عن طارق بن شهاب قال : خرج عمر بن الخطاب إلى الشام ومعنا أبو عبيدة بن  الجراح فأتوا على مخاضة وعمر على ناقة له ، فنزل عنها وخلع خفيه فوضعهما على عاتقه ، وأخذ بزمام ناقته فخاض بها المخاضة ، فقال أبو عبيدة : يا أمير المؤمنين أأنت تفعل هذا ، تخلع خفيك وتضعهما على عاتقك ، وتأخذ بزمام ناقتك ، وتخوض بها المخاضة ؟ ما يسرني أن أهل البلد استشرفوك ، فقال عمر : أوه لو يقول ذا غيرك أبا عبيدة جعلته نكالا لأمة محمد – صلى الله عليه وآله وسلم – إنا كنا أذل قوم فأعزنا الله بالإسلام فمهما نطلب العزة بغير ما أعزنا الله به أذلنا الله .

ത്വാരിഖ് ബ്നു ശിഹാബ് പറയുന്നു: ഉമർ رَضِيَ اللَّهُ عَنْهُ ശാമിലേക്ക് പുറപ്പെട്ടു. ഞങ്ങളുടെ കൂടെ അബൂ ഉബൈദ: ബ്നു അൽജർറാഹ് رَضِيَ اللَّهُ عَنْهُ വുമുണ്ട്. അവർ ഒരു ചെളിനിറഞ്ഞ ജലാശയത്തിൽ എത്തി. ഉമറുബ്നുൽ ഖത്താബ് رَضِيَ اللَّهُ عَنْهُ ഒട്ടകപ്പുറത്ത് നിന്നിറങ്ങി ഖുഫ്ഫ അഴിച്ച് തോളിലിട്ട്, ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ച് നടന്നു നീങ്ങി. (അതുകണ്ട് അത്ഭുതപ്പെട്ട്) അബൂ ഉബൈദ: ബ്നു അൽജർറാഹ് رَضِيَ اللَّهُ عَنْهُ ചോദിച്ചു. അമീറുൽ മുഅ്മിനീൻ താങ്കളാണോ ഇങ്ങനെ ചെയ്യുന്നത്? ഖുഫ്ഫയഴിച്ച് തോളിലിടുകയാണോ ചെയ്യുന്നത്? ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ച്  കടന്നുപോകുകയാണോ? ഈ നാട്ടുകാർ താങ്കളെ ആദരിക്കുന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത് കേട്ടപാടെ ഉമർ رَضِيَ اللَّهُ عَنْهُ ന്റെ ചോദ്യം:അബൂഉബൈദാ… താങ്കളല്ലാതെ മറ്റാരെങ്കിലുമായിരുന്നു ഇത് പറഞ്ഞിരുന്നതെങ്കിൽ മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന് അതൊരു പാഠമാക്കുമായിരുന്നു ഞാൻ. നമ്മളൊക്കെ ഏറ്റവും നിന്ദ്യരായ ഒരു ജനതയായിരുന്നു. ഇസ്‌ലാമിലുടെയാണ് അല്ലാഹു നമ്മെ പ്രതാപമുള്ളവരാക്കിയത്. അതിനാൽ, അല്ലാഹു നമുക്ക് പ്രതാപം നൽകിയ കാര്യംകൊണ്ടല്ലാതെ നാം പ്രതാപം തേടുന്ന പക്ഷം, അല്ലാഹു നമ്മെ നിന്ദിക്കുക തന്നെ ചെയ്യും.(ഹാകിം)

قال رسول الله صلى الله عليه وسلم: ليبلغنَّ هذا الأمر ما بلغ الليل والنهار، ولا يترك اللهُ بيتَ مَدَرٍ ولا وَبَرٍ، إلا أدخَله الله هذا الدين بعزِّ عزيز أو بذلِّ ذليلٍ، عزًّا يُعِزُّ الله به الإسلامَ، وذلًّا يُذِلُّ الله به الكفر

നബി ﷺ പറഞ്ഞു: രാവും പകലും എത്തുന്നിടത്തെല്ലാം ഈ കാര്യം (ഇസ്ലാം) എത്തുകതന്നെ ചെയ്യും. മണ്ണിന്റെയോ രോമത്തിന്റെയോ വീടാകട്ടെ അല്ലാഹു വിട്ടുകളയുകയില്ല, ഈ മതത്തെ അവിടെ എത്തിക്കാതെ. പ്രതാപിയുടെ പ്രതാപം വഴിയോ നിന്ദ്യനെ നിന്ദ്യനാക്കിയോ ആയിരിക്കും (ഇത് സാധിക്കുക). അല്ലാഹു ഇസ്‌ലാമിനെ പ്രതാപത്തിലാക്കുന്ന പ്രതാപം കൊണ്ട്; സത്യനിഷേധത്തെ നിന്ദ്യമാക്കുന്ന നിന്ദ്യതകൊണ്ട്’. (الألباني (ت ١٤٢٠)، تحذير الساجد ١٥٨ )

മുസ്ലിംകൾ ഏറെ ചിന്തിക്കേണ്ടതും ഉൾക്കൊള്ളേണ്ടതുമായ ഒരു വസ്തുതയാണ് ഇത്. അതായത് മുസ്ലിംകളുടെ പ്രതാപം ഇസ്ലാമാണ്. ഇസ്ലാമിക ആദര്‍ശങ്ങൾക്കാണ് പ്രതാപമുള്ളത്.

