ഇമാനും തൗഹീദും
ഈമാനിന്റെ അടിസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹുവിലുള്ള വിശ്വാസവും, അവന്റെ ഏകത്വം അംഗീകരിക്കലുമാണ്. അല്ലാഹുവിലുള്ള വിശ്വാസമില്ലാതെ ഈമാൻ നിലനിൽക്കുകയേ ഇല്ല.നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ عليه السلام വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّ
നബി ﷺ പറഞ്ഞു: ‘ഈമാന്‍’ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിധിനിര്‍ണയത്തിലും വിശ്വസിക്കലാകുന്നു. (ബുഖാരി:2)
ഈമാനിന്റെ ഏറ്റവും ഉന്നതമായ ശാഖ അല്ലാഹുവിനെ ഏകനാക്കലാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജയും ഈമാനിന്റെ ഭാഗമാണ്. (മുസ്‌ലിം:35)
ഈമാനും ഇൽമും
ഈമാനിന്റെ അടിസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹുവിലുള്ള വിശ്വാസമാണല്ലോ. അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളിലൂടെയാണ് അല്ലാഹുവിനെ മനസ്സിലാക്കേണ്ടത്. നബി ﷺ പഠിപ്പിച്ചുതന്ന പ്രകാരമാണ് മുഴുവൻ ഈമാൻ കാര്യങ്ങളിലും വിശ്വസിക്കേണ്ടത്. ഈമാനും ഇൽമും(അറിവും) തമ്മിൽ ബന്ധപ്പമുണ്ട്. ഇൽമ് വര്‍ദ്ധിക്കുന്നതനുസരിച്ച് ഈമാനിലും വര്‍ദ്ധനവുണ്ടാകും. ഇൽമ് കുറയുന്നതനുസരിച്ച് ഈമാനിലും കുറവുവുണ്ടാകും. ഇൽമിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള വിശ്വാസം ആക്ഷേപിക്കപ്പെട്ടതാണ്.
وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِ
അവ൪ (സത്യനിഷേധികള്‍) അല്ലാഹുവെ കണക്കാക്കേണ്ട പ്രകാരം കണക്കാക്കിയില്ല. (ഖു൪ആന്‍:6/91)
അല്ലാഹുവിനെ ഭയപ്പെടാനും അവനിലുള്ള വിശ്വാസം വർധിപ്പിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് ഇൽമാണ്.
ﺇِﻧَّﻤَﺎ ﻳَﺨْﺸَﻰ ٱﻟﻠَّﻪَ ﻣِﻦْ ﻋِﺒَﺎﺩِﻩِ ٱﻟْﻌُﻠَﻤَٰٓﺆُا۟ ۗ
അല്ലാഹുവിനെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. (ഖു൪ആന്‍: 35/28)
അന്ത്യനാളിലെ അതിഭയങ്കരങ്ങളായ അറ്റമില്ലാത്ത അനുഭവങ്ങള്‍ കാണുമ്പോള്‍ കുറ്റവാളികളായ ആളുകള്‍ക്കു തങ്ങളുടെ ഇഹലോകവാസക്കാലം വളരെ നിസ്സാരമായിരുന്നുവെന്നുതോന്നും. ഈമാനും ഇൽമും ഉള്ളവരുടെ കാര്യം അങ്ങനെയല്ല. അല്ലാഹു അവരെ പുകഴ്ത്തി പറഞ്ഞിരിക്കുന്നു.
وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَٱلْإِيمَٰنَ لَقَدْ لَبِثْتُمْ فِى كِتَٰبِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ ۖ فَهَٰذَا يَوْمُ ٱلْبَعْثِ وَلَٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ
വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍. പക്ഷെ നിങ്ങള്‍ (അതിനെപ്പറ്റി) മനസ്സിലാക്കിയിരുന്നില്ല. (ഖു൪ആന്‍:30 /56)
ഈമാനും തഖ്‌വയും
قُلْ يَٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ
പറയുക: വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. (ഖുര്‍ആൻ:39/6)
أَيْ: قُلْ مُنَادِيًا لِأَشْرَفِ الْخَلْقِ، وَهُمُ الْمُؤْمِنُونَ، آمِرًا لَهُمْ بِأَفْضَلِ الْأَوَامِرِ، وَهِيَ التَّقْوَى، ذَاكِرًا لَهُمُ السَّبَبَ الْمُوجِبَ لِلتَّقْوَى، وَهُوَ رُبُوبِيَّةُ اللَّهِ لَهُمْ وَإِنْعَامُهِ عَلَيْهِمُ، الْمُقْتَضِي ذَلِكَ مِنْهُمْ أَنْ يَتَّقُوهُ، وَمِنْ ذَلِكَ مَا مَنَّ اللَّهُ عَلَيْهِمْ بِهِ مِنَ الْإِيمَانِ فَإِنَّهُ مُوجِبٌ لِلتَّقْوَى، كَمَا تَقُولُ: أَيُّهَا الْكَرِيمُ تَصَدَّقْ، وَأَيُّهَا الشُّجَاعُ قَاتِلْ.
ഉത്തമരായ സൃഷ്ടികളെ വിളിച്ച് പ്രവാചകരേ, താങ്കൾ പറയുക. അവരാണ് യഥാർഥ വിശ്വാസികൾ. ഏറ്റവും ഉത്തമമായത് അവരോട് കൽപിക്കുക. അത് ധർമനിഷ്ഠയാണ്. തക്വ്‌വയുണ്ടാകാനാവശ്യമായ കാര്യങ്ങൾ അവരെ ഉദ്‌ബോധിപ്പിക്കുക. അല്ലാഹുവാണ് സംരക്ഷിക്കുന്നതെന്നും, അവൻ തരുന്ന അനുഗ്രഹങ്ങൾ അവനെ സൂക്ഷിച്ച് ജീവിക്കാൻ പ്രേരണയാകണമെന്നും, ഈമാനെന്ന ഏറ്റവും വലിയ അനുഗ്രഹം അവൻ തന്നു എന്നതും തക്വ്‌വയോടെ ജീവിക്കാൻ ബാധ്യതപ്പെട്ട ഒരനുഗ്രഹമാണ്. ‘ഓ ഔദാര്യവാനേ, നീ ധർമം ചെയ്യുക,’ ‘ധീരനേ നീ പോരാടുക’ എന്നെല്ലാം പറയുന്നതുപോലെ. (തഫ്സീറുസ്സഅ്ദി)
ഈമാനും സൽകർമ്മങ്ങളും
വിശുദ്ധ ഖുർആനിലുടനീളം ഒന്നിച്ച് ചേർത്ത് പറയുന്നതാണ് ഈമാനും അമലു സ്വാലിഹാത്തും (സത്യവിശ്വാസവും സൽകർമ്മങ്ങളും). അമലു സ്വാലിഹാത്തിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ 80 ൽ അധികം സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇതിൽ 73 തവണ ഈമാനിനോട് ചേർത്താണ് വന്നിട്ടുള്ളത്. സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ധാരാളം പ്രതിഫലം ലഭിക്കുന്നതാണെന്ന് വിശുദ്ധ ഖുർആനിൽ പല ഭാഗത്തും ഉണർത്തിയിട്ടുണ്ട്.
