَا اسْطَاعُوا أَن يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا ‎﴿٩٧﴾‏
അവർ നിന്നോട് ദുൽക്വർനയ്നിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാൻ നിങ്ങൾക്ക് ഓതികേൾപിച്ച് തരാം……. അങ്ങനെ അദ്ദേഹം രണ്ടു പർവ്വത നിരകൾക്കിടയിലെത്തിയപ്പോൾ അവയുടെ ഇപ്പുറത്തുണ്ടായി രുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്ന തൊന്നും മിക്കവാറും അവർക്ക് മനസ്സിലാക്കുവാനാകുന്നില്ല. അവർ പറഞ്ഞു: ഹേ, ദുൽക്വർനയ്ൻ, തീർച്ചയായും യഅ്ജൂജ് വമഅ്ജൂജ് വിഭാഗങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരാ കുന്നു. ഞങ്ങൾക്കും അവർക്കുമിടയിൽ താങ്കൾ ഒരു മതിൽ കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയിൽ ഞങ്ങൾ താങ്കൾക്ക് ഒരു കരം നിശ്ചയിച്ചു തരട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാ രവും,എെശ്വര്യവും) (നിങ്ങൾ നൽകുന്നതിനെക്കാളും) ഉത്തമമ ത്രെ. എന്നാൽ (നിങ്ങളുടെ ശാരീരിക)ശക്തി കൊണ്ട് നിങ്ങളെ ന്നെ സഹായിക്കുവിൻ. നിങ്ങൾക്കും അവർക്കുമിടയിൽ ഞാൻ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം. നിങ്ങൾ എനിക്ക് ഇരു മ്പുകട്ടികൾ കൊണ്ടുവന്നു തരൂ. അങ്ങനെ ആ രണ്ട് പർവ്വത പാർശ്വങ്ങളുടെ ഇട സമമാക്കിത്തീർത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങൾ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്) തീപോലെയാ ക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ടുവന്നു തരൂ ഞാനത് അതിൻമേൽ ഒഴിക്കട്ടെ.പിന്നെ, ആ മതിൽക്കെട്ട് കയറി മറിയുവാൻ അവർക്ക് (യഅ്ജൂജ് വമഅ്ജൂജിന്ന്) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവർക്ക് സാധിച്ചില്ല. (വി. ക്വു. അൽകഹ്ഫ് : 83, 93  97)
 
• ബി. സി. 300 മുതൽ തുടക്കം കുറിക്കുന്ന ആക്രമണ പരമ്പരകൾ. കിഴക്കിനെ ലക്ഷ്യമാക്കിയായിരുന്നു അന്നത്തെ മംഗോളയിൻ ആക്രമണങ്ങൾ.  ഈ ആക്രമണങ്ങളെ ചെറുക്കുവാനായിരുന്നു അന്നത്തെ ചൈനയുടെ ഭരണാധി  കാരി ശീൻഹുവാൻതി ചൈനയിലെ വൻമതിൽ സ്ഥാപി ച്ചത്. ബി.സി. 64 ൽ തുടക്കം കുറിച്ച മതിൽ നിർമ്മാണം പത്തു വർഷം കൊണ്ടാണ് പൂർത്തീകരിക്കപ്പെട്ടത്. മംഗോളി യരെ ചെറുക്കുവാനുള്ള ഇൗ പദ്ധതിയിൽ ചൈനക്കാർ വിജയിച്ചു. വൻമതിൽ നിർമ്മിച്ച് ഈ വിഭാഗത്തെ ചെറുക്കു വാനുള്ള രീതി ദുൽക്വർനയ്നിയിൽ നിന്നാണ് ചൈനയുടെ ഭരണാധികാരി ശീൻഹുവാൻതി ഉൾകൊണ്ടതെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
• ഏ.ഡി.നാലാം നൂറ്റാണ്ടിൽ അറ്റീലയുടെ നേതൃത്വത്തിൽ നടന്നതായ യൂറോപ്യൻ ആക്രമണം. റോമാക്കാരുടെ രാഷ്ട്ര ത്തെ ആക്രമിക്കുവാനും തലസ്ഥാനമായ റോമിനെ തകർ ക്കുവാനും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള റോമൻ നാഗരി കതയ നാമാവശേഷമാക്കുവാനും മംഗോളിയർക്ക് അതി  ലൂടെ സാധിച്ചു. 
• ഏ. ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ (ഹിജ്റയുടെ ഏഴാം നൂറ്റാ ണ്ടിൽ) ചെങ്കിസ്ഖാന്റെ നേതൃത്വത്തിൽ ഇസ്ലാമിക നാടുകളെ ലക്ഷ്യമാക്കിയുള്ള പുറപ്പാട്. അതിൽ അവർ കാലു കുത്തിയ നാടുകളെയെല്ലാം തകർത്തു തരിപ്പണമാക്കി. ഹിജ്റാബ്ദം 656ൽ ചെങ്കിസ്ഖാന്റെ പൗത്രൻ ഹോലാക്കോ ഇസ്ലാമിക നാടുകളുടെ തലസ്ഥാന നഗരിയായ ബാഗ്ദാദ് പിടിച്ചടക്കുന്നതിലും അത് തകർക്കുന്നതിലും വിജയിച്ചു.