لَقَدْ أَنزَلْنَآ إِلَيْكُمْ كِتَٰبًا فِيهِ ذِكْرُكُمْ ۖ أَفَلَا تَعْقِلُونَ

തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച് തന്നിട്ടുണ്ട്‌. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ? (ഖുർആൻ:21/10)

لقد أنزلنا إليكم هذا القرآن، فيه عزُّكم وشرفكم في الدنيا والآخرة إن تذكرتم به، أفلا تعقلون ما فَضَّلْتكم به على غيركم؟

തീർച്ചയായും, നാം നിങ്ങൾക്ക് ഈ ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നു. ഇഹത്തിലും പരത്തിലും നിങ്ങളുടെ പ്രതാപവും മഹത്വവും അതിലുണ്ട്, നിങ്ങൾ അത് ഓർക്കുന്നുണ്ടെങ്കിൽ. ഞാൻ നിങ്ങളെ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠരാക്കിയത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ? (തഫ്സീറുൽ മുയസ്സർ)

{فِيهِ ذِكْرُكُمْ} أي: شرفكم وفخركم وارتفاعكم، إن تذكرتم به ما فيه من الأخبار الصادقة فاعتقدتموها، وامتثلتم ما فيه من الأوامر، واجتنبتم ما فيه من النواهي، ارتفع قدركم، وعظم أمركم،

{നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്‌} നിങ്ങളുടെ മഹത്വം, അഭിമാനം, ഉന്നതി എന്നിവയെല്ലാം, അതിലെ സത്യമായ വാർത്തകൾ നിങ്ങൾ ഓർമ്മിക്കുകയും അതിൽ വിശ്വസിക്കുകയും, അതിലെ കൽപ്പനകൾ പാലിക്കുകയും, അതിലെ വിരോധങ്ങൾ ഒഴിവാക്കുകയും ചെയ്താൽ, നിങ്ങളുടെ പദവി ഉയരും, നിങ്ങളുടെ കാര്യം മഹത്തരമാകും. (തഫ്സീറുസ്സഅ്ദി)

قال ابن القيِّم: “العِزَّة والعُلُوُّ إنَّما هما لأهل الإيمان الذي بعث الله به رسله، وأنزل به كتبه، وهو عِلمٌ وعملٌ وحالٌ، قال تعالى: {..وَأَنْتُمُ الْأَعْلَوْنَ إِنْ كُنْتُمْ مُؤْمِنِينَ} [آل عمران:139]، فللعبد من العُلُوِّ بحسب ما معه من الإيمان، وقال تعالى: {..وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لَا يَعْلَمُونَ} [المنافقون:8]، فله من العِزَّة بحسب ما معه من الإيمان وحقائقه، فإذا فاته حظٌّ من العُلُوِّ والعِزَّة، ففي مُقَابَلة ما فاته من حقائق الإيمان، علمًا وعملًا، ظاهرًا وباطنًا”

ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: പ്രതാപവും ഔന്നത്യവും ഈമാനിന്റെ ആളുകൾക്കുള്ളതാണ്, അല്ലാഹു റസൂലുകളെ അയക്കുകയും ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്ത ഈമാനിന്റെ ആളുകൾക്ക്. അത് അറിവാണ്, കര്‍മ്മമാണ്, സംസ്കാരമാണ്. അല്ലാഹു പറയുന്നു: {നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍ (2/139)} ഒരു അടിമക്ക് അയാളുടെ ഈമാനിന്റെ അടിസ്ഥാനത്തിലാണ് ഔന്നത്യം. അല്ലാഹു പറയുന്നു:അല്ലാഹുവിനും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷെ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല (63/8) ഈമാനിന്റെയും അതിന്റെ യാഥാര്‍ത്ഥ്യത്തിന്റെയും അടിസ്ഥാനത്തിലാണ് അവന് പ്രതാപം ലഭിക്കുന്നത്. ഒരാൾക്ക് പ്രതാപത്തിലും ഔന്നത്യത്തിലും കുറവ് സംഭവിക്കുന്നത് ഈമാനിന്റെയും അതിന്റെ യാഥാര്‍ത്ഥ്യത്തിന്റെയും അറിവിന്റെയും പ്രവൃത്തിയുടെയും കുറവ് കൊണ്ടാണ്. (إغاثة اللهفان لابن القيم:181/2).

ദീനിന്റെ വിധി-വിലക്കുകൾ പാലിക്കുന്നത് കൊണ്ട് ലഭിക്കുന്ന പ്രതാപമാണ് യാർത്ഥ പ്രതാപം.