വിശ്വാസ പൂർണ്ണതക്ക് സൽകർമ്മങ്ങളും സൽകർമ്മങ്ങളുടെ സ്വീകാര്യതക്ക് വിശ്വാസവും നിബന്ധനയാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
സത്യവിശ്വാസം സ്വീകരിക്കാത്തവരുടെയും, ശരിയല്ലാത്ത വിശ്വാസം സ്വീകരിച്ചവരുടെയും സൽകർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമാകില്ലെന്നും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഈമാനും ക്ഷമയും
مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ
അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:64 /11)
{ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്} എന്നതിനെ കുറിച്ച് ഇമാം അല്‍ക്വമ رَضِيَ اللهُ عَنْهُ പറഞ്ഞു:
هو الرجل تصيبه المصيبة ، فيعلم أنها من عند الله ، فيرضى ويسلم
ഇവിടെ പറയപ്പെട്ട വ്യക്തി ഒരു മുസ്വീബത്ത് ഏല്‍ക്കുകയും അത് അല്ലാഹുവില്‍ നിന്നാണെന്ന് അറിയുകയും ചെയ്യുന്നവനാണ്. അയാള്‍ അതില്‍ തൃപ്തിയടയുകയും സമ൪പ്പിക്കുകയും ചെയ്യും. (തഫ്സീ൪ ഇബ്നുജരീ൪, തഫ്സീ൪ ഇബ്നു അബീഹാതിം)
ഈമാനും തവക്കലും
وَعَلَى ٱللَّهِ فَتَوَكَّلُوٓا۟ إِن كُنتُم مُّؤْمِنِينَ
നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവിൽ നിങ്ങൾ ഭരമേൽപിക്കുക. (ഖു൪ആന്‍ : 5/23)
وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
അല്ലാഹുവിന്‍റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്. (ഖു൪ആന്‍ : 64/13)
അവര്‍ക്ക് ബാധിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും അവര്‍ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും അവര്‍ അവന്റെ മേല്‍ അവലംബിക്കട്ടെ. അല്ലാഹുവിനെകൊണ്ടല്ലാതെ ഒരു കാര്യവും ശരിയാവുകയില്ല. അല്ലാഹുവില്‍ അവലംബിക്കലല്ലാതെ അതിന് മറ്റു വഴികളില്ല. അവനില്‍ അവലംബിക്കല്‍ പൂര്‍ണമാകണമെങ്കില്‍ അടിമ തന്റെ രക്ഷിതാവിനെ കുറിച്ച് നല്ലത് വിചാരിക്കണം. കാര്യങ്ങള്‍ക്ക് അവന്‍ മതിയെന്ന് ഉറച്ചുവിശ്വസിക്കണം. ഒരാളുടെ ഈമാനിന്റെ തോതനുസരിച്ചാണ് ഒരാള്‍ ഭരമേല്‍പിക്കുന്നതിന്റെ ശക്തിയും ദുര്‍ബലതയും. (തഫ്സീറുസ്സഅ്ദി)
ﺇِﻧَّﻤَﺎ ٱﻟْﻤُﺆْﻣِﻨُﻮﻥَ ٱﻟَّﺬِﻳﻦَ ﺇِﺫَا ﺫُﻛِﺮَ ٱﻟﻠَّﻪُ ﻭَﺟِﻠَﺖْ ﻗُﻠُﻮﺑُﻬُﻢْ ﻭَﺇِﺫَا ﺗُﻠِﻴَﺖْ ﻋَﻠَﻴْﻬِﻢْ ءَاﻳَٰﺘُﻪُۥ ﺯَاﺩَﺗْﻬُﻢْ ﺇِﻳﻤَٰﻨًﺎ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ
അല്ലാഹുവിനെകുറിച്ച് പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.(ഖു൪ആന്‍:8/2)
ഈമാനും ലജ്ജയും
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജയും ഈമാനിന്റെ ഭാഗമാണ്. (മുസ്‌ലിം:35)
عَنْ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ عَلَى رَجُلٍ مِنَ الأَنْصَارِ وَهُوَ يَعِظُ أَخَاهُ فِي الْحَيَاءِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ دَعْهُ فَإِنَّ الْحَيَاءَ مِنَ الإِيمَانِ ”.
അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ അൻസാറുകളിൽപെട്ട ഒരാളുടെ സമീപത്ത് കൂടി നടന്നുപോയി. തത്സമയം അദ്ധേഹം തന്റെ സഹോദരനെ ലജ്ജയുടെ കാര്യത്തിൽ ഉപദേശിക്കുകയായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: അദ്ദേഹത്തെവിട്ടേക്കൂ, ലജ്ജ വിശ്വാസത്തിൽ പെട്ടതാണ്.(ബുഖാരി: 24)
ലജ്ജയെ വേണ്ട രീതിയിൽ ഉൾക്കൊണ്ടവര്‍ ഈമാനുള്ളവരാണ്. ഈമാൻ വര്‍ദ്ധിക്കുന്നതനുസരിച്ച് ലജ്ജയിലും വര്‍ദ്ധനവുണ്ടാകും. ഈമാൻ കുറയുന്നതനുസരിച്ച് ലജ്ജയിലും കുറവുവുണ്ടാകും.
ഈമാനും വഴിയിലെ തടസ്സം നീക്കലും
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജയും ഈമാനിന്റെ ഭാഗമാണ്. (മുസ്‌ലിം:35)