പ്രസ്തുത പടയോട്ടത്തിന്റെ ഭീകരതയെ കുറിച്ച് ഇമാം ഇബ്നുൽഅഥീർഠ പറഞ്ഞു: “ആദമിന്റെ സൃഷ്ടിപ്പു മുതൽ ഇന്നോളം ലോകം ഇതിനു തുല്യമായ ഒരു പരീക്ഷണത്തിനും വിധേയമായിട്ടില്ലെന്ന് വല്ലവരും പറഞ്ഞാൽ അയാൾ സത്യസന്ധനായിരിക്കും. കാരണം, ചരിത്രങ്ങളൊന്നും ഇതിനോടൊ ത്തതോ ഇതിനോടടുത്തതോ ആയ സംഭവങ്ങളെ ഉൾകൊള്ളു ന്നില്ല……. ലോകം നാമാവശേഷമാവുകയും ദുൻയാവ് നശിക്കുകയും ചെയ്യുന്നതുവരെ പടപ്പുകൾ ഇതുപോലൊരു സംഭവം കണ്ടുകൊള്ളണമെന്നില്ല; യഅ്ജൂജ് വമഅ്ജൂജിന്റെ പുറപ്പാടുണ്ടായാലല്ലാതെ.
ദജ്ജാൽ പുറപ്പെട്ടാൽ അവൻ തന്റെ അനുയായികളെ ശേഷിപ്പിക്കുകയും തന്റെ എതിരാളികളെ കൊല്ലുകയുമാണ് ചെയ്യുക. ഇക്കൂട്ടർ ആരേയും ശേഷിപ്പിച്ചില്ല. സ്ത്രീകളേയും പുരുഷന്മാരേയും കുട്ടികളേയും അവർ കൊലപ്പെടുത്തി. ഗർഭി ണികളുടെ വയറുകൾ അവർ കുത്തിക്കീറി ഗർഭസ്ഥ ശിശുക്കളെ വരെ അവർ കൊലപ്പെടുത്തുകയുണ്ടായി…… 
 
യഅ്ജൂജ് വമഅ്ജൂജിന്റെ എണ്ണപ്പെരുപ്പം
യഅ്ജൂജ് വമഅ്ജൂജിന്റെ എണ്ണപ്പെരുപ്പത്തെ വിളിച്ചറി യിക്കുന്ന നബിവചനങ്ങൾ ധാരാളമാണ്. അതിൽ ഇമാം ബുഖാരിയും ഇമാംമുസ്ലിമും സ്വഹീഹുകളിൽ നൽകിയ അബൂസഇൗദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ  യിൽ നിന്നുള്ള നിവേദനം താഴെ നൽകുന്നു. അല്ലാഹുവിന്റെ തിരുദൂതൻ ‎ﷺ  പറഞ്ഞു:
يَقُولُ اللَّهُ يَا آدَمُ
فَيَقُولُ لَبَّيْكَ وَسَعْدَيْكَ وَالْخَيْرُ فِي يَدَيْكَ
قَالَ يَقُولُ أَخْرِجْ بَعْثَ النَّارِ
قَالَ وَمَا بَعْثُ النَّارِ
قَالَ مِنْ كُلِّ أَلْفٍ تِسْعَ مِائَةٍ وَتِسْعَةً وَتِسْعِينَ
فَذَاكَ حِينَ يَشِيبُ الصَّغِيرُ “وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَٰكِنَّ عَذَابَ اللَّهِ شَدِيدٌ”
فَقَالُوا يَارَسُولَ اللَّهِ أَيُّنَا ذَلِكَ الرَّجُلُ
قَالَ أَبْشِرُوا فَإِنَّ مِنْ يَأْجُوجَ وَمَأْجُوجَ أَلْفًا وَمِنْكُمْ رَجُلٌ
ثُمَّ قَالَ وَالَّذِي نَفْسِي بِيَدِهِ إِنِّي لَأَطْمَعُ أَنْ تَكُونُو اثُلُثَ أَهْلِ الْجَنَّةِ
قَالَ فَحَمِدْنَا اللَّهَ وَكَبَّرْنَا
ثُمَّ قَالَ وَالَّذِي نَفْسِي بِيَدِهِ إِنِّي لَأَطْمَعُ أَنْ تَكُونُوا شَطْرَ أَهْلِ الْجَنَّةِ إِنَّ مَثَلَكُمْ فِي الْأُمَمِ كَمَثَلِ الشَّعَرَةِ الْبَيْضَاءِ فِي جِلْدِ الثَّوْرِ الْأَسْوَدِ أَوْ الرَّقْمَةِ فِي ذِرَاعِ الْحِمَارِ
“അല്ലാഹു പറയും: ആദമേ,
അദ്ദേഹം പറയും: അല്ലാഹുവേ നിന്റെ വിളിക്ക് വീണ്ടും വീണ്ടും ഉത്തരമേകുന്നു. അതിൽ ഞാൻ ഭാഗ്യം കാണുന്നവനാണ്. നന്മകൾ മുഴുവനും നിന്റെ ഇരുകരങ്ങളിലാണ്.