قال الإمام الشافعي – رحمه الله : من لم تُعزه التقوى فلا عز له

ഇമാം ശാഫിഈ رَحِمَهُ اللَّهُ പറഞ്ഞു: തഖ്‌വ കൊണ്ട് പ്രതാപം ലഭിക്കാത്തവന് യാതൊരു പ്രതാപവുമില്ല. [سير أعلام النبلاء【٩٧/١٠】]

قال الإمام ابن القيم الله :قال تعالى :{مَنْ كَانَ يُرِيدُ الْعِزَّةَ فَلِلَّهِ الْعِزَّةُ جَمِيعًا (فاطر – 10)}أي: مَن كَانَ يَطلبُ العِزَّة فليطلبها بطاعة الله، بالكلم الطيب والعمل الصالح

ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: അല്ലാഹു പറഞ്ഞു: {ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു (35/10)} അതായത്: ആരെങ്കിലും പ്രതാപം അന്വേഷിക്കുന്നുവെങ്കിൽ വിശിഷ്ടമായ വാക്ക്, സൽകർമ്മം മുഖേന അല്ലാഹുവിന് വഴിപ്പെട്ട് അനുസരിക്കുന്നതിലൂടെ പ്രതാപം അന്വേഷിക്കുക. (ഇഗാസത്തുല്ലിഹ്ഫാൻ: 65)

أي: يا من يريد العزة، اطلبها ممن هي بيده، فإن العزة بيد اللّه، ولا تنال إلا بطاعته،

അതായത്, ആരാണ് പ്രതാപം ആഗ്രഹിക്കുന്നത്; അതുള്ളവന്റെ കൈയിൽ അന്വേഷിക്കട്ടെ. പ്രതാപം അല്ലാഹുവിന്റെ കൈകളിലാണ്. അത് അവനെ അനുസരിക്കാതെ ലഭിക്കില്ല. (തഫ്സീറുസ്സഅ്ദി: 35/10)

എന്നാൽ ഇന്നത്തെ മുസ്സിംകളോ? അവര്‍ പ്രതാപം തേടുന്നത് ഇസ്ലാമിനെ ഉപേക്ഷിച്ചുകൊണ്ടാണ്. അല്ലെങ്കിൽ ഭൗതികമായ ചില കാര്യങ്ങൾ സ്വീകരിച്ചുകൊണ്ട്. അവിശ്വാസികളുടെ ആചാരങ്ങൾ സ്വീകരിച്ചുകൊണ്ട് പ്രതാപം തേടുന്നവരുമുണ്ട്. മുനാഫിഖുകളെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

بَشِّرِ ٱلْمُنَٰفِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا ‎﴿١٣٨﴾‏ ٱلَّذِينَ يَتَّخِذُونَ ٱلْكَٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ ٱلْعِزَّةَ فَإِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا ‎﴿١٣٩﴾‏

കപടവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന സന്തോഷവാര്‍ത്ത നീ അവരെ അറിയിക്കുക. സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവര്‍. അവരുടെ (സത്യനിഷേധികളുടെ) അടുക്കല്‍ പ്രതാപം തേടിപ്പോകുകയാണോ അവര്‍? എന്നാല്‍ തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. (ഖുർആൻ:4/138-139)

കപടവിശ്വാസികളുടെ ദൃഷ്ടിയില്‍ അവിശ്വാസികളുടെ അടുത്തായിരിക്കും തല്‍ക്കാലം ബാഹ്യമായ പ്രതാപവും സ്വാധീനവും അവര്‍ കാണുന്നത്. അതാണവരുടെ ഈ അസ്ഥിരതക്കു കാരണം. എന്നാല്‍ – പ്രതാപമാണവരുടെ ആവശ്യമെങ്കില്‍ – അത് തേടിപ്പോകേണ്ടത് അവിശ്വാസികളുടെ അടുക്കലേക്കല്ല. അല്ലാഹുവിന്‍റെ അടുക്കലേക്കാണ്. അഥവാ അവര്‍ യഥാര്‍ത്ഥ വിശ്വാസികളായിത്തീരുകയാണ് അതിനുളള മാര്‍ഗം എന്ന് അല്ലാഹു അവരെ ഉണര്‍ത്തുന്നു. (അമാനി തഫ്സീര്‍)

സത്യവിശ്വാസികളെ, അല്ലാഹു ഇസ്ലാമിനാൽ പ്രതാപം നൽകിയിട്ടുള്ള ഉമ്മത്താകുന്നു നമ്മുടേത്. ഒരു മുസ്ലിം എപ്പോഴും, അവന്റെ ഇസ്‌ലാമിലും ഈമാനിലും ഖുർആനും സുന്നത്തുമനുസരിച്ചുള്ള ജീവിതത്തിലും അഭിമാനിക്കുന്നവനും പ്രതാപം കൊള്ളുന്നവനുമായിരിക്കണം. അതല്ലാതെ നാം ഇസ്ലാം അല്ലാത്തതിലൂടെ പ്രതാപം തേടിയാൽ, അല്ലാഹു നമുക്ക് നിന്ദ്യത വരുത്തുന്നതാണ്.

Leave a Reply

Your email address will not be published.

Similar Posts