നബി ﷺ ജനിച്ച ദിവസം
عَنْ أَبِي قَتَادَةَ الأَنْصَارِيِّ، رضى الله عنه أَنَّرَسُولَ اللَّهِ صلى الله عليه وسلم سُئِلَ عَنْ صَوْمِ الاِثْنَيْنِ فَقَالَ : فِيهِ وُلِدْتُ
അബൂഖതാദ അൽ അന്‍സാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ കുറിച്ച് നബി ﷺ ചോദിക്കപ്പെട്ടു: അപ്പോൾ നബി ﷺ മറുപടി പറഞ്ഞു: അന്നേ ദിവസമാണ് എന്നെ പ്രസവിച്ചത്. (മുസ്ലിം:1162)
നബി ﷺ മരണപ്പെട്ട ദിവസം
عن عائشة قالت: قال لي أبو بكر: أي يوم توفي النبي الله صلى الله عليه وسلم؟ قلت: يوم الاثنين, قال: إني أرجو أن أموت فيه, فمات فيه
ആയിശ رضي الله عنها പറയുന്നു: നബി ﷺ ഏത് ദിവസമാണ് മരണപ്പെട്ടതെന്ന് അബൂബക്കർ رضي الله عنه എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു: തിങ്കളാഴ്ച ദിവസം. അപ്പോള്‍ അബൂബക്കർ رضي الله عنه പറഞ്ഞു: ഞാനും ആ ദിവസം മരിക്കണമെന്നാഗ്രഹിക്കുന്നു. അങ്ങനെ അബൂബക്കറും തിങ്കളാഴ്ചയാണ് മരിച്ചത്. (ബൈഹഖി)
നബിയായി നിയോഗിക്കപ്പെട്ട ദിവസം
عَنْ أَبِي قَتَادَةَ الأَنْصَارِيِّ، رضى الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم سُئِلَ عَنْ صَوْمِ يَوْمِ الاِثْنَيْنِ قَالَ : ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَىَّ فِيهِ
അബൂഖതാദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: ‘അത് ഞാന്‍ ജനിച്ച ദിവസമാണ്. അന്നാണ് ഞാൻ നബിയായി നിയോഗിക്കപ്പെട്ടത്അല്ലെങ്കിൽ അന്നാണ് എനിക്ക് വഹ്‌യ് ഇറങ്ങിയത്’. (മുസ്‌ലിം: 1162)
ഖുർആൻ അവതരിച്ച ദിവസം
عَنْ أَبِي قَتَادَةَ الأَنْصَارِيِّ، رضى الله عنه أَنَّرَسُولَ اللَّهِ صلى الله عليه وسلم سُئِلَ عَنْ صَوْمِ الاِثْنَيْنِ فَقَالَ : فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَىَّ
അബൂഖതാദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: ‘അത് ഞാന്‍ ജനിച്ച ദിവസമാണ്. അന്നാണ് എനിക്ക് വഹ്‌യ് ഇറങ്ങിയത്’. (മുസ്‌ലിം: 1162)
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:
فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَىَّ الْقُرْآنُ
‘അത് ഞാന്‍ ജനിച്ച ദിവസമാണ്. അന്നാണ് എനിക്ക് ഖുർആൻ അവതരിച്ചത്’. (അബൂദാവൂദ്:2426)
തിങ്കളാഴ്ച്ച കർമ്മങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നു
عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : تُعْرَضُ أَعْمَالُ النَّاسِ فِي كُلِّ جُمُعَةٍ مَرَّتَيْنِ يَوْمَ الِاثْنَيْنِ وَيَوْمَ الْخَمِيسِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാഴ്ച്ചയിൽ രണ്ടു പ്രാവശ്യം ജനങ്ങളുടെ കർമ്മങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നു, അതായത് തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും. (മുസ്‌ലിം:2565)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : تُعْرَضُ الأَعْمَالُ يَوْمَ الاِثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും പ്രവ൪ത്തനങ്ങള്‍ (അല്ലാഹുവിന്) പ്രദ൪ശിപ്പിക്കപ്പെടുന്നു. ഞാന്‍ നോമ്പുകാരനായ രൂപത്തില്‍ എന്റെ പ്രവ൪ത്തനങ്ങള്‍ പ്രദ൪ശിപ്പിക്കപ്പെടുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (തി൪മിദി:747)
തിങ്കളാഴ്ച്ച സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടുന്നു
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : تُفْتَحُ أَبْوَابُ الْجَنَّةِ يَوْمَ الاِثْنَيْنِ وَيَوْمَ الْخَمِيسِ فَيُغْفَرُ لِكُلِّ عَبْدٍ لاَ يُشْرِكُ بِاللَّهِ شَيْئًا إِلاَّ رَجُلاً كَانَتْ بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ فَيُقَالُ أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്നതാണ്. അപ്പോൾ ബഹുദൈവ വിശ്വാസികളല്ലാത്തവരുടെ പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. എന്നാൽ പരസ്പരം വൈരാഗ്യം വെച്ചുപുലർത്തുന്ന സഹോദരൻമാരുടേതൊഴികെ. അവർ പരസ്പരം രമ്യതയിലാകുന്നതു വരെ അവരുടെ കാര്യം മാറ്റിവെക്കുന്നതാണ്. (മുസ്‌ലിം:2565)
തിങ്കളാഴ്ച ദിവസം പ്രത്യേകമാക്കിയ ഇബാദത്ത്
തിങ്കളാഴ്ച ദിവസം നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : تُعْرَضُ الأَعْمَالُ يَوْمَ الاِثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും പ്രവ൪ത്തനങ്ങള്‍ (അല്ലാഹുവിന്) പ്രദ൪ശിപ്പിക്കപ്പെടുന്നു. ഞാന്‍ നോമ്പുകാരനായ രൂപത്തില്‍ എന്റെ പ്രവ൪ത്തനങ്ങള്‍ പ്രദ൪ശിപ്പിക്കപ്പെടുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (തി൪മിദി:747)
عَنْ أَبِي قَتَادَةَ الأَنْصَارِيِّ، رضى الله عنه أَنَّرَسُولَ اللَّهِ صلى الله عليه وسلم سُئِلَ عَنْ صَوْمِ الاِثْنَيْنِ فَقَالَ : فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَىَّ
അബൂഖതാദ അൽ അന്‍സാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ കുറിച്ച് നബി ﷺ ചോദിക്കപ്പെട്ടു: അപ്പോൾ നബി ﷺ മറുപടി പറഞ്ഞു: അന്നേ ദിവസമാണ് എന്നെ പ്രസവിച്ചത്. (മുസ്ലിം:1162)
عَنْ أَبِي أُمَامَةَ أَنَّهُ سَأَلَ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الْعَمَلِ أَفْضَلُ قَالَ: عَلَيْكَ بِالصَّوْمِ فَإِنَّهُ لاَ عِدْلَ لَهُ
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യോട് ചോദിച്ചു:ഏറ്റവും ശ്രേഷ്ടകരമായ ക൪മ്മം ഏതാണ്? നബി ﷺ പറഞ്ഞു: നീ നോമ്പ് അനുഷ്ടിക്കുക. അതിന് തുല്യമായി മറ്റൊന്നുമില്ല. (നസാഇ:2222)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا
അബൂസഈദ് അല്‍ ഖുദ്’രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺപറഞ്ഞു: ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും. (മുസ് ലിം: 1153)