അല്ലാഹു പറയും: നരകത്തിലേക്കുള്ള സംഘത്തെ നിയോഗിക്കു… 
അദ്ദേഹം പറയും:ഏതാണ് നരകത്തിലേക്കുള്ള സംഘം?
അല്ലാഹു പറയും: ഒരോ ആയിരത്തിൽ നിന്നും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു പേർ. 
ഇത് പറയുന്നത് കുട്ടികൾ നരബാധിച്ചവരാവുകയും എല്ലാ ഗർഭിണികളും തങ്ങളുടെ ഗർഭം പ്രസവിക്കുകയും ജനങ്ങൾ ലഹരിബാധിച്ചവരായി നിങ്ങൾ കാണുകയും ചെയ്യുമ്പോൾ ആണ്. ജനങ്ങൾക്ക് യഥാർത്ഥത്തിൽ ലഹരി പിടികൂടിയതല്ല. പക്ഷെ അല്ലാഹുവിന്റെ ശിക്ഷ കഠിനമായതിനാലുള്ള (അന്ധാ ളിപ്പ് മാത്രമാണ്). 
അത് സ്വഹാബത്തിന് കഠിനമായി തോന്നി. 
അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളിൽ ആരാണ് ആ വ്യക്തി? 
(തിരുമേനി ‎ﷺ) പറഞ്ഞു: നിങ്ങൾ സന്തോഷിക്കുക. കാരണം, യഅ്ജൂജ് വമഅ്ജൂജിൽ നിന്ന് ആയിരവും നിങ്ങളിൽ നിന്ന്  ഒരാളുമായിരിക്കും. 
പിന്നീട് തിരുമേനി ‎ﷺ  പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം, നിശ്ചയം, സ്വർഗത്തിന്റെ അഹ്ലുകാരിൽ മൂന്നിലൊന്ന് നിങ്ങൾ ആകണ മെന്ന് ഞാൻ ആഗ്രഹിക്കുന്നു. 
ഞങ്ങൾ അല്ലാഹുവിനെ സ്തുതിക്കുകയും തക്ബീർ ചൊല്ലുകയും ചെയ്തു. 
തിരുമേനി ‎ﷺ  പിന്നീട് പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണെ സത്യം. നിശ്ചയം, നിങ്ങൾ സ്വർഗത്തിന്റെ ആളുകളിൽ പകുതിയാകണം എന്ന് ഞാൻ കൊതിക്കുന്നു. നിശ്ചയം ഇതര സമൂഹങ്ങളിൽ നിങ്ങളുടെ ഉപമ കറുത്ത ഒരു കാളയുടെ തോലിലെ വെളുത്ത ഒരു രോമത്തെ പോലെയാകുന്നു. അല്ലെങ്കിൽ കഴുതയുടെ കാലിലെ ഒരു ഇരുണ്ട അടയാളം പോലെയാകുന്നു.” (ബുഖാരി)
 
യഅ്ജൂജ് വമഅ്ജൂജിന്റെ ഒടുക്കത്തെ പുറപ്പാട്
അന്ത്യനാൾ അടുക്കുന്നതോടെ യഅ്ജൂജ് വമഅ്ജൂജി ന്റെ ഒടുക്കത്തെ പുറപ്പാടുണ്ടാവും. വിശുദ്ധ ക്വുർആനിലും സ്വഹീഹായി സ്ഥിരപ്പെട്ട ഹദീഥുകളിലും പ്രസ്തുത വിഷയത്തിൽ തെളിവുകൾ വന്നിരിക്കുന്നു. അല്ലാഹു പറഞ്ഞു:
حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ ‎﴿٩٦﴾‏ وَاقْتَرَبَ الْوَعْدُ الْحَقُّ فَإِذَا هِيَ شَاخِصَةٌ أَبْصَارُ الَّذِينَ كَفَرُوا يَا وَيْلَنَا قَدْ كُنَّا فِي غَفْلَةٍ مِّنْ هَٰذَا بَلْ كُنَّا ظَالِمِينَ ‎﴿٩٧﴾‏
അങ്ങനെ യഅ്ജൂജ് വമഅ്ജൂജ് ജനവിഭാഗങ്ങൾ തുറന്നുവിട പ്പെടുകയും, അവർ എല്ലാ കുന്നുകളിൽ നിന്നും കുതിച്ചിറങ്ങി വരികയും ആ സത്യവാഗ്ദാനം ആസന്നമാകുകയും ചെയ്താൽ അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകൾ ഇമവെട്ടാതെ നിന്നു പോകന്നു. ഞങ്ങളുടെ നാശമേ! ഞങ്ങൾ ഇൗ കാര്യത്തെ പ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല; ഞങ്ങൾ അക്രമകാരി കളായിപ്പോയല്ലോ(എന്നായിരിക്കും അവർ പറയുന്നത്.) (വി. ക്വു. അൽഅമ്പിയാഅ് :96, 97)
ഹുദയ്ഫഃ ഇബ്നു ഉസയ്ദിൽ ഗിഫാരിയി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ തിരുമേനി ‎ﷺ  പറഞ്ഞതായി ഇപ്രകാരമുണ്ട്:
إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ فَذَكَرَ….. وَيَأَجُوجَ وَمَأْجُوجَ…..
“പത്ത് അടയാളങ്ങൾ നിങ്ങൾ കാണുന്നതുവരെ നിശ്ചയം   അന്ത്യനാൾ സംഭവിക്കുകയില്ല.)) അങ്ങിനെ തിരുമേനി പറ ഞ്ഞു:  ….. യഅ്ജൂജ് വമഅ്ജൂജ്,…”  (മുസ്ലിം)
ദജ്ജാലിന്റെ പുറപ്പാടും ഈസാ (അ) യുടെ ഇറക്കവും യഅ്ജൂജ്  വമഅ്ജൂജിന്റെ വരവും വിവരിക്കുന്ന നവ്വാസ് ഇബ്നു സംആനി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള  നിവേദനത്തിൽ അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി ഇപ്രകാരം ഉണ്ട്:
ثُمَّ يَأْتِي عِيسَى ابْنَ مَرْيَمَ قَوْمٌ قَدْ عَصَمَهُمْ اللَّهُ مِنْهُ فَيَمْسَحُ عَنْ وُجُوهِهِمْ وَيُحَدِّثُهُمْ بِدَرَجَاتِهِمْ فِي الْجَنَّةِ
فَبَيْنَمَا هُوَ كَذَلِكَ إِذْ أَوْحَى اللَّهُ إِلَى عِيسَى إِنِّي قَدْ أَخْرَجْتُ عِبَادًا لِي لَا يَدَانِ لِأَحَدٍ بِقِتَالِهِمْ فَحَرِّزْ عِبَادِي إِلَى الطُّورِ
وَيَبْعَثُ اللَّهُ يَأْجُوجَ وَمَأْجُوجَ وَهُمْ مِنْ كُلِّ حَدَبٍ يَنْسِلُونَ
فَيَمُرُّ أَوَائِلُهُمْ عَلَى بُحَيْرَةِ طَبَرِيَّةَ فَيَشْرَبُونَ مَا فِيهَا وَيَمُرُّ آخِرُهُمْ فَيَقُولُونَ لَقَدْ كَانَ بِهَذِهِ مَرَّةًمَاءٌ
وَيُحْصَرُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ
“ശേഷം ഈസാ ഇബ്നു മർയമിന്റെ അടുത്തേക്ക് (ദജ്ജാലിൽ) നിന്ന് അല്ലാഹു സംരക്ഷിച്ച ഒരു വിഭാഗം വരും. അപ്പോൾ അദ്ദേഹം അവരുടെ മുഖങ്ങൾ തടവുകയും സ്വർഗ ത്തിൽ അവരുടെ പദവികളെ കുറിച്ച് അവരോട് സംസാരി ക്കുകയും ചെയ്യും. 
അദ്ദേഹം അപ്രകാരം ആയിരിക്കെ അല്ലാഹു ഇൗസാബ്നു മർയമിന് വഹ്യ് നൽകും: “നിശ്ചയം ഞാൻ എന്റെ ചില ദാസ ന്മാരെ പുറത്തു കൊണ്ട് വന്നിരിക്കുന്നു. ഒരാൾക്കും അവരോട് യുദ്ധം ചെയ്യുവാൻ ശക്തിയില്ല. അതിനാൽ എന്റെ ദാസന്മാരെ ത്വൂർ പർവ്വതത്തിലേക്ക് സംരക്ഷിച്ചു നിർത്തുക.
അല്ലാഹു യഅ്ജൂജ് വമഅ്ജൂജിനെ നിയോഗിക്കും. അവർ എല്ലാ കുന്നുകളിൽ നിന്നും കുതിച്ചിറങ്ങിവരികയുംചെയ്യും.
അപ്പോൾ അവരിലെ ആദ്യത്തെയാളുകൾ ത്വബരിയ്യാ  തടാകത്തിലൂടെ നടന്നുപോകും. അപ്പോൾ അതിലുള്ളത് അവർ കുടിക്കും. അവരിലെ അവസാനത്തെയാളുകൾ കടന്നുപോവു കയും അവർ പറയുകയും ചെയ്യും: ഇവിടെ ഒരിക്കൽ വെള്ളമു ണ്ടായിരുന്നു. 
നബിയ്യുല്ലാഹി ഇൗസയും അനുചരന്മാരും ഉപരോധിക്ക പ്പെടുകയും ചെയ്യും…”  (മുസ്ലിം)
യഅ്ജൂജ് വമഅ്ജൂജിനെ തുറന്നുവിടുന്നതുമായി ബന്ധ പ്പെട്ട് അബൂസഇൗദിൽ ഖുദ്രിയ്യി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:
…يُفْتَحُ يَأْجُوجُ وَمأْجُوجُ يَخْرُجُونَ عَلَى النَّاسِ كَمَا قَالَ اللَّهُ عَزَّ وَجَلَّ “حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ”
فَيَغْشَوْنَ الْأَرْضَ وَيَنْحَازُ الْمُسْلِمُونَ عَنْهُمْ إِلَى مَدَائِنِهِمْ وَحُصُونِهِمْ وَيَضُمُّونَ إِلَيْهِمْ مَوَاشِيَهُمْ
وَيَشْرَبُونَ مِيَاهَ الْأَرْضِ حَتَّى إِنَّ بَعْضَهُمْ لَيَمُرُّ بِالنَّهَرِ فَيَشْرَبُونَ مَا فِيهِ حَتَّى يَتْرُكُوهُ يَبَسًا حَتَّى إِنَّ مَنْ بَعْدَهُمْ لَيَمُرُّ بِذَلِكَ النَّهَرِ فَيَقُولُ قَدْ كَانَ هَاهُنَا مَاءٌ مَرَّةً
حَتَّى إِذَا لَمْ يَبْقَ مِنْ النَّاسِ إِلَّا أَحَدٌ فِي حِصْنٍ أَوْ مَدِينَةٍ قَالَ قَائِلُهُمْ هَؤُلَاءِ أَهْلُ الْأَرْضِ قَدْ فَرَغْنَا مِنْهُمْ بَقِيَ أَهْلُ السَّمَاءِ
قَالَ ثُمَّ يَهُزُّ أَحَدُهُمْ حَرْبَتَهُ ثُمَّ يَرْمِي بِهَا إِلَى السَّمَاءِ فَتَرْجِعُ مُخْتَضِبَةً دَمًا لِلْبَلَاءِ وَالْفِتْنَةِ
“…യഅ്ജൂജ്  വമഅ്ജൂജ് തുറന്നുവിടപ്പെടും. അല്ലാഹു പറഞ്ഞതു പോലെ അവർ ജനങ്ങളിലേക്ക് പുറപ്പെട്ടു ചെല്ലും. 
“അങ്ങനെ യഅ്ജൂജ് വമഅ്ജൂജ് ജനവിഭാഗങ്ങൾ തുറന്നു വിടപ്പെടുകയും, അവർ എല്ലാ കുന്നുകളിൽ നിന്നും കുതിച്ചി റങ്ങി വരുന്നതുമാണ്.”
അവർ ഭൂമിയെ (അക്രമങ്ങൾ കൊണ്ട്) പൊതിയും.  മുസ്ലിംകൾ അവരിൽനിന്ന് തങ്ങളുടെ നാടുകളിലേക്കും കോട്ടകളിലേക്കും ഉൾവലിയും. അവരുടെ കാലികളെ അവരുടെ അടു ക്കൽ സംരക്ഷിച്ചു നിർത്തും. 
ഭൂമിയിലുള്ള വെള്ളം അവർ കുടിക്കും. എത്രത്തോള മെന്നാൽ അവരിൽ ചിലർ ഒരു നദിക്കരയിലൂടെ നടക്കുകയും അതിനെ വരണ്ടതായി വിട്ടേക്കുമാറ് അതിലുള്ള വെള്ളം കുടി ക്കുകയും ചെയ്യും. അതിൽപിന്നെ അവരുടെ ശേഷം വരുന്നവർ ആ നദിക്കരയിലൂടെ നടക്കുമ്പോൾ പറയും: ഇവിടെ ഒരിക്കൽ വെള്ളമുണ്ടായിരുന്നു. 
അങ്ങിനെ ഏതെങ്കിലും ഒരു കോട്ടയിലോ നഗരത്തി ലോ ഒരാൾ ശേഷിക്കുകയായാൽ അവരിലൊരാൾ പറയും: ഭൂവാസികൾ ഇത്രയേയുള്ളൂ. അവരിൽ നിന്നും നാം വിരമിച്ചു. ശേഷിക്കുന്നത് മാനത്തിലുള്ളവരാണ്. 
തിരുമേനി ‎ﷺ  പറഞ്ഞു: അവരിലോരാൾ തന്റെ കുന്തമെ ടുത്ത് കുലുക്കുകയും അത് ആകാശത്തിലേക്ക് എറിയുകയും ചെയ്യും. പരീക്ഷണവും കുഴപ്പവുമെന്നോണം രക്തത്തിൽ കുളി ച്ചായിരിക്കും അത് മടങ്ങുക… ” 
 
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ يَأْجُوجَ وَمَأْجُوجَ لَيَحْفِرُونَ السَّدَّ كُلَّ يَوْمٍ حَتَّى إِذَا كَادُوا يَرَوْنَ شُعَاعَ الشَّمْسِ قَالَ الَّذِي عَلَيْهِمْ ارْجِعُوا فَسَتَحْفِرُونَهُ غَدًا
فَيَعُودُونَ إِلَيْهِ كَأَشَدِّ مَاكَانَ حَتَّى إِذَا بَلَغَتْ مُدَّتُهُمْ وَأَرَادَ اللَّهُ عَزَّ وَجَلَّ أَنْ يَبْعَثَهُمْ إِلَى النَّاسِ حَفَرُوا حَتَّى إِذَا كَادُوا يَرَوْنَ شُعَاعَ الشَّمْسِ قَالَ الَّذِي عَلَيْهِمْ ارْجِعُوا فَسَتَحْفِرُونَهُ غَدًا إِنْ شَاءَ اللَّهُ وَيَسْتَثْنِي
فَيَعُودُونَ إِلَيْهِ وَهُوَ كَهَيْئَتِهِ حِينَ تَرَكُوهُ فَيَحْفِرُونَهُ وَيَخْرُجُونَ عَلَى النَّاسِ
فَيُنَشِّفُونَ الْمِيَاهَ وَيَتَحَصَّنَ النَّاسُ مِنْهُمْ فِي حُصُونِهِمْ
فَيَرْمُونَ بِسِهَامِهِمْ إِلَى السَّمَاءِ فَتَرْجِعُ وَعَلَيْهَا كَهَيْئَةِ الدَّمِ فَيَقُولُونَ قَهَرْنَا أَهْلَ الْأَرْضِ وَعَلَوْنَا أَهْلَ السَّمَاءِ
“നിശ്ചയം യഅ്ജൂജ് വമഅ്ജൂജ് എല്ലാ ദിവസവും അണ തുര ക്കുക തന്നെ ചെയ്യുന്നതാണ്. അങ്ങിനെ അവർ സൂര്യാസ്തമനകിരണം കണ്ടാൽ അവരുടെ മേൽനോട്ടക്കാരൻ പറയും: നിങ്ങൾ മടങ്ങികൊള്ളുക. നാളെ നിങ്ങൾ കുഴിക്കുന്നതായിരിക്കും.
അങ്ങിനെ അവർ അണയിലേക്ക് മടങ്ങും. അതാകട്ടെ ഏറ്റവും ശക്തമായ നിലയിലായിരിക്കും. അങ്ങിനെ അവരുടെ കാലമെത്തുകയും അല്ലാഹു അവരെ ജനങ്ങളിലേക്ക് നിയോഗിക്കുവാൻ ഉദ്ദേശിക്കുകയുമായാൽ അവർ കുഴിക്കും. അങ്ങിനെ അവർ സൂര്യാസ്തമന കിരണം കണ്ടാൽ അവരുടെ മേൽ നോട്ട ക്കാരൻ പറയും:നിങ്ങൾ മടങ്ങികൊള്ളുക. നാളെ നിങ്ങൾ കുഴി ക്കുന്നതായിരിക്കും. ഇൻശാഅല്ലാഹ്  എന്നും അയാൾ പറയും. 
(അവർ മതിൽ കുഴിക്കുവാൻ വീണ്ടും) മടങ്ങിവരും. അത് അവർ വിട്ടേച്ച അതേ രൂപത്തിലായിരിക്കും. അങ്ങിനെ അവർ കുഴിക്കുകയും ജനങ്ങളിലേക്ക് പുറപ്പെടുകയും ചെയ്യും. 
അവർ വെള്ളം കുടിച്ചു വറ്റിക്കും. അവരിൽനിന്ന് ജനങ്ങൾ സുരക്ഷക്കായി തങ്ങളുടെ കോട്ടകളിൽ അഭയം തേടും.
അവർ അവരുടെ അമ്പുകൾ ആകാശത്തിലേക്ക് എയ്തു വിടും. അപ്പോൾ രക്തം പോലുള്ളതുമായി അമ്പുകൾ മടങ്ങി വരും. അവർ പറയും: ഭൂമിയിലുള്ളവരെ ഞങ്ങൾ അടിച്ചമർത്തി. ആകാശത്തിലുള്ളവരെ ഞങ്ങൾ അതിജയിച്ചു…”
 
യഅ്ജൂജ് വമഅ്ജൂജിന്റെ പതനം
ഇമാം ഇബ്നുകഥീർഠ പറഞ്ഞു: “ഈസാ ഇബ്നുമർ യം (അ) ദജ്ജാലിനെ കൊന്നതിനു ശേഷമുള്ള നാളുകളിലാണ് യഅ്ജൂജ് വമഅ്ജൂജിന്റെ പുറപ്പാട്. അപ്പോൾ ഈസാ(അ)യുടെ ദുആ ഇന്റെ ബർക്കത്തിനാൽ ഒരൊറ്റ രാവിലായി അല്ലാഹു അവരെ ഒന്നടങ്കം നശിപ്പിക്കുന്നതാണ്. 
മുൻ അദ്ധ്യായത്തിൽ നൽകിയ നവ്വാസ് ഇബ്നുസംആനി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ യഅ്ജൂജ് വമഅ്ജൂജിന്റെ പതനവുമായി ബന്ധപ്പെട്ട് ഇപ്രകാരം ഉണ്ട്:
وَيُحْصَرُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ حَتَّى يَكُونَ رَأْسُ الثَّوْرِ لِأَحَدِهِمْ خَيْرًا مِنْ مِائَةِ دِينَارٍ لِأَحَدِكُمْ الْيَوْمَ
فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ فَيُرْسِلُ اللَّهُ عَلَيْهِمْ النَّغَفَ فِي رِقَابِهِمْ فَيُصْبِحُونَ فَرْسَى كَمَوْتِ نَفْسٍ وَاحِدَةٍ
ثُمَّ يَهْبِطُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى الْأَرْضِ فَلَا يَجِدُونَ فِي الْأَرْضِ مَوْضِعَ شِبْرٍ إِلَّا مَلَأَهُ زَهَمُهُمْ وَنَتْنُهُمْ
فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى اللَّهِ فَيُرْسِلُ اللَّهُ طَيْرًا كَأَعْنَاقِ الْبُخْتِ فَتَحْمِلُهُمْ فَتَطْرَحُهُمْ حَيْثُ شَاءَ اللَّهُ
ثُمَّ يُرْسِلُ اللَّهُ مَطَرًا لَا يَكُنُّ مِنْهُ بَيْتُ مَدَرٍ وَلَا وَبَرٍ فَيَغْسِلُ الْأَرْضَ حَتَّى يَتْرُكَهَا كَالزَّلَفَةِ
“…നബിയ്യുല്ലാഹി ഇൗസയും അനുചരന്മാരും ഉപരോധിക്ക പ്പെടുകയും ചെയ്യും. എത്രത്തോളമെന്നാൽ ഒരു കാളയുടെ തല അവരിലൊരാൾക്ക് ഇന്ന് നിങ്ങളിലൊരാൾക്ക് നൂറ് ദീനാറുകളേക്കാൾ എത്രത്തോളം ഉത്തമമാണോ അതിനേക്കാൾ ഉത്തമമായിരിക്കും. 
നബിയ്യുല്ലാഹി ഈസയും അനുചരന്മാരും അല്ലാഹു വോട് അന്നേരം കേണുതേടുകയും അല്ലാഹു അവരുടെ പിരടിയിൽ (ഒരുതരം) പുഴുക്കളെ നിയോഗിക്കുകയും ഒരൊറ്റ ശരീര ത്തിന്റെ നാശമെന്ന പോലെ അവരെല്ലാവരും കൊല്ലപ്പെട്ടവരാവുകയും ചെയ്യും. 
ശേഷം നബിയ്യുല്ലാഹി ഇൗസയും അനുചരന്മാരും ഭൂമി യിലേക്ക് ഇറങ്ങും. അപ്പോൾ അതിൽ അവരുടെ (യഅ്ജൂജ് വമ അ്ജൂജിന്റെ) ദുർഗന്ധവും മാലിന്യവും നിറഞ്ഞതല്ലാത്ത ഒരു ചാൺ ഇടവും അവർ കാണില്ല. 
നബിയ്യുല്ലാഹി ഈസയും അനുചരന്മാരും അന്നേരം അല്ലാഹുവോട് കേണു തേടുകയും ഒട്ടകത്തിന്റെ പിരടികൾ പോലെ പിരടികളുള്ള (ഒരുതരം) പക്ഷികളെ അല്ലാഹു നിയോ ഗിക്കുകയും അവ അവരെ വഹിച്ചെടുത്ത് അല്ലാഹു ഉദ്ദേശിക്കു ന്നേടത്ത് എറിയുകയും ചെയ്യും. 
ശേഷം അല്ലാഹു ഒരു മഴയെ അയക്കും. യാതൊരു രോ മക്കുടിലും മൺകുടിലും സുരക്ഷയേകാത്ത പ്രസ്തുത മഴയിൽ അല്ലാഹു ഭൂമിയെ കഴുകുകയും അതിനെ മിനുസവും തിളക്ക വുമുള്ള പ്രതലമാക്കി വിട്ടേക്കുകയും ചെയ്യും…”  (മുസ്ലിം)
 
യഅ്ജൂജ് വമഅ്ജൂജിന് ശേഷം
ഉപരിയിൽ നൽകിയ നവ്വാസ് ഇബ്നുസംആനി رَضِيَ اللَّهُ عَنْهُ ൽ നി ന്നുള്ള  നിവേദനത്തിൽ യഅ്ജൂജ് വമഅ്ജൂജിന്റെ പതനത്തിനു ശേഷം ഭൂമിയുടെ അവസ്ഥ വിവരിക്കപ്പെടുന്നത് ഇപ്രകാരമാണ്:
ثُمَّ يُقَالُ لِلْأَرْضِ أَنْبِتِي ثَمَرَتَكِ وَرُدِّ يبَرَكَتَكِ
فَيَوْمَئِذٍ تَأْكُلُ الْعِصَابَةُ مِنْ الرُّمَّانَةِ وَيَسْتَظِلُّونَ بِقِحْفِهَا
وَيُبَارَكُ فِي الرِّسْلِ حَتَّى أَنَّ اللِّقْحَةَ مِنْ الْإِبِلِ لَتَكْفِي الْفِئَامَ مِنْ النَّاسِ وَاللِّقْحَةَ مِنْ الْبَقَرِ لَتَكْفِي الْقَبِيلَةَ مِنْ النَّاسِ وَاللِّقْحَةَ مِنْ الْغَنَمِ لَتَكْفِي الْفَخِذَ مِنْ النَّاسِ
فَبَيْنَمَا هُمْ كَذَلِكَ إِذْ بَعَثَ اللَّهُ رِيحًا طَيِّبَةً فَتَأْخُذُهُمْ تَحْتَ آبَاطِهِمْ فَتَقْبِضُ رُوحَ كُلِّ مُؤْمِنٍ وَكُلِّ مُسْلِمٍ
وَيَبْقَى شِرَارُ النَّاسِ يَتَهَارَجُونَ فِيهَا تَهَارُجَ الْحُمُرِ فَعَلَيْهِمْ تَقُومُ السَّاعَةُ
“…ശേഷം ഭൂമിയോട്, നിന്റെ പഴങ്ങൾ മുളപ്പിക്കുകയും ബർക ത്ത് മടക്കി കൊണ്ടുവരികയും ചെയ്യുക എന്ന് പറയപ്പെടും.
അതോടെ അന്നാളിൽ ഒരു റുമ്മാൻ പഴം ഒരു വിഭാഗം ഭക്ഷിക്കുകയും അതിന്റെ തോടിൽ അവർ തണൽ കൊള്ളു കയും ചെയ്യും.
കന്നുകാലികളിൽ ബർകത്ത് ചൊരിയപ്പെടുകയും ഒരു ഒട്ടകത്തിൽ നിന്ന് ഒരു നേരം കറന്നെടുത്ത പാൽ ഒരു വലിയ ജനവിഭാഗത്തിന് (പാനംചെയ്യുവാൻ) മതിയാവുകയും ഒരു പ ശുവിൽ നിന്ന് ഒരു നേരം കറന്നെടുത്ത പാൽ ഒരു ഗോത്ര ത്തിന് (പാനം ചെയ്യുവാൻ) മതിയാവുകയും ഒരു ആടിൽ നിന്ന് ഒരു നേരം കറന്നെടുത്ത പാൽ ഒരു കുടുംബത്തിന് (പാനം ചെയ്യുവാൻ) മതിയാവുകയും ചെയ്യും.
അവർ അപ്രകാരമായിരിക്കെ, അല്ലാഹു ഒരു നല്ല കാറ്റി നെ നിയോഗിക്കും. അത് അവരുടെ കക്ഷങ്ങൾക്കടിയിലൂടെ അ വരെ പിടികൂടുകയും എല്ലാ മുഅ്മിനിന്റേയും എല്ലാ മുസ്ലിമി ന്റേയും ആത്മാവിനെ പിടിക്കുകയും ചെയ്യും.
ജനങ്ങളിൽ അതിനീചന്മാർ ശേഷിക്കും. അവർ അതിൽ കഴുതകൾ മദിച്ച് ഇണ ചേരുന്നതു പോലെ ലൈംഗീകവേഴ്ച യിൽ ഏർപ്പെടും. അപ്പോൾ അവരുടേമേൽ അന്ത്യനാൾ സംഭവിക്കും…”  (മുസ്ലിം)
സലമതുബ്നു നുഫയ്ലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

…وَلاَ تضعُ الحربُ أَوزارَهَا حتَىي خرجَ يَأْجُوجُ وَمأْجُوجُ

“… യഅ്ജൂജ് വമഅ്ജൂജ് പുറപ്പെടുന്നതുവരെ യുദ്ധം അതിന്റെ ഭാരങ്ങളെ ഇറക്കി വെക്കുകയില്ല (യുദ്ധം നിലക്കുകയില്ല.)”
അബൂസഇൗദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

لَيُحَجَّنَّ الْبَيْتُ وَلَيُعْتَمَرَنَّ بَعْدَ خُرُوجِ يَأْجُوجَ وَمَأْجُوجَ

“യഅ്ജൂജ് വമഅ്ജൂജിന്റെ പുറപ്പാടിനു ശേഷവും കഅ്ബയിൽ ഹജ്ജും ഉംറയും നിർവ്വഹിക്കപ്പെടും.” (ബുഖാരി)

 